സ്വന്തം ലേഖകൻ: ഇന്‍ഡിഗോ വിമാനങ്ങളിലെ യാത്രകള്‍ക്ക് ഇനി ചെലവേറും. അന്താരാഷ്ട-ആഭ്യന്തര വിമാന ടിക്കറ്റുകളിൽ 300 മുതല്‍ 1000 രൂപ വരെ വര്‍ദ്ധിപ്പിക്കാൻ കമ്പനി തീരുമാനിച്ചു. വിമാനത്തിൽ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവലിന്റെ (ATF) വില വര്‍ദ്ധനവാണ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കുന്നതിന് കാരണമെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ഒക്ടോബര്‍ ആറ് മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും. …
സ്വന്തം ലേഖകൻ: സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവും സിഐടിയു സംസ്ഥാന പ്രസിഡന്റുമായ ആനത്തലവട്ടം ആനന്ദന്‍ (86) അന്തരിച്ചു. രോഗബാധയെ തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച വൈകിട്ടായിരുന്നു അന്ത്യം. ചിറയിൻകീഴ് സ്വവസതിയിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം, വെള്ളിയാഴ്ച രാവിലെ 11 മണി മുതൽ എകെജി സെന്ററിൽ പൊതുദർശനത്തിനു വച്ചു. രണ്ടു മണിമുതൽ സിഐടിയു ഓഫിസിൽ പൊതുദർശനം. …
സ്വന്തം ലേഖകൻ: മന്ദാകിനിയ്ക്ക് പിന്നാലെ കാനഡയുടെ മനം കവർന്ന് മലയാളികളുടെ നാടൻ ചാരായ ബ്രാൻഡ് “ടൈക”. കൊച്ചി വടുതല സ്വദേശി സജീഷ് ജോസഫ്, വൈക്കം സ്വദേശി അജിത് പത്മകുമാർ എന്നിവരാണ് കടുവ എന്നർഥം വരുന്ന ‘ടൈക’ ബ്രാൻഡിൽ കേരളത്തിന്റെ ‘നാടനെ’ കാനഡയിലെ കുപ്പിയിലാക്കിയത്. ടൈക എന്ന പേരിനൊപ്പം ആർട്ടിസനൽ അറാക്ക് എന്ന് ഇംഗ്ലിഷിലും ‘നാടൻ ചാരായം’ …
സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ വളര്‍ത്തുനായ രഹസ്യ പൊലീസുകാരെ കടിയ്ക്കുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയും ബൈഡന്റെ വളര്‍ത്തുനായ രഹസ്യപൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. നായയ്‌ക്കെതിരെ ഇത് പത്താമത്തെ പരാതിയാണ് ബൈഡന് ലഭിക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥനെ ചികിത്സയിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ആരോഗ്യം വീണ്ടെടുത്ത് വരികയാണെന്നും സീക്രട്ട് സര്‍വീസ് വക്താവ് ആന്റണി ഗുഗ്ലിയല്‍മി അറിയിച്ചു. ബൈഡന്റെ ജര്‍മന്‍ …
സ്വന്തം ലേഖകൻ: 2018 സെപ്റ്റംബർ 25ന് കേരളം ഉണർന്നത് വയലിനിസ്റ്റ് ബാലഭാസ്കർ കുടുംബവുമായി സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടുവെന്നും മകൾ മരിച്ചുവെന്നുമുള്ള വാർത്ത അറിഞ്ഞുകൊണ്ടാണ്. ബാലു തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ കേരളം കാത്തിരുന്നു. എന്നാൽ പ്രാർഥനകൾ വിഫലമാക്കി ഒക്ടോബർ രണ്ട് നാടിനെ കണ്ണീരണിയിച്ചുകൊണ്ട് ബാലഭാസ്കറിന്റെ മരണവാർത്ത പുറത്തുവരികയായിരുന്നു. സംഗീത ലോകത്തിന് പ്രിയപ്പെട്ട ബാലുവിന്റെ കണ്ണീർ ഓർമ്മകൾക്ക് അഞ്ചു …
