1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കുവൈത്ത് വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിക്കുന്നു; യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്
കുവൈത്ത് വിമാനത്താവളത്തില്‍ തിരക്ക് വര്‍ധിക്കുന്നു; യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്
സ്വന്തം ലേഖകൻ: കുവൈത്ത് ഇന്റർനാഷണൽ വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന. ജൂലൈയിൽ യാത്രക്കാരുടെ എണ്ണത്തിൽ 16 ശതമാനവും വിമാന ഗതാഗതത്തിൽ 23 ശതമാനവും വർധനയുണ്ടായതായി സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ ഇമാദ് അൽ ജലാവി പറഞ്ഞു. ജൂലൈയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള മൊത്തം യാത്രക്കാരുടെ എണ്ണം 1,446,690 ആയും ഉയർന്നു. വിമാന ചരക്ക് …
പരമ്പരാഗത ചികിത്സയ്‌ക്കെ ത്തുന്ന വിദേശികള്‍ക്കായി ആയുഷ് വീസ; കേരള ടൂറിസവും പ്രതീക്ഷയിൽ
പരമ്പരാഗത ചികിത്സയ്‌ക്കെ ത്തുന്ന വിദേശികള്‍ക്കായി ആയുഷ് വീസ; കേരള ടൂറിസവും പ്രതീക്ഷയിൽ
സ്വന്തം ലേഖകൻ: പരമ്പരാഗത ചികിത്സയുടെ കേന്ദ്രമായി ഇന്ത്യയെ മാറ്റുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ ആയുഷ് വീസ കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു. വിദേശ പൗരന്‍മാര്‍ക്ക് ആയുഷ് സംബന്ധമായ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരാന്‍ സൗകര്യം നല്‍കുന്ന പ്രത്യേക വീസയാണിത്. ആയുര്‍വേദം, യോഗ, യുനാനി, സിദ്ധ, ഹോമിയോപ്പതി തുടങ്ങിയ ചികിത്സയ്ക്കായി ഇന്ത്യയിലേക്ക് വരുന്ന വിദേശികള്‍ക്കാണ് ആയുഷ് വീസ ലഭിക്കുക. നിലവിലെ …
ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​നു മു​ന്നി​ൽ റി​ക്രൂ​ട്ട്‌​മെ​ന്റി​നാ​യി എ​ത്തി​യ അപേക്ഷകളിൽ 50% ത്തോളം കുറവ്
ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​നു മു​ന്നി​ൽ റി​ക്രൂ​ട്ട്‌​മെ​ന്റി​നാ​യി എ​ത്തി​യ അപേക്ഷകളിൽ 50% ത്തോളം കുറവ്
സ്വന്തം ലേഖകൻ: ജൂ​ലൈ​യി​ൽ ഖ​ത്ത​ർ തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​നു മു​ന്നി​ൽ റി​ക്രൂ​ട്ട്‌​മെ​ന്റി​നാ​യി എ​ത്തി​യ​ത് 7294 പു​തി​യ അ​പേ​ക്ഷ​ക​ൾ. മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട പു​തി​യ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ജൂ​ണി​​നെ അ​പേ​ക്ഷി​ച്ച് പ​കു​തി​യോ​ള​മാ​ണ് കു​റ​വ്. അ​പേ​ക്ഷ​ക​ളി​ൽ 4665 എ​ണ്ണ​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​പ്പോ​ൾ 2639 അ​പേ​ക്ഷ​ക​ൾ ത​ള്ളി. തൊ​ഴി​ൽ പ​രി​ഷ്‌​ക​രി​ക്കു​ന്ന​തി​നാ​യി 3131 അ​പേ​ക്ഷ​ക​ളാ​ണ് എ​ത്തി​യ​ത്. ഇ​തി​ൽ 3077 അ​പേ​ക്ഷ​ക​ൾ​ക്ക് അം​ഗീ​കാ​രം …
