1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് പുതിയ മദ്യനയം; കള്ളു ഷാപ്പുകള്‍ക്ക് നക്ഷത്ര പദവി; ടൂറിസം സീസണില്‍ ഇനി റെസ്റ്റോറന്റുകളില്‍ ബിയര്‍
സംസ്ഥാനത്ത് പുതിയ മദ്യനയം; കള്ളു ഷാപ്പുകള്‍ക്ക് നക്ഷത്ര പദവി; ടൂറിസം സീസണില്‍ ഇനി റെസ്റ്റോറന്റുകളില്‍ ബിയര്‍
സ്വന്തം ലേഖകൻ: പുതിയ മദ്യനയത്തിന് മന്ത്രിസഭയുടെ അംഗീകാരം. സംസ്ഥാനത്ത് ലഭ്യമാകുന്ന പഴവര്‍ഗങ്ങളില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈന്‍ എന്നിവ ഉത്പാദിപ്പിച്ച് വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കുമെന്ന് തദ്ദേശ-എക്‌സൈസ് വകുപ്പു മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഇതിന് ആവശ്യമായ നിയമനിര്‍മാണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന്റെ കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ മദ്യനയത്തില്‍ തീരുമാനം എടുത്തിട്ടുണ്ട്. ഇതിന് …
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്‌സിങ് മേഖലയില്‍ സംവരണം; ചരിത്ര തീരുമാനവുമായി കേരളം
ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് നഴ്‌സിങ് മേഖലയില്‍ സംവരണം; ചരിത്ര തീരുമാനവുമായി കേരളം
സ്വന്തം ലേഖകൻ: ചരിത്രത്തില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനായി നഴ്‌സിങ് മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തി സംസ്ഥാന സർക്കാർ. ബിഎസ്‍സി നഴ്‌സിങ് കോഴ്‌സില്‍ ഒരു സീറ്റും ജനറല്‍ നഴ്‌സിങ് കോഴ്‌സില്‍ ഒരു സീറ്റുമാണ് സംവരണം അനുവദിച്ചത്. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ ഉന്നമനത്തിനായി ഈ സര്‍ക്കാര്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. അതിന്റെ തുടര്‍ച്ചയായാണ് …
ഹോം നഴ്സുമാർക്ക് ലൈസൻസും റജിസ്ട്രേഷനും നിർബന്ധമാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം
ഹോം നഴ്സുമാർക്ക് ലൈസൻസും റജിസ്ട്രേഷനും നിർബന്ധമാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ഹോം നഴ്സുമാർക്ക് ലൈസൻസും റജിസ്ട്രേഷനും നിർബന്ധമാക്കി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ഇതോടെ മറ്റ് രാജ്യങ്ങളിലെപ്പോലെ ഖത്തറിലും ആരോഗ്യവിഭാഗത്തിന് കീഴിൽ ഹോം നഴ്സുമാരെ ഉൾപ്പെടുത്തും. വീടുകളിൽ കഴിയുന്ന വയോധികർക്ക് കാര്യക്ഷമമായ പരിചരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. മതിയായ യോഗ്യതയുള്ളവർക്ക് മാത്രമേ ഇനി ഹോം നഴ്സ് ജോലിയിൽ പ്രവേശിക്കാനാകൂ. ജോലിക്ക് അപേക്ഷിക്കാൻ ഹോം നഴ്സിങ് സർട്ടിഫിക്കേഷനോ നഴ്സിങ് …
ട്രാ​ഫി​ക് നി​യ​മ​ങ്ങൾ ലംഘിക്കുന്നവർക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി കുവെെത്ത്