സ്വന്തം ലേഖകൻ: മക്കളെ പരിചരിക്കുന്നതിന് ആയയെ തേടി അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയും സംരംഭകനുമായ വിവേക് രാമസ്വാമി. ആയയ്ക്ക് അദ്ദേഹം വാഗ്ദാനം ചെയ്യുന്ന ഞെട്ടിക്കുന്ന പ്രതിഫലമാണ് സംഭവത്തെ വലിയ ചർച്ചയാക്കിയിരിക്കുന്നത്. ഏകദേശം 83 ലക്ഷം രൂപയാണ് (100,000-ഡോളർ) ആയയ്ക്ക് പ്രതിഫമായി നൽകുകയെന്നാണ് പരസ്യത്തിൽ പറയുന്നത്. എസ്‌റ്റേറ്റ്.കോം എന്ന വെബ്‌സൈറ്റിലാണ് ഇന്ത്യന്‍ വംശജനായ വിവേകും പങ്കാളി അപൂര്‍വ്വ രാമസ്വാമിയും …
സ്വന്തം ലേഖകൻ: വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിനടുത്തുണ്ടായ മേഘവിസ്‌ഫോടനത്തിലും തുടര്‍ന്ന് തീസ്താ നദീതടത്തിലുണ്ടായ മിന്നല്‍പ്രളയത്തിലും മരണപ്പെട്ടവരുടെ എണ്ണം 14 ആയി. 22 സൈനികരുള്‍പ്പടെ 102 പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. 14 പാലങ്ങള്‍ ഒലിച്ചുപോയതായും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇവരില്‍ മലയാളികളുമുണ്ടെന്നാണ് വിവരം. രണ്ടായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 22,000 പേരെയെങ്കിലും …
സ്വന്തം ലേഖകൻ: പ്രവാസികളുടെ വീസ നിയമവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ,ഭേദഗതി ചെയ്യുവാന്‍ ഒരുങ്ങി കുവൈത്ത്. ഇത് സംബന്ധമായ നിര്‍ദേശങ്ങള്‍ ദേശീയ അസംബ്ലിയും ആഭ്യന്തര-പ്രതിരോധ സമിതിയും പരിഗണിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലുള്ള നിയമ പ്രകാരം വീസ കച്ചവടം നടത്തിയാല്‍ പരമാവധി മൂന്ന് വർഷം തടവു ശിക്ഷയും 5,000 ദിനാര്‍ മുതൽ 10,000 ദിനാര്‍ വരെ …
സ്വന്തം ലേഖകൻ: സ്ത്രീകളില്‍ വര്‍ധിക്കുന്ന സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വികസിത രാജ്യങ്ങളുടെ മാതൃകയില്‍ വാക്സിനേഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് 30 വയസില്‍ മുകളിലുള്ള 7 ലക്ഷം പേര്‍ക്ക് കാന്‍സറിന് സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ സാധ്യത സ്താര്‍ബുദത്തിനാണ്. സെര്‍വിക്കല്‍ കാന്‍സറും വര്‍ധിക്കുന്നതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന. …
സ്വന്തം ലേഖകൻ: കൊല്ലം പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ വീണ്ടും 101 കുപ്പി വിദേശമദ്യം കാണിക്കയർപ്പിച്ച് ഭക്തൻ. ചെറുതും വലുതുമായ കുപ്പികളിൽ വിവിധ ബ്രാൻഡുകളിലുള്ള മദ്യമാണ് ഭക്തൻ കാണിക്കയർപ്പിച്ചത്. ദക്ഷിണ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമെന്ന് പുകൾപെറ്റ പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളാൽ എന്നും വ്യത്യസ്ഥമാണ്. നിരവധിയാളുകളാണ് ഇത് കാണാൻ ക്ഷേത്രത്തിലെത്തിയത്. ദ്രാവിഡാചാരം …