സ്വന്തം ലേഖകൻ: സ്പാനിഷ് ക്ലബ് ബാർസിലോനയിൽ വീണ്ടും കളിക്കാൻ താൽപര്യമില്ലെന്നു വ്യക്തമാക്കി അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. ‘‘എന്റെ തിരിച്ചുവരവിനായി ലാലിഗ എല്ലാം അംഗീകരിച്ചെന്നാണു ഞാൻ കേട്ടത്. എന്നാൽ ഇനിയും അവിടെ ഒരുപാടു കാര്യങ്ങൾ നടക്കാനുണ്ട്. ബാര്‍സിലോന താരങ്ങളെ വിൽക്കുകയാണെന്നും പ്രതിഫലം വെട്ടിച്ചുരുക്കുകയാണെന്നും അറിഞ്ഞു. അങ്ങനെയുള്ള കാര്യങ്ങളിലൂടെ കടന്നുപോകാനോ, അത്തരം ഉത്തരവാദിത്തങ്ങൾ ഏൽക്കാനോ ഞാൻ …
സ്വന്തം ലേഖകൻ: ലോക കേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യൂയോര്‍ക്കിലെത്തി. ധനമന്ത്രി കെ.എന്‍. ബാലഗോപാലും സ്പീക്കര്‍ എ.എന്‍. ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. മുഖ്യമന്ത്രിയേയും സംഘത്തേയും വിമാനത്താവളത്തില്‍ നോര്‍ക്ക സയറക്ടര്‍ ഡോ. എം. അനിരുദ്ധന്‍, സംഘാടക സമിതി പ്രസിഡന്റ് മന്മഥന്‍ നായര്‍ എന്നിവര്‍ സ്വീകരിച്ചു. വെള്ളിയാഴ്ചയാണ് സമ്മേളനം തുടങ്ങുന്നത്. ജൂണ്‍ പത്തിന് ലോക …
സ്വന്തം ലേഖകൻ: വീട്ടിലേക്ക് ഫോണ്‍ ചെയ്യുന്നതിനിടെ ഒരു യുവാവ് ബോംബെന്ന വാക്ക് പറഞ്ഞതിനെത്തുടര്‍ന്ന് ന്യൂ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ നടന്നത് നാടകീയ സംഭവവികാസങ്ങള്‍. ദുബായിലേക്ക് യാത്ര ചെയ്യാനിരുന്ന യുവാവ് ഫോണില്‍ ബോംബെന്ന് പറയുന്നത് തൊട്ടടുത്തിരുന്ന ഒരു സ്ത്രീ കേട്ടതാണ് നിരവധി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്. ഒരു യുവാവ് തമാശ പറഞ്ഞതിന്റെ പേരില്‍ വിസ്താര വിമാനം രണ്ട് മണിക്കൂറോളം താമസിച്ചു. …
സ്വന്തം ലേഖകൻ: യുഎസ്എയിലെ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍ മയാമിയിലേക്ക് പോകുന്ന അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി ആശംകളുമായി മുന്‍ ക്ലബ്ബ് ബാഴ്‌സലോണ. പ്രൊഫഷണല്‍ കരിയറിലെ പുതിയ ഘട്ടത്തില്‍ മെസ്സിക്ക് ആശംസയറിയിക്കുന്നതായി ബാഴ്‌സലോണ പ്രസ്താവനയിലൂടെ അറിയിച്ചു. മെസ്സി ഇന്റര്‍ മയാമിയിലേക്ക് പോകുന്ന വിവരം മെസ്സിയുടെ പിതാവും മാനേജറുമായ യോര്‍ഗെ മെസ്സി ക്ലബ്ബ് പ്രസിഡന്റ് …
സ്വന്തം ലേഖകൻ: സാങ്കേതിക തകരാറ്മൂലം റഷ്യയിൽ അടിയന്തരമായി ഇറക്കിയ എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുമായി എയർ ഇന്ത്യയുടെ മറ്റൊരു വിമാനം സാൻഫ്രാൻസിസ്കോയിലെത്തിക്ക് തിരിച്ചു. 216 യാത്രക്കാരും 16 ജീവനക്കാരും ആയിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. റഷ്യയിലെ മാഗദാനിൽ 39 മണിക്കൂറോളമാണ് യാത്രക്കാർ കുടുങ്ങിക്കിടന്നത്. ഡൽഹിയിൽ നിന്ന് സാൻഫ്രാൻസിസ്കോയിലേക്ക് പറന്ന AI 173 വിമാനമാണ് ചൊവ്വാഴ്ച സാങ്കേതിക തകരാറ്മൂലം …
