സ്വന്തം ലേഖകൻ: ഇന്ത്യയില്‍ സ്വവര്‍ഗവിവാഹത്തിന് നിയമസാധുതയില്ലെന്ന് സുപ്രീംകോടതി. നിലവിലെ നിയമം അനുസരിച്ച് സ്വവർഗ വിവാഹത്തിന് നിയമപരമായ സാധുതയില്ല. ഇക്കാര്യത്തിൽ നിയമം മാറ്റണമോ എന്ന് തീരുമാനിക്കേണ്ടത് പാർലമെൻ്റാണെന്നും സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് അഭിപ്രായപ്പെട്ടു. സ്വവർഗ ദമ്പതികളുടെ അവകാശങ്ങൾ എന്തൊക്കെ എന്നത് സംബന്ധിച്ച് അഞ്ചംഗ ബെഞ്ചിൽ അഭിപ്രായ വ്യത്യാസമുണ്ടായി. ഇതുസംബന്ധിച്ച കാര്യങ്ങൾ കേന്ദ്രം നിയമിക്കുന്ന കമ്മീഷൻ പരിശോധിക്കുമെന്നും സുപ്രീംകോടതി …
സ്വന്തം ലേഖകൻ: 2040-ല്‍ ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനില്‍ അയയ്ക്കാനാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍. മനുഷ്യനെ ബഹിരാകാശത്ത് അയയ്ക്കാനുള്ള ഗഗന്യാന് ദൗത്യത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനും ഇന്ത്യയുടെ മറ്റ് ഭാവി ബഹിരാകാശ ദൗത്യങ്ങളുടെ രൂപരേഖ തയ്യാറാക്കുന്നതിനുമായി പധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഭാവി ചന്ദ്രയാന്‍ ദൗത്യങ്ങള്‍, നെക്സ്റ്റ് ജനറേഷന് ലോഞ്ച് വെഹിക്കിളിന്റെ …
സ്വന്തം ലേഖകൻ: പ്രവാസികൾക്കിടയിൽ ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർധിക്കുന്നു. സെപ്തംബറിൽ ഒമാനിൽ മരണപ്പെട്ടത് 50ലേറെ ഇന്ത്യക്കാരാണെന്ന് അനൗദ്യോഗിക കണക്കുകൾ പറയുന്നു. എന്നാൽ ഇവരിൽ 60 ശതമാനത്തിലേറെ പേർ ഹൃദയാഘാതം മൂലം മരണപ്പെട്ടവരാണ്. പത്തിലേറെ പ്രവാസി യുവാക്കളാണ് കഴിഞ്ഞ മാസം ഒമാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. യുവാക്കൾക്കിടയിലെ ഹൃദയാഘാതം അടുത്ത കാലത്തായി വർധിച്ചുവരുന്നുണ്ട്. നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന …
സ്വന്തം ലേഖകൻ: കേരളത്തില്‍ നിന്നുളള നഴ്സുമാരെ ജര്‍മ്മനിയിലേയ്ക്ക് റിക്രൂട്ട് ചെയ്യുന്ന ട്രിപ്പിള്‍ വിന് പദ്ധതിയുടെ ഭാഗമായി ജോലി ലഭിച്ച 10 നഴ്സുമാര്‍ക്കുളള ഓഫര്‍ ലെറ്ററുകള്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃഷ്ണന് നമ്പൂതിരി കൈമാറി. സുരക്ഷിതമായ തൊഴില്‍ കുടിയേറ്റങ്ങള്‍ക്ക് രാജ്യത്തുതന്നെ ഏറ്റവും മാതൃകാപരമായ പദ്ധതിയാണ് ട്രിപ്പിള്‍ വിന് എന്ന് കെ.ഹരികൃഷ്ണന് നമ്പൂതിരി പറഞ്ഞു. തിരുവനന്തപുരം നോര്‍ക്ക …
സ്വന്തം ലേഖകൻ: ഹമാസ് പലസ്തീന് ജനതയെ പ്രതിനിധീകരിക്കുന്നവരല്ലെന്ന് പ്രസിഡന്റ് മഹമൂദ് അബ്ബാസ്. പലസ്തീന് ലിബറേഷന്‍ ഓര്ഗനൈസേഷന് (പി എൽ ഒ) മാത്രമാണ് പലസ്തീൻ ജനതയുടെ ഏക പ്രതിനിധിയെന്നും അദ്ദേഹം പറഞ്ഞു. വെനസ്വലേന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് മഹബൂസ് അബ്ബാസ് ഇക്കാര്യം പറഞ്ഞതെന്നാണ് റിപ്പോർട്ട്. പലസ്തീന്റെ ഔദ്യോഗിക വാര്‍ത്താ എജന്‍സിയായ വഫയാണ് ഇക്കാര്യം റിപ്പോര്‍ട്ട് …
