സ്വന്തം ലേഖകൻ: ഇന്ത്യയുടെ ആദ്യ സോളാര്‍ സ്‌പേസ് ഒബ്‌സര്‍വേറ്ററി ദൗത്യമായ ആദിത്യ എല്‍1 വിക്ഷേപണം വിജയകരം. ഉപഗ്രഹത്തെ മുന്‍കൂര്‍ നിശ്ചയിച്ച ഭ്രമണപഥത്തില്‍ കൃത്യമായി സ്ഥാപിച്ചതായി ഐഎസ്ആര്‍ഒ മേധവി എസ്. സോമനാഥ് പറഞ്ഞു. ഇതോടെ ഉപഗ്രഹം ലാഗ്രാഞ്ച് പോയന്റ് ലക്ഷ്യമാക്കിയുള്ള യാത്ര ആരംഭിക്കുമെന്നും 125 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന യാത്രയായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെ …
സ്വന്തം ലേഖകൻ: ന്യൂഡല്‍ഹിയില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കുന്ന യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ രണ്ടുദിവസം നേരത്തെ ഇന്ത്യയിലെത്തും. സെപ്റ്റംബര്‍ 7 ന് എത്തുന്ന ബൈഡന്‍ പ്രധാനമന്ത്രി മോദിയുമായി വിവിധ വിഷയങ്ങളില്‍ ഉഭയകക്ഷി ചര്‍ച്ച നടത്തുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. സെപ്റ്റംബര്‍ 9,10 തീയതികളിലാണ് ജി20 രാജ്യങ്ങളുടെ സമ്മേളനം. സെപ്റ്റംബര്‍ 8 നാണ് മോദി-ബൈഡന്‍ …
സ്വന്തം ലേഖകൻ: നാടുകടത്തപ്പെട്ടവരും രാജ്യത്തേക്ക് പ്രവേശനം വിലക്കിയവരുമായ നിരവധി പ്രവാസികള്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തിയും വ്യാജ യാത്രാരേഖ ചമച്ചും കുവൈത്തില്‍ മടങ്ങിയെത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് പഴുതടച്ച സംവിധാനങ്ങളൊരുക്കാന്‍ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് നിര്‍ദേശം നല്‍കി. ഭാവിയില്‍ ഇത്തരം കേസുകള്‍ ഉണ്ടാകാതിരിക്കാന്‍ ആഭ്യന്തര മന്ത്രാലയം ദ്രുതഗതിയിലുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. വിമാനത്താവളങ്ങള്‍, …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ ആദ്യ സൗരദൗത്യമായ ആദിത്യ എൽ1 പേടകം വിക്ഷേപിക്കാനുള്ള കൗൺഡൗൺ തുടങ്ങി. ഉച്ചക്ക് 12.10നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ വിക്ഷേപണത്തിന് സജ്ജമായ റോക്കറ്റിന്‍റെ കൗൺഡൗൺ ആരംഭിച്ചത്. നാളെ ഉച്ചക്ക് 11.50നാണ് പേടകം കുതിച്ചുയരുക. പി.എസ്.എൽ.വി സി 57 റോക്കറ്റിലാണ് ആദിത്യ എൽ1 പേടകത്തിന്‍റെ സൂര്യനെ ലക്ഷ്യമാക്കിയുള്ള യാത്ര. ഭൂമിയിൽ നിന്ന് …
സ്വന്തം ലേഖകൻ: പാകിസ്താനില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുതിച്ചുയരുന്നു. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി പെട്രോളിന്റെയും ഡീസലിന്റെയും വില മുന്നൂറ് പാകിസ്താനി രൂപ കടന്നു. പാക് ധനമന്ത്രാലയമാണ് വിലവര്‍ധന എക്‌സിലൂടെ അറിയിച്ചത്. പെട്രോളിന്റെ വില 14.91 രൂപ വര്‍ധിപ്പിച്ചതോടെ 305.36 രൂപ ആയി. ഹൈസ്പീഡ് ഡീസലിന്റെ വില 18.44 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റര്‍ ഹൈസ്പീഡ് …
