സ്വന്തം ലേഖകൻ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് രാവിലെ ഏഴിന് ആരംഭിച്ചു. വൈകിട്ട് ആറിനാണു സമാപനം. മുൻ മുഖ്യമന്ത്രിയുടെ മരണത്തെത്തുടർന്ന് അദ്ദേഹത്തിന്റെ മകൻ സ്ഥാനാർഥിയാകുന്നു എന്ന അപൂർവതയ്ക്കു പുതുപ്പള്ളി സാക്ഷ്യം വഹിക്കുകയാണ്. നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്. ഇടതു മുന്നണി സ്ഥാനാർഥി ജെയ്ക് സി.തോമസാണു മുഖ്യ എതിരാളി. 2 തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള സഞ്ചാരികളുടെ വീസ നിയമങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ വരുത്താനൊരുങ്ങി തായ്‌ലന്‍ഡ്. ഇതിന്റെ ഭാഗമായി ഇ-വീസ ഫീസ് വെട്ടിക്കുറയ്ക്കും. വിനോദസഞ്ചാരത്തില്‍ നിന്നുള്ള വരുമാനം വര്‍ധിപ്പിക്കുന്ന നടപടികളുടെ ഭാഗമായാണ് ഈ തീരുമാനം. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സഞ്ചാരികള്‍ക്ക് കൂടുതല്‍ ദിവസങ്ങള്‍ രാജ്യത്ത് തങ്ങാനുള്ള അനുമതി കൊടുക്കുന്നതും തായ്‌ലന്‍ഡ് പരിഗണിക്കുന്നുണ്ട്. അടുത്ത വര്‍ഷത്തോടെ …
സ്വന്തം ലേഖകൻ: രാജ്യത്തിന് പുറത്തുള്ളവര്‍ക്ക് വീസ പുതുക്കാന്‍ പുതിയ സംവിധാനവുമായി ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം. ഓണ്‍ലൈന്‍ വഴി ജീവനക്കാരുടെ വീസ പുതുക്കാന്‍ തൊഴിലുടമക്ക് അവസരം നല്‍കുന്നതാണ് പുതിയ സേവനം. എന്നാല്‍ വീസാ കാലാവധി കഴിയുന്നതിന് മുമ്പ് മാത്രമേ ഇത് സാധ്യമാവുകയുളളുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബഹ്‌റൈന്‍ പാസ്പോര്‍ട്ട് ആന്‍ഡ് റസിഡന്‍സ് അഫയേഴ്‌സിന്റെ നേതൃത്വത്തിലാണ് രാജ്യത്തിന് പുറത്തുളളവര്‍ക്ക് …
സ്വന്തം ലേഖകൻ: ഉയർന്ന വിമാന ടിക്കറ്റ് മൂലം പ്രതിസന്ധിയിലായ പ്രവാസികൾക്ക് ആശ്വാസമായി ഫുജൈറയിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് സലാം എയറിന്റെ സർവീസ്. ഒക്ടോബർ രണ്ടു മുതൽ തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് മസ്കത്ത് വഴി കരിപ്പൂരിലേക്കും തിരിച്ചുമുള്ള സർവീസ്. രാത്രി 7.50ന് ഫുജൈറയിൽ നിന്നു പുറപ്പെടുന്ന വിമാനം മസ്കത്തിൽ തങ്ങുന്നതടക്കം ആറു മണിക്കൂർ കൊണ്ട് പുലർച്ചെ 3.20നു …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ എൽ 1ന്റെ ആദ്യ ഭ്രമണപഥമുയർത്തൽ വിജയകരമായി പൂർത്തിയായി. ഭൂമിയോട് അടുത്ത ദൂരം 245 കിലോമീറ്ററും അകലെയുള്ള ദൂരം 22459 കിലോമീറ്ററുമുള്ള രണ്ടാം ഭ്രമണപഥത്തിലേക്കാണ് ആദിത്യയെ ഉയർത്തിയത്. എക്‌സിലെ ഔദ്യോഗിക പേജിലൂടെയാണ് ഐഎസ്ആർഒ ഇക്കാര്യം പങ്കുവച്ചത്. ബെംഗളൂരുവിലെ മിഷൻ ഓപ്പറേഷൻസ് കേന്ദ്രത്തിൽ നിന്നാണ് ഭ്രമണപഥം ഉയർത്തൽ നിയന്ത്രിക്കുന്നത്. …
