സ്വന്തം ലേഖകൻ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ തുറന്നു പിന്തുണച്ച് രംഗത്തു വരുന്നത് അമേരിക്കയിലെ മാധ്യമങ്ങളുടെ പരമ്പരാഗത ശീലമാണ്. ഇതനുസരിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി കമല ഹാരിസിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപിനും അമേരിക്കന്‍ മാധ്യമങ്ങള്‍ പിന്തുണ പ്രഖ്യാപിക്കുന്ന സീസണാണിത്. ഇതില്‍ പ്രമുഖ പത്രം വാഷിംഗ്ടണ്‍ പോസ്റ്റിന്റെ നിലപാട് വന്‍ വിവാദമായി. ഇത്തവണ ആരെയും …
സ്വന്തം ലേഖകൻ: ഡിജിറ്റൽ അറസ്റ്റ് എന്ന പേരിലുള്ള പുതിയ തട്ടിപ്പുകൾക്കെതിരേ മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിജിറ്റൽ അറസ്റ്റ് എന്നൊന്നില്ലെന്നും ഇന്ത്യയിൽ ഒരു അന്വേഷണ ഏജന്‍സിക്കും ഡിജിറ്റല്‍ അറസ്റ്റ് ചെയ്യാനാവില്ലെന്നും പ്രധാനമന്ത്രി അറിയിച്ചു. മൻ കി ബാത്തിന്റെ 115-ാം എപ്പിസോഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിരവധി പേര് ഇത്തരം തട്ടിപ്പിനിരയാകുന്ന സാഹചര്യത്തിലാണ് …
സ്വന്തം ലേഖകൻ: വിമാനങ്ങൾക്കുനേരേ തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശങ്ങൾ തടയാൻ സാമൂഹികമാധ്യമകമ്പനികൾക്ക് കേന്ദ്ര ഇലക്‌ട്രോണിക്സ് ഐ.ടി. മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസികൾ ആവശ്യപ്പെടുന്ന വിവരങ്ങൾ 72 മണിക്കൂറുകൾക്കുള്ളിൽ കൈമാറണമെന്നാണ് നിർദേശം. ഇല്ലെങ്കിൽ ഐ.ടി. നിയമത്തിലെ 79-ാംവകുപ്പ് പ്രകാരമുള്ള സംരക്ഷണമുണ്ടാകില്ലെന്നും വിവരങ്ങൾ കൈമാറാൻ സാമൂഹിക മാധ്യമങ്ങൾക്ക് ബാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. നിശ്ചിത സമയപരിധിക്കുള്ളിൽ …
സ്വന്തം ലേഖകൻ: കഴിഞ്ഞ ദിവസം ഇറാനെ ആക്രമിച്ച ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ പറത്തിയവരില്‍ വനിതാ പൈലറ്റുമാരും. ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡി.എഫ്) ആണ് ഇക്കാര്യം അറിയിച്ചത്. വനിതാ പൈലറ്റുമാര്‍ ആക്രമണത്തിനായി പുറപ്പെടുന്ന ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ഇസ്രയേൽ പുറത്തുവിട്ടു. ഇറാനില്‍ ആക്രമണം നടത്തിയ രണ്ട് യുദ്ധവിമാനങ്ങളാണ് വനിതകള്‍ നിയന്ത്രിച്ചത്. ഇസ്രയേലിലെ ജനങ്ങളെ സംരക്ഷിക്കാനായി തങ്ങള്‍ എന്തും ചെയ്യും എന്ന …
സ്വന്തം ലേഖകൻ: ഒരു ലക്ഷത്തോളം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പുസംഘം കംമ്പോഡിയയില്‍ തടങ്കലിലാക്കി ദിവസങ്ങളോളം ക്രൂരമായി മര്‍ദിച്ച ഏഴു മലയാളി യുവാക്കള്‍ രക്ഷപ്പെട്ട് ഇന്ത്യന്‍ എംബസിയിലെത്തി. ഞായറാഴ്ച ഇവരെ നാട്ടിലേക്കെത്തിക്കാനുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയം തുടങ്ങിയതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇവരുടെ കൂടെയുണ്ടായിരുന്ന പേരാമ്പ്ര സ്വദേശി കംമ്പോഡിയയില്‍ തുടരുന്നുണ്ട്. പ്രശ്നമൊന്നുമില്ലെന്ന് യുവാവ് അറിയിച്ചിട്ടുണ്ടെങ്കിലും അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. …
