സ്വന്തം ലേഖകൻ: നികുതിവെട്ടിച്ച് ഐ ഫോണുകളും ഗൂഗിള്‍ ഫോണുകളുമടക്കം ഗാഡ്ജറ്റുകള്‍ കടത്തിയതിന് ഒരു വിമാനത്തിലെ 186 യാത്രക്കാരില്‍ 113 പേര്‍ക്കെതിരേയും കേസെടുത്ത് ചെന്നൈ വിമാനത്താവള കസ്റ്റംസ്. മസ്‌കത്തില്‍നിന്ന് ഒമാന്‍ എയര്‍ വിമാനത്തിലെത്തിയവര്‍ക്കെതിരെയാണ് കള്ളക്കടത്തിന് നടപടിയെടുത്തത്. വിലയേറിയ വസ്തുക്കള്‍ കടത്താന്‍ വിമാനത്തിലെ ഒരു യാത്രക്കാരന്‍ തന്റെ സഹയാത്രികരെ ക്യാരിയറായി ഉപയോഗിച്ചുവെന്നാണ് വിവരം. കടത്തിനായി തനിക്ക് കമ്മിഷന്‍, ചോക്ലേറ്റുകള്‍, …
സ്വന്തം ലേഖകൻ: നിപ സാമ്പിള്‍ പരിശോധനയില്‍ 11 എണ്ണം കൂടി നെഗറ്റീവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഹൈറിസ്‌ക് കാറ്റഗറിയില്‍പ്പെട്ട 11 സാമ്പിളുകളാണ് നെഗറ്റീവായത്. നിപ പോസിറ്റീവായ രോഗികളുമായി അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നവരുടെ പരിശോധനാഫലമാണ് പുറത്തുവന്നത്. വെള്ളിയാഴ്ചവരെ ആറു പോസിറ്റീവ് കേസുകളാണ് സംസ്ഥാനത്തുള്ളത്. പുതിയ പോസിറ്റീവ് കേസുകള്‍ ഇല്ലെന്നും മന്ത്രി അറിയിച്ചു. രണ്ടു കുഞ്ഞുങ്ങളടക്കം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ …
സ്വന്തം ലേഖകൻ: നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ടൈപ്പ് 2 പ്രമേഹ സാധ്യത കൂടുതലാണെന്ന് പഠനം. യുഎസിൽ നിന്ന് അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനം കാണിക്കുന്നത് “സായാഹ്ന ക്രോണോടൈപ്പ്” ഉള്ള ആളുകൾ അല്ലെങ്കിൽ വൈകുന്നേരം സജീവമായിരിക്കാനും ഉറങ്ങാനും വൈകി ഉണരാനും ഇഷ്ടപ്പെടുന്നവരിൽ പ്രമേഹം വരാനുള്ള സാധ്യത 19 ശതമാനം കൂടുതലാണ് എന്നാണ്. ജീവിതശൈലി ഘടകങ്ങൾ കൂടെ …
സ്വന്തം ലേഖകൻ: കുവെെറ്റിൽ സ്വകാര്യ ഫ്ലാറ്റുകളുടെ മേൽവിലാസം സിവില്‍ ഐഡി അപേക്ഷയോടൊപ്പം നൽകുന്നതിന് അവിവാഹിതർക്ക് വിലക്ക്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് വിലക്കേർപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. കുടുംബത്തോടൊപ്പമല്ലാതെ സ്വകാര്യ ഫ്ലാറ്റുകളില്‍ താമസിക്കുന്ന പ്രവാസി ബാച്ചിലര്‍മാര്‍ക്ക് തങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ മേല്‍വിലാസം ഉപയോഗിക്കാന്‍ കഴിയില്ല. സ്വകാര്യ റസിഡൻഷ്യൽ ഏരിയകളിൽ ബാച്ച്ലർ ആയ പ്രവാസികളെ താമസിപ്പിക്കുന്നത് തടയാൻ …
സ്വന്തം ലേഖകൻ: യുഎസിൽ പോലീസ് വാഹനമിടിച്ച് മരിച്ച ഇന്ത്യന്‍ വംശജയായ ജാഹ്നവി കണ്ടുലയ്ക്ക് മരണാനന്തര ബഹുമതിയായി ഡിഗ്രി നല്‍കാന്‍ യുഎസ് സര്‍വകലാശാല. ജാഹ്നവിക്ക് ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് നോര്‍ത്ത് ഈസ്‌റ്റേണ്‍ സര്‍വകലാശാല അറിയിച്ചു. ഇവിടെ മാസ്റ്റര്‍ ഡിഗ്രിക്കു പഠിച്ചുകൊണ്ടിരിക്കേയാണ് ജാഹ്നവി വാഹനമിടിച്ച് കൊല്ലപ്പെടുന്നത്. സര്‍ട്ടിഫിക്കറ്റ് കുടുംബത്തിന് കൈമാറും. സംഭവത്തിന്റെ ആഘാതത്തിലാണ് സര്‍വകലാശാലയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. സര്‍വകലാശാലയിലെ …
