സ്വന്തം ലേഖകൻ: കനേഡിയൻ പൗരനായ ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിനു പിന്നിൽ ഇന്ത്യൻ ഏജൻസികൾക്കു പങ്കുണ്ടെന്ന നിലപാടിൽ ഉറച്ച് കാനഡ. ഇന്ത്യൻ ഉദ്യോഗസ്ഥരും കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടന്നതായാണ് ആരോപണം. ഇതിനുള്ള തെളിവ് രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മ നൽകിയതായി കാനഡ അവകാശപ്പെട്ടു. മാത്രമല്ല, നേരിട്ടും അല്ലാതെയും തെളിവു ശേഖരിച്ചതായും കാനഡ വ്യക്തമാക്കി. നിജ്ജാറിന്റെ കൊലപാതകത്തിൽ …
സ്വന്തം ലേഖകൻ: ഒമാന്റെ ബജറ്റ് വിമാനമായ സലാം എയർ കരിപ്പൂരിലേക്കുള്ള സർവീസ് നിർത്തി. ഇന്ത്യയിലേക്കുള്ള സർവീസുകൾ അടുത്തമാസം ഒന്നുമുതൽ നിർത്തുന്നതിന്റെ ഭാഗമായാണ് കോഴിക്കോട് സർവീസും നിർത്തലാക്കുന്നത്. ഇതോടെ കോഴിക്കോട്-ഒമാൻ മേഖലയിൽ ആഴ്ചയിൽ 5,600 സീറ്റുകൾ ഒറ്റയടിക്ക് ഇല്ലാതാവും. കുറഞ്ഞനിരക്കിൽ ഒമാനിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും കുറഞ്ഞ നിരക്കിൽ പറക്കാവുന്ന സാഹചര്യമാണ് ഇല്ലാതായത്. മറ്റ് വിമാനക്കമ്പനികൾ 15,000 രൂപയ്ക്കുമുകളിൽ …
സ്വന്തം ലേഖകൻ: വനിതാ സംവരണ ബില്‍ അംഗീകരിച്ച് രാജ്യസഭയും. നേരത്തെ ലോക്സഭയും ബിൽ പാസാക്കിയിരുന്നു. ഇതോടെ ബില്‍ പാസായി. ബില്‍ ഏകകണ്ഠമായി രാജ്യസഭ പാസാക്കുകയായിരുന്നു. 214 എംപിമാര്‍ അനുകൂലിച്ച് വോട്ട് ചെയ്തു. ലോക്‌സഭയിലും നിയമസഭയിലും വനിതകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന ബിൽ മണിക്കൂറുകൾ നീണ്ട ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനും ശേഷമാണ് പാസാക്കിയത്. പ്രതിപക്ഷവും ബില്ലിനോട് അനുകൂല …
സ്വന്തം ലേഖകൻ: സര്‍ക്കാരുമായി ബന്ധപ്പെട്ട പൊതുസൗകര്യങ്ങളും സേവനങ്ങളും ഉപയോഗിക്കുന്നതിന് പുതിയ ഫീസ് ഏര്‍പ്പെടുത്തുമെന്ന് കുവൈത്ത് ധനമന്ത്രി ഫഹദ് അല്‍ ജറല്ല പ്രഖ്യാപിച്ചു. രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനും സാമ്പത്തിക ഘടന പരിഷ്‌കരിക്കുന്നതിനുമാണിത്. നേരത്തേ പ്രഖ്യാപിച്ച സുപ്രധാന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതിന് പുതിയ ഫീസ് സംവിധാനം ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ ആലോചിച്ചുവരികയാണെന്ന് ധനമന്ത്രി അറിയിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തന പദ്ധതികളില്‍ പറഞ്ഞ കാര്യങ്ങള്‍ …
സ്വന്തം ലേഖകൻ: കുവൈത്തിൽ തൊഴിൽ കരാർ ലംഘനം നടത്തുന്ന കമ്പനിയിലെ തൊഴിലാളികൾക്ക് അനുമതി കൂടാതെ സ്പോൺസർഷിപ് മാറ്റുന്നത് പരിഗണനയിൽ. തൊഴിലാളിയുടെയും തൊഴിൽ ഉടമയുടെയും അവകാശ സംരക്ഷണം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി. ശമ്പളകുടിശിക, തൊഴിൽ തർക്കം, സ്ഥാപനം പ്രവർത്തിക്കാതിരിക്കുക തുടങ്ങി ഒട്ടേറെ സന്ദർഭങ്ങളിൽ ജോലി മാറാനാകാതെ പ്രയാസപ്പെടുന്ന മലയാളികൾക്ക് ഉൾപ്പെടെ ആശ്വാസം പകരുന്നതാണിത്. നിയമം പ്രാബല്യത്തിലായാൽ മന്ത്രാലയത്തിന്റെ …
