സ്വന്തം ലേഖകൻ: ആഗോളതാപനത്തിന്റെ ഭീകരതയ്ക്ക് ഏറ്റവും പുതിയ ഉദാഹരണമായി വിവിധ ഭൂഖണ്ഡങ്ങളിലെ താപനില. വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ഏഷ്യയിലെയും പല രാജ്യങ്ങളിലും 40 ഡിഗ്രി സെല്‍ഷ്യസിനു മുകളിലായിരുന്നു ഞായറാഴ്ചത്തെ ചൂട്. വിവിധ രാജ്യങ്ങള്‍ ഉഷ്ണതരംഗ മുന്നറിയിപ്പുനല്‍കി. കാലിഫോര്‍ണിയ മുതല്‍ ടെക്‌സസ് വരെ ആഴ്ചകളായി തുടരുന്ന അതിശക്തമായ ഉഷ്ണതരംഗം റെക്കോഡ് ഉയരത്തിലെത്തി. പകല്‍ച്ചൂട് 45 ഡിഗ്രി സെല്‍ഷ്യസ്വരെ …
സ്വന്തം ലേഖകൻ: ഇന്ത്യ -യുഎഇ ഉഭയകക്ഷി വ്യാപാരം രൂപയിലും ദിര്‍ഹത്തിലും നടത്താന്‍ ധാരണയായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനത്തിലാണ് ഇതടക്കമുളള സുപ്രധാന കരാറുകളും ധാരണാപത്രങ്ങളും ഒപ്പുവച്ചത്. ഒരു ദിവസത്തെ യുഎഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി ഇന്ത്യയിലേക്ക് മടങ്ങി. ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി വ്യാപാരം രൂപയിലും ദിര്‍ഹത്തിലും നടത്താന്‍ അനുമതി നല്‍കുന്ന കരാറാണ് ഇതില്‍ പ്രധാനം. …
സ്വന്തം ലേഖകൻ: ഒരാഴ്ചയ്ക്കിടെ സൗദിയുടെ വിവിധ മേഖലകളില്‍ തൊഴില്‍, ഇഖാമ നിയമങ്ങള്‍, അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ എന്നിവ ലംഘിച്ച 11,915 ഓളം പേരെ അറസ്റ്റ് ചെയ്തു. ജൂലൈ 6 മുതല്‍ 12 വരെയുള്ള ആഴ്ചയില്‍ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകള്‍ നടത്തിയ സംയുക്ത ഫീല്‍ഡ് കാമ്പെയ്‌നിനിടെയാണ് അറസ്റ്റ് നടന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അറസ്റ്റിലായവരെ …
സ്വന്തം ലേഖകൻ: താമസക്കാരുടെ എണ്ണത്തിൽ ഗണ്യമായ വളർച്ച നേടി ഖത്തറിന്റെ ആതിഥേയ മേഖല. ഇക്കഴിഞ്ഞ മേയിലെ ഹോട്ടൽ ഒക്കുപെൻസി റേറ്റ് സംബന്ധിച്ച കണക്കുകൾ പ്ലാനിങ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റിയാണ് പുറത്തുവിട്ടത്. രാജ്യത്ത് എത്തുന്നവരുടെ എണ്ണം വർധിച്ചതോടെയാണ് ആതിഥേയ മേഖലയിലെ താമസനിരക്കിലും വർധനയുണ്ടായത്. അതോറിറ്റി കണക്കു പ്രകാരം മേയിൽ മാത്രം 2,85,000 പേരാണ് രാജ്യത്തെത്തിയത്. വൺ, ടു …
സ്വന്തം ലേഖകൻ: സിഡ്‌നിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാന യാത്രയ്ക്കിടെ എയര്‍ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ തല്ലി സഹയാത്രികന്‍. ജൂലായ് ഒന്‍പതിനാണ് സംഭവം നടന്നത്. സീറ്റ് സൗകര്യപ്രദമല്ലെന്ന് ചൂണ്ടിക്കാട്ടി ബിസിനസ് ക്ലാസില്‍നിന്ന് എക്കോണമി ക്ലാസിലേക്ക് മാറിയ ഉദ്യോഗസ്ഥനാണ് മര്‍ദനമേറ്റത്. ഉച്ചത്തില്‍ സംസാരിച്ച യാത്രക്കാരനോട് മയത്തില്‍ സംസാരിക്കാന്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പ്രകോപിതനായ യാത്രക്കാരന്‍ എയര്‍ഇന്ത്യ ഉദ്യോഗസ്ഥനെ തല്ലുകയും കഴുത്ത് പിടിച്ച് …
