സ്വന്തം ലേഖകൻ: ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് ചെയ്യാന്‍ തയ്യാറെടുക്കയാണ് ഇന്ത്യയുടെ ചന്ദ്രയാന്‍ 3. വൈകിട്ട് 5.45 മുതൽ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും ആകാംക്ഷ ഉയർത്തുന്ന പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. കൂടാതെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം …
സ്വന്തം ലേഖകൻ: ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങാൻ സജ്ജമെന്ന് ഐഎസ്ആർഒ. ദൗത്യം നിർണായക ഘട്ടത്തിലേക്ക്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് ഐഎസ്ആർഒ അറിയിച്ചു. സോഫ്റ്റ് ലാൻഡിംഗ് തുടങ്ങുന്നത് വൈകിട്ട് 5.45 മുതൽ. ദൗത്യം പ്രതീക്ഷിച്ചത് പോലെ തന്നെ മുന്നോട്ട് പോകുകയാണെന്നും ഐഎസ്ആർഒ അറിയിച്ചു. ലാൻഡിങ്ങ് പ്രക്രിയ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പ് അവസാന ഘട്ട കമാൻഡുകൾ പേടകത്തിലേക്ക് …
സ്വന്തം ലേഖകൻ: അരി കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏര്‍പ്പെടുത്തിയതിനു പിന്നാലെ ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ഏര്‍പ്പെടുത്തിയത് ഗള്‍ഫ് പ്രവാസികളെ ദോഷകരമായി ബാധിച്ചേക്കും. ഇന്ത്യന്‍ ഉള്ളിക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ ഡിമാന്റുണ്ട്. പ്രധാന കയറ്റുമതി രാജ്യമായ ഇന്ത്യയില്‍ നിന്നുള്ള വരവ് നിലയ്ക്കുന്നതോടെ ഗള്‍ഫ് വിപണിയില്‍ അത് വലിയ തോതില്‍ പ്രതിഫലിക്കുമെന്ന് ആശങ്ക ഉയര്‍ന്നു. ആഭ്യന്തര …
സ്വന്തം ലേഖകൻ: കുവൈത്തിൽ ഫാമിലി വിസിറ്റ് വീസ വർഷാവസാനത്തോടെ പുനരാരംഭിച്ചേക്കും. ഇതുസംബന്ധിച്ച പുതിയ വ്യവസ്ഥകൾ ഡിസംബറോടെ നിലവിൽ വരുമെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. കോവിഡ് കാലത്ത് കുടുംബ സന്ദർശക വീസ നൽകുന്നത് നിർത്തിവച്ചിരുന്നു. പിന്നീട് 2022 മാർച്ച് മുതൽ പുനരാരംഭിച്ചെങ്കിലും ആരോഗ്യമേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങൾക്കു മാത്രമാക്കി പരിമിതപ്പെടുത്തി. കുവൈത്തിൽ വിദേശികൾ പെരുകുന്നതും അനധികൃത …
സ്വന്തം ലേഖകൻ: യുകെയില്‍ ഏഴ് നവജാതശിശുക്കളെ അതിക്രൂരമായി കൊലപ്പെടുത്തുകയും ആറുകുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത നഴ്സ് ലൂസി ലെറ്റ്ബി (33)ക്ക് ശേഷിക്കുന്ന കാലം മുഴുവന്‍ തടവ് ശിക്ഷ വിധിച്ചു. മാഞ്ചെസ്റ്റര്‍ ക്രൗണ്‍ കോടതിയുടേതാണ് വിധി. ഇവര്‍ കുറ്റക്കാരിയാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ശിക്ഷാ കാലാവധിയ്ക്കിടെ ലൂസി ലെറ്റ്ബിക്ക് ഒരിക്കലും പരോള്‍ നല്‍കരുതെന്നും കോടതി വ്യ്ക്തമാക്കിയിട്ടുണ്ട്. …
