സ്വന്തം ലേഖകൻ: സംവിധായകൻ സിദ്ദിഖിന്റെ (63) സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. ബുധനാഴ്ച രാവിലെ മൃതദേഹം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിച്ചു. പന്ത്രണ്ടുമണി വരെ അവിടെ പൊതുദർശനമുണ്ടാകും. തുടർന്ന് കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം വൈകീട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ചൊവ്വാഴ്ച രാത്രിയായിരുന്നു സിദ്ദിഖ് ലോകത്തോട് വിടപറഞ്ഞത്. കൊച്ചി അമൃത …
സ്വന്തം ലേഖകൻ: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കോണ്‍ഗ്രസിനായി മത്സരിക്കും. സെപ്തംബര്‍ അഞ്ചിനായിരിക്കും തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ സെപ്തംബര്‍ എട്ടിനായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. “വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. എന്നെക്കൊണ്ട് ചെയ്യാവുന്ന വിധം ഉത്തരവാദിത്തം പൂര്‍ണമായി നിറവേറ്റും. 53 വര്‍ഷം പിതാവ് നിന്ന മണ്ഡലമാണ്. …
സ്വന്തം ലേഖകൻ: രാജ്യത്ത് ചൂട് മൂർധന്യത്തിൽ എത്തിയതോടെ വെന്തുരുകി പുറം സ്‌ഥലങ്ങളിലും മറ്റും ജോലി ചെയ്യുന്നവർ. രാജ്യത്ത് ഉച്ചവിശ്രമം നിയമം കർശനമാക്കിയിട്ടുണ്ടെങ്കിലും വരണ്ട കാലാവസ്‌ഥയും ചൂടും പുറം സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്നവരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളെപ്പോലെ, ബഹ്‌റൈനിലും കാലാവസ്ഥാ വ്യതിയാനം മൂലം ഉയർന്ന താപനിലയും വരണ്ട കാലാവസ്‌ഥയും വർധിച്ചിട്ടുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ …
സ്വന്തം ലേഖകൻ: രാജ്യതലസ്ഥാനത്തെ ക്രമസമാധാന നില ചോദ്യചിഹ്നമായി തുടരുന്നതിനിടെ ഡൽഹിയിൽ വീണ്ടും അക്രമ പരമ്പര. 10 മിനിറ്റിനുള്ളിൽ ഡൽഹിയിൽ നടന്നത് മൂന്ന് കവർച്ചശ്രമങ്ങൾ. ബൈക്കിലെത്തിയ മൂന്നംഗ സംഘം നടത്തിയ ആക്രമണത്തിൽ ഒരു മുതിർന്ന പൗരൻ കുത്തേറ്റു മരിക്കുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പൊലീസിന്റെ ദ്രുതഗതിയിലുള്ള നടപടിയെത്തുടർന്ന് 42 ക്രിമിനൽ കേസുകളുള്ള കുപ്രസിദ്ധ ക്രിമിനൽ ഉൾപ്പെടെ …
സ്വന്തം ലേഖകൻ: കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള സംവിധായകന്‍ സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിലവില്‍ എക്‌മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളത്. മേജര്‍ രവി അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. ന്യൂമോണിയയും കരള്‍ രോഗബാധയും മൂലം സിദ്ദിഖ് ചികിത്സയില്‍ കഴിയുകയായിരുന്നു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്. കരള്‍ സംബന്ധമായ …
