സ്വന്തം ലേഖകൻ: ഒഡിഷയിലെ ബാലസോര്‍ തീവണ്ടി ദുരന്തത്തിന്റെ കാരണം വിശദമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. രാജ്യസഭയില്‍ എം.പിമാരുടെ ചോദ്യത്തിന് മറുപടിയായാണ് റെയില്‍വേ മന്ത്രാലയം റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സിഗ്നലിങ്ങിലെ പാളിച്ചയാണ് ദുരന്തത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കോണ്‍ഗ്രസ് എം.പി. മുകുള്‍ വാസ്‌നിക്, സി.പി.എം. എം.പി. ജോണ്‍ ബ്രിട്ടാസ്, ആം ആദ്മി പാര്‍ട്ടി എം.പി. സഞ്ജയ് സിങ് എന്നിവരുടെ ചോദ്യത്തിനാണ് …
സ്വന്തം ലേഖകൻ: വ്യാപക അക്രമസംഭവങ്ങള്‍ അരങ്ങേറിയ മണിപ്പുരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം ജോലിസ്ഥലത്തുനിന്ന് വലിച്ചിറക്കി കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തല്‍. രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തിയ മെയ് നാലിന് തന്നെയാണ് ഈ സംഭവവും നടന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. യുവതികളെ നഗ്നരാക്കി നടത്തിയ സംഭവം നടന്ന സ്ഥലത്തുനിന്ന് 40 കിലോമീറ്റര്‍ മാത്രം അകലെയാണ് കൂട്ടബലാത്സംഗവും കൊലപാതകവും …
സ്വന്തം ലേഖകൻ: അൻപത്തിമൂന്നാത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ മികച്ച നടനായി മമ്മൂട്ടിയും മികച്ച നടിയായി വിൻസി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു. നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ഇത് 8ാം തവണയാണ് മമ്മൂട്ടി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടുന്നത്. രേഖ എന്ന ചിത്രമാണ് വിന്‍സിയെ മികച്ച നടിയാക്കിയത്. ന്നാ താൻ കേസ് …
സ്വന്തം ലേഖകൻ: രിപ്പൂർ വിമാനത്താവളത്തിൽ റെസ (റൺവേ എൻഡ് സേഫ്റ്റി ഏരിയ) നിർമാണത്തിന് ഭൂമി ഏറ്റെടുത്തുനൽകാൻ കേന്ദ്ര വ്യോമയാന മന്ത്രി അനുവദിച്ച സമയം അവസാനിക്കാൻ ഇനി ശേഷിക്കുന്നത് 10 ദിവസം. ഓഗസ്റ്റ് ഒന്നിനകം ഭൂമി ലഭ്യമായില്ലെങ്കിൽ റൺവേയുടെ നീളം 2860 മീറ്ററിൽനിന്ന് 2540 മീറ്ററായി വെട്ടിക്കുറയ്ക്കുമെന്നാണ് മന്ത്രി ജ്യോതിരാദിത്യസിന്ധ്യ സംസ്ഥാന സർക്കാരിന് മുന്നറിയിപ്പ് നൽകിയത്. അതേസമയം, …
സ്വന്തം ലേഖകൻ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹമാധ്യമത്തിൽ അധിക്ഷേപിച്ച സംഭവത്തിൽ നടൻ വിനായകനെതിരെ സിനിമാ സംഘടനകൾ നടപടിയെടുത്തേക്കും. പൊലീസിന്റെ തുടർനടപടികൾ നോക്കി തീരുമാനമെടുക്കുമെന്നാണു വിവരം. സംഭവത്തിൽ സംയുക്തമായ തീരുമാനം എടുക്കുമെന്നാണു സിനിമാ സംഘടനാ പ്രതിനിധികൾ അറിയിച്ചത്. സംഭവത്തിൽ വിനായകനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിനായകനെ ചോദ്യം ചെയ്തേക്കുമെന്നാണു വിവരം. അതേസമയം, കേസ് എടുക്കേണ്ടെന്ന് ഉമ്മൻ …
