സ്വന്തം ലേഖകൻ: ഉമ്മൻ ചാണ്ടിയ്ക്ക് ഔദ്യോഗിക ബഹുമതികൾ വേണ്ടെന്ന് കുടുംബം. ഉമ്മൻചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്കാരം മതിയെന്നാണ് കുടുംബത്തിൻ്റെ നിലപാട്. ഇക്കാര്യം ചീഫ് സെക്രട്ടറിയെ അറിയിച്ചു. ഉമ്മൻ ചാണ്ടിക്ക് പൂർണ ഔദ്യോഗിക ബഹുമതികൾ നൽകണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. കുടുംബവുമായി സംസാരിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ ആഗ്രഹപ്രകാരം സംസ്കാരം നടത്താനാണ് കുടുംബത്തിൻ്റെ …
സ്വന്തം ലേഖകൻ: എക്കാലവും ആൾക്കൂട്ടങ്ങൾക്കിടയിൽ ജീവിച്ച മനുഷ്യന്‍, സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ കേൾക്കുകയും പരിഹാരം കണ്ടെത്താനും ശ്രമിച്ച നേതാവ്. തലസ്ഥാനനഗരിയിൽ അരനൂറ്റാണ്ടിലധികം ജീവിച്ച ജനകീയ നേതാവ്. ഒടുവിൽ ജന്മനാട്ടിലേക്ക് അന്ത്യയാത്ര നടത്തുമ്പോള്‍ കണ്ണീർപ്പൂക്കളുമായി തലസ്ഥാനത്ത് തടിച്ചുകൂടിയത് പതിനായിരങ്ങള്‍. അനന്തപുരി വികാരനിർഭരമായ നിമിഷങ്ങൾക്കാണ് ഉമ്മന്‍ ചാണ്ടിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര സാക്ഷ്യം വഹിച്ചത്. രാവിലെ 7.30 …
സ്വന്തം ലേഖകൻ: വ്യാജ വെബ്സൈറ്റുകൾ വഴി ഗാർഹിക തൊഴിലാളികളെ ആകർഷകമായ നിരക്കിൽ വാഗ്ദാനം ചെയ്ത് ബാങ്ക് വിവരങ്ങൾ ചോർത്തുന്ന തട്ടിപ്പ് രീതിക്കെതിരെ മുന്നറിയിപ്പുമായി റോയൽ ഒമാൻ പൊലീസ്. ഇത്തരത്തിൽ ഒരു കമ്പനിയുടെ വ്യാജ പരസ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് ആർ.ഒ.പിയുടെ ഡയറക്ടറേറ്റ് ജനറൽ ഓഫ് എൻക്വയറീസ് ആൻഡ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഓൺലൈനിലൂടെ മുന്നറിയിപ്പ് നൽകിയത്. …
സ്വന്തം ലേഖകൻ: പ്രവാസി ക്ഷേമപദ്ധതികള്‍ ബോധ്യപ്പെടാത്ത ഉദ്യോഗസ്ഥ പ്രമാണിമാര്‍ ഇപ്പോഴുമുണ്ടെന്ന് കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനും മുന്‍ എംഎല്‍എയുമായ കെവി അബ്ദുല്‍ ഖാദര്‍. പദ്ധതിയോട് പുറംതിരിഞ്ഞുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എല്ലാ പ്രതിസന്ധികളും തരണംചെയ്ത് പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി ക്ഷേമപദ്ധതികള്‍ ഒരു സര്‍ക്കാരിന്റെയും ഔദാര്യമല്ലെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായി വര്‍ത്തിക്കുന്ന പ്രവാസികള്‍ അര്‍ഹിക്കുന്നതാണെന്നും …
സ്വന്തം ലേഖകൻ: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു. ബംഗളൂരുവിൽ നിന്നും പ്രത്യേക വിമാനത്തിൽ രണ്ടരയോടെയാണ് മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. വൻ ജനാവലിയുടെ അകമ്പടിയോടെ മൃതദേഹം തിരുവനന്തപുരത്തെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിലേയ്ക്ക് കൊണ്ടുപോയി. മുൻമന്ത്രി ടി ജോണിന്റെ ബംഗളൂരുവിലെ വസതിയിൽ ഭൗതികശരീരം പൊതുദർശനത്തിന് വച്ച ശേഷമാണ് തിരുവനന്തപുരത്ത് എത്തിച്ചത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ …
