സ്വന്തം ലേഖകൻ: വയനാട്ടില്‍ ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളില്‍ നിപ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാജോര്‍ജ്. ഐ.സി.എം.ആര്. ആണ് ഇക്കാര്യം അറിയിച്ചത്. മുന്‍ വര്‍ഷങ്ങളിലെ അതേ വൈറസാണ് ഈ വര്‍ഷവും കണ്ടെത്തിയത്. വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്നും പൊതുജാഗ്രതയുടെ ഭാഗമായാണ് ഐ.സി.എം.ആര്. ഇക്കാര്യം അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി. വയനാട്ടിലെ വവ്വാലുകളില്‍ നിപ സാന്നിധ്യമുള്ളതായി ഐ.സി.എം.ആര്. അറിയിച്ചിട്ടുണ്ട്. കൂടുതല്‍ …
സ്വന്തം ലേഖകൻ: ചൈനയില്‍ പോര്‍ക്കും മട്ടനുമെന്ന വ്യാജേന പൂച്ചയിറച്ചി വ്യാപകമായി വില്‍ക്കപ്പെടുന്നതായി റിപ്പോര്‍ട്ട്. അറവുശാലകളിലെത്തിച്ച ആയിരത്തിലധികം പൂച്ചകളെ കഴിഞ്ഞ ദിവസം പോലീസിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. ജാങ്സു പ്രവിശ്യയിലെ സൂസ്ഹോഹില്‍ പല ഭക്ഷണശാലകളിലും പൂച്ചയിറച്ചി വിളമ്പുണ്ടെന്നാണ് കണ്ടെത്തല്‍. ഇത്തരത്തില്‍ ട്രക്കുകളില്‍ പൂച്ചകളെ കടത്തുന്നുണ്ടെന്ന് മൃഗസ്നേഹികളുടെ സംഘടന പോലീസിന് വിവരം നല്‍കിയിരുന്നു. ആറു ദിവസത്തോളം ഈ ട്രക്കുകളെ പിന്തുടര്‍ന്ന …
സ്വന്തം ലേഖകൻ: ഓഫ് സീസണിൽ അധിക ബാഗേജ് നിരക്കിൽ വൻ ഇളവുമായി എയർ ഇന്ത്യ എക്സ്പ്രസ്. കുവൈത്തിൽനിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് നിരക്കിൽ എയർ ഇന്ത്യ എക്സ്പ്രസ് കുറവു വരുത്തി. നിലവിൽ 10 കിലോ അധിക ബാഗേജിന് ഒരു ദീനാർ മാത്രമാണ് ഈടാക്കുക. 15 കിലോ അധിക ബാഗേജിന് 10 ദീനാറാണ് ഈടാക്കുക. ഡിസംബർ 11 …
സ്വന്തം ലേഖകൻ: പണപ്പെരുപ്പം ഉയർന്നതോടെ കുവൈത്തിൽ ജീവിതച്ചെലവ് വർദ്ധിക്കുന്നു. ഉപഭോക്തൃ വില സൂചിക 73.3 ശതമാനം വർധിച്ചു. വെള്ളം, വൈദ്യുതി, ഗ്യാസ് , ഭവന, അപാർട്ട്മെൻറ് വാടകയിലും ഉയർന്ന വർദ്ധനവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. കേന്ദ്ര സ്ഥിതിവിവര വകുപ്പിന്റെ കണക്കുകൾ പ്രകാരം ഉപഭോക്തൃ വിലസൂചികയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഭവന സേവനങ്ങളിൽ 13.3 ശതമാനം വർധനുവണ്ടായതായി …
സ്വന്തം ലേഖകൻ: ഇന്ത്യ ഉള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്ക് സൗജന്യ വീസ അനുവദിക്കാന്‍ ശ്രീലങ്ക. ആദ്യ ഘട്ടമെന്ന നിലയില്‍ അഞ്ചുമാസത്തേക്കായിരിക്കും അനുമതി. ഇന്ത്യ, ചൈന, റഷ്യ, മലേഷ്യ, ജപ്പാന്, ഇന്‍ഡൊനീഷ്യ, തായ്ലാന്ഡ് എന്നീ രാജ്യങ്ങളിലെ യാത്രക്കാര്‍ക്കാണ് സൗജന്യ വീസ അനുവദിക്കുക. ഇതുസംബന്ധിച്ച തീരുമാനത്തിന് ശ്രീലങ്കന്‍ മന്ത്രിസഭ അംഗീകാരം നല്കി. അതേസമയം റഷ്യയും ചൈനയും ഉള്‍പ്പെട്ട പട്ടികയില്‍ …
