സ്വന്തം ലേഖകൻ: ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാൻ-3-ന്റെ ആദ്യ ഭ്രമണപഥം താഴ്ത്തൽ വിജയം. ഞായറാഴ്ച രാത്രി പതിനൊന്നോടെയാണ് ഭ്രമണപഥം താഴ്ത്തിയത്. ഇതോടെ പേടകം ചന്ദ്രനിൽനിന്ന് കൂടിയ അകലം 4313 കിലോമീറ്ററും കുറഞ്ഞ അകലം 170 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിലായി. അടുത്ത ഭ്രമണപഥം താഴ്ത്തുന്ന ദൗത്യം ഒമ്പതിന് ഉച്ചയ്ക്ക് ഒന്നിനും രണ്ടിനും ഇടയിൽ നടക്കുമെന്ന് ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ.) …
സ്വന്തം ലേഖകൻ: പ്രവൃത്തിദിനം ആഴ്ചയിൽ അഞ്ച് ദിവസമാക്കുന്ന കാര്യം ഇന്ത്യൻ ബാങ്ക് അസോസിയേഷൻ (ഐബിഎ) അംഗീകരിച്ചതായി റിപ്പോർട്ട്. വിഷയം നിലവിൽ ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. കഴിഞ്ഞ മാസം 28-ന് ചേർന്ന ഇന്ത്യൻ ബാങ്കിങ് അസോസിയേഷന്‍റെ യോഗത്തിൽ ശനിയാഴ്ചകൾ ബാങ്ക് അവധിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം യൂണിയനുകൾ ഉന്നയിച്ചിരുന്നു. തുടർന്ന് ഈ ആവശ്യത്തിന് ഐബിഎ അംഗീകാരം നൽകുകയും ധനകാര്യ …
സ്വന്തം ലേഖകൻ: ഖത്തറിന്റെ വിനോദസഞ്ചാര മേഖലയുടെ വളർച്ചയിൽ സംഭാവന നൽകുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമായി പ്രഖ്യാപിച്ച പ്രഥമ ഖത്തർ ടൂറിസം അവാർഡിനുള്ള അപേക്ഷകൾ ആഗസ്റ്റ് 15 വരെ സ്വീകരിക്കും. ജൂലൈ 31ന് അവസാനിച്ച അപേക്ഷ നടപടികൾ ഈ മാസം 15 വരെ നീട്ടിയതായി ഖത്തർ ടൂറിസം സി.ഒ.ഒ ബെർതോൾഡ് ട്രെങ്കൽ അറിയിച്ചു. വിവിധ മേഖലകളിലുള്ളവർക്ക് ഇതിനകം അവാർഡിനായി …
സ്വന്തം ലേഖകൻ: സിവിൽ ഐ.ഡി കാർഡുകളുടെ ഹോം ഡെലിവറി സേവനം ഉടന്‍ ആരംഭിക്കുമെന്ന് ഒൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ കാര്‍ഡുകള്‍ വീട്ടില്‍ വിതരണം ചെയ്യുന്ന സേവനം ഉണ്ടായിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളെ തുടര്‍ന്ന് നിലക്കുകയായിരുന്നു. സേവനം പുനരാരംഭിക്കുന്നതോടെ വിദേശികള്‍ക്ക് അവരുടെ താമസസ്ഥലത്തേക്ക് നേരിട്ട് സിവില്‍ ഐ.ഡി കാര്‍ഡുകള്‍ ലഭ്യമാകും. അതിനിടെ മതിയായി …
സ്വന്തം ലേഖകൻ: കുവൈത്തില്‍ വ്യാജ ലിങ്കുകള്‍ക്കെതിരെ ജാഗ്രത നിര്‍ദ്ദേശം നല്‍കി സിവിൽ ഇൻഫർമേഷൻ അതോറിറ്റി. പാസിയുടെ വെബ്സൈറ്റെന്ന വ്യാജേന ഫോണുകളില്‍ ലഭിക്കുന്ന സന്ദേശങ്ങളോടും ലിങ്കുകളോടും പ്രതികരിക്കരുതെന്ന് പാസി അധികൃതര്‍ അറിയിച്ചു. രാജ്യത്ത് സൈബര്‍ തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. ഒദ്യോഗിക സ്വഭാവത്തിലെന്ന രീതിയില്‍ വരുന്ന ഇത്തരം വ്യാജ ലിങ്കുകള്‍ …
