സ്വന്തം ലേഖകൻ: കണ്ണൂർ രാജ്യാന്തര വിമാനത്താവളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണ്. 2420 കോടി രൂപയോളം ചെലവിൽ നിർമാണം പൂർത്തിയാക്കിയ വിമാനത്താളത്തിൽ നിന്ന് ഇപ്പോൾ സർവീസ് നടത്തുന്നത് കേവലം രണ്ടു വിമാനക്കമ്പനികൾ മാത്രം. വിമാന സർവീസുകൾ കുറഞ്ഞതോടെ നിരക്കുകൾ കുത്തനെ കൂടി. ദൈനംദിന ചെലവുകൾ നടത്തിക്കൊണ്ടുപോകാൻ പോലും വിമാനത്താവള കമ്പനി പ്രയാസപ്പെടുന്ന സ്ഥിതി. …
സ്വന്തം ലേഖകൻ: രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് 3 ദിവസത്തെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. ഈദിന്റെ 3 ദിവസം ശമ്പളത്തോടു കൂടിയ അവധിയാണ് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം അവധി ദിനത്തിലും ജോലി ചെയ്യണമെന്ന് കമ്പനി ആവശ്യപ്പെട്ടാൽ തൊഴിൽ നിയമം അനുസരിച്ച് അധിക മണിക്കൂറിനുള്ള വേതനവും ആനുകൂല്യങ്ങളും നൽകണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ബലി പെരുന്നാളിനോട് …
സ്വന്തം ലേഖകൻ: 15 വർഷത്തിലധികം ബഹ്റൈനിൽ താമസിക്കുന്ന വിദേശ പൗരന്മാർക്ക് നിബന്ധനകളോടെ പ്ലാറ്റിനം വിസ അനുവദിക്കുന്നതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ ഉത്തരവിറക്കി. കഴിഞ്ഞ അഞ്ച് വർഷമായി 4000 ദീനാറിൽ കുറയാത്ത വരുമാനമോ വേതനമോ ലഭിക്കുന്നവരായിരിക്കണം. കേസുകളിൽ പ്രതിയല്ലാത്ത വിശ്വസ്തരായ ആളുകൾക്കാണ് ഇതിന് അർഹതയുണ്ടാവുക. ബഹ്റൈനികളല്ലാത്തവർക്ക് ഭൂമി വാങ്ങാൻ കഴിയുന്ന …
സ്വന്തം ലേഖകൻ: അമേരിക്കയിൽ 18 മണിക്കൂർ വിമാനം വൈകിയെത്തി. അപ്പോഴത്തേക്കും യാത്രക്കാർ ബദൽ ഗതാഗത മാർഗ്ഗം ബുക്ക് ചെയ്യുകയും ചിലർ ആ ദിവസത്തെ യാത്ര റദ്ദാക്കുകയും ചെയ്തു. സഞ്ചാരിയായ ഫിൽ സ്ട്രിംഗർ ഞായറാഴ്ച ഒക്ലഹോമ സിറ്റിയിൽ നിന്ന് നോർത്ത് കരോലിനയിലെ ഷാർലറ്റിലേക്കുള്ള തന്റെ വീട്ടിലേക്ക് യാത്ര ചെയ്യാൻ ഈ വിമാനമാണ് ബുക്ക് ചെയ്തിരുന്നത്. വിമാനം വൈകിയപ്പോൾ …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ രാജ്യത്തെ സജീവ ചര്‍ച്ചയായ ഏകീകൃത സിവില്‍ കോഡ് വിഷയത്തില്‍ പ്രതിപക്ഷ നിരയില്‍ തുടക്കത്തില്‍ തന്നെ ഭിന്നത. ഒരു വീട്ടില്‍ രണ്ട് നിയമം അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകീകൃത സിവില്‍ കോഡ് വിഷയം തുറന്നുവിട്ടത്. പിന്നാലെ പ്രതിപക്ഷ നിരയില്‍ നിന്നും എതിര്‍പ്പുമായി പാര്‍ട്ടികള്‍ രംഗത്തെത്തി. ചര്‍ച്ചകള്‍ പുരോഗമിക്കവെ …
സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളത്തിനായി സ്ഥലമനുവദിക്കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടി കേരളത്തിന് കേന്ദ്രസർക്കാരിന്റെ കത്ത്. വിഷയത്തിൽ ആകുലത രേഖപ്പെടുത്തി വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. എത്രയുംവേഗം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് സ്ഥലം നൽകിയില്ലെങ്കിൽ ഓഗസ്റ്റ് മുതൽ റൺവേയുടെ നീളം കുറയ്ക്കാനുള്ള നടപടിയല്ലാതെ മന്ത്രാലയത്തിനുമുന്നിൽ മറ്റു മാർഗങ്ങളുണ്ടാവില്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടി. 2022 മാർച്ച് …
സ്വന്തം ലേഖകൻ: യുഎഇയിലെ അജ്മാനില്‍ താമസ കെട്ടിട സമുച്ചയത്തില്‍ വന്‍ തീപ്പിടിത്തം. 36 നിലകളുള്ള കെട്ടിടത്തിലാണ് തീപ്പടര്‍ന്നത്. കെട്ടിടത്തിലെ താമസക്കാരായ മലയാളികളടക്കം നൂറുകണക്കിന് കുടുംബങ്ങളെ സുരക്ഷിത ഇടങ്ങളിലേക്ക് ഒഴിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. അജ്മാനിലെയും ഷാര്‍ജയിലെയും ഹോട്ടലുകളിലേക്കാണ് കുടുംബങ്ങളെ താല്‍ക്കാലികമായി മാറ്റിയിരിക്കുന്നത്. ആര്‍ക്കും പരിക്കോ മറ്റുഅപകടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഒരു മണിക്കൂറിനകം കെട്ടിടത്തില്‍ താമസിക്കുന്നവരെ പൂര്‍ണമായും ഒഴിപ്പിച്ചതായി …
സ്വന്തം ലേഖകൻ: അവസാന വര്‍ഷ രണ്ട് മലയാളി എം.ബി.ബി.എസ് വിദ്യാര്‍ഥികള്‍ റഷ്യയിൽ മരിച്ചു. ഇരുവരും റഷ്യയിലെ തടാകത്തിൽ മുങ്ങിമരിച്ചതായാണ് വിവരം. സിദ്ധാര്‍ഥ കാഷ്യൂ കമ്പനി ഉടമ കൊല്ലം സ്വദേശികളായ സുനില്‍ കുമാറിന്റെയും സന്ധ്യ സുനില്‍ കുമാറിന്റെയും മകന്‍ സിദ്ധാര്‍ഥ് സുനില്‍ (24), മുഴപ്പിലങ്ങാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് സമീപം ദക്ഷിൺ വീട്ടിൽ പരേതനായ പ്രബനന്റെയും …
സ്വന്തം ലേഖകൻ: വിനോദസഞ്ചാരികള്‍ക്കായുള്ള വീസ ചട്ടങ്ങളില്‍ വീണ്ടും ഇളവുകളുമായി വിയറ്റ്‌നാം. ഇത് പ്രകാരം ഇ -വീസയിലൂടെ വിയറ്റ്‌നാമിലെത്തുന്ന സഞ്ചാരികള്‍ക്ക് ഇനി കൂടുതല്‍ ദിവസങ്ങള്‍ രാജ്യത്ത് തങ്ങാം. വിയറ്റ്‌നാമിലെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ വാര്‍ത്ത. കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി വിയറ്റ്‌നാം തങ്ങളുടെ വീസ ചട്ടങ്ങളില്‍ സമീപകാലത്ത് പല ഇളവുകളും പ്രഖ്യാപിച്ചിരുന്നു. നിലവില്‍ ഇ-വീസയ്ക്ക് …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ, അദ്ദേഹത്തോട് ചോദ്യം ചോദിച്ചതിന് സൈബര്‍ ആക്രമണം നേരിട്ട മാധ്യമപ്രവര്‍ത്തകയ്ക്ക് പിന്തുണയുമായി വൈറ്റ് ഹൗസ്. മാധ്യമപ്രവര്‍ത്തകക്കെതിരായ സൈബര്‍ ആക്രമണം തികച്ചും അസ്വീകാര്യവും ജനാധിപത്യ തത്ത്വങ്ങള്‍ക്ക് വിരുദ്ധവുമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണ് സംഭവം. വാള്‍സ്ട്രീറ്റ് ജേണലിലെ മാധ്യമപ്രവര്‍ത്തകയായ സബ്രീന …