സ്വന്തം ലേഖകൻ: ലോക ജനസംഖ്യ അതിവേഗം പ്രായമാകുകയാണ്. 2020-ൽ, ലോകത്തെ നൂറുകോടി ജനങ്ങളിൽ 60 വയസ്സോ അതിൽക്കൂടുതലോ ഉള്ളവരാണ്. പത്തുവർഷംകൊണ്ട് (2030) ആ കണക്ക് 140 കോടിയായി ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന റിപ്പോർട്ടുചെയ്യുന്നത്. ഇത് ആഗോളതലത്തിൽ ആറിലൊരാളെ പ്രതിനിധാനംചെയ്യും. 2050 ആകുമ്പോഴേക്കും 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം ഇരട്ടിയായി 210 കോടിയിലെത്തും. 2020-നും 2050-നും ഇടയിൽ …
സ്വന്തം ലേഖകൻ: ഒരു വീസയിൽ ആറ് രാജ്യങ്ങൾ സന്ദർശിക്കാൻ സാധിക്കുന്ന ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വീസ രണ്ട് വർഷത്തിനുള്ളിൽ പുറത്തിറക്കുമെന്ന് യു എ ഇ. ഷെങ്കൻ മാതൃകയിൽ ഏകീകൃത വീസ നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ അടുത്ത മാസം ചർച്ച ചെയ്യുമെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരിയെ ഉദ്ധരിച്ച് ഔദ്യോഗിക ഏജൻസിയായ വാം റിപ്പോർട്ട് …
സ്വന്തം ലേഖകൻ: കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് ഈ മാസം 30 മുതൽ എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ രണ്ടു സർവിസ് നടത്തും. നിലവിലുള്ള വ്യാഴാഴ്ചക്കു പുറമെ തിങ്കളാഴ്ചയാണ് അധിക സർവിസ്. തിങ്കളാഴ്ചകളിൽ പുലർച്ച 4.40ന് കണ്ണൂരിൽനിന്ന് പുറപ്പെടുന്ന വിമാനം 7.40ന് കുവൈത്തിൽ എത്തും. തിരിച്ച് കുവൈത്തിൽനിന്ന് 8.40ന് പുറപ്പെട്ട് വൈകീട്ട് നാലിന് കണ്ണൂരിലെത്തും. ആഴ്ചയിൽ രണ്ടു സർവിസുകൾ …
സ്വന്തം ലേഖകൻ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) തിങ്കളാഴ്ച 26 സർവീസുകൾ റദ്ദാക്കി. കുടിശ്ശിക നൽകാത്തതിനെ തുടർന്ന് പാക്കിസ്ഥാൻ സ്റ്റേറ്റ് ഓയിൽ കമ്പനിക്ക് (പിഎസ്ഒ) ദേശീയ വിമാനക്കമ്പനിക്കുള്ള ഇന്ധന വിതരണം നിർത്തിയതോടെയാണ് പ്രതിസന്ധി രൂക്ഷമായത്. കറാച്ചി, ലാഹോർ, ഇസ്ലാമാബാദ്, ക്വറ്റ, ബഹവൽപൂർ, മുൾട്ടാൻ, ഗ്വാദർ എന്നിവ ഉൾപ്പെടെ പാക്കിസ്ഥാനിലെ പ്രമുഖ നഗരങ്ങളിൽ …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം ബിഷന്‍ സിങ് ബേദി അന്തരിച്ചു. 77 വയസായിരുന്നു. ലോകക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച ഇടം കയ്യന്‍ സ്പിന്നർമാരിലൊരാളായ ബേദി ഇന്ത്യയ്ക്കായി 67 ടെസ്റ്റുകളും 10 ഏകദിനങ്ങളും കളിച്ചു. 1967 മുതല്‍ 1979 വരെയാണ് അദ്ദേഹം ദേശീയ കുപ്പായത്തില്‍ കളത്തിലെത്തിയത്. ടെസ്റ്റില്‍ 28.71 ശരാശരിയില്‍ 266 വിക്കറ്റുകളാണ് ബേദി നേടിയത്. …