സ്വന്തം ലേഖകൻ: പുതുതായി നിര്‍മിച്ച പാര്‍ലമെന്റ് മന്ദിരം ഈ മാസം 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിക്കും. പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനായി ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള വ്യാഴാഴ്ച പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് ക്ഷണിച്ചെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായിട്ടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം പണിതത്. …
സ്വന്തം ലേഖകൻ: “മുഴുവൻ കൊളംബിയയുടെയും ആഹ്ളാദം…” -പുനർജനിയുടെ വാർത്തയറിഞ്ഞപ്പോൾ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ പ്രതികരണം. രണ്ടാഴ്ചമുമ്പ് തകർന്നുവീണ വിമാനത്തിലെ നാലുകുട്ടികളെ ആമസോണിലെ കൊടുംവനത്തിൽ ജീവനോടെ കണ്ടെത്തിയതാണ് അദ്ഭുതവും ആശ്വാസവും പടർത്തിയത്. 11 മാസം പ്രായമുള്ള കുഞ്ഞുൾപ്പെടെയുള്ളവരെയാണ് സൈന്യം തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്. ഏഴുപേരുമായി സഞ്ചരിച്ച കൊളംബിയയുടെ സെസ്ന-206 വിമാനം മേയ് ഒന്നിനാണ് ആമസോൺ വനാന്തർഭാഗത്ത് തകർന്നുവീണത്. കുട്ടികളുടെ …
സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 99.70 ആണ് വിജയശതമാനം.കഴിഞ്ഞ തവണത്തേക്കാള്‍ 0.44 ശതമാനമാണ് വര്‍ധന. 2960 സെന്ററുകളിലായി 4,19,128 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയത്. 68,604 വിദ്യാര്‍ഥികള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. വിഎച്ച്എസ്ഇ വിജയശതമാനം 99.9 ആണ്. പ്ലസ് വണ്‍ ക്ലാസുകള്‍ ജൂലൈ അഞ്ചിന് ആരംഭിക്കും. …
സ്വന്തം ലേഖകൻ: യാത്ര ചെയ്യാനും താമസിക്കാനും ഏറ്റവും ചിലവ് കുറഞ്ഞ യൂറോപ്യന്‍ നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് പോര്‍ച്ചുഗീസ് തലസ്ഥാനമായ ലിസ്ബണ്‍. ട്രാവല്‍ ഏജന്റുമാരുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും കൂട്ടായ്മയായ എ.ബി.ടി.എ നടത്തിയ സര്‍വേയിലാണ് ഈ കണ്ടെത്തല്‍. 35 യൂറോപ്യന്‍ നഗരങ്ങളില്‍ നിന്നാണ് ലിസ്ബണ്‍ യൂറോപ്പിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്‌ലി നഗരമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലിത്വാനിയന്‍ തലസ്ഥാനമായ വില്‍നിയസ്, പോളണ്ട് നഗരമായ …
സ്വന്തം ലേഖകൻ: വ്യവസായ പ്രമുഖനും ഹിന്ദുജ ഗ്രൂപ്പ് ചെയര്‍മാനുമായ എസ്.പി. ഹിന്ദുജ (87) അന്തരിച്ചു. ലണ്ടനില്‍ ആയിരുന്നു അന്ത്യം. കുറച്ചുകാലമായി ഡിമന്‍ഷ്യ ബാധിതനായിരുന്നു. ഹിന്ദുജ സഹോദരന്മാരിലെ മൂത്തയാളാണ് ശ്രീചന്ദ് പരമാനന്ദ് ഹിന്ദുജ എന്ന എസ്.പി. ഹിന്ദുജ. കമ്പനി വക്താവാണ് കുടുംബാംഗങ്ങളെ ഉദ്ധരിച്ച് മരണവാര്‍ത്ത അറിയിച്ചത്. 1935 നവംബര്‍ എട്ടിന് ബ്രിട്ടീഷ് ഇന്ത്യയിലെ സിന്ധ് പ്രവിശ്യയിലെ കറാച്ചിയിലാണ് …