സ്വന്തം ലേഖകൻ: നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (NMC) പത്ത് വര്‍ഷത്തേക്ക് വേള്‍ഡ് ഫെഡറേഷന്‍ ഫോര്‍ മെഡിക്കല്‍ എജ്യുക്കേഷന്‍ (WFME ) അംഗീകാരം നേടിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് അടക്കം WFME അംഗീകാരം ആവശ്യമുള്ള മറ്റ് രാജ്യങ്ങളില്‍ ഇന്ത്യന്‍ ബിരുദധാരികള്‍ക്ക് പ്രാക്ടീസും പി.ജി പഠനവും നടത്താം. രാജ്യത്ത് നിലവിലുള്ള 706 …
സ്വന്തം ലേഖകൻ: കാനഡയില്‍ ഖലിസ്താൻ ഭീകരവാദി സുഖ ദുനേകയെ (സുഖ്ദൂല്‍ സിങ്) കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് അധോലോക കുറ്റവാളി ലോറന്‍സ് ബിഷ്‌ണോയി. ഫെയ്‌സ്ബുക്കിലൂടെയാണ് സുഖ്ദൂല്‍ സിങിന്റെ മരണത്തിനു പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം രംഗത്തെത്തിയത്. മയക്കുമരുന്നു കേസില്‍ അഹമ്മദാബാദിലെ ജയിലില്‍ തടവില്‍ കഴിയുകയാണ് നിലവില്‍ ലോറന്‍സ് ബിഷ്‌ണോയി. അധോലോക തലവന്മാരായ ഗുര്‍ലാല്‍ ബ്രാറിനെയും വിക്കി …
സ്വന്തം ലേഖകൻ: കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വീസ സേവനം നിര്‍ത്തിവച്ച ഇന്ത്യയുടെ നടപടി പിന്‍വലിച്ചതായി സൂചന.വീസ അപേക്ഷകളുടെപ്രാഥമിക പരിശോധനയ്ക്കായി ഇന്ത്യ നിയോഗിച്ച ഏജന്‍സി അറിയിപ്പ് പിന്‍വലിച്ചതായാണ് വിവരം. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വീസ നല്‍കുന്ന നിര്‍ത്തിവച്ചെന്നായിരുന്നു ഇന്ത്യ അറിയിച്ചിരുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നതിനിടെയാണ് വീസ നിര്‍ത്തിവച്ച നടപടി ഇന്ത്യ എടുത്തത്. വീസ അപേക്ഷ …
സ്വന്തം ലേഖകൻ: സെപ്റ്റംബറില്‍ 600 മുതല്‍ 700 വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കേണ്ട അവസ്ഥയിലാണെന്ന് കോടതിയില്‍ വെളിപ്പെടുത്തി വിമാനക്കമ്പനിയായ ആകാശ എയര്‍. 43 പൈലറ്റുമാരുടെ അപ്രതീക്ഷിത രാജിയാണ് പ്രതിസന്ധിക്ക് കാരണം. രാജ്യത്തെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ ഡല്‍ഹി ഹൈക്കോടതിയിലാണ് പ്രതിസന്ധി സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. പ്രവര്‍ത്തനം തുടങ്ങി 13 മാസങ്ങള്‍മാത്രം …
സ്വന്തം ലേഖകൻ: റൺവേ റീ കാർപെറ്റിങ്ങിനായി കരിപ്പൂർ വിമാനത്താവളത്തിൽ പകൽസമയം വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ബുധനാഴ്ച അവസാനിക്കും. ബുധനാഴ്ച നാലു മണി വരെയാണ് നിയന്ത്രണം. റൺവേയിലെ നിയന്ത്രണം ബുധനാഴ്ച നീക്കുമെങ്കിലും നേരത്തെയുണ്ടായിരുന്ന പകൽസമയത്തെ വിമാനസർവീസുകൾ ഉടൻ തിരിച്ചെത്തില്ല. ഒക്ടോബറിൽ തുടങ്ങുന്ന ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാകും പകൽ പൂർണതോതിൽ സർവീസുകൾ പുനരാരംഭിക്കുക. ജനുവരിയിലാണ് പകൽ 10 മുതൽ …