സ്വന്തം ലേഖകൻ: ഉടമയറിയാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറുന്നത് തടയാന്‍ വാഹനരേഖകളില്‍ ഇനി ആധാര്‍രേഖകളിലുള്ള മൊബൈല്‍നമ്പര്‍മാത്രമേ ഉള്‍പ്പെടുത്തൂ. വാഹനത്തിന്റെ രജിസ്ട്രേഷന്‍ രേഖകളോ പകര്‍പ്പോ കൈവശമുള്ള ആര്‍ക്കും ഏതു മൊബൈല്‍നമ്പറും രജിസ്റ്റര്‍ചെയ്യാന്‍ കഴിയുമായിരുന്നു. ഉടമസ്ഥാവകാശ കൈമാറ്റമുള്‍പ്പെടെയുള്ള അപേക്ഷകളില്‍ ഒറ്റത്തവണ പാസ്വേഡ് ഈ മൊബൈല്‍നമ്പറിലേക്ക് ലഭിക്കും. ഇതുപയോഗിച്ച് അപേക്ഷ പൂര്‍ത്തിയാക്കാനും കഴിയും. മൊബൈല്‍നമ്പര്‍ ഉള്‍ക്കൊള്ളിക്കുന്നതിന് മൂന്നുകോളങ്ങള്‍ പുതിയതായി വാഹന്‍ സോഫ്റ്റ്വേറില്‍ …
സ്വന്തം ലേഖകൻ: ലോകം കണ്ണുംനട്ടു കാത്തിരിക്കുന്നു. ആരാകും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമിറങ്ങുക? ഇന്ത്യയുടെ അഭിമാനചാന്ദ്രദൗത്യം ചന്ദ്രയാൻ-മൂന്നോ റഷ്യ അരനൂറ്റാണ്ടിനുശേഷം ചന്ദ്രനെ ലക്ഷ്യമിട്ടു വിക്ഷേപിച്ച ലൂണ-ഇരുപത്തിയഞ്ചോ? ബഹിരാകാശത്തെ ഏറ്റവും പുതിയ മത്സരത്തിനു ചൂടേറി, ആ ചോദ്യത്തിന് ഉത്തരമറിയാൻ ഇനി ദിവസങ്ങൾമാത്രം. ചന്ദ്രയാനാണ് ആദ്യം വിക്ഷേപിച്ചത്; കഴിഞ്ഞ ജൂലായ് 14-ന്. ഓഗസ്റ്റ് അഞ്ചിന് വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു. …
സ്വന്തം ലേഖകൻ: 271 യാത്രക്കാരുമായി പറന്ന വിമാനത്തിന്‍റെ പൈലറ്റ് ശുചിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു. മയാമിയിൽ നിന്ന് ചിലിയിലേക്ക് പോയ വിമാനത്തിലെ പൈലറ്റ് ഇവാൻ അൻഡൗർ ആണ് മരിച്ചത്. 25 വർഷത്തിലധികമായി വിമാനം പറത്തുന്ന മുതിർന്ന പൈലറ്റാണ് ഇദ്ദേഹം. ഞായർ രാത്രി 11ഓടെ ഇവാന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. വിമാനം പനാമയിലെ ടോകുമെൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി …
സ്വന്തം ലേഖകൻ: കുടിയേറ്റക്കാരുമായി യൂറോപ്പിലേക്ക് യാത്ര തിരിച്ച ബോട്ട് അപകടത്തില്‍പ്പെട്ട് അറുപതിലധികം പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. സെനഗലില്‍ നിന്ന് യൂറോപ്പിലേയ്ക്ക് കുടിയേറ്റക്കാരുമായ പോയ ബോട്ട് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ തീരത്ത് വച്ച് കണ്ടെത്തിയതിന് പിന്നാലെയാണ് ദുരന്തവാര്‍ത്ത പുറത്തറിഞ്ഞത്. ബോട്ടില്‍ നിന്നും കുട്ടികളുള്‍പ്പെടെ 38 പേരെ രക്ഷപ്പെടുത്തി. കേപ് വെര്‍ഡെ ദ്വീപിന്റെ ഭാഗമായ സാലില്‍ നിന്ന് ഏകദേശം 320 …
സ്വന്തം ലേഖകൻ: ചന്ദ്രയാന്‍ 3 വിക്രം ലാന്‍ഡര്‍ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വിജയകരമായി വേര്‍പെട്ടു. ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിലൊന്നായിരുന്നു ഇത്. വിക്രം ലാന്ററിിനെ ഇനിയും ചന്ദ്രനോട് അടുപ്പിക്കേണ്ടതുണ്ട്. ഇതിനായുള്ള ഡീഓര്‍ബിറ്റ് ജോലികള്‍ ഓഗസ്റ്റ് 18 നാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് വേര്‍പെട്ട ലാന്റര്‍ ചന്ദ്രോപരിതലത്തെ ലക്ഷ്യമാക്കിയുള്ള യാത്ര തുടരും. വേര്‍പെടുന്ന പ്രൊപ്പല്‍ഷന്‍ മോഡ്യൂള്‍ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. മഴ കുറഞ്ഞതും വൈദ്യുതി ഉപഭോഗം കൂടിയതുമാണ് സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയത്. കടുത്ത നിയന്ത്രണങ്ങളും വൈദ്യുതി നിരക്ക് വർദ്ധനയും വേണ്ടി വന്നേക്കാമെന്ന് മന്ത്രി വ്യക്തമാക്കി. ലോഡ് ഷെഡിങ് അടക്കമുള്ള കാര്യങ്ങളിൽ 21ന് ചേരുന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമുണ്ടാകും. നഷ്ടം നികത്താൻ സർചാർജും പരിഗണനയിലുണ്ട്. നിലവിൽ 30 ശതമാനമാണ് വൈദ്യുതി …
സ്വന്തം ലേഖകൻ: യൂറോപ്പ്യൻ ഫുട്ബോളിൽ നിന്ന് സൗദിയിലേക്കുള്ള ഒഴുക്ക് തുടരുകയാണ്. ഏറ്റവും ഒടുവിൽ ഫ്രഞ്ച് ക്ലബ് വിട്ട് ബ്രസീലിയൻ സൂപ്പർ താരം നെയ്മറും സൗദിയിലേക്കെത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോ, കരീം ബെൻസീമ, റോബർട്ടോ ഫിർമിനോ, റൂബൻ നെവസ്, എൻഗോളോ കാന്റെ, സാദിയോ മാനെ അങ്ങനെ നീളുന്നു യൂറോപ്പ് വിട്ട് സൗദിയിലേക്ക് എത്തിയ താരങ്ങളുടെ നിര. പക്ഷേ യൂറോപ്പ് …
സ്വന്തം ലേഖകൻ: സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി രാജ്യത്തെ വ്യവസായ രംഗത്ത് ‘തകാമുൽ’ ലോക്കൽ വാല്യു പ്രോഗ്രാം നടപ്പാക്കും. ഹാർബർ ഗേറ്റിലെ വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ ഓഫിസിൽ നടന്ന വാർത്തസമ്മേളനത്തിൽ വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു വാണ് ഇക്കാര്യം അറിയിച്ചത്. ബഹ്‌റൈൻ ചേംബർ ചെയർമാൻ സമീർ നാസ് സന്നിഹിതനായിരുന്നു. കയറ്റുമതി വർധിപ്പിക്കുക, പൗരന്മാർക്ക് …
സ്വന്തം ലേഖകൻ: ബെംഗളൂരു-മൈസൂരു അതിവേഗപാതയില്‍ യാത്രക്കാര്‍ക്ക് ഭീഷണിയായി കവര്‍ച്ചസംഘങ്ങള്‍ വിലസുന്നു. വാഹനം റോഡരികില്‍ നിര്‍ത്തുമ്പോള്‍ ബൈക്കുകളിലെത്തുന്ന സംഘങ്ങളാണ് യാത്രക്കാരെ കൊള്ളയടിക്കുന്നത്. കഴിഞ്ഞദിവസം രാത്രി ശ്രീരംഗപട്ടണയ്ക്കടുത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി യാത്രക്കാരില്‍നിന്ന് 70 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. ആദ്യസംഭവത്തില്‍ ഉഡുപ്പി സ്വദേശികളായ ശിവപ്രസാദ്, ഭാര്യ സുമ എന്നിവരാണ് കവര്‍ച്ചയ്ക്കിരയായത്. നഗുവനഹള്ളി ഗേറ്റിന് സമീപം കാര്‍ നിര്‍ത്തി വിശ്രമിച്ചപ്പോഴായിരുന്നു …
സ്വന്തം ലേഖകൻ: ഗൾഫിൽ നിന്ന് ഇന്ത്യയിലേയ്ക്കും തിരിച്ചും വിമാനങ്ങൾ വൈകുന്നത് തുടർക്കഥയാകുന്നു. കേരളത്തിലേയ്ക്കുള്ള യാത്രക്കാര്‍ക്ക് ‘സ്വാതന്ത്ര്യദിന സമ്മാന’മായി ദുരിതം വിതച്ച് വീണ്ടും എയർ ഇന്ത്യ വിമാന സർവീസ് 10 മണിക്കൂറിലേറെയായി വൈകുന്നു. ദമാം രാജ്യാന്തര വിമാനത്താവളത്തിലെ റൺവേയിൽ നിർത്തിയിട്ട വിമാനത്തിനകത്ത് സ്ത്രീകളും കുട്ടികളും രോഗികളും വയോധികരുമടക്കമുള്ള നൂറിലേറെ പേർ മണിക്കൂറുകളോളമായി കനത്ത ചൂട് സഹിച്ച് കാത്തിരിക്കുകയാണ്. …