സ്വന്തം ലേഖകൻ: ബഹ്‌റൈനിലെ എഞ്ചിനീയറിങ്, ഹോസ്പിറ്റാലിറ്റി, ടൂറിസം എന്നിവയുൾപ്പെടെ ചില തൊഴിലുകളിൽ നിന്ന് പ്രവാസികളെ നിരോധിക്കാൻ ഒരു കൂട്ടം പാർലമെന്റ് അംഗങ്ങൾ നീക്കം നടത്തുന്നു. പാർലമെൻ്റ് സർവീസ് കമ്മിറ്റി വൈസ് ചെയർമാൻ മുഹമ്മദ് അൽ ഒലൈവിയുടെ നേതൃത്വത്തിൽ അഞ്ച് എംപിമാരാണ് പാർലമെന്റിൽ ഈ വിഷയത്തിൽ അടിയന്തര നിർദ്ദേശം ഉന്നയിച്ചത്. ചില മേഖലകളിൽ സ്വദേശികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ …
സ്വന്തം ലേഖകൻ: രാജ്യത്ത് ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി നിലവിലെ ട്രാഫിക് നിയമത്തില്‍ വന്‍ ഭേദഗതികളുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. പുതിയ ട്രാഫിക് നിയമത്തിനുള്ള കരട് അന്തിമരൂപം നല്‍കി മന്ത്രിസഭയില്‍ സമര്‍പ്പിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്‍ഡ് ഓപ്പറേഷന്‍സ് സെക്ടറിന്‍റെ ആക്ടിങ് അണ്ടര്‍സെക്രട്ടറി മേജര്‍ ജനറല്‍ യൂസഫ് അല്‍ ഖുദ്ദ അറിയിച്ചു. അടുത്ത മന്ത്രിസഭാ യോഗത്തില്‍ …
സ്വന്തം ലേഖകൻ: ടെഹ്റാനിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ തിരിച്ചടിക്കുമെന്ന് ഇറാൻ. യുഎസിന്റെ മുന്നറിയിപ്പ് തള്ളിയാണ് ആക്രമണങ്ങൾക്ക് ആനുപാതികമായ മറുപടി നൽകുമെന്ന് ഇറാൻ പ്രഖ്യാപിച്ചത്. ഇന്ന് പുലർച്ചെയാണ് ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. ഇതിനു മറുപടിയായി ഇറാൻ തിരിച്ചടിക്കാൻ തീരുമാനിച്ചാൽ സൈനികമായി ഇടപെടുമെന്നായിരുന്നു അമേരിക്കയുടെ മുന്നറിയിപ്പ്. യുഎസിനെ അവഗണിക്കാൻ ഇറാൻ തീരുമാനിച്ചതോടെ …
സ്വന്തം ലേഖകൻ: ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ശനിയാഴ്ച ഇസ്രയേൽ വ്യോമാക്രമണം നടത്തിയത് കൃത്യമായ പദ്ധതികളോടെ. നൂറോളം യുദ്ധവിമാനങ്ങളും മിസൈൽ സംവിധാനങ്ങളും ഉപയോഗിച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയെന്നോണമാണ് വ്യോമമാർഗമുള്ള ഇസ്രയേലിന്റെ ആക്രമണം. അതേസമയം ഈ ആക്രമണത്തിന് ഇറാൻ തിരിച്ചടി നൽകാനൊരുങ്ങുന്നതായും റിപ്പോർട്ടുകളുണ്ട്. അഞ്ചാം തലമുറ എഫ്-35 അഡിർ ഫൈറ്റർ ജെറ്റുകൾ, …
സ്വന്തം ലേഖകൻ: കാനഡയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്കുള്ള സ്റ്റഡി വീസ വെട്ടിക്കുറച്ചതിനുപിന്നാലെ കുടിയേറ്റത്തിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. 2025 മുതല്‍ സര്‍ക്കാര്‍ ഇമിഗ്രേഷന്‍ നടപടികള്‍ പരിമിതപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. “ഞങ്ങള്‍ക്ക് ഇനി കുറച്ച് താത്കാലിക വിദേശതൊഴിലാളികള്‍ മാത്രമേ ഉണ്ടാകൂ. കനേഡിയന്‍ തൊഴിലാളികള്‍ക്ക് മുന്‍ഗണന നല്‍കി നിയമനം നടത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് അറിയിക്കാന്‍ കമ്പനികള്‍ക്ക് കര്‍ശന …