സ്വന്തം ലേഖകൻ: യുഎസില്‍ കാറപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി. കഴിഞ്ഞ ദിവസം ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലൗഡര്‍ഡെയിലായിരുന്നു സംഭവം. ഒരു ജംഗ്ഷനില്‍ ട്രാഫിക് ലൈറ്റ് ചുവപ്പ് കത്തിയിട്ടും ഇത് ശ്രദ്ധിക്കാതിരുന്ന മെസ്സിയുടെ കാര്‍ മുന്നോട്ടെടുത്ത് പോകുകയായിരുന്നു. ഈ സമയം മറുവശത്ത് നിന്ന് വാഹനങ്ങള്‍ കുതിച്ചെത്തിയെങ്കിലും അതിലെ ഡ്രൈവര്‍മാരുടെ സമയോചിതമായ ഇടപെടലാണ് …
സ്വന്തം ലേഖകൻ: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക സന്ദര്‍ശനത്തിനായി യുഎഇയിലെത്തി. ശനിയാഴ്ച രാവിലെ പ്രാദേശികസമയം 9.15-ന് അബുദാബിയിലിറങ്ങിയ പ്രധാനമന്ത്രിയെ അബുദാബികിരീടാവകാശി ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ നേരിട്ടെത്തി സ്വീകരിച്ചു. യുഎഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി വിവിധ വിഷയങ്ങളില്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തും. രൂപയില്‍ വ്യാപാരം …
സ്വന്തം ലേഖകൻ: ലോകത്ത് ജീവിക്കാന്‍ അനുയോജ്യമായ പട്ടണങ്ങളുടെ പട്ടികയില്‍ പിന്‍നിരയിലായി പാകിസ്താനിലെ കറാച്ചി. ഇക്കോണമിസ്റ്റ് ഇന്റലിജന്റ് യൂണിറ്റ് തയ്യാറാക്കിയ 173 പട്ടണങ്ങളുടെ പട്ടികയില്‍ 169-ാം സ്ഥാനത്താണ് കറാച്ചി. നൈജീരിയന്‍ നഗരമായ ലാഗോസ്, അള്‍ജീരിയയിലെ അള്‍ജിയേഴ്‌സ്, ലിബിയയിലെ ട്രിപ്പോളി, സിറിയയിലെ ഡമാസ്‌കസ് എന്നിവയാണ് കറാച്ചിക്കും പിന്നിലായി ഇടംപിടിച്ച പട്ടണങ്ങള്‍. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയാണ് പട്ടികയില്‍ ഏറ്റവും മുന്നിലുള്ളത്. …
സ്വന്തം ലേഖകൻ: സ്റ്റുഡിയോ പ്രതിനിധികളുമായുള്ള ചർച്ച പരാജയപ്പെട്ടതോടെ വ്യാഴാഴ്ച അർധരാത്രിമുതൽ അനിശ്ചിതകാലത്തേക്ക് പണിമുടക്കാരംഭിച്ച് ഹോളിവുഡ് നടീനടന്മാർ. 1.6 ലക്ഷത്തോളം അഭിനേതാക്കളെ പ്രതിനിധാനംചെയ്യുന്ന സംഘടനയായ ‘ദ സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡാ’ണ് സമരത്തിനുപിന്നിൽ. പ്രതിഫലത്തിലുണ്ടാകുന്ന കുറവ്, നിർമിതബുദ്ധിയുടെ കടന്നുവരവുണ്ടാക്കുന്ന തൊഴിൽഭീഷണി എന്നീ വിഷയങ്ങളിൽ പരിഹാരംവേണമെന്നാണ് സമരക്കാരുടെ ആവശ്യം. ഇതേ ആവശ്യങ്ങൾ മുൻനിർത്തി ഹോളിവുഡിലെ എഴുത്തുകാർ മാസങ്ങളായി സമരത്തിലാണ്. കഴിഞ്ഞ …
സ്വന്തം ലേഖകൻ: മലയാളത്തിന്റെ അതുല്യ കഥാകാരൻ എംടി വാസുദേവൻ നായർക്ക് ഇന്ന് 90-ാം പിറന്നാൾ. അനശ്വരമായ നിരവധി ക്ലാസിക് സൃഷ്ടികൾ നമ്മൾക്ക് സമ്മാനിച്ച അനുഗ്രഹീതനായ എഴുത്തുകാരനാണ് എംടി. തൊണ്ണൂറാം പിറന്നാൾ ദിനത്തിൽ എംടിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു. മനുഷ്യ മനസ്സുകളുടെ സങ്കീർണതകളെ കീറിമുറിച്ച എഴുത്തുകാരിലൊരാളാണ് എം ടി. മനസ്സിന്റെ ആഴക്കയങ്ങളിൽ അപൂർവമായ അന്വേഷണങ്ങൾ നടത്തിയിട്ടുള്ള നിരവധി …