സ്വന്തം ലേഖകൻ: കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്ന കണ്വെന്ഷന് സെന്ററില്‍ സ്ഫോടനം. ഒരു സ്ത്രീ കൊല്ലപ്പെട്ടു. സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത് 36 പേരാണ്. ഇതില്‍ 18 പേരും കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ തന്നെ രണ്ട് പേരുടെ നില ഗുരുതരമാണ്. കളമശ്ശേരി മെഡിക്കല്‍ കോളജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്വെന്ഷന് …
സ്വന്തം ലേഖകൻ: പ്രശസ്ത ഹോളിവുഡ് താരം മാത്യു പെറി (54) അന്തരിച്ചു. ഏറ്റവും കൂടുതൽ ആരാധകരുള്ള ഹോളിവുഡ് സീരീസായ ഫ്രണ്ട്സിലെ ചാൻഡ്ലർ ബിങ്ങ് എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് മാത്യു പെറി. ലോസ് ഏഞ്ചലസിലെ മാത്യുവിന്റെ വസതിയിൽ ബാത്ത് ടബിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് നാലോടെയാണ് വൃത്തങ്ങൾ മാത്യു പെറിയുടെ മരണ വാർത്ത …
സ്വന്തം ലേഖകൻ: പുതിയ തൊഴിലുടമയുടെ കീഴിലോ, കമ്പനികളിലേക്കോ ജോലി മാറ്റം വാങ്ങിയവർ ലേബർ മാർക്കറ്റിങ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ ) യുടെ പിടിയിൽ ആകുന്നത് ബഹ്റൈനിൽ പതിവു കാഴ്ചയായി. വെറുമൊരു ഓഫർ ലെറ്ററിന്റെ ബലത്തിൽ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചവരാണ് ഇത്തരത്തിൽ പിടിയിലായി പിഴ ഒടുക്കേണ്ടി വരുന്നത്. ഉദ്യോഗാർഥിക്ക് 100 ദിനാറും തൊഴിലുടമയ്ക്ക് 1000 ദിനാറുമാണ് പിഴ …
സ്വന്തം ലേഖകൻ: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സന് രാഷ്ട്രീയകാര്യ ചാനലായ ജിബി ന്യൂസിന്റെ ഭാഗമാകുന്നു. അവതാരകന്, പ്രോഗ്രാം നിര്‍മാതാവ്, കമന്റേറ്റര്‍ എന്നീ നിലകളില്‍ അദ്ദേഹം പ്രവര്‍ത്തിക്കുമെന്ന് ചാനല്‍ അറിയിച്ചു. അടുത്ത വര്‍ഷം നടക്കുന്ന ബ്രിട്ടീഷ്, യുഎസ് തെരഞ്ഞെടുപ്പുകളില്‍ പ്രത്യേക പങ്കുവഹിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. കോവിഡ് കാലത്തെ സര്‍ക്കാര്‍ ആഘോഷങ്ങളുമായി ബന്ധപ്പെട്ട വിവാദത്തില്‍ കഴിഞ്ഞ വര്‍ഷം ജോണ്സന് …
സ്വന്തം ലേഖകൻ: 2006മുതൽ ഗാസ മുനന്പ് അടക്കിവാഴുന്ന ഹമാസ് ഭീകരർ ഭൂമിക്കടിയിൽ ഒരു സമാന്തര നഗരംതന്നെ തീർത്തിട്ടുണ്ടാകാമെന്നു റിപ്പോർട്ട്. 80 മീറ്റർ ആഴത്തിലാണ് കിലോമീറ്റർ നീളമുള്ള തുരങ്കശൃംഖലയും രഹസ്യ സംവിധാനങ്ങളും സജ്ജമാക്കിയിരിക്കുന്നതെന്ന് അമേരിക്കൻ രഹസ്യാന്വേഷണ വിദഗ്ധർ വിലയിരുത്തുന്നു. ചിലന്തിവല പോലെയാണു ഗാസയിലെ തുരങ്കങ്ങളെന്നു കഴിഞ്ഞയാഴ്ച ഹമാസ് വിട്ടയച്ച ബന്ദികളിലൊരാൾ പറഞ്ഞിരുന്നു. 365 കിലോമീറ്റർ വിസ്തൃതിയുള്ള മുനന്പിലെന്പാടും …
