സ്വന്തം ലേഖകൻ: 41 നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കാന്‍ ഇന്ത്യ നിര്‍ദേശിച്ച സാഹചര്യത്തില്‍ ബംഗളൂരു, മുംബൈ, ചണ്ഡിഗഢ് എന്നീ കോണ്‍സുലേറ്റുകളിലെ വീസ സേവനങ്ങൾ നിര്‍ത്തിവെച്ചതായി കാനഡ. ഇതോടെ കാനഡയിലേക്കുള്ള പതിനായിരക്കണക്കിന് വീസ അപേക്ഷകളുടെ നടപടികള്‍ ഇനിയും നീളും. ഇന്ത്യ അന്താരാഷ്ട്ര ചട്ടം ലംഘിച്ചെന്ന കാനഡയുടെ ആരോപണം വിദേശകാര്യ മന്ത്രാലയം തള്ളിയിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള …
സ്വന്തം ലേഖകൻ: അനിശ്ചിതത്വത്തിനൊടുവിൽ ഗഗയൻയാൻ ടിവി ഡി1 പരീക്ഷണ ദൗത്യം പൂർണ വിജയം. ഓട്ടമാറ്റിക് ലോഞ്ച് സീക്വൻസിലെ തകരാറിനെ തുടർന്ന് മാറ്റിവച്ച വിക്ഷേപണം 10 മണിയോടെയാണു നടത്തിയത്. മുൻ നിശ്ചയിച്ച പ്രകാരം 17 കിലോമീറ്റർ ഉയരത്തിലെത്തിയ ശേഷം ക്രൂമൊഡ്യൂൾ വേർപെട്ട് താഴേക്കിറങ്ങി. തുടർന്ന് പാരഷൂട്ടുകളുടെ സഹായത്തോടെ ശ്രീഹരിക്കോട്ടയിൽ നിന്ന് 10 കിലോ മീറ്റർ അകലെ ബംഗാൾ …
സ്വന്തം ലേഖകൻ: സൗദിയില്‍ 60 ലോജിസ്റ്റിക് സോണുകള്‍ സ്ഥാപിക്കുമെന്ന് ഊര്‍ജമന്ത്രി. 2030ഓടെ പദ്ധതി പൂര്‍ത്തീകരിക്കും. ലോജിസ്റ്റിക് മേഖലയില്‍ രാജ്യത്തെ ആഗോള ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യം. ലോജിസ്റ്റിക്സ് മേഖലയില്‍ സൗദിയില്‍ വമ്പന്‍ പദ്ധതികളാണ് വരാനിരിക്കുന്നതെന്ന് ഊര്‍ജമന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു. 2030ഓടെ രാജ്യത്ത് 60 ലോജിസ്റ്റിക് സോണുകള്‍ നിലവില്‍ വരും. ബീജിങ്ങില്‍ നടക്കുന്ന …
സ്വന്തം ലേഖകൻ: വീസ ഏജന്റ് ചതിച്ചതിനെ തുടര്‍ന്ന് ജിദ്ദയിലെ സ്വകാര്യ കമ്പനിയുടെ പേരില്‍ സൗദിയിലെത്തിയ മലയാളികളായ 150ഓളം പേര് നിയമക്കുരുക്കില്‍ അകപ്പെട്ടു. കമ്പനിയുടെ പേരില്‍ സന്ദര്‍ശക വീസയിലാണ് ഇവരെ എത്തിച്ചത്. തൊഴിലാളികള്‍ ഒളിച്ചോടി (ഹുറൂബ്) യെന്ന് കമ്പനി അധികാരികള്‍ ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോര്‍ട്ട് ചെയ്തു. ഇനി നാടുകടത്തല്‍ കേന്ദ്രം വഴി മാത്രമേ ഇവര്‍ക്ക് നാട്ടില്‍ പോകാനാകൂ. …
സ്വന്തം ലേഖകൻ: താന്‍ അധികാരം ഏറ്റെടുത്തയുടന്‍ ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് നിന്ന് നീക്കുമെന്ന് മാലിദ്വീപ് നിയുക്ത പ്രസിഡന്റ് മുഹമ്മദ് മുയിസു. താന്‍ സ്ഥാനമേറ്റെടുത്ത് ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഇന്ത്യന്‍ സൈന്യത്തെ രാജ്യത്ത് നീക്കാനാണ് ആലോചിക്കുന്നതെന്നും നയതന്ത്ര മാര്‍ഗങ്ങള്‍ ഇതിനായി ഉപയോഗിക്കുമെന്നും മുഹമ്മദ് മുയിസു പറഞ്ഞു. നവംബര്‍ 17നാണ് മുഹമ്മദ് മുയിസു മാലിദ്വീപ് പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്യുന്നത്. അല്‍ …