ട്രാ​ഫി​ക് നി​യ​മ​ങ്ങൾ ലംഘിക്കുന്നവർക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ളു​മാ​യി കുവെെത്ത്
സ്വന്തം ലേഖകൻ: അശ്രദ്ധമായി വാഹനം ഓടിക്കുന്നതിനും ട്രാഫിക് നിയമലംഘനങ്ങൾക്കുമെതിരെ കർശനമായി നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കുവെെറ്റ് ട്രാഫിക് വകുപ്പ്. ഈ വർഷം മാർച്ച് ഒന്നു മുതൽ മേയ് 31 വരെ റോഡിലെ അപകടകരമായ പെരുമാറ്റത്തിന് 30 പേർക്കെതിരെ കേസെടുത്തു. ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് റോഡപകടങ്ങൾ കുറക്കാൻ അധികൃതർ ശക്തമായ ഇടപെടൽ നടത്തിവരുകയാണ്. നിയമലംഘകർക്കെതിരെ …
യുഎഇയില്‍ മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന; ലക്ഷണങ്ങൾ അറിയാം
യുഎഇയില്‍ മെര്‍സ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന; ലക്ഷണങ്ങൾ അറിയാം
സ്വന്തം ലേഖകൻ: യുഎഇയില്‍ മെര്‍സ്(മിഡിൽ ഈസ്റ്റ് റെസ്പിറേറ്ററി സിൻ‍ഡ്രോം കൊറോണാ വൈറസ്) വൈറസ് ബാധ സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന. അല്‍ഐനില്‍ താമസിക്കുന്ന പ്രവാസിയായ 28 കാരനിലാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ എട്ടിനാണ് യുവാവിനെ ആശുപത്രിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂണ്‍ 23 ന് വൈറസ് ബാധ സ്ഥിരീകരിച്ചതായും ആഗോള ആരോഗ്യ സംഘടന അറിയിച്ചു. ഈ വര്‍ഷം ആദ്യമായാണ് …
സാങ്കേതിക തകരാർ; കോഴി ക്കോടുനിന്ന് മസ്കറ്റിലേക്ക് പോയ ഒമാൻ എയർവേയേസ് വിമാനം തിരിച്ചിറക്കി
സാങ്കേതിക തകരാർ; കോഴി ക്കോടുനിന്ന് മസ്കറ്റിലേക്ക് പോയ ഒമാൻ എയർവേയേസ് വിമാനം തിരിച്ചിറക്കി
സ്വന്തം ലേഖകൻ: കോഴിക്കോട് നിന്ന് മസ്കറ്റിലേക്ക് പോയ വിമാനം തിരിച്ചിറക്കി. മസ്കറ്റിലേക്ക് പോയ ഒമാൻ എയർവേയേസ് വിമാനമാണ് തിരിച്ചിറക്കിയത്. രണ്ടര മണിക്കൂറോളം കരിപ്പുർ വിമാനത്താവളത്തിനു മുകളിൽ പറന്ന ശേഷം വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. ഒമാന്‍ എയര്‍വേയ്‌സിന്റെ 298-ാം നമ്പര്‍ വിമാനമാണ് തിരിച്ചിറക്കിയത്. വിമാനത്തിൻ്റെ വെതർ റഡാറിലെ സാങ്കേതിക തകരാർ കാരണമാണ് വിമാനം തിരിച്ചിറക്കേണ്ടി വന്നത്. …
പ്രാദേശിക ഇടപാടുകൾക്ക് ഇന്ത്യൻ രൂപ; സാധ്യത പരിഗണിച്ച് ശ്രീലങ്ക; ഇന്ത്യൻ സന്ദർശകർക്ക് ഗുണം
പ്രാദേശിക ഇടപാടുകൾക്ക് ഇന്ത്യൻ രൂപ; സാധ്യത പരിഗണിച്ച് ശ്രീലങ്ക; ഇന്ത്യൻ സന്ദർശകർക്ക് ഗുണം
