1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
“ആയയെ ആവശ്യമുണ്ട്, ശമ്പളം 83 ലക്ഷം രൂപ!” ചർച്ചയായി വിവേക് രാമസ്വാമിയുടെ പരസ്യം
“ആയയെ ആവശ്യമുണ്ട്, ശമ്പളം 83 ലക്ഷം രൂപ!” ചർച്ചയായി വിവേക് രാമസ്വാമിയുടെ പരസ്യം
സ്വന്തം ലേഖകൻ: മക്കളെ പരിചരിക്കുന്നതിന് ആയയെ തേടി അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥിയും സംരംഭകനുമായ വിവേക് രാമസ്വാമി. ആയയ്ക്ക് അദ്ദേഹം വാഗ്ദാനം ചെയ്യുന്ന ഞെട്ടിക്കുന്ന പ്രതിഫലമാണ് സംഭവത്തെ വലിയ ചർച്ചയാക്കിയിരിക്കുന്നത്. ഏകദേശം 83 ലക്ഷം രൂപയാണ് (100,000-ഡോളർ) ആയയ്ക്ക് പ്രതിഫമായി നൽകുകയെന്നാണ് പരസ്യത്തിൽ പറയുന്നത്. എസ്‌റ്റേറ്റ്.കോം എന്ന വെബ്‌സൈറ്റിലാണ് ഇന്ത്യന്‍ വംശജനായ വിവേകും പങ്കാളി അപൂര്‍വ്വ രാമസ്വാമിയും …
മിന്നൽ പ്രളയം: സിക്കിമിൽ കുടുങ്ങി മലയാളികളടക്കം 3000 വിനോദ സഞ്ചാരികൾ; 14 മരണം
മിന്നൽ പ്രളയം: സിക്കിമിൽ കുടുങ്ങി മലയാളികളടക്കം 3000 വിനോദ സഞ്ചാരികൾ; 14 മരണം
സ്വന്തം ലേഖകൻ: വടക്കന്‍ സിക്കിമിലെ ലൊനാക് തടാകത്തിനടുത്തുണ്ടായ മേഘവിസ്‌ഫോടനത്തിലും തുടര്‍ന്ന് തീസ്താ നദീതടത്തിലുണ്ടായ മിന്നല്‍പ്രളയത്തിലും മരണപ്പെട്ടവരുടെ എണ്ണം 14 ആയി. 22 സൈനികരുള്‍പ്പടെ 102 പേരെ ഒഴുക്കില്‍പ്പെട്ട് കാണാതായി. 14 പാലങ്ങള്‍ ഒലിച്ചുപോയതായും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലായി മൂവായിരത്തിലധികം വിനോദസഞ്ചാരികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഇവരില്‍ മലയാളികളുമുണ്ടെന്നാണ് വിവരം. രണ്ടായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. 22,000 പേരെയെങ്കിലും …
വീസാ നിയമങ്ങളില്‍ ഭേദഗതിക്ക് കുവൈത്ത്; വീസക്കച്ചവടം നടത്തിയാല്‍ മൂന്ന് വർഷം തടവ്
വീസാ നിയമങ്ങളില്‍ ഭേദഗതിക്ക് കുവൈത്ത്; വീസക്കച്ചവടം നടത്തിയാല്‍ മൂന്ന് വർഷം തടവ്
സ്വന്തം ലേഖകൻ: പ്രവാസികളുടെ വീസ നിയമവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ,ഭേദഗതി ചെയ്യുവാന്‍ ഒരുങ്ങി കുവൈത്ത്. ഇത് സംബന്ധമായ നിര്‍ദേശങ്ങള്‍ ദേശീയ അസംബ്ലിയും ആഭ്യന്തര-പ്രതിരോധ സമിതിയും പരിഗണിക്കുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലുള്ള നിയമ പ്രകാരം വീസ കച്ചവടം നടത്തിയാല്‍ പരമാവധി മൂന്ന് വർഷം തടവു ശിക്ഷയും 5,000 ദിനാര്‍ മുതൽ 10,000 ദിനാര്‍ വരെ …
കേരളത്തിൽ 30ന് മുകളിലുള്ള 7 ലക്ഷം പേര്‍ക്ക് കാന്‍സര്‍ സാധ്യത; സെര്‍വിക്കല്‍ കാന്‍സര്‍ വാക്സിന്‍ നൽകും
കേരളത്തിൽ 30ന് മുകളിലുള്ള 7 ലക്ഷം പേര്‍ക്ക് കാന്‍സര്‍ സാധ്യത; സെര്‍വിക്കല്‍ കാന്‍സര്‍ വാക്സിന്‍ നൽകും