സ്വന്തം ലേഖകൻ: ആകാശത്ത് ദൃശ്യമായ അജ്ഞാത വസ്തുക്കളെ കുറിച്ചുള്ള ഗവേഷണ പഠനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് പുതിയ ഡയറക്ടറെ നിയമിച്ച് നാസ. നാസ മേധാവി ബില്‍ നെല്‍സണാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ഡയറക്ടറുടെ പേരും മറ്റ് വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. തിരിച്ചറിയപ്പെടാത്ത അസാധാരണ പ്രതിഭാസങ്ങള്‍ അഥവാ അണ്‍ഐഡന്റിഫൈഡ് അനോമലസ് ഫിനോമിനന്‍ -യുഎപി എന്നാണ് അജ്ഞാതമായ പറക്കുന്ന വസ്തുക്കളെ കാണുന്ന …
സ്വന്തം ലേഖകൻ: കോഴിക്കോട് ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥിരീകരിച്ചു. ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ള 39 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. നിപ പോസിറ്റീവായ വ്യക്തികള്‍ മറ്റ് ചികിത്സകള്‍ തേടിയ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹവും ചികിത്സ തേടിയിരുന്നതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപ ജില്ലയായ മലപ്പുറത്ത് പൊതുജനങ്ങള്‍ ജാഗ്രത …
സ്വന്തം ലേഖകൻ: വീട്ടമ്മമാർക്ക് പ്രതിമാസം 1,000 രൂപ നൽകുന്ന തമിഴ്‌നാട് സർക്കാരിന്റെ ‘കലൈഞ്ജർ മഗളിർ ഉരുമൈ’ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നിർവഹിച്ചു. മുൻമുഖ്യമന്ത്രിയും ഡി.എം.കെ. സ്ഥാപകനുമായ അണ്ണാദുരൈയുടെ ജന്മദിനത്തിൽ അണ്ണാദുരൈയുടെ ജന്മസ്ഥലമായ കാഞ്ചീപുരത്ത് വെച്ചായിരുന്നു പദ്ധതിയുടെ ഉദ്ഘാടനം. പരിപാടിയിൽ വെച്ച് പദ്ധതിയുടെ ഗുണഭോക്താക്കളായ വീട്ടമ്മമാർക്ക് എ.ടി.എം. കാർഡ് വിതരണം ചെയ്തു. ഉദ്ഘാടനം വെള്ളിയാഴ്ചയായിരുന്നെങ്കിലും …
സ്വന്തം ലേഖകൻ: കുവൈത്തിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മാർഗനിർദേശവുമായി ഇന്ത്യന്‍ എംബസി. രാജ്യം തങ്ങളുടെ പൗരന്മാര്ക്ക് നല്കുന്ന രേഖയാണ് പാസ്പോര്‍ട്ടെന്നും അത് ആ വ്യക്തിയുടെ സ്വത്താണെന്നും എംബസി വ്യക്തമാക്കി. കുവൈത്തിലെ തൊഴില്‍ നിയമത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് എതിരാണ് ജീവനക്കാരുടെ പാസ്പോര്‍ട്ട് കമ്പനികള്‍ സൂക്ഷിച്ചുവക്കുന്നത്. എന്നാൽ, ജീവനക്കാര്‍ ആവശ്യപ്പെട്ടാല്‍ കമ്പനികള്‍ക്ക് പാസ്പോര്‍ട്ട് സൂക്ഷിച്ചുെവക്കാമെന്ന് എംബസി അധികൃതര്‍ പറഞ്ഞു. തൊഴിലാളികളുടെ …
സ്വന്തം ലേഖകൻ: റിയാദ് വഴി ലണ്ടനിലേക്ക് പോകാൻ എത്തിയ യാത്രക്കാർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുടുങ്ങി. സൗദി എയർലൈൻസിന്റെ വിമാനത്തിൽ പോകാൻ എത്തിയവരാണ് കുടുങ്ങിയത്. റിയാദിൽ നിന്ന് ലണ്ടനിലേക്കുള്ള വിമാനം റദ്ദാക്കിയെന്ന് അധികൃതർ അറിയിച്ചതിനെ തുടർന്ന യാത്രക്കാർ വിമാനത്തവളത്തിൽ പ്രതിഷേധിച്ചു. വൈകീട്ട് അഞ്ചരയോടെയാണ് ഇവർ വിമാനത്തവളാത്തിലേക്കെത്തിയത്. രാത്രി എട്ടരക്കാണ് സൗദി എയർലൈൻസ് വിമാനം പുറപ്പെടുമെന്ന് അറിയിച്ചത്. അത് …