സ്വന്തം ലേഖകൻ: തങ്ങൾക്കെതിരേയുള്ള ആക്രമണത്തിൽനിന്നു സംരക്ഷണം വേണമെന്നും ഹൈന്ദവ നേതാക്കൾക്കെതിരേ ചുമത്തിയ രാജ്യദ്രോഹക്കുറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ബംഗ്ലാദേശിൽ ഹിന്ദുക്കളുടെ വൻ പ്രതിഷേധ റാലി. ഇന്നലെ തെക്കുകിഴക്കൻ നഗരമായ ഛട്ടോഗ്രാമിൽ നടന്ന റാലിയിൽ 30,000 പേർ പങ്കെടുത്തു. റാലിക്ക് കനത്ത സുരക്ഷയൊരുക്കിയിരുന്നു. തലസ്ഥാനമായ ധാക്ക ഉൾപ്പെടെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രതിഷേധം അരങ്ങേറി. ഓഗസ്റ്റിൽ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് …
സ്വന്തം ലേഖകൻ: ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകത്തിൽ അമിത് ഷാക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണത്തില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കനേഡിയൻ ഹൈക്കമ്മീഷൻ പ്രതിനിധിയെ വിളിച്ചുവരുത്തിയാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. ഇന്ത്യയെ അപകീർത്തിപ്പെടുത്താൻ അടിസ്ഥാന രഹിതമായ വാർത്തകൾ അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് നൽകുകയാണ് കാനഡ ചെയ്തത്. ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ നീക്കമാണ് നടന്നത്. ഇന്ത്യയും …
സ്വന്തം ലേഖകൻ: ആകാശയുദ്ധം കനക്കുന്നതിനിടെ ശത്രുക്കളുടെ മിസൈല്‍ ആക്രമണം തടയാന്‍ പുതിയ പ്രതിരോധമാര്‍ഗവുമായി ഇസ്രയേല്‍. ശക്തിയേറിയ ലേസര്‍ കിരണങ്ങള്‍ പുറപ്പെടുവിക്കുന്ന അയണ്‍ ബീം ഉപയോഗിച്ച് മിസൈലുകള്‍ ആകാശത്തുവെച്ച് തന്നെ തകര്‍ക്കുന്ന സംവിധാനമാണ് ഇസ്രയേല്‍ ഉപയോഗപ്പെടുത്താന്‍ പോകുന്നത്. ഇത് യുദ്ധത്തിന്റെ പുതിയ മുഖം അനാവരണം ചെയ്യുന്നതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഒരുവര്‍ഷത്തിനുള്ളില്‍ സംവിധാനം പൂര്‍ണസജ്ജമാകുമെന്നും ഡ്രോണുകളും …
സ്വന്തം ലേഖകൻ: അജ്മാനില്‍ ട്രാഫിക് പിഴകളില്‍ 50 ശതമാനം കിഴിവ് പ്രഖ്യാപിച്ച് പൊലീസ്. ഒക്ടോബര്‍ 31 മുമ്പ് എമിറേറ്റിൽ നടത്തിയ നിയമലംഘനങ്ങള്‍ക്ക് ചുമത്തപ്പെട്ട പിഴകളിലാണ് ഇളവ് ലഭിക്കുക. നവംബര്‍ 4 മുതല്‍ 15 വരെ ഈ കിഴിവ് ലഭ്യമാണെന്ന് അജ്മാന്‍ പൊലീസ് അറിയിച്ചു. അതേസമയം ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് ഇത് ബാധകമല്ല. എക്‌സിലൂടെയാണ് അജ്മാന്‍ പൊലീസ് വിവരം …
സ്വന്തം ലേഖകൻ: ദുബായില്‍ നവംബര്‍ 24 മുതല്‍ രണ്ട് പുതിയ സാലിക് ടോള്‍ ഗേറ്റുകള്‍ കൂടി പ്രവര്‍ത്തനക്ഷമമാക്കുമെന്ന് സാലിക് പിജെഎസ് സി അറിയിച്ചു. ബിസിനസ് ബേ ഗേറ്റ്, അല്‍ സഫ സൗത്ത് ഗേറ്റ് എന്നിവയാണ് പുതിയ സാലിക് ടോള്‍ ഗേറ്റുകള്‍. 24 -ാം തീയതി മുതല്‍ വാഹനമോടിക്കുന്നവരില്‍ നിന്ന് ചാര്‍ജ്ജ് ഈടാക്കുന്നതാണ്. ബിസിനസ് ബേ ക്രോസിംഗ് …