കുവൈത്തിൽ സിവിൽ ഐഡി കാർഡ് എടുക്കാത്തവർക്ക് പിഴ; കെട്ടിക്കിടക്കുന്നത് നിരവധി കാർഡുകൾ
കുവൈത്തിൽ സിവിൽ ഐഡി കാർഡ് എടുക്കാത്തവർക്ക് പിഴ; കെട്ടിക്കിടക്കുന്നത് നിരവധി കാർഡുകൾ
സ്വന്തം ലേഖകൻ: കുവൈത്തിൽ സിവിൽ ഐഡി കാർഡ് എടുക്കാത്തവർക്കെതിരെ പിഴ ചുമത്താൻ ഒരുങ്ങി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ. പാസി ആസ്ഥാനത്തു ഓട്ടോമാറ്റിക് വെൻഡിംഗ് മെഷീനുകളിൽ കാർഡുകൾ കെട്ടിക്കിടക്കുന്നതിനെ തുടർന്നാണ് പുതിയനീക്കം. സിവിൽ ഐഡി കാർഡ് ശേഖരിക്കാൻ മൂന്ന് മാസത്തിൽ കൂടുതൽ കാലതാമസം വരുത്തുന്ന വ്യക്തികൾക്കാണ് ഇരുപത് ദിനാർ വരെ പിഴ ചുമത്തുകയെന്ന് പ്രാദേശിക …
പുതിയ 100 ഹോട്ടലുകള്‍, 6 മാസത്തില്‍ 85.5 ലക്ഷം യാത്രികര്‍; വിനോദസഞ്ചാര മേഖലയില്‍ കുതിച്ച് ദുബായ്
പുതിയ 100 ഹോട്ടലുകള്‍, 6 മാസത്തില്‍ 85.5 ലക്ഷം യാത്രികര്‍; വിനോദസഞ്ചാര മേഖലയില്‍ കുതിച്ച് ദുബായ്
സ്വന്തം ലേഖകൻ: വിനോദസഞ്ചാരമേഖലയില്‍ കൂടുതല്‍ തിളക്കത്തോടെ ദുബായ്. അന്താരാഷ്ട്രയാത്രികരുടെ എണ്ണത്തില്‍ വന്‍ നേട്ടവുമായാണ് ദുബായ് മുന്നിലെത്തിയത്. ഈവര്‍ഷം ആറുമാസത്തിനിടയില്‍ ദുബായിലെത്തിയത് 85.5 ലക്ഷം ആളുകളാണ്. കോവിഡിനുശേഷം വിനോദസഞ്ചാരമേഖലയില്‍ ദുബായ് വലിയ മുന്നേറ്റമാണ് നടത്തുന്നതെന്ന് യാത്രക്കാരുടെ എണ്ണത്തിലുള്ള വര്‍ധന സൂചിപ്പിക്കുന്നു. കോവിഡിന് മുന്‍പ് 2019-ലെ ആദ്യത്തെ ആറുമാസത്തില്‍ നഗരത്തിലെത്തിയവരുടെ എണ്ണം 83.6 ലക്ഷമായിരുന്നെന്ന് ദുബായ് സാമ്പത്തിക വിനോദസഞ്ചാരവകുപ്പ് …
ചിരിയുടെ ഗോഡ്ഫാദറിന് വിട; സംവിധായകൻ സിദ്ദിഖിന് ആദരാഞ്ജലികളുമായി സിനിമാലോകം
ചിരിയുടെ ഗോഡ്ഫാദറിന് വിട; സംവിധായകൻ സിദ്ദിഖിന് ആദരാഞ്ജലികളുമായി സിനിമാലോകം
സ്വന്തം ലേഖകൻ: സംവിധായകൻ സിദ്ദിഖിന്റെ (63) സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. ബുധനാഴ്ച രാവിലെ മൃതദേഹം കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലെത്തിച്ചു. പന്ത്രണ്ടുമണി വരെ അവിടെ പൊതുദർശനമുണ്ടാകും. തുടർന്ന് കാക്കനാട് പള്ളിക്കരയിലെ വീട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം വൈകീട്ട് ആറിന് എറണാകുളം സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ചൊവ്വാഴ്ച രാത്രിയായിരുന്നു സിദ്ദിഖ് ലോകത്തോട് വിടപറഞ്ഞത്. കൊച്ചി അമൃത …
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്തം. അഞ്ചിന്; ചാണ്ടി ഉമ്മനെ സ്ഥാനാർഥിയാക്കി അങ്കത്തിന് കോൺഗ്രസ്
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സെപ്തം. അഞ്ചിന്; ചാണ്ടി ഉമ്മനെ സ്ഥാനാർഥിയാക്കി അങ്കത്തിന് കോൺഗ്രസ്