സ്വന്തം ലേഖകൻ: ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം അയവില്ലാതെ തുടരുന്നതിനിടയില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുന്ന യുഎൻ പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന് ഇന്ത്യ. ബംഗ്ലദേശ്, പാകിസ്താന്, റഷ്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ 40 രാഷ്ട്രങ്ങളുടെ പിന്തുണയോടെ ജോര്‍ദാന്‍ സമര്‍പ്പിച്ച കരട് പ്രമേയത്തില്‍ 120 രാജ്യങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു. 14 അംഗങ്ങളാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ഇന്ത്യയുള്‍പ്പടെയുള്ള 45 രാജ്യങ്ങളാണ് …
സ്വന്തം ലേഖകൻ: ഖത്തര്‍ കോടതി വധശിക്ഷ വിധിച്ച എട്ട് മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളുടെ കുടുംബങ്ങള്‍ ആശങ്കയില്‍. വിഷയത്തില്‍ കരുതലോടെയാണ് വിദേശകാര്യമന്ത്രാലയം ഇടപെടുന്നത്. കഴിഞ്ഞവര്‍ഷമാണ് ഇവര്‍ അറസ്റ്റിലായത്. ഒരുവര്‍ഷത്തിലേറെയായി തങ്ങള്‍ സങ്കടമനുഭവിക്കുകയാണെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഖത്തര്‍ കൈമാറുന്നില്ലെന്നും പിടിയിലായ എല്ലാവരെയും തിരിച്ചെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നും കമാന്‍ഡര്‍ സുഗുണാകര്‍ പകാലയുടെ ഭാര്യാസഹോദരന്‍ കല്യാണ്‍ ചക്രവര്‍ത്തി …
സ്വന്തം ലേഖകൻ: കുടുംബ വിസയിലുള്ളവർക്ക് തൊഴിൽ വിസയിലേക്ക് മാറാനുള്ള ഇ-സേവനത്തിന് തുടക്കം കുറിച്ച് ഖത്തർ തൊഴിൽ മന്ത്രാലയം. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തങ്ങളുടെ ഇ-സേവന പട്ടികയിൽ പുതിയ സൗകര്യം കൂടി ഒരുക്കിയ കാര്യം അധികൃതർ അറിയിച്ചത്. ഇതുപ്രകാരം തൊഴിൽ ഉടമകൾക്ക് വിസ നടപടികൾ ലളിതമാക്കാനും താമസക്കാരായവർക്കുതന്നെ തൊഴിൽ നൽകാനും വേഗത്തിൽ കഴിയുമെന്നും അറിയിച്ചു. രാജ്യത്തെ സ്വകാര്യ സംരംഭങ്ങൾക്ക് …
സ്വന്തം ലേഖകൻ: ഗസയിലെ ആശുപത്രിയില്‍ നടന്ന ബോംബാക്രമണത്തെ പിന്തുണച്ച് സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ട മലയാളി നഴ്സിനെ കുവൈത്ത് നാടുകടത്തി. കുവൈത്ത് സിറ്റിയിലെ മുബാറക് അല്‍ കബീര്‍ ഹോസ്പിറ്റലില്‍ ജോലിചെയ്തിരുന്ന പത്തനംതിട്ട സ്വദേശിനിക്കെതിരേയാണ് നടപടി. നഴ്സിനെതിരേ അധികൃതര്‍ നേരത്തേ കേസെടുത്തിരുന്നു. ആശുപത്രിയിലെ ബോംബാക്രമണത്തെയും പലസ്തീന് കുട്ടികളെ കൊന്ന നടപടിയെയും പിന്തുണച്ച് കഴിഞ്ഞയാഴ്ചയാണ് നഴ്സ് സമൂഹമാധ്യമത്തിലൂടെ ഇസ്രയേല്‍ അനുകൂല …
സ്വന്തം ലേഖകൻ: ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിക്കാതെ ബന്ദികളെ മോചിപ്പിക്കില്ലെന്ന് വ്യക്തമാക്കി ഹമാസ്. റഷ്യ സന്ദർശിക്കുന്ന ഹമാസ് അംഗങ്ങളാണ് ഇക്കാര്യം വ്യക്തമാക്കിയത്. 229 പേർ ബന്ദികളായി ഹമാസിന്റെ പക്കലുണ്ടെന്നാണ് വിവരം. അതിനിടെ, ഗാസയിലേക്ക് സഹായമെത്തിക്കാൻ മാനുഷിക ഇടനാഴി തുറക്കണമെന്ന് യൂറോപ്യൻ യൂണിയൻ അംഗങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഗാസയിലെ ആക്രമണം തൽക്കാലത്തേക്ക് നിർത്തിവച്ച് ജനങ്ങൾക്ക് ഭക്ഷണവും വെള്ളവും മരുന്നുകളും …