സ്വന്തം ലേഖകൻ: വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ടൂറിസം മേഖലയില്‍ കൂടുതല്‍ പദ്ധതികളുമായി സൗദി അറേബ്യ. എട്ട് പുതിയ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് കൂടി ഇലക്ട്രോണിക് വീസ അനുവദിക്കാന്‍ തീരുമാനമായി. 2030 ഓടെ വിനോദ സഞ്ചാരികളുടെ എണ്ണം നൂറ് ദശലക്ഷമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യം. അസര്‍ബെയ്ജാന്‍,അല്‍ബേനിയ, ഉസ്‌ബെക്കിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, ജോര്‍ജിയ എന്നീ രാജ്യങ്ങള്‍ക്ക് പുറമെ തജികിസ്ഥാന്‍, കിര്‍ഗിസ്ഥാന്‍, …
സ്വന്തം ലേഖകൻ: ഇൻഫോഗ്രാഫിക് സയൻസ് ആൻഡ് ടെക്നോളജി വിഡിയോകൾക്കു പേരുകേട്ട ചലച്ചിത്ര നിർമാതാവും യൂട്യൂബറുമായ ഹാഷിം അൽ-ഗൈലി രൂപകല്‍പ്പന ചെയ്യുന്ന ഹോട്ടലിനു ‘സ്കൈ ക്രൂയിസ് ഹോട്ടൽ’ എന്നാണു പേര്. പൈലറ്റില്ല, ഇന്ധനം നിറയ്‌ക്കേണ്ട ആവശ്യമില്ല, കൂടാതെ ഭാഗ്യമുണ്ടെങ്കില്‍ രാത്രികളില്‍ പ്രകാശവിസ്മയമായ നോര്‍ത്തേണ്‍ ലൈറ്റ്സ് തൊട്ടടുത്ത് കാണാം. ഏകദേശം 5,000 യാത്രക്കാരെ വഹിക്കാൻ കഴിവുള്ള ഹോട്ടലിനുള്ള ശ്രമമാണ്. …
സ്വന്തം ലേഖകൻ: വരുന്ന ഒക്ടോബര്‍ രണ്ടു മുതല്‍ 2024 മാര്‍ച്ച് 28 വരെ നടക്കാനിരിക്കുന്ന ദോഹ എക്‌സ്‌പോ-2023ന്റെ വോളണ്ടിയര്‍ പ്രോഗ്രാമിനായി അപേക്ഷ സ്വീകരിച്ചുതുടങ്ങി. നാലു ദിവസം കൊണ്ട് 40,000ത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഫിഫ ലോകകപ്പിന് ശേഷം ഖത്തര്‍ ആതിഥേയത്വം വഹിക്കുന്ന രണ്ടാമത്തെ വലിയ അന്താരാഷ്ട ഇവന്റിനായി 2,200 വോളന്റിയര്‍മാരെ റിക്രൂട്ട് ചെയ്യാനാണ് …
സ്വന്തം ലേഖകൻ: താമസ അനുമതി റദ്ദാക്കപ്പെട്ടവരോ മരിച്ചതോ ആയ പ്രവാസികളുടെ പേരിലുള്ള വാഹനം ഉപയോഗിക്കുംമുമ്പ് നിയമനടപടികൾ പൂർത്തിയാക്കണം. അല്ലാത്തപക്ഷം പിഴയും വാഹനം പിടിച്ചെടുക്കുന്നതും അടക്കമുള്ള നടപടികൾ നേരിടേണ്ടിവരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്ത് താമസ അനുമതി റദ്ദാക്കപ്പെട്ടവരോ മരിച്ചതോ ആയ പ്രവാസികളുടെ പേരിൽ 87,140 വാഹനങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് …
സ്വന്തം ലേഖകൻ: കുവെെറ്റിൽ ചൂട് കൂടുന്നു. രാജ്യത്ത് ഉയർന്ന താപനിലയാണ് ഇപ്പോൾ ഉള്ളത്. കുവെെറ്റിലും സിറ്റിയിലും ജഹ്‌റയിലും അന്തരീക്ഷ താപനില 51 ഡിഗ്രി സെൽഷ്യസിലെത്തിയതായി കാലാവസ്ഥ നിരീക്ഷകൻ ജമാൽ ഇബ്രാഹിം വ്യക്തമാക്കി. ചൂട് കൂടിയതോടെ ജാഗ്രതപാലിക്കാൻ നിർദ്ദേശം കുവെെറ്റ് സ്വദേശികൾക്കും വിദേശികൾക്കും നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ താപനില 50 ഡിഗ്രി സെൽഷ്യസ് കഴിയുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ് …