സ്വന്തം ലേഖകൻ: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. കലാശക്കൊട്ടിലേക്കുള്ള അവസാനവട്ട ഓട്ടപ്പാച്ചിലിലാണ് മുന്നണികൾ. റോഡ് ഷോയും തിരക്കിട്ട പ്രചാരണവുമായി അവസാനവോട്ടും തങ്ങളുടെ പാളയത്തിലെത്തിക്കാനുള്ള പരിശ്രമത്തിലാണ് സ്ഥാനാർത്ഥികൾ. ഇന്ന് വൈകിട്ട് ആറ് മണിക്കാണ് പരസ്യപ്രചാരണം അവസാനിക്കുക. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. പരസ്യ പ്രചാരണം അവസാന നിമിഷത്തേക്ക് നീങ്ങുമ്പോൾ മൂന്ന് മുന്നണിയുടെയും സ്ഥാനാർത്ഥികളും പ്രവർത്തകരും വലിയ ആത്മവിശ്വാസത്തിലാണ്. റോഡുകളിൽ …
സ്വന്തം ലേഖകൻ: ഹ്രസ്വദൂര വിമാനസർവീസുകൾക്കായി സ്വന്തം വിമാനക്കമ്പനി തുടങ്ങാൻ കർണാടക സർക്കാർ. സംസ്ഥാനത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചുള്ള വിമാനസർവീസുകളാണ് ലക്ഷ്യമിടുന്നത്. കമ്പനി രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട പ്രാരംഭപ്രവർത്തനങ്ങൾക്ക് എയർ ഇന്ത്യയിലുണ്ടായിരുന്ന ഉന്നതോദ്യോഗസ്ഥനെ നിയോഗിച്ചതായി അടിസ്ഥാന വികസനവകുപ്പ് മന്ത്രി എം.ബി. പാട്ടീൽ പറഞ്ഞു. ആദ്യഘട്ടത്തിൽ മൂന്ന് വിമാനങ്ങൾ വാങ്ങാനാണ് ലക്ഷ്യമിടുന്നത്. ഇതിനൊപ്പം വിമാനത്താവളങ്ങളുടെ നടത്തിപ്പിന് കർണാടക എയർപോർട്ട്‌സ് ആൻഡ് …
സ്വന്തം ലേഖകൻ: വിവിധ നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ട് നാടുകടത്തപ്പെട്ടവർ തിരിച്ചെത്തുന്നത് വർധിച്ച സാഹചര്യത്തിൽ കുവൈത്തിൽ അതിർത്തി സുരക്ഷ ശക്തമാക്കി. വിരൽ ശസ്ത്രക്രിയ ചെയ്ത് രൂപമാറ്റം വരുത്തി 2 പേർ പിടിക്കപ്പെട്ട സാഹചര്യത്തിലാണ് നടപടി കർശനമാക്കിയത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിരലടയാളത്തിനു പുറമെ ബയോമെട്രിക് സംവിധാനം വഴി മുഖ, നേത്ര അടയാളങ്ങളും പകർത്താനാണ് തീരുമാനം. ഇതിനായി അതിർത്തി കവാടങ്ങളിൽ …
സ്വന്തം ലേഖകൻ: രാജ്യത്ത് കുടുംബവിസ നടപടികൾ ആരംഭിക്കുന്നു. ആരോഗ്യപ്രവർത്തകരുടെ ഇണകൾക്കും മക്കൾക്കും കുടുംബവിസ അനുവദിക്കാൻ മന്ത്രാലയം അനുമതി നൽകിയതായി റിപ്പോർട്ട്. ആരോഗ്യ പ്രവർത്തകരുടെ ഇണകളെ കൂടാതെ മക്കൾക്കും വിസ അനുവദിക്കും. 15 വയസ്സ് വരെയുള്ള ആൺകുട്ടികൾക്കും 18 വയസ്സ് വരെയുള്ള അവിവാഹിതരായ പെൺമക്കൾക്കുമാണ് വിസ അനുവദിക്കുക. കഴിഞ്ഞ മാസം ഇതുമായി ബന്ധപ്പെട്ട ഉത്തരവിൽ അധികൃതർ ഒപ്പുവെച്ചിരുന്നു. …
സ്വന്തം ലേഖകൻ: ചന്ദ്രയാൻ മൂന്നിന്റെ ചന്ദ്രോപരിതലത്തിലെ പഠനം അവസാനഘട്ടത്തിലേക്ക് എത്തുന്നു. ചന്ദ്രനെക്കുറിച്ച് നിർണായക വിവരങ്ങൾ ശേഖരിച്ച ലാൻഡറിന്റേയും റോവറിന്റെയും പ്രവർത്തനം ചന്ദ്രനിലെ ഒരു പകൽ സമയം തീരുന്ന നാളെയോടെ അവസാനിക്കും. ചന്ദ്രനിൽ സൂര്യനുദിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് വിക്രം ലാൻഡർ സോഫ്റ്റ്‌ലാൻഡ് ചെയ്തത്. ഇരുട്ടുപരക്കുന്നതോടെ ലാൻഡറിലെ രംഭ, ചേസ്റ്റ്, ഇൽസ എന്നീ ഉപകരണങ്ങളും റോവറിലെ രണ്ട് …