സ്വന്തം ലേഖകൻ: തമിഴ്നാട്ടിലെ ജല്ലികെട്ടിനും മഹാരാഷ്ട്രയിലെയും കര്‍ണാടകയിലേയും കാളയോട്ട മത്സരങ്ങള്‍ക്കും അനുമതി നല്‍കുന്നതിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് തള്ളി. ജസ്റ്റിസ് കെ.എം. ജോസഫിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് മൃഗസ്‌നേഹികള്‍ നല്‍കിയ ഹര്‍ജികള്‍ തള്ളിയത്. ജല്ലിക്കെട്ട് പോലുള്ള കായിക വിനോദങ്ങള്‍ സാംസ്‌കാരിക അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാ വകുപ്പ് പ്രകാരം അനുവദനീയമാകുന്നതിന് നിയമം നിര്‍മിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് …
സ്വന്തം ലേഖകൻ: നാടകീയ നീക്കങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ചേർന്നാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏക ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിനെയും തീരുമാനിച്ചു. ആഭ്യന്തര വകുപ്പുകളടക്കമുള്ള സുപ്രധാന വകുപ്പുകളാണ് ഡി കെ ശിവകുമാറിന് നൽകിയിരിക്കുന്നത്. കൂടാതെ അടുത്ത …
സ്വന്തം ലേഖകൻ: കെ എസ് ആർ ടി സി ബസിൽ യാത്രക്കാരിയായ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തിൽ യുവാവിനെതിരെ കേസെടുത്ത് പൊലീസ്. സഹയാത്രികനായ കോഴിക്കോട് സ്വദേശി സവാദിനെതിരെയാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം അങ്കമാലിയിൽ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. തൃശൂരിൽ നിന്നും എറണാകുളത്തേക്ക് ഷൂട്ടിംഗിനായി …
സ്വന്തം ലേഖകൻ: കുവൈത്തിൽ വിദേശികൾക്ക് സ്വന്തം പേരിൽ അപ്പാർട്മെന്റ് വാങ്ങാൻ അനുമതി ലഭിച്ചേക്കും. ഇതുസംബന്ധിച്ച് മന്ത്രിതല സമിതി നിർദേശം മന്ത്രിസഭയുടെ പരിഗണനയിലാണ്. രാജ്യത്തെക്കു കൂടുതൽ വിദേശ നിക്ഷേപം ആകർഷിക്കാനും സമ്പന്ന പ്രവാസികളെ കുവൈത്തിൽ നിലനിർത്താനും ലക്ഷ്യമിട്ടാണ് പദ്ധതി. നിർദേശത്തിനു അംഗീകാരം ലഭിച്ചാൽ വിദേശികൾക്ക് 350 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ കവിയാത്ത അപ്പാർട്മെന്റ് സ്വന്തമാക്കാം. കുവൈത്തിലെ 13000 …
സ്വന്തം ലേഖകൻ: എയർ ഇന്ത്യ വിമാനം ശക്തമായ ഉലച്ചിലിൽപെട്ട് എഴുപേർക്ക് പരിക്ക്. ഡൽഹിയിൽ നിന്ന് സിഡ്നിയിലേക്ക് പറന്ന എയർ ഇന്ത്യയുടെ B787-800 വിമാനത്തിലെ യാത്രക്കാർക്കാണ് പരിക്കേറ്റത്. ചൊവ്വാഴ്ചയായിരുന്നു സംഭവമെന്ന് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നു. പരിക്കേറ്റവർക്ക് ഉടൻ തന്നെ ക്യാബിൻ ക്രൂ പ്രഥമ ശുശ്രൂഷ നൽകിയതായി ഡി.ജി.സി.എ. പറഞ്ഞു. ഡൽഹിയിൽ നിന്ന് സിഡ്നിയിലേക്ക് പറന്ന വിമാനം ആകാശത്ത് …