സ്വന്തം ലേഖകൻ: മണിപ്പുരിൽ രണ്ടുജില്ലകളിലായുണ്ടായ സംഘർഷത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. മെയ്ത്തി ഭൂരിപക്ഷ മേഖലയായ ബിഷ്ണുപുരിലും കുക്കി ഭൂരിപക്ഷമുള്ള ചുരാചന്ദ്പുരിലും ശനിയാഴ്ച പുലർച്ചെയാണ് സംഘർഷമുണ്ടായതെന്നാണ് വിവരം. കൊല്ലപ്പെട്ടവരിൽ മൂന്നുപേർ മെയ്ത്തി വിഭാഗത്തിൽനിന്നുള്ളവരും രണ്ടുപേർ കുക്കി വിഭാഗത്തിൽനിന്നുമുള്ളവരാണെന്ന് പോലീസ് പറഞ്ഞു. ഇതോടെ മേയ് മൂന്നിനാരംഭിച്ച മണിപ്പുരിലെ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 187 ആയി . പുതിയ സംഘർഷത്തിന്റെ കാരണം …
സ്വന്തം ലേഖകൻ: അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസ്ഫാക്ക് ആലത്തിനെ കൃത്യം നടന്ന സ്ഥലത്തുള്‍പ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഏഴിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. പ്രതിയെക്കൊണ്ട് സംഭവം പുനരാവിഷ്‌കരിപ്പിച്ചു. ആലുവ മാര്‍ക്കറ്റിന് പിന്നിലെ കുറ്റിക്കാട്ടിലെ മണല്‍ തിട്ടയിൽ പ്രതിയെ എത്തിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹത്തിലാണ് തെളിവെടുപ്പ്. സ്ഥലത്ത് ചെറിയ രീതിയിൽ നാട്ടുകാരുടെ പ്രതിഷേധമുണ്ടായി. പ്രതി …
സ്വന്തം ലേഖകൻ: രാജ്യത്തേക്ക് ആദ്യമായി പ്രവേശിക്കുന്ന ജിസിസി പൗരന്മാരും പ്രവാസികളും വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, ചെക് പോയിന്റുകള്‍ എന്നിവിടങ്ങളില്‍ ബയോമെട്രിക് വിരലടയാളത്തിന് വിധേയരാകേണ്ടത് നിര്‍ബന്ധമാണെന്ന് കുവൈത്ത് തുറമുഖ അതോറിറ്റി. എന്നാല്‍ വിമാനത്താവളത്തില്‍ ജനബാഹുല്യം ഉണ്ടാവുകയോ ഓരേസമയം കൂടുതല്‍ വിമാനങ്ങള്‍ വരുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ബയോമെട്രിക് വിരലടയാളം സ്വീകരിക്കാതെ തന്നെ പോകാന്‍ അനുവദിക്കാറുണ്ടെന്നും സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക …
സ്വന്തം ലേഖകൻ: കുവൈത്തിൽ സ്വദേശിവൽക്കരണം ഊർജിതമാക്കുവാൻ സിവിൽ സർവീസ് കമ്മീഷൻ. പ്രവാസി ജീവനക്കാരെ മാറ്റി സ്വദേശി യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കുവൈറ്റൈസേഷൻ ശക്തിപ്പെടുത്തുന്നത്. കുവൈറ്റൈസേഷൻ സംബന്ധമായ നിർദ്ദേശം എല്ലാ ഗവൺമെൻറ് സ്ഥാപനങ്ങൾക്കും നൽകിയിതായി സി.എസ്.സി അധികൃതർ അറിയിച്ചു. ചില ഗവൺമെൻറ് സ്ഥാപനങ്ങളിൽ കുവൈത്തികളല്ലാത്തവരെ നിയമിക്കുമെന്ന് സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് …
സ്വന്തം ലേഖകൻ: തോഷഖാന അഴിമതി കേസിൽ പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്‌രീകെ ഇൻസാഫ് പാർട്ടി തലവനുമായ ഇമ്രാൻ ഖാന് തിരിച്ചടി. കേസിൽ ഇമ്രാൻ ഖാൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മൂന്ന് വർഷത്തെ തടവിന് ശിക്ഷിച്ചു. ഒരു ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി ജയിലിൽ കഴിയേണ്ടിവരുമെന്ന് പാക് പത്രമായ ‘ദ ഡോൺ’ റിപ്പോർട്ട് …