സ്വന്തം ലേഖകൻ: സ്ത്രീകളില്‍ വര്‍ധിക്കുന്ന സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാന്‍ വികസിത രാജ്യങ്ങളുടെ മാതൃകയില്‍ വാക്സിനേഷന്‍ നല്‍കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് 30 വയസില്‍ മുകളിലുള്ള 7 ലക്ഷം പേര്‍ക്ക് കാന്‍സറിന് സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ സാധ്യത സ്താര്‍ബുദത്തിനാണ്. സെര്‍വിക്കല്‍ കാന്‍സറും വര്‍ധിക്കുന്നതായാണ് കണക്കുകള്‍ നല്‍കുന്ന സൂചന. …
കൊല്ലം മലനട ക്ഷേത്രത്തിൽ 101 കുപ്പി വിവിധ ബ്രാൻഡ് വിദേശമദ്യം കാണിക്കയർപ്പിച്ച് ഭക്തൻ
കൊല്ലം മലനട ക്ഷേത്രത്തിൽ 101 കുപ്പി വിവിധ ബ്രാൻഡ് വിദേശമദ്യം കാണിക്കയർപ്പിച്ച് ഭക്തൻ
സ്വന്തം ലേഖകൻ: കൊല്ലം പോരുവഴി പെരുവിരുത്തി മലനട ക്ഷേത്രത്തിൽ വീണ്ടും 101 കുപ്പി വിദേശമദ്യം കാണിക്കയർപ്പിച്ച് ഭക്തൻ. ചെറുതും വലുതുമായ കുപ്പികളിൽ വിവിധ ബ്രാൻഡുകളിലുള്ള മദ്യമാണ് ഭക്തൻ കാണിക്കയർപ്പിച്ചത്. ദക്ഷിണ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമെന്ന് പുകൾപെറ്റ പോരുവഴി പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രം ആചാരാനുഷ്ഠാനങ്ങളാൽ എന്നും വ്യത്യസ്ഥമാണ്. നിരവധിയാളുകളാണ് ഇത് കാണാൻ ക്ഷേത്രത്തിലെത്തിയത്. ദ്രാവിഡാചാരം …
ആഗോളതാപനത്തിൻ്റെ വില! കടന്നുപോയത് യൂറോപ്പിലെ എക്കാലത്തെയും ചൂടേറിയ സെപ്റ്റംബർ
ആഗോളതാപനത്തിൻ്റെ വില! കടന്നുപോയത് യൂറോപ്പിലെ എക്കാലത്തെയും ചൂടേറിയ സെപ്റ്റംബർ
സ്വന്തം ലേഖകൻ: യൂറോപ്പിൽ എക്കാലത്തെയും ചൂടേറിയ സെപ്റ്റംബറാണ് കഴിഞ്ഞ മാസമെന്ന് റിപ്പോർട്ടുകൾ. ഈ മാസവും ചൂടുള്ള കാലാവസ്ഥ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഓസ്ട്രിയ, ബെൽജിയം, ഫ്രാൻസ്, ജർമനി, പോളണ്ട്, സ്വിറ്റ്സർലൻഡ്, യുകെ എന്നിവിടങ്ങളിൽ കഴിഞ്ഞ മാസം റെക്കോർഡ് താപനിലയിലാണ് രേഖപ്പെടുത്തിയത്. സാധാരണ താപനിലയെക്കാൾ 3.6 ഡിഗ്രി സെൽഷ്യസ് വർധിച്ചതായിട്ടാണ് കണക്കുകൾ. ജർമനിയില്‍, ദേശീയ റെക്കോര്‍ഡുകള്‍ ആരംഭിച്ചതിന് ശേഷമുള്ള …
കൊച്ചി-ദോഹ പ്രതിദിന സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ; ഈ മാസം 23 മുതല്‍ സർവീസ്
കൊച്ചി-ദോഹ പ്രതിദിന സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ; ഈ മാസം 23 മുതല്‍ സർവീസ്