സ്വന്തം ലേഖകൻ: കരിപ്പുര്‍ വിമാനത്താവളത്തില്‍ ഈ മാസം 28 മുതല്‍ രാത്രി സര്‍വീസ് പുനരാരംഭിക്കും. റണ്‍വേ റീ കാര്‍പ്പറ്റിംഗ് പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ സമയ സര്‍വീസ് പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. റീ കാര്‍പ്പറ്റിംഗ് പ്രവൃത്തികളെ തുടര്‍ന്ന് നിലവിൽ പകല്‍ സമയത്ത് മാത്രമാണ് കരിപ്പുരില്‍ നിന്നും സര്‍വീസ് നടത്തുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ റീ കാര്‍പ്പറ്റിംഗ് പ്രവൃത്തി ജനുവരിയിലാണ് തുടങ്ങിയത്. …
സ്വന്തം ലേഖകൻ: ഒരു നൂറ്റാണ്ട് കണ്ട സമരജീവിതം. കണ്ണേ കരളേ വി.എസേ എന്നാർത്തലച്ച മുദ്രവാക്യങ്ങൾ ഉയർന്ന കേരള രാഷ്ട്രീയത്തിൽ ഇന്ന് ആ വിപ്ലവ സൂര്യന് നൂറാം ജന്മദിനത്തിലേക്ക് കടക്കുകയാണ്. അടിമുടി സമര പോരാളിയായ മനുഷ്യൻ. മലയാളി മനസിനെ ആഴത്തിൽ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത സമര നായകൻ. ജനങ്ങളുടെ പ്രതീക്ഷ ആയിമാറിയ വി എസ് എന്ന വേലിക്കകത്ത് …
സ്വന്തം ലേഖകൻ: ടൂറിസ്റ്റ് വീസയിൽ എത്തി തൊഴിൽ വീസയിലേക്ക് മാറുന്നത് തടയുമെന്നും അനധികൃത പ്രവാസി തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതിന് കർമപദ്ധതി നടപ്പാക്കുമെന്നും എൽ.എം.ആർ.എ ചെയർമാനും തൊഴിൽ മന്ത്രിയുമായ ജമീൽ ഹുമൈദാൻ പറഞ്ഞു. എൽ.എം.ആർ.എയുടെ പ്രവർത്തനം സംബന്ധിച്ച് പാർലമെന്റിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിയമലംഘനം നടത്തിയ 103,000 പ്രവാസി തൊഴിലാളികളിൽ 42,000 പേർ പുതിയ വൊക്കേഷണൽ …
സ്വന്തം ലേഖകൻ: വായ്പ തിരിച്ചടവിനുള്ള സമയപരിധി കുവെെറ്റ് നീട്ടി. ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കായുള്ള വായ്പ തിരിച്ചടവിനുള്ള സമയമാണ് നീട്ടിയിരിക്കുന്നത്. നിരവധി പേർ സാമ്പത്തിക പ്രയാസത്തെ തുടർന്ന് വായ്പ തിരിച്ചടക്കാൻ ഉണ്ടായിരുന്നു. ഇവർക്കെല്ലാം ആശ്വാസമാകുന്ന രീതിയിലാണ് പുതിയ സംവിധാനം എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിമാരുടെ കൗൺസിൽ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട നിർദേശത്തിന് അംഗീകരം ലഭിച്ചത്. ദേശീയ …
സ്വന്തം ലേഖകൻ: ഈ ലോകത്തിലെ ഏറ്റവും സമ്പത്തുള്ള കുട്ടി ആരാണ്? ബ്രിട്ടിഷ് രാജകുടുംബത്തിലെ ഇളമുറക്കാരി ഷാർലറ്റ് രാജകുമാരിയിലേക്കാണ് ചില അനലിസ്റ്റുകൾ വിരൽചൂണ്ടുന്നത്! വില്യം-കേറ്റ് ദമ്പതികളുടെ മൂന്നുമക്കളിലെ ഏക പെൺതരിയായ ഷാർലറ്റിന് തന്റെ സഹോദരങ്ങളേക്കാൾ മൂല്യം ഉണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. രാജകുടുംബത്തിലെ പേരക്കുട്ടികളിൽ ഏറ്റവും സമ്പന്ന എന്നു മാത്രമല്ല, ലോകത്തിലെ കുട്ടികളിൽ തന്നെ ഷാർലറ്റ് സമ്പന്നയാകുന്നു. ഷാർലറ്റിന്റെ …