സ്വന്തം ലേഖകൻ: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ കോണ്‍ഗ്രസിനായി മത്സരിക്കും. സെപ്തംബര്‍ അഞ്ചിനായിരിക്കും തിരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ സെപ്തംബര്‍ എട്ടിനായിരിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. “വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടി ഏല്‍പ്പിച്ചിരിക്കുന്നത്. എന്നെക്കൊണ്ട് ചെയ്യാവുന്ന വിധം ഉത്തരവാദിത്തം പൂര്‍ണമായി നിറവേറ്റും. 53 വര്‍ഷം പിതാവ് നിന്ന മണ്ഡലമാണ്. …
ബഹ്റൈനിൽ ചൂട് പുതിയ റെക്കോർഡിൽ; പുറം ജോലികൾ ചെയ്യുന്ന തൊഴിലാളികൾക്ക് ദുരിതം
ബഹ്റൈനിൽ ചൂട് പുതിയ റെക്കോർഡിൽ; പുറം ജോലികൾ ചെയ്യുന്ന  തൊഴിലാളികൾക്ക് ദുരിതം
സ്വന്തം ലേഖകൻ: രാജ്യത്ത് ചൂട് മൂർധന്യത്തിൽ എത്തിയതോടെ വെന്തുരുകി പുറം സ്‌ഥലങ്ങളിലും മറ്റും ജോലി ചെയ്യുന്നവർ. രാജ്യത്ത് ഉച്ചവിശ്രമം നിയമം കർശനമാക്കിയിട്ടുണ്ടെങ്കിലും വരണ്ട കാലാവസ്‌ഥയും ചൂടും പുറം സ്‌ഥലങ്ങളിൽ ജോലി ചെയ്യുന്നവരെ കുറച്ചൊന്നുമല്ല വലയ്ക്കുന്നത്. മറ്റ് ഗൾഫ് രാജ്യങ്ങളെപ്പോലെ, ബഹ്‌റൈനിലും കാലാവസ്ഥാ വ്യതിയാനം മൂലം ഉയർന്ന താപനിലയും വരണ്ട കാലാവസ്‌ഥയും വർധിച്ചിട്ടുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ധർ …
10 മിനിറ്റിനുള്ളിൽ മൂന്ന് മോഷ ണശ്രമം; ഇരകൾ നടക്കാനിറ ങ്ങുന്ന മുതിർന്ന പൗരന്മാർ; ഭീതിയിൽ ഡൽഹിയിൽ
10 മിനിറ്റിനുള്ളിൽ മൂന്ന് മോഷ ണശ്രമം; ഇരകൾ നടക്കാനിറ ങ്ങുന്ന മുതിർന്ന പൗരന്മാർ; ഭീതിയിൽ ഡൽഹിയിൽ
സ്വന്തം ലേഖകൻ: രാജ്യതലസ്ഥാനത്തെ ക്രമസമാധാന നില ചോദ്യചിഹ്നമായി തുടരുന്നതിനിടെ ഡൽഹിയിൽ വീണ്ടും അക്രമ പരമ്പര. 10 മിനിറ്റിനുള്ളിൽ ഡൽഹിയിൽ നടന്നത് മൂന്ന് കവർച്ചശ്രമങ്ങൾ. ബൈക്കിലെത്തിയ മൂന്നംഗ സംഘം നടത്തിയ ആക്രമണത്തിൽ ഒരു മുതിർന്ന പൗരൻ കുത്തേറ്റു മരിക്കുകയും രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പൊലീസിന്റെ ദ്രുതഗതിയിലുള്ള നടപടിയെത്തുടർന്ന് 42 ക്രിമിനൽ കേസുകളുള്ള കുപ്രസിദ്ധ ക്രിമിനൽ ഉൾപ്പെടെ …
സംവിധായകന്‍ സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ
സംവിധായകന്‍ സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിൽ
സ്വന്തം ലേഖകൻ: കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള സംവിധായകന്‍ സിദ്ദിഖിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. നിലവില്‍ എക്‌മോ സപ്പോര്‍ട്ടിലാണ് അദ്ദേഹം ഉള്ളത്. മേജര്‍ രവി അടക്കമുള്ള സിനിമാപ്രവര്‍ത്തകര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു. ന്യൂമോണിയയും കരള്‍ രോഗബാധയും മൂലം സിദ്ദിഖ് ചികിത്സയില്‍ കഴിയുകയായിരുന്നു. ഈ അസുഖങ്ങള്‍ കുറഞ്ഞുവരുന്നതിനിടെയാണ് തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായത്. കരള്‍ സംബന്ധമായ …