സ്വന്തം ലേഖകൻ: അറബിക്കടലിന്റെ റാണിയായ കൊച്ചിയേയും ഖത്തറിന്റെ തലസ്ഥാന നഗരമായ ദോഹയേയും നേരിട്ട് ബന്ധിപ്പിച്ച് പുതിയ സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 23 മുതലാണ് പ്രതിദിന സര്‍വീസ് തുടങ്ങുക. ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. എല്ലാ ദിവസവും ദോഹയില്‍ നിന്ന് പ്രാദേശിക സമയം 4.45നാണ് വിമാനം പുറപ്പെടുക. എഐ954 വിമാനം കൊച്ചിയില്‍ പ്രാദേശിക …
ഖത്തറിൽ മാലിന്യ സംസ്കരണത്തിന് വീപ്പ; എല്ലാ സ്വദേശി-പ്രവാസി വീടുകളിലും വിതരണം
ഖത്തറിൽ മാലിന്യ സംസ്കരണത്തിന് വീപ്പ; എല്ലാ സ്വദേശി-പ്രവാസി വീടുകളിലും വിതരണം
സ്വന്തം ലേഖകൻ: നഗരസഭ മന്ത്രാലയത്തിന്റെ ഉറവിട മാലിന്യ സംസ്‌കരണ-പുനരുപയോഗ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടം വീടുകളിലേക്ക്. മാലിന്യം ഉറവിടങ്ങളിൽ നിന്നു തന്നെ വേർതിരിച്ച് പുനരുപയോഗം സാധ്യമാക്കുന്ന പദ്ധതിയാണിത്. പുനരുപയോഗ മാലിന്യങ്ങളും ജൈവ മാലിന്യങ്ങളും പ്രത്യേകം നിക്ഷേപിക്കാനുള്ള വീപ്പ എല്ലാ സ്വദേശി-പ്രവാസി വീടുകളിലും ഈ മാസം മുതൽ വിതരണം ചെയ്യും. വീപ്പ വിതരണത്തിന്റെ ആദ്യ ഘട്ടം ദോഹയിൽ തുടങ്ങും. …
2,000 രൂപയുടെ നോട്ടുകൾ ഒക്ടോബർ 7 വരെ മാറ്റിവാങ്ങാം; സമയപരിധി നീട്ടി റിസർവ് ബാങ്ക്
2,000 രൂപയുടെ നോട്ടുകൾ ഒക്ടോബർ 7 വരെ മാറ്റിവാങ്ങാം; സമയപരിധി നീട്ടി റിസർവ് ബാങ്ക്
സ്വന്തം ലേഖകൻ: രണ്ടായിരം രൂപ നോട്ട് മാറ്റിവാങ്ങാനുള്ള തീയതി നീട്ടി. ഒക്ടോബര്‍ ഏഴുവരെ നോട്ട് മാറ്റിവാങ്ങാമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. വിദേശത്തുള്ള ഇന്ത്യക്കാരുടെ സൗകര്യംകൂടി കണക്കിലെടുത്താണ് സമയം നീട്ടിയതെന്നാണ് വിവരം. സെപ്റ്റംബർ 30 ആയിരുന്നു നോട്ട് മാറ്റിയെടുക്കാൻ നേരത്തെ അനുവദിച്ച സമയപരിധി. 3.42 ലക്ഷം കോടി രൂപ മൂല്യംവരുന്ന നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. ഇതില്‍ 93 ശതമാനം …
അവഗണന, പിന്തുണ ലഭിക്കുന്നില്ല; ഇന്ത്യയിലെ എംബസി അടച്ചുപൂട്ടി അഫ്ഗാനിസ്ഥാൻ
അവഗണന, പിന്തുണ ലഭിക്കുന്നില്ല; ഇന്ത്യയിലെ എംബസി അടച്ചുപൂട്ടി അഫ്ഗാനിസ്ഥാൻ
സ്വന്തം ലേഖകൻ: ഇന്ത്യയിലെ അഫ്ഗാനിസ്ഥാൻ എംബസി ഇന്ന് പ്രവർത്തനം അവസാനിപ്പിക്കും. ഔദ്യോഗിക പ്രസ്താവനയിൽ ആണ് അഫ്ഗാൻ ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ പിന്തുണ ലഭിക്കുന്നില്ലെന്ന് പ്രസ്താവനയിൽ പറയുന്നു. അഗാധമായ ഖേദത്തോടും നിരാശയോടും കൂടിയാണ് എംബസി പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് അഫ്​ഗാനിസ്ഥാന്റെ പ്രസ്താവന. ഇന്ത്യയുടെ പിന്തുണ ലഭിക്കുന്നില്ല എന്നും അഫ്ഗാനിസ്ഥാന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ കഴിയുന്നില്ല എന്നതാണ് എംബസി അടച്ചു പൂട്ടാനുള്ള …