സ്വന്തം ലേഖകൻ: ലോക കേരളസഭയില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും അമേരിക്കയിലേക്ക് പോയി. പുലര്‍ച്ചെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് യാത്ര തിരിച്ചത്. ശനിയാഴ്ച ന്യൂയോര്‍ക്കിലെ ലോക കേരളസഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ.എന്‍. ബാലഗോപാലും സ്പീക്കര്‍ എ.എന്‍. ഷംസീറും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. ഭാര്യ കമലാവിജയനും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ന്യൂയോര്‍ക്കിലെ ടൈംസ് …
സ്വന്തം ലേഖകൻ: വിദേശത്തെ പണമിടപാടുകള്‍ക്കായി റൂപെ പ്രീ പെയ്ഡ് ഫോറസ്‌ക് കാര്‍ഡുകള്‍ അനുവദിക്കാന്‍ ആര്‍ബിഐ. ഇതുസംബന്ധിച്ച് ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. റൂപെ ഡെബിറ്റ്, ക്രെഡിറ്റ്, പ്രീ പെയ്ഡ് കാര്‍ഡുകള്‍ ആഗോളതലത്തില്‍ ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. വിദേശത്തെ എടിഎമ്മുകള്‍, പിഒഎസ് മെഷീനുകള്‍, ഓണ്‍ലൈന്‍ ഇടപാടുകള്‍ എന്നിവയ്ക്ക് റൂപെ പ്രീ ഫോറക്‌സ് കാര്‍ഡുകള്‍ ഇനി ഉപയോഗിക്കാം. …
സ്വന്തം ലേഖകൻ: അഞ്ഞൂറ് രൂപ നോട്ടുകള്‍ പിന്‍വലിക്കാനും ആയിരം രൂപ നോട്ടുകള്‍ വീണ്ടും പ്രചാരത്തില്‍ കൊണ്ടുവരാനും പദ്ധതിയില്ലെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. ഇതുസംബന്ധിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ‘അഞ്ഞൂറു രൂപ നോട്ടുകള്‍ പിന്‍വലിക്കാനോ പഴയ ആയിരത്തിന്റെ നോട്ടുകള്‍ പുനരവതരിപ്പിക്കാനോ റിസര്‍വ് ബാങ്കിനു പദ്ധതിയില്ല. ദയവായി ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുത്’, ശക്തികാന്ത ദാസ് പറഞ്ഞു. …
സ്വന്തം ലേഖകൻ: ലൈസൻസില്ലാത്ത ആറ് റിക്രൂട്ട്മെന്റ് ഏജൻസികൾക്കെതിരെ നടപടിയെടുത്തതായി ലേബർ മാർക്കർ റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അറിയിച്ചു. ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് ക്യാപിറ്റൽ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിലാണ് ആവശ്യമായ ലൈസൻസുകൾ ഇല്ലെന്ന് കണ്ടെത്തിയ മാൻപവർ ഏജൻസികൾക്കെതിരെ നടപടിയെടുത്തത്. ലേബർ മാർക്കറ്റ്, റെസിഡൻസി നിയമങ്ങൾ എന്നിവ ലംഘിച്ച 27 തൊഴിലാളികളെയും കണ്ടെത്തി. ഇവരെയും നിയമനടപടികൾക്കായി റഫർ ചെയ്തെന്നും …
സ്വന്തം ലേഖകൻ: കുവൈത്തിലെ പ്രവാസികളെ മയക്കു മരുന്ന് പരിശോധനയ്ക്ക് വിധേയമാക്കാനുള്ള നീക്കവുമായി അധികൃതര്‍. ഇതിനായുള്ള പദ്ധതിക്ക് മന്ത്രിതല സമിതിയുടെ അംഗീകാരം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. രാജ്യത്ത് മയക്കുമരുന്ന് വ്യാപനം ചെറുക്കാനും അതിന്റെ ഉപയോഗം പരിമിതപ്പെടുത്താനും അതിന്റെ ഉറവിടങ്ങള്‍ തടയാനുമായി പ്രവര്‍ത്തിക്കുന്ന സമിതിസമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളുടെ ഭാഗമായാണ് നടപടി. പദ്ധതി നടപ്പിലാക്കാന്‍ ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും സംയുക്തമായി പ്രവര്‍ത്തിക്കുന്നതായി …