1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചന്ദ്രനോടടുത്ത് ചന്ദ്രയാൻ 3; അവസാന ഭ്രമണപഥം താഴ്ത്ത ൽ വിജയകരം; തൊട്ടുപിന്നാലെ റഷ്യയുടെ ലൂണ
ചന്ദ്രനോടടുത്ത് ചന്ദ്രയാൻ 3; അവസാന ഭ്രമണപഥം താഴ്ത്ത ൽ വിജയകരം; തൊട്ടുപിന്നാലെ റഷ്യയുടെ ലൂണ
സ്വന്തം ലേഖകൻ: ചന്ദ്രനോട് കൂടുതൽ അടുത്ത് ചന്ദ്രയാൻ 3. ചന്ദ്രയാൻ മൂന്നിന്റെ അവസാനഘട്ട ഭ്രമണ പഥം താഴ്ത്തലും വിജയകരം. നിർണായകമായ ലാൻഡർ മൊഡ്യൂൾ വേർപെടൽ പ്രക്രിയ നാളെയാണ്. ചന്ദ്രോപരിതലത്തിൽ പേടകം സോഫ്റ്റ് ലാൻഡ് ചെയ്യുക ഈ മാസം 23 നാണ്. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ അഞ്ചാമത്തെ ഭ്രമണപഥം താഴ്‌ത്തലാണ് ഇന്നു നടന്നത്. ഇത് പൂർത്തിയായതോടെ ലാൻഡറും–പ്രൊപ്പൽഷൻ …
കാലവര്‍ഷം ലഭിച്ചത് പകുതി മാത്രം; സംസ്ഥാനം വരള്‍ച്ചയി ലേക്ക്; വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിരക്ക് വര്‍ധന?
കാലവര്‍ഷം ലഭിച്ചത് പകുതി മാത്രം; സംസ്ഥാനം വരള്‍ച്ചയി ലേക്ക്; വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിരക്ക് വര്‍ധന?
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് കാലവര്‍ഷം തുടങ്ങി രണ്ടരമാസം പിന്നിടുമ്പോഴും ആകെ ലഭിക്കേണ്ട മഴയുടെ പകുതി മാത്രമാണ് ലഭിച്ചത്. ജൂണ്‍ ഒന്നുമുതല്‍ ഓഗസ്റ്റ് 15 വരെ ലഭിക്കേണ്ടിയിരുന്നത് 1556 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍, ലഭിച്ചതാകട്ടെ 877.1 മില്ലിമീറ്റര്‍ മഴമാത്രം. 44 ശതമാനം കുറവ്. ജൂണില്‍ 60 ശതമാനം കുറവുരേഖപ്പെടുത്തിയപ്പോള്‍ ജൂലായില്‍ സ്ഥിതി മെച്ചപ്പെട്ടു. ഒന്‍പത് ശതമാനം കുറവു …
ആരോഗ്യ മേഖലയില്‍ സ്വദേശി വത്കരണം ശക്തമാക്കാൻ കു വൈത്ത്; നിലവിൽ പകുതിയി ലേറെയും വിദേശികൾ
ആരോഗ്യ മേഖലയില്‍ സ്വദേശി വത്കരണം ശക്തമാക്കാൻ കു വൈത്ത്; നിലവിൽ  പകുതിയി ലേറെയും വിദേശികൾ
സ്വന്തം ലേഖകൻ: ആരോഗ്യ മേഖലയില്‍ സ്വദേശിവത്കരണം ഊർജിതപ്പെടുത്തുന്നു. ഇതിന്‍റെ ഭാഗമായി വിദേശത്ത് നിന്നുള്ള ഡോക്ടർമാരുടെ റിക്രൂട്ട്മെന്റ് കുറക്കുന്നത് അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവിലെ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം ആരോഗ്യ മന്ത്രാലയത്തിലെ മൊത്തം ജീവനക്കാരില്‍ പകുതിയിലേറെയും വിദേശികളാണ്. സര്‍ക്കാര്‍ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി ആറായിരം വിദേശി ഡോക്ടർമാരും നാലായിരം കുവൈത്തി ഡോക്ടർമാരുമാണ് സേവനമനുഷ്ഠിക്കുന്നത്. സ്വകാര്യ …
മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന് തരിപ്പണമായി ഹിമാചല്‍; വ്യാപക നാശനഷ്ടം; മരണം 50 ആയി
മിന്നല്‍പ്രളയത്തില്‍ തകര്‍ന്ന് തരിപ്പണമായി ഹിമാചല്‍; വ്യാപക നാശനഷ്ടം; മരണം 50 ആയി