സ്വന്തം ലേഖകൻ: പാക്കിസ്ഥാൻ അതിർത്തി കടന്ന് വീണ്ടും സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് ഇന്ത്യ. അതിർത്തി കടന്ന് ഭീകര ക്യാംപുകൾ തകർക്കുന്നതിനായി വീണ്ടും സർജിക്കൽ സ്ട്രൈക്ക് നടത്തിയെന്ന റിപ്പോർട്ടുകൾ കരസേനയും പ്രതിരോധ മന്ത്രാലയവും നിഷേധിച്ചു. അതേസമയം, ജമ്മു കശ്മീരിലെ ബാലാകോട്ട് സെക്ടറിൽ നിയന്ത്രണ രേഖയ്ക്കു സമീപം ഇന്ത്യയിലേക്കു നുഴഞ്ഞുകയറാനുള്ള പാക്ക് ഭീകരരുടെ ശ്രമം തടഞ്ഞതായി …
സ്വന്തം ലേഖകൻ: 40 ദിവസത്തെ സഞ്ചാരം പൂർത്തിയാക്കി ബുധനാഴ്ച വൈകിട്ട് 6 മണിയോടെ ചന്ദ്രയാൻ മൂന്ന് ദൗത്യത്തിന്റെ ഭാഗമായ ലാൻഡർ പേടകം ചന്ദ്രനെ തൊടും. പറയുമ്പോൾ എളുപ്പം പറഞ്ഞു പോകാമെങ്കിലും ഒട്ടും എളുപ്പമല്ല ഭൂമിയിൽ നിന്ന് തീർത്തും വ്യത്യസ്തമായ ഘടനയുള്ള മറ്റൊരു ഗോളത്തിന്റെ ഉപരിതലത്തിലിറങ്ങൽ . അതുകൊണ്ടുതന്നെ ദൗത്യത്തിന്റെ അവസാന 19 മിനിറ്റ് ഏറെ സങ്കീർണവും …
സ്വന്തം ലേഖകൻ: ഒമാനെയും യുഎഇയും ബന്ധിപ്പിക്കുന്ന റെയിൽവേ ശൃംഖലയുടെ നിർമാതാക്കളായ ഒമാൻ ആൻഡ് ഇത്തിഹാദ് റെയിൽ കമ്പനി ടെൻഡറിന് അപേക്ഷ ക്ഷണിച്ചു. ഡിപ്പോ, പാസഞ്ചർ സ്റ്റേഷനുകൾ, ചരക്ക് സംവിധാനങ്ങൾ എന്നിവ വികസിപ്പിക്കുന്നതിന് ടെൻഡറിന് വേണ്ടിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ടെൻഡറിന് താൽപര്യമുള്ള കരാറുകാർ ആവശ്യമായ വിഭവങ്ങളും വൈദഗ്ധ്യവും ഉള്ളതായി തെളിയിക്കുന്ന രേഖകളുമായി എത്തണം. സമീപകാലത്ത് നടപ്പിലാക്കിയ പദ്ധതികളെ …
സ്വന്തം ലേഖകൻ: ഖത്തറിൽ വാഹനമോടിക്കുന്ന പ്രവാസികൾക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്ത്. വാഹനങ്ങളുമായി റോഡിലിറങ്ങുന്നവർ ശ്രദ്ധിക്കണം. ഡ്രൈവിങ് സീറ്റിലിരിക്കുന്നവർ റോഡിലെ റഡാർ നിരീക്ഷണത്തിലാണ്. വാഹനങ്ങൾ ഓടിക്കുമ്പോഴുള്ള നിയമങ്ങൾ പാലിക്കണം. സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനം ഓടിക്കുകയോ, മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുകയോ ചെയ്താൽ ശിക്ഷ ലഭിക്കും. എല്ലാ റോഡുകളിലും റഡാൽ സ്ഥാപിച്ചിട്ടുണ്ട്. സെപ്റ്റംബർ മൂന്നു മുതൽ ഇവ …
സ്വന്തം ലേഖകൻ: തൊഴിലുടമകളുമായി നിയമപരമായ പ്രശ്‌നങ്ങളുള്ള പ്രവാസികള്‍ക്ക് അഭയകേന്ദ്രം സ്ഥാപിക്കുമെന്ന് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ (പിഎഎം). നിലവിലെ വനിതാ അഭയകേന്ദ്രത്തിന്റെ മാതൃകയില്‍ പ്രവാസികളായ പുരുഷന്‍മാരെ താമസിപ്പിക്കുന്നതിനാണ് അഭയകേന്ദ്രം ആരംഭിക്കുന്നതെന്ന് കുവൈത്ത് ന്യൂസ് ഏജന്‍സി (കുന) റിപ്പോര്‍ട്ട് ചെയ്തു. ലോക മാനുഷിക ദിനത്തോടനുബന്ധിച്ചാണ് പ്രവാസി തൊഴിലാളി സംരക്ഷണ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ഡോ. …