സ്വന്തം ലേഖകൻ: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. അമേരിക്ക, ക്യൂബ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. നേരത്തെ മുഖ്യമന്ത്രിയുടെ യുഎഇ യാത്രയ്ക്കുള്ള അനുമതി കേന്ദ്രം നിഷേധിച്ചിരുന്നു. ജൂണ്‍ 8 മുതല്‍ 18 വരെയാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം. കേന്ദ്രത്തിന്റെ അനുമതി ലഭിച്ചതോടെ സന്ദര്‍ശനത്തിനായി ജൂണ്‍ ആറിന് മുഖ്യമന്ത്രി യാത്ര തിരിക്കും. …
സ്വന്തം ലേഖകൻ: ബ്രിജ് ഭൂഷണെതിരായ സമരത്തിൽ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് ഗുസ്തി താരങ്ങൾ. ഇന്ത്യ ഗേറ്റിൽ നിരാഹാര സമരം നടത്തുമെന്നും താരങ്ങൾ പറഞ്ഞു. തങ്ങൾ കഠിനാധ്വാനം ചെയ്തു നേടിയ മെഡലുകൾക്ക് ഗംഗയുടെ അതേ പരിശുദ്ധിയാണെന്ന് താരങ്ങൾ പറഞ്ഞു. അന്താരാഷ്ട്ര മത്സരങ്ങളിലടക്കം രാജ്യത്തെ പ്രതിനിധീകരിച്ച് നേടിയ മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്നാണ് താരങ്ങൾ നിലപാടെടുത്തിരിക്കുന്നത്. ഇന്ന് വൈകിട്ട് ആറുമണിക്ക് …
സ്വന്തം ലേഖകൻ: കരൾ സംബന്ധമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന നടൻ ഹരീഷ് പേങ്ങൻ അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെയാണ് കരൾ രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഹരീഷിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കൾ സാമൂഹ്യമാധ്യമങ്ങൾ വഴി സഹായം അഭ്യർത്ഥിച്ചിരുന്നു. ചികിത്സയ്ക്കിടെയാണ് അപ്രതീക്ഷിത വിയോഗം. മഹേഷിന്റെ പ്രതികാരം, ഷഫീക്കിന്റെ സന്തോഷം, ഹണീ ബി 2.5, വെള്ളരിപ്പട്ടണം, …
സ്വന്തം ലേഖകൻ: ജിദ്ദയിൽ ലാൻഡിങ്ങിനിടെ ഈജിപ്ത് എയർ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു. ഞായറാഴ്ച പുലർച്ചെ കെയ്റോ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന എംഎസ് 643 വിമാനം ജിദ്ദയിൽ ഇറങ്ങുമ്പോൾ ആണ് അപകടം സംഭവിച്ചത്. വൻ ദുരന്തമാണ് ഒഴിവായത്. ഈജിപ്ത് എയറിന്റെ ടയർ പൊട്ടിത്തെറിച്ചെങ്കിലും വിമാനം ലക്ഷ്യ സ്ഥാനത്ത് തന്നെ ചെന്ന് നിന്നു. ആർക്കും പരിക്കുകൾ ഒന്നും …
സ്വന്തം ലേഖകൻ: നാനൂറോളം സേവനങ്ങൾ ഓൺലൈൻ ആക്കാൻ ലക്ഷ്യമിട്ട് വിവിധ പദ്ധതികൾ ആണ് ഖത്തർ നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. പൊതുജനങ്ങളിലേക്ക് കാര്യങ്ങൾ നേരിട്ട് എത്തിക്കാൻ വേണ്ടിയാണ് ഇത്തരത്തിലൊരു സംവിധാനം ഒരുക്കിയിരിക്കുന്നത്. ഡിജിറ്റൽ പരിവർത്തന പദ്ധതി ഖത്തറിൽ വേഗത്തിൽ നടപ്പിലാക്കാൻ പോകുകയാണ്. ദേശീയ തലത്തിൽ എല്ലാ അടിസ്ഥാന വികസന പദ്ധതികൾക്കുമായി ഡിജിറ്റൽ ട്വിൻ ടെക്‌നോളജി ഉപയോഗിച്ച് സമഗ്രമായ ഡേറ്റാബേസ് …