സ്വന്തം ലേഖകൻ: ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കും മറ്റു ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളെ അപലപിച്ച് മുന്‍ യുഎസ് പ്രസിഡന്റും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡൊണാള്‍ഡ് ട്രംപ്. എതിരാളിയും യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിനെതിരെ ദീപാവലി പോസ്റ്റില്‍ ട്രംപ് നിശിതവിമര്‍ശനവും നടത്തി. യുഎസ് പ്രസിഡന്റ് ബൈഡനും കമലയും ഹിന്ദുക്കളെ അവഗണിച്ചതായും ട്രംപ് ആരോപിച്ചു. ‘ബംഗ്ലാദേശില്‍ ജനക്കൂട്ടം ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും …
സ്വന്തം ലേഖകൻ: യൂറോപ്പ് ഇന്നുവരെ സാക്ഷ്യംവഹിച്ചതില്‍വെച്ച് ഏറ്റവും ഭീകരമായ ചുഴലിക്കാറ്റിനും വെള്ളപ്പൊക്കത്തിനുമാണ് കഴിഞ്ഞ ദിവസങ്ങളിലായി സ്പെയിൻ അഭിമുഖീകരിക്കുന്നത്. ദുരന്തത്തിൽ ഇതുവരെ 158 പേരാണ് മരിച്ചത്. നിരവധി പേരെ കാണാതായി. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിനിടെ യൂറോപ്പിലുണ്ടായ ഏറ്റവും വലിയ ദുരന്തമായാണ് ഇതിനെ കാണുന്നത്. ഒരു വർഷം ലഭിക്കേണ്ട മഴയാണ് വലെൻസിയ പ്രദേശത്ത് …
സ്വന്തം ലേഖകൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇസ്രയേലിന് നേരെ ഇറാൻ ആക്രമണം നടത്താൻ തയ്യാറെടുക്കുന്നതായി സൂചന. ഇറാഖിൽ നിന്ന് അക്രമണം നടത്താനാണ് ഇറാൻ ആലോചിക്കുന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്യുന്നത്. ഈ മാസം അഞ്ചാം തീയതിക്ക് മുമ്പ് ആക്രമണം നടത്താനാണ് ലക്ഷ്യം. ഇസ്രയേലിൻ്റെ പ്രധാന നഗരങ്ങളും തന്ത്രപ്രധാന കേന്ദ്രങ്ങളുമാണ് ഇറാൻ ഉന്നം വയ്ക്കുക എന്നാണ് റിപ്പോർട്ടുകൾ. ദീർഘദൂര …
സ്വന്തം ലേഖകൻ: ഇന്ത്യയെ ‘സൈബര്‍ എതിരാളി’യായി വിശേഷിപ്പിച്ച് കനേഡിയന്‍ ഗവണ്‍മെന്‌റിന്‌റെ ഔദ്യോഗിക രേഖ. കനേഡിയന്‍ സെന്‌റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റി ചൊവ്വാഴ്ച പുറത്തിറക്കിയ നാഷണല്‍ സൈബര്‍ ത്രെറ്റ് അസെസ്‌മെന്‌റ് 2025-2026-ലാണ് ഇന്ത്യയെ ഇത്തരത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ഇന്ത്യയ്ക്കു പുറമേ ചൈന, റഷ്യ, ഉത്തര കൊറിയ എന്നീ രാജ്യങ്ങളും ഈ പട്ടികയിലുണ്ട്. സൈബര്‍ ഭീഷണിയെക്കുറിച്ചുള്ള വിഭാഗത്തിലാണ് സംസ്ഥാന എതിരാളികളായി …
സ്വന്തം ലേഖകൻ: ചൊവ്വാഴ്ച അമേരിക്ക പുതിയ ഭരണാധികാരിയെ തീരുമാനിക്കും. അമേരിക്കൻ ജനത വിധിയെഴുതും. ആരായിരിക്കും? ഡോണൾഡ് ട്രംപ് വീണ്ടും പ്രസിഡന്റാകുമോ? അതോ ഇന്ത്യക്കാർക്ക് കൂടി അഭിമാനമായി കമലാ ഹാരിസോ. വലിയ ചർച്ചകൾ ലോകത്താകെ ചൂടുപിടിക്കുകയാണ്. ഒപ്പം ഇരുവരെയും കുറിച്ചുള്ള വ്യക്തിപരമായ കാര്യങ്ങളും ചർച്ചയാകുന്നുണ്ട്. അതിൽ പ്രധാനം ഇവരുടെ സ്വത്ത് സംബന്ധിച്ചാണ്. വലിയ അന്തരമാണ് ഇരുവരുടെയും സ്വത്ത് …