സ്വന്തം ലേഖകൻ: തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് സർവീസ് തുടങ്ങാൻ മലേഷ്യൻ, എത്തിഹാദ്, ഒമാൻ എയർലൈൻസുകൾ. ഇതോടെ ഇവിടെനിന്നുള്ള അന്താരാഷ്ട്ര സർവീസുകളുടെ എണ്ണം കൂടും. ഒക്ടോബർ മുതലാണ് ഒമാൻ എയർ മസ്കറ്റിലേക്ക് പ്രതിദിന സർവീസ് തുടങ്ങുന്നത്. അടുത്ത ജനുവരി മുതൽ അബുദാബിയിലേക്ക് എത്തിഹാദ് ആഴ്ചയിൽ അഞ്ച് സർവീസ് നടത്തും. ഇതിലൂടെ നേരത്തേ തിരുവനന്തപുരത്തുനിന്നുണ്ടായിരുന്ന സർവീസ് പുനരാരംഭിക്കുകയാണ് എത്തിഹാദ്. എയർ …
സ്വന്തം ലേഖകൻ: ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിര്‍ദേശം പഠിക്കാന്‍ സമിതിയെ നിയോഗിച്ച് കേന്ദ്രം. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലാണ് സമിതി. രണ്ട് വിരമിച്ച ജഡ്ജിമാരും സമിതിയിലുണ്ടാകും. ഉടന്‍ പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കേന്ദ്ര നിര്‍ദേശമുണ്ട്. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ചതിന് പിന്നാലെയാണ് സമിതിയെ നിയോഗിച്ച വിവരങ്ങള്‍ പുറത്തുവന്നത്. പാര്‍ലമെന്റ് സമ്മേളനത്തില്‍ ഒരു രാജ്യം ഒരു …
സ്വന്തം ലേഖകൻ: രാജ്യത്തേക്ക് എത്തുന്ന പ്രവാസികൾക്ക് കൂടുതൽ നിർദേശങ്ങളുമായി അധികൃതർ രംഗത്ത്. മയക്കുമരുന്നുകേസുകളിൽ സൗദിയിൽ പിടിയിലാകുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടൂന്നു. ഇതിൽ മലയാളികളും ഉൾപ്പെടുന്നുണ്ട്. മയക്കുമരുന്ന് രാജ്യത്ത് നിന്നും പൂർണ്ണമായും തുടച്ചു നീക്കാനാണ് സൗദി ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി കർശന പരിശോധനയാണ് നടത്തുന്നത്. റെയ്ഡുകളിൽ പിടിക്കപ്പെടുന്ന മലയാളികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരുകയാണ്. സൗദിയിൽ …
സ്വന്തം ലേഖകൻ: ഒമാന്റെ ബജറ്റ് വിമാന കമ്പനിയായ സലാം എയര്‍ കരിപ്പൂരിലേക്ക്. എല്ലാ ദിവസവും മസ്‌കറ്റ്-കോഴിക്കോട്-മസ്‌കറ്റ് സര്‍വീസ് നടത്തും. ഒക്‌ടോബര്‍ ഒന്നു മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. ടിക്കറ്റ് ബുക്കിങ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കും ഈ പ്രതിദിന സര്‍വീസ് ഉപകാരപ്രദമാവുന്ന വിധത്തിലാണ് ക്രമീകരണം. ഗള്‍ഫ് സെക്ടറുകളിലേക്ക് മസ്‌കറ്റില്‍ നിന്ന് സലാം എയറിന് കണക്ഷന്‍ …
സ്വന്തം ലേഖകൻ: ഇലോണ്‍ മസ്‌കിന്റെ എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഇനി മുതല്‍ ഓഡിയോ-വീഡിയോ കോള്‍ ചെയ്യാനാകും. നേരത്തെ എക്‌സ് സിഇഒ ലിന്‍ഡ യാക്കരിനോ ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഉപയോക്താക്കള്‍ക്ക് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നതായി ഇലോണ്‍ മസ്‌ക് പുതിയ പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഐഒഎസ്, ആന്‍ഡ്രോയിഡ്, മാക്, പിസി എന്നിവയില്‍ ഓഡിയോ-വീഡിയോ കോളിങ് ഫീച്ചര്‍ പ്രവര്‍ത്തിക്കുമെന്ന് …