സ്വന്തം ലേഖകൻ: ഹിമാചൽപ്രദേശിനെ ദുരിതത്തിലാഴ്ത്തിയ പേമാരിയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലുമായി 50-ലധികം പേർ മരിച്ചതായി ഹിമാചൽ മുഖ്യമന്ത്രി സുഖ് വിന്ദർ സുഖു അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. തലസ്ഥാനമായ ഷിംലയിലെ ദുരന്തങ്ങളിൽമാത്രം 14 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. സമ്മർഹിൽസിലെ ശിവക്ഷേത്രം തകർന്ന് ഏഴുപേർ കൊല്ലപ്പെട്ടു. വിശുദ്ധമാസമായ സവാനിലെ ചടങ്ങുകൾക്കായി ഭക്തജനത്തിരക്കുള്ളപ്പോഴാണ് ക്ഷേത്രകെട്ടിടം തകർന്നത്. സോളൻ …
കാര്‍ ഡ്രൈവിങ്ങിന് ഇനി ഓട്ടോമാറ്റിക്ക് ഓണ്‍ലി ലൈസന്‍സും; പക്ഷേ ഗിയര്‍ വാഹനം ഓടിക്കരുത്
കാര്‍ ഡ്രൈവിങ്ങിന് ഇനി ഓട്ടോമാറ്റിക്ക് ഓണ്‍ലി ലൈസന്‍സും; പക്ഷേ ഗിയര്‍ വാഹനം ഓടിക്കരുത്
സ്വന്തം ലേഖകൻ: ഓട്ടോമാറ്റിക് കാറുകള്‍ ഓടിക്കാന്‍ ഇനി പ്രത്യേക ലൈസന്‍സെടുക്കണം. ഇരുചക്രവാഹനങ്ങളുടെ മാതൃകയില്‍ കാറുകള്‍ക്കും ഓട്ടോമാറ്റിക്, ഗിയര്‍ എന്നിങ്ങനെ രണ്ടുതരം ലൈസന്‍സുകളുണ്ടാകും. ഇരുവിഭാഗത്തിനും പ്രത്യേകം ഡ്രൈവിങ് ടെസ്റ്റും നടത്തും. ഓട്ടോമാറ്റിക് വാഹനം ഓടിക്കേണ്ടവര്‍ക്ക് ഇ.വാഹനങ്ങളിലോ ഓട്ടോമാറ്റിക് കാറുകളിലോ ഡ്രൈവിങ് ടെസ്റ്റില്‍ പങ്കെടുക്കാം. ഗിയര്‍വാഹനങ്ങള്‍ ഓടിക്കാന്‍ ലൈസന്‍സ് നേടുന്നവര്‍ക്ക് അതേവിഭാഗത്തിലെ ഓട്ടോമാറ്റിക് വാഹനങ്ങളും ഓടിക്കാം. പക്ഷേ, ഓട്ടോമാറ്റിക് …
മിനിറ്റില്‍ നൂറ് സിനിമ, സെക്കന്‍ഡില്‍ 1ടിബി സ്പീഡ്; 6ജി ഇൻ്റനെറ്റ് യുഗത്തിലേക്ക് കുതിക്കാൻ രാജ്യം
മിനിറ്റില്‍ നൂറ് സിനിമ, സെക്കന്‍ഡില്‍ 1ടിബി സ്പീഡ്; 6ജി ഇൻ്റനെറ്റ് യുഗത്തിലേക്ക് കുതിക്കാൻ രാജ്യം
സ്വന്തം ലേഖകൻ: അധികം വൈകാതെ തന്നെ ഇന്ത്യ 6ജി യുഗത്തിലേക്ക് പ്രവേശിക്കുമെന്നാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരിക്കുന്നത്‌. ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകുന്നതിന് പുറമേ, ആഗോളതലത്തില്‍തന്നെ ഏറ്റവും കുറഞ്ഞ തുകയില്‍ ഡേറ്റാ പ്ലാനുകള്‍ നല്‍കുന്ന രാജ്യമായി ഇന്ത്യമാറുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 6ജി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ടെന്നും പെട്ടെന്ന് തന്നെ ഇന്ത്യ 5ജിയില്‍നിന്ന് …
സ്വാതന്ത്ര്യദിന ആഘോഷ നിറവി ല്‍ രാജ്യം; 5 വര്‍ഷത്തിനകം ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് മോദി
സ്വാതന്ത്ര്യദിന ആഘോഷ നിറവി ല്‍ രാജ്യം; 5 വര്‍ഷത്തിനകം ഇന്ത്യ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്ന് മോദി