സ്വന്തം ലേഖകൻ: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്നു പുലർച്ചെ 4.25നായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനാണ് മരണ വാർത്ത സമൂഹമാധ്യമങ്ങളിൽ സ്ഥിരീകരിച്ചത്. സംസ്കാരം വ്യാഴാഴ്ച 2.30 ന് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. നടക്കും. ഉമ്മൻ ചാണ്ടിയുടെ …
സ്വന്തം ലേഖകൻ: കുവൈത്തില്‍ പൊതു-സ്വകാര്യ ആരോഗ്യ മേഖലയിൽ നിയമിക്കുന്ന ഡോക്ടർമാർക്ക്, മെഡിക്കല്‍ പ്രാക്ടീസ് ലൈസൻസ് ലഭിക്കുന്നതിനായുള്ള ടെസ്റ്റുകളില്‍ പുതിയ മാറ്റങ്ങള്‍ വരുത്തി ആരോഗ്യ മന്ത്രാലയം. ഏകീകൃത ഇ-ടെസ്റ്റ്, വ്യക്തിഗത അഭിമുഖം, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ ഉള്‍പ്പടെ മൂന്ന് ഘട്ടങ്ങളായാണ് ഡോക്ടർമാര്‍ക്കും മെഡിക്കൽ പ്രാക്ടീഷണർമാര്‍ക്കും ടെസ്റ്റുകള്‍ നടത്തുക. നിലവില്‍ നടത്തുന്ന ‘പ്രാഫിഷ്യൻസ് അസസ്‌മെന്റ് ടെസ്റ്റിന്റെ’ വിപുലീകരണമാണ് പുതിയ …
സ്വന്തം ലേഖകൻ: അയര്‍ലന്‍ഡിലെ കോര്‍ക്കിലെ മലയാളി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ദീപ ദിനമണി (38) യുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഐറിഷ് പോലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് റിജിന്‍ രാജനെ ജൂലായ് 20 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് വില്‍ട്ടണ്‍, കാര്‍ഡിനല്‍ കോര്‍ട്ട് റെസിഡന്‍ഷ്യല്‍ ഏരിയയിലെ വാടക വീടിന്റെ കിടപ്പുമുറിയില്‍ കുത്തേറ്റ് മരിച്ചനിലയില്‍ …
സ്വന്തം ലേഖകൻ: വിദേശനാണ്യ കരുതല്‍ ശേഖരം കുത്തനെ ഇടിഞ്ഞതിനു പിന്നാലെ പ്രധാന വിമാനത്താവളങ്ങള്‍ക്ക് പുറംകരാര്‍ നല്‍കാനൊരുങ്ങി പാകിസ്താന്‍. ഇസ്ലാമാബാദ്, കറാച്ചി, ലാഹോര്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഖത്തറുമായി പാകിസ്താന്‍ ചര്‍ച്ച നടത്തി. പുറംകരാര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് വിദേശകരാറുകാരുമായി പാകിസ്താന്‍ ധനകാര്യമന്ത്രി ഇഷാഖ് ധര്‍ കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഓഗസ്റ്റ് 12-ഓടെ ഇസ്ലാമാബാദ് …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ അഭിമാന ബഹിരാകാശ പദ്ധതിയായ ചന്ദ്രയാൻ 3ന്റെ ചന്ദ്രനിലേക്കുള്ള പ്രയാണത്തിന്റെ ഒരു ഘട്ടം കൂടി വിജയകരമായി പൂർത്തിയാക്കി. രണ്ടാംഘട്ട ഭ്രമണപഥമുയർത്തൽ വിജയകരമായി പൂർത്തിയാക്കിയതായി ഐഎസ്ആർഒ അറിയിച്ചു. പേടകം ഇപ്പോൾ ഭൂമിക്ക് അടുത്ത ദൂരം 226 കിലോ മീറ്ററും അകലെയുള്ള ദൂരം 41,603 കിലോമീറ്ററും ആയ ദീർഘ വൃത്താകൃതിയിലുള്ള പാതയിലാണ്. പേടകത്തിന്‌റെ പ്രവർത്തനം സാധാരണ …