സ്വന്തം ലേഖകൻ: മണിപ്പൂരിൽ കുക്കി-സോമി കമ്മ്യൂണിറ്റിയിൽ നിന്നുള്ള രണ്ട് സ്ത്രീകളെ നഗ്നരായി നടത്തിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുന്നതിന്റെ വീഡിയോ പുറത്തുവന്നതിന് ദിവസങ്ങൾക്ക് ശേഷം, കേസിലെ പ്രധാന പ്രതിയായ ഹുയിറേം ഹെറോദാസ് മെയ്തി ഉൾപ്പെടെ നാല് പേർ അറസ്റ്റിലായി. അറസ്റ്റിലായി മണിക്കൂറുകൾക്ക് ശേഷം, പ്രധാന പ്രതിയുടെ വീടിന് വ്യാഴാഴ്ച ഒരു കൂട്ടം സ്ത്രീകൾ തീയിട്ടു. ഹുയിറേമിന്റെ അറസ്റ്റിനെ …
സ്വന്തം ലേഖകൻ: ജനഹൃദയങ്ങളിൽ ജീവിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കേരളം വിട ചെല്ലി. ജനങ്ങൾക്കായി ജീവിച്ച പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞിന് സെന്റ് ജോർജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിൽ ഒരുക്കിയ പ്രത്യേക കല്ലറയിൽ അന്ത്യ വിശ്രമം. തിരുനക്കരയിൽ നിന്ന് പുതുപ്പള്ളിയിലെ വീട്ടിലേക്കും അവിടെനിന്നു പള്ളിയിലേക്കും ജനസാഗരത്തിന്റെ അകമ്പടിയോടെയാണ് ഉമ്മൻ ചാണ്ടിയുടെ മൃതശശീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര നടന്നത്. പുതുപ്പള്ളിയിലും …
സ്വന്തം ലേഖകൻ: കുവൈത്തിന്റെ നാലുവര്‍ഷത്തെ സര്‍ക്കാര്‍ കര്‍മപദ്ധതിയില്‍ വാറ്റ് സംബന്ധിച്ച പരാമര്‍ശമില്ലെന്ന് റിപ്പോര്‍ട്ട്. 60 പേജുള്ള പദ്ധതിരേഖയില്‍ കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്താനുള്ള നിര്‍ദേശം ഉള്‍പ്പെടുന്നതായും മാധ്യമങ്ങള്‍ വെളിപ്പെടുത്തി. കര്‍മപദ്ധതിയെ കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ച ആരംഭിക്കാനിരിക്കെയാണ് വിശദാംശങ്ങള്‍ പുറത്തുവന്നത്. 2023-2027 വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതികളാണ് കര്‍മരേഖയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. സാമ്പത്തിക, സാമൂഹിക, വിനോദ, മാനവ വിഭവശേഷി മേഖലകളിലുടനീളമുള്ള 107 …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ യാത്രികര്‍ക്കു പ്രത്യേകം മെനു അവതരിപ്പിച്ചു ലുഫ്താന്‍സ എയര്‍ലൈന്‍സ്. ഇന്ത്യയിലേക്കും ഇന്ത്യയില്‍ നിന്നുമുള്ള യാത്രികര്‍ക്കാണ് ജര്‍മന്‍ എയര്‍ലൈന്‍സായ ലുഫ്താന്‍സ പ്രത്യേക മെനു പ്രഖ്യാപിച്ചത്. ലുഫ്താന്‍സയിലെ ഇക്കോണമി, പ്രീമിയം ഇക്കോണമി, ബിസിനസ്, ഫസ്റ്റ്ക്ലാസ് എന്നീ നാലു യാത്രാ ക്ലാസുകളിലും പുതിയ ഭക്ഷണങ്ങള്‍ ലഭ്യമാവും. വെസ്റ്റേണ്‍, ഇന്ത്യന്‍ വെജിറ്റേറിയന്‍ രീതിയിലുള്ള ഭക്ഷണങ്ങള്‍ ഇക്കോണമി ക്ലാസില്‍ ലഭിക്കും. …
സ്വന്തം ലേഖകൻ: മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പെട്ട രണ്ട് സ്‍ത്രീകളെ നഗ്നരാക്കി നടത്തി പീഡിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്. മേയ് നാലാം തീയ്യതി നടന്ന സംഭവത്തിന്റെ വീഡിയോ ക്ലിപ്പുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. വീഡിയോ പുറത്തുവന്നതോടെ വ്യാപക രോഷം ഉയരുകയാണ്. മണിപ്പൂരിലെ സംഘര്‍ഷ സാഹചര്യം കൂടുതല്‍ വര്‍ദ്ധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രണ്ട് സ്‍ത്രീകളെ അക്രമികള്‍ …