സ്വന്തം ലേഖകൻ: ഒളിംപിക്സില്‍ ക്രിക്കറ്റ് മത്സരയിനമാക്കാനുള്ള ചരിത്രപരമായ തീരുമാനവുമായി രാജ്യാന്തര ഒളിംപിക് സമിതി. 2028 ലോസ് ഏഞ്ചല്‍സ് ഒളിംപിക്സിലാണ് 20-20 ഫോര്‍മാറ്റിലുള്ള ക്രിക്കറ്റ് അടക്കം അഞ്ചു കായികയിനങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ മുംബൈയില്‍ ചേര്‍ന്ന ഒളിംപിക് സമിതി തീരുമാനിച്ചത്. 1900ത്തിന് ശേഷം ആദ്യമായാണ് ക്രിക്കറ്റ് ഒളിംപിക്സില്‍ ഇടംപിടിക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമുള്ള ആറു ടീമുകള്‍ വീതം ആകും ലോസ് …
സ്വന്തം ലേഖകൻ: 2024ലെ നിര്‍ണായക ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. പൗരത്വം അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ഉടന്‍ സജ്ജമാക്കും. സംസ്ഥാന സര്‍ക്കാരുകളുടെ ഇടപെടല്‍ ഇല്ലാതെ പൗരത്വം നല്‍കാനാണ് നീക്കം. 2019 ഡിസംബര്‍ 10ന് ലോക്സഭയിലും, രാജ്യസഭയില്‍ ഡിസംബര്‍ 11നുമാണ് പൗരത്വ ഭേദഗതി ബില്‍ പാസായത്. 2020 ജനുവരി 10ന് …
സ്വന്തം ലേഖകൻ: ടൂറിസ്റ്റ് വീസയിൽ ബഹ്റൈനിലെത്തിയശേഷം പ്രവാസികൾ തൊഴിൽവീസയിലേക്ക് മാറുന്നത് വിലക്കണമെന്ന് എം.പിമാരുടെ സമിതി. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (എൽ.എം.ആർ.എ) പ്രവർത്തനം സംബന്ധിച്ച് അന്വേഷിക്കുന്ന സമിതിയുടെ ശിപാർശകളിലാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. 39 ശിപാർശകളാണ് മംദൂഹ് അൽ സാലിഹ് ചെയർമാനായ സമിതി മുന്നോട്ടുവെച്ചിരിക്കുന്നത്. എൽ.എം.ആർ.എ ചെയർമാനും തൊഴിൽ മന്ത്രിയുമായ ജമീൽ ഹുമൈദാനോട് ചൊവ്വാഴ്ച പാർലമെന്റ് …
സ്വന്തം ലേഖകൻ: എയർ ഇന്ത്യ ബഹ്റൈനിൽനിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവിസുകളുടെ വിന്റർ ഷെഡ്യൂൾ പ്രഖ്യാപിച്ചു. ഒക്ടോബർ 29ന് നിലവിൽ വരും. കോഴിക്കോട്ടേക്ക് എല്ലാ ദിവസവും സർവിസുണ്ട്. കൊച്ചിയിലേക്ക് ഞായർ, തിങ്കൾ, വ്യാഴം, വെള്ളി ദിവസങ്ങളിലും തിരുവനന്തപുരത്തേക്ക് ഞായർ, ബുധൻ ദിവസങ്ങളിലും വിമാന സർവിസുണ്ടാകും. മംഗളൂരു, കണ്ണൂർ ഭാഗത്തേക്ക് ഞായർ, ചൊവ്വ ദിവസങ്ങളിൽ ഒരു സർവിസ് ഉണ്ടാകും. …
സ്വന്തം ലേഖകൻ: വടക്കന്‍ ഗാസയില്‍ നിന്നും ആളുകള്‍ക്ക് തെക്കന്‍ ഗാസയിലേക്ക് പോകുന്നതിനായി മൂന്ന് മണിക്കൂര്‍ സുരക്ഷിത പാതയൊരുക്കുമെന്ന് അറിയിച്ച് ഇസ്രയേല്‍. ഗാസയിലെ പ്രാദേശിക സമയം രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെയാണ് വടക്കന്‍ ഗാസയില്‍ നിന്നും ജനങ്ങള്‍ക്ക് പലായനം ചെയ്യാന്‍ സുരക്ഷിത പാതയൊരുക്കുമെന്ന് ഇസ്രയേല്‍ അറിയിച്ചിരിക്കുന്നത്. വടക്കന്‍ ഗാസയിലെ ബെയ്റ്റ് ഹനൂനില്‍ നിന്നും …