സ്വന്തം ലേഖകൻ: ഇന്ത്യൻ ടൂറിസ്റ്റുകൾക്കും വ്യവസായികൾക്കും സൗകര്യമൊരുക്കുന്നതിനായി ഡോളർ, യൂറോ, യെൻ തുടങ്ങിയ പ്രാദേശിക ഇടപാടുകൾക്ക് ഇന്ത്യൻ രൂപ ഉപയോഗിക്കാൻ അനുവദിക്കുന്നതിനുള്ള സാധ്യത ശ്രീലങ്ക പരിഗണിക്കുന്നതായി ശ്രീലങ്കയുടെ വിദേശകാര്യ മന്ത്രി അലി സാബ്രി പറഞ്ഞു. ശ്രീലങ്കയിൽ രൂപയുടെ നേരിട്ടുള്ള ഉപയോഗം അനുവദിക്കുന്നത് ഇന്ത്യൻ വിനോദസഞ്ചാരികൾക്കും ബിസിനസുകാർക്കും കറൻസി മാറ്റുന്നതിനുള്ള ആവശ്യം ഇല്ലാതാക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള …
ഭക്ഷ്യ വിലക്കയറ്റം കുറഞ്ഞ രാജ്യമായി ഖത്തർ; പട്ടിക പുറത്തു വിട്ട് ലോകബാങ്ക്
ഭക്ഷ്യ വിലക്കയറ്റം കുറഞ്ഞ രാജ്യമായി ഖത്തർ; പട്ടിക പുറത്തു വിട്ട് ലോകബാങ്ക്
സ്വന്തം ലേഖകൻ: ലോകത്ത് ഭക്ഷ്യ വിലക്കയറ്റം ഏറ്റവും കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നായി ഖത്തര്‍. ലോകബാങ്ക് പുറത്തു വിട്ട കണക്ക് പ്രകാരം രണ്ട് ശതമാനത്തില്‍ താഴെയാണ് ഖത്തറിലെ ഭക്ഷ്യ വിലക്കയറ്റം. 2022 ജൂണ്‍ മുതല്‍ ഈ വര്‍ഷം മെയ് വരെയുള്ള ലോകരാജ്യങ്ങളിലെ ഭക്ഷ്യവില സൂചിക അടിസ്ഥാനമാക്കിയാണ് ലോകബാങ്ക് പട്ടിക തയ്യാറാക്കിയത്. ദരിദ്ര, വികസ്വര രാജ്യങ്ങളിലെ ജനങ്ങള്‍ ഭക്ഷ്യ …
പ്രവാസികളുടെ താമസ നിയമം പുനഃപരിശോധിക്കാൻ കുവൈത്ത്; റെസിഡന്‍സി പെര്‍മിറ്റ് കാലാവധി മാറും?
പ്രവാസികളുടെ താമസ നിയമം പുനഃപരിശോധിക്കാൻ കുവൈത്ത്; റെസിഡന്‍സി പെര്‍മിറ്റ് കാലാവധി മാറും?
സ്വന്തം ലേഖകൻ: പ്രവാസികളുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ നിയന്ത്രിക്കുന്നതിന് നിലവിലെ താമസ നിയമം പുനപ്പരിശോധിക്കാന്‍ ഒരുങ്ങി കുവൈത്ത് സര്‍ക്കാര്‍. ഇത് സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ മന്ത്രിസഭ ഉടന്‍ പരിഗണിക്കുമെന്ന് പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ്‌ റിപ്പോര്‍ട്ട് ചെയ്തു. വിദേശ തൊഴിലാളികളുടെ റെസിഡന്‍സി പെര്‍മിറ്റുകളുടെ സാധുത അ‍‍ഞ്ച് വർഷമായി പരിമിതപ്പെടുത്തുവാനാണ് നിര്‍ദ്ദേശം. രാജ്യത്തെ സ്വദേശി-വിദേശി അസന്തുലിതാവസ്ഥ കണക്കിലെടുത്താണ് പുതിയ നീക്കം. …
മണിപ്പുര്‍ കലാപത്തിൻ്റെ ചൂട് മിസോറമിലേക്കും പടരുന്നു; മെയ്ത്തികള്‍ പലായനം തുടങ്ങി
മണിപ്പുര്‍ കലാപത്തിൻ്റെ ചൂട് മിസോറമിലേക്കും പടരുന്നു; മെയ്ത്തികള്‍ പലായനം തുടങ്ങി
സ്വന്തം ലേഖകൻ: മണിപ്പുരിലെ അക്രമങ്ങള്‍ മിസോറമിലും അശാന്തി പടര്‍ത്തുന്നു. ജീവന്‍ വേണമെങ്കില്‍ ഉടന്‍ സംസ്ഥാനം വിടണമെന്ന മുന്‍ വിഘടനവാദികളായ മിസോ നാഷണല്‍ ഫ്രണ്ടില്‍ (എം.എന്‍.എഫ്.) നിന്നുള്ളവര്‍ മുന്നറിയിപ്പുനല്‍കിയതോടെ മെയ്ത്തി വിഭാഗക്കാര്‍ കൂട്ടത്തോടെ മിസോറമില്‍നിന്ന് സ്വദേശത്തേക്കും അസമിലേക്കും പലായനംതുടങ്ങി. മണിപ്പുരില്‍നിന്ന് ജോലിക്കും മറ്റുമായി മിസോറമിലെത്തിയവരാണിവര്‍. റോഡുമാര്‍ഗവും വിമാനമാര്‍ഗവും ഇവര്‍ മടങ്ങുകയാണ്. റോഡുയാത്ര സുരക്ഷിതമല്ലാത്തതിനാല്‍ ഇവര്‍ക്കായി ഞായറാഴ്ച മണിപ്പുരിലെ …