സ്വന്തം ലേഖകൻ: രാജ്യം മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി.രാജ്യം മണിപ്പൂരിലെ ജനങ്ങള്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് സമാധാനം നിലനില്‍ക്കുന്നുണ്ടെന്നും സമാധാനവും സൗഹാര്‍ദവും നിലനിര്‍ത്താന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.സംസ്ഥാനത്ത് സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. 77മത് സ്വാതന്ത്ര്യദിന ആഘോഷവേളയില്‍ ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ …
ഇന്ത്യൻ രൂപ ഡോളറിനെതിരെ 83 രൂപയിലും താഴേക്ക്; 10 മാസത്തിനിടെ ഇതാദ്യം
ഇന്ത്യൻ രൂപ ഡോളറിനെതിരെ 83 രൂപയിലും താഴേക്ക്; 10 മാസത്തിനിടെ ഇതാദ്യം
സ്വന്തം ലേഖകൻ: രൂപയുടെ മൂല്യത്തില്‍ കുത്തനെ ഇടിവ്. രാവിലെ വ്യാപാരം ആരംഭിച്ച ഉടനെ ഡോളറിനെതിരെ മൂല്യം 83ന് താഴെയെത്തി. യുഎസ് കടപ്പത്ര ആദായത്തിലെ വര്‍ധനവും ഡോളര്‍ സൂചികയുടെ കുതിപ്പുമാണ് മൂല്യത്തെ ബാധിച്ചത്. 2022 ഒക്ടോബറിനു ശേഷം ഇതാദ്യമായാണ് രൂപയുടെ മൂല്യം 83 നിലവാരത്തിന് താഴെയെത്തുന്നത്. മറ്റ് കറന്‍സികളുമായുള്ള അമേരിക്കന്‍ കറന്‍സിയുടെ കരുത്ത് വിലയിരുത്തുന്ന ഡോളര്‍ സൂചിക …
മസ്കിന് കുട്ടിക്കളി, ഒന്നും ഗൗരവമായി കാണുന്നില്ല; കേജ് ഫൈറ്റിൽ നിന്ന് പിന്മാറുന്നുവെന്ന് സക്കര്‍ബര്‍ഗ്
മസ്കിന് കുട്ടിക്കളി, ഒന്നും ഗൗരവമായി കാണുന്നില്ല; കേജ് ഫൈറ്റിൽ നിന്ന് പിന്മാറുന്നുവെന്ന് സക്കര്‍ബര്‍ഗ്
സ്വന്തം ലേഖകൻ: ഇലോണ്‍ മസ്‌കും സക്കര്‍ബര്‍ഗും തമ്മില്‍ കേജ് ഫൈറ്റ് നടക്കുമോ ഇല്ലയോ എന്നത് സംബന്ധിച്ച് ഇപ്പോളും ഉറപ്പൊന്നുമില്ല. നേരത്തെ ഇറ്റലിയിലെ കൊളോസിയത്തില്‍ വെച്ച് ഇരുവരും തമ്മിലുള്ള ഏറ്റമുട്ടല്‍ സംഘടിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പുതിയൊരു വാര്‍ത്ത. കേജ് ഫൈറ്റ് ഇലോണ്‍ മസ്‌ക് കാര്യമായെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹവുമായുള്ള ഏറ്റുമുട്ടലില്‍ നിന്ന് പിന്‍മാറുകയാണെന്ന് …
ഇന്ത്യയിൽ നിന്നുള്ള അഞ്ച് പേരടങ്ങുന്ന സംഘങ്ങൾക്ക് വീസാരഹിത യാത്രാനുമതി നൽകാൻ റഷ്യ
ഇന്ത്യയിൽ നിന്നുള്ള അഞ്ച് പേരടങ്ങുന്ന സംഘങ്ങൾക്ക് വീസാരഹിത യാത്രാനുമതി നൽകാൻ റഷ്യ
സ്വന്തം ലേഖകൻ: ഇന്ത്യയിലും റഷ്യയിലുമുള്ള വിനോദസഞ്ചാരികൾക്ക് വീസയില്ലാതെ ഇരു രാജ്യങ്ങളിലേക്കും യാത്ര ചെയ്യാനുള്ള സൗകര്യമൊരുക്കാൻ റഷ്യ. ഇത് സംബന്ധിച്ച് ഇന്ത്യയ്ക്ക് മുന്നിൽ നിർദേശം സമർപ്പിച്ചതായി റഷ്യൻ സാമ്പത്തിക വികസന മന്ത്രി മാക്‌സിം റെഷെത്‌നിക്കോവ് പറഞ്ഞു. അഞ്ച് പേരടങ്ങുന്ന സംഘത്തിനാണ് വീസയില്ലാതെ യാത്രാനുമതി നൽകുന്നത്. ചൈനയുമായി സമാനമായ ഒരു പദ്ധതി മോസ്കോ ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നും റെഷെത്‌നിക്കോവ് പറഞ്ഞു. …