സ്വന്തം ലേഖകൻ: സംഘര്‍ഷാവസ്ഥ തുടരുന്ന മണിപ്പുരില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നെത്തും. മുഖ്യമന്ത്രി ബിരേന്‍സിങ്ങുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി അദ്ദേഹം സാഹചര്യം വിലയിരുത്തും. കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ കഴിഞ്ഞ ദിവസം മണിപ്പുരിലെത്തി ക്രമസമാധാനനില വിലയിരുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് അമിത് ഷായുടെ സന്ദര്‍ശനം. സംഘര്‍ഷം തുടരുന്ന മണിപ്പുരില്‍ …
സ്വന്തം ലേഖകൻ: ഇന്ത്യയുടെ സ്ഥാന നിര്‍ണയ/ഗതി നിര്‍ണയ സംവിധാനമായ നാവികിന് വേണ്ടിയുള്ള രണ്ടാം തലമുറ ഉപഗ്രഹ പരമ്പരയിലെ ആദ്യ ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ച് ഐഎസ്ആര്‍ഒ. എന്‍വിഎസ്-1 എന്ന ഉപഗ്രഹമാണ് വിക്ഷേപിച്ചത്. ശ്രീഹരിക്കോട്ടയില്‍ നിന്ന് ജിഎസ്എല്‍വി-എഫ്12 റോക്കറ്റിലായിരുന്നു വിക്ഷേപണം. 251 കിലോമീറ്റര്‍ ഉയരത്തിലുള്ള ജിയോ സിങ്ക്രണസ് ട്രാന്‍സ്പര്‍ ഓര്‍ബിറ്റിലാണ് ഉപഗ്രഹം സ്ഥാപിച്ചത്. കൂടുതല്‍ ഭാരമേറിയ വിക്ഷേപണങ്ങള്‍ നടത്താനുള്ള …
സ്വന്തം ലേഖകൻ: ഡൽഹിയിൽ പതിനാറുകാരിയെ സുഹൃത്തായ ഇരുപതുകാരൻ ജനത്തിരക്കേറിയ തെരുവിൽ കത്തികൊണ്ട് കുത്തിയും വലിയ കല്ലുകൊണ്ട് തലയ്ക്കടിച്ചും ക്രൂരമായി കൊലപ്പെടുത്തി. സംഭവസ്ഥലത്ത് നിരവധി ആളുകളുണ്ടായിരുന്നിട്ടും ആരും പെൺകുട്ടിയുടെ രക്ഷയ്‌ക്കെത്തിയില്ല. എസി റിപ്പയർ മെക്കാനിക്കായ പ്രതി സാഹിലിനെ ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ ആക്രമിക്കുമ്പോൾ ആളുകൾ സമീപത്തു കൂടി നടന്നുപോവുകയും നോക്കിനിൽക്കുകയും ചെയ്യുന്നതിന്റെ സി …
സ്വന്തം ലേഖകൻ: ഉത്തരകൊറിയയില്‍ ബൈബിള്‍ കൈവശം സൂക്ഷിച്ചതിന് പിടിയിലായ ക്രിസ്തുമതവിശ്വാസികള്‍ക്ക് വധശിക്ഷയെന്ന് റിപ്പോർട്ട്. കുട്ടികളുള്‍പ്പെടെയുള്ള ഇവരുടെ കുടുബാംഗങ്ങള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചതായും യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിൽ പറയുന്നു. ഏകദേശം 70,000 ക്രിസ്ത്യാനികള്‍ മറ്റ് മതവിശ്വാസികള്‍ക്കൊപ്പം ഉത്തര കൊറിയയില്‍ തടവില്‍ കഴിയുകയാണെന്ന് 2022 ലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോര്‍ട്ടില്‍ (International Religious Freedom Report) …
സ്വന്തം ലേഖകൻ: ഇന്ത്യ ചൈനയില്‍ നിന്ന് വളരെ സങ്കീര്‍ണ്ണമായ വെല്ലുവിളിയാണ് നേരിടുന്നതെന്നും അതിര്‍ത്തി പ്രദേശങ്ങളിലെ നിലവിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റാന്‍ ശ്രമിക്കാതിരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് വര്‍ഷമായി അതിര്‍ത്തി പ്രദേശങ്ങളില്‍ ഈ വെല്ലുവിളി ദൃശ്യമായിരുന്നു, ഇരു രാജ്യങ്ങളും ബന്ധത്തില്‍ ഒരു സന്തുലിതാവസ്ഥ കണ്ടെത്തേണ്ടതുണ്ടെന്നും …