സ്വന്തം ലേഖകൻ: സ്റ്റുഡൻ്റ് വീസ വഴി കാനഡയിൽ എത്തി വിദ്യാർഥികൾ അനധികൃതമായി അമേരിക്കയിലേക്ക് കടക്കുന്നതായി റിപ്പോർട്ട്. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് വിഭാഗമാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. 2024 മാർച്ച്, ഏപ്രിൽ മാസങ്ങളിൽ കനേഡിയൻ കോളേജുകളിലും സർവകലാശാലകളിലും ഏകദേശം 50,000 വിദ്യാർഥികൾ പഠനം മുടക്കിയതായാണ് റിപ്പോർട്ട്. അതിൽ ഒരു പ്രധാന വിഭാഗം ഇന്ത്യൻ വിദ്യാർഥികളാണ്. ഇരുപതിനായിരം ഇന്ത്യൻ …
സ്വന്തം ലേഖകൻ: നാലുവര്‍ഷങ്ങള്‍ക്ക് ശേഷം പാരിസിലേക്ക് വിമാനസര്‍വീസ് പുനഃരാരംഭിച്ചതിന്റെ സന്തോഷം പങ്കുവെക്കാനായി പുറത്തിറക്കിയ പരസ്യത്തില്‍ പുലിവാല് പിടിച്ച് പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ.) വിമാന കമ്പനി. ഇവര്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച പരസ്യത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിക്കപ്പെട്ട സംഭവത്തെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ പരസ്യമെന്ന വ്യാപകവിമര്‍ശനത്തെ തുടര്‍ന്നാണ് …
സ്വന്തം ലേഖകൻ: പതിനഞ്ചു മാസമായി ഗാസയില്‍ നടക്കുന്ന ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന് വിരാമമാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും പുതിയ നീക്കങ്ങള്‍ വെടിനിര്‍ത്തല്‍ കരാറിനെ പ്രതിസന്ധിയിലാക്കുമോ എന്ന് ആശങ്ക. ചില വ്യവസ്ഥകളില്‍നിന്ന് ഹമാസ് പിന്മാറിയെന്ന് ആരോപിച്ച ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇത് സംബന്ധിച്ച മന്ത്രിസഭാ യോഗം വൈകുമെന്നും പ്രഖ്യാപിച്ചു. എന്നാല്‍, ആരോപണം ഹമാസ് നിഷേധിച്ചിട്ടുണ്ട്. അതിനിടെ, 42 ദിവസം നീളുന്ന …
സ്വന്തം ലേഖകൻ: ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണപഥത്തില്‍വെച്ച് കൂട്ടിയോജിപ്പിക്കുന്ന സ്‌പേസ് ഡോക്കിങ് എക്‌സിപിരിമെന്റ് (സ്‌പെയ്‌ഡെക്‌സ്) ഐ.എസ്.ആർ.ഒ. വിജയകരമായി പൂര്‍ത്തിയാക്കി. സ്‌പെയ്‌ഡെക്‌സ് ദൗത്യം വ്യാഴാഴ്ച വിജയകരമായിരുന്നെന്ന് ഐ.എസ്.ആര്‍.ഒ. ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ച പേടകങ്ങളെ മൂന്ന് മീറ്റര്‍ അകലത്തില്‍ എത്തിക്കാന്‍ സാധിച്ചതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചിരുന്നു. ജനുവരി ഏഴിന് ഡോക്കിങ് പരീക്ഷണം നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇത് …
സ്വന്തം ലേഖകൻ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. വീടുകയറിയുള്ള കൊള്ളയ്ക്കിടെ നടനെ അക്രമി കുത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വ്യാഴാഴ്ച പുലർച്ചെ 2.30-ഓടെയായിരുന്നു സംഭവം. മുംബൈ ലീലാവതി ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ സെയ്ഫ്. നടൻ അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. താരത്തിന്റെ വസതിയിൽ മോഷണശ്രമം നടന്നതായി സ്ഥിരീകരിച്ച് സെയ്ഫ് അലി ഖാന്റെ …
സ്വന്തം ലേഖകൻ: സൗദിയില്‍ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ പിടികൂടപ്പെട്ട 10,000ത്തിലേറെ പേരെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ സൗദി അധികൃതര്‍ നാടുകടത്തി. കഴിഞ്ഞ ആഴ്ച മാത്രം 19,418 പേര്‍ വിവിധ നിയമ ലംഘനങ്ങളുടെ പേരില്‍ അറസ്റ്റിലായതായും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രതിവാര കണക്കുകള്‍ വ്യക്തമാക്കി. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ ജനുവരി ആദ്യ ആഴ്ചയില്‍ നടത്തിയ പരിശോധനകളിലാണ് …
സ്വന്തം ലേഖകൻ: സൗദിയിലെ റിയാദ് ഇസ്‌കാനിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും മാറ്റിവെച്ചു. സൂക്ഷ്മപരിശോധനക്കും കൂടുതല്‍ പഠനത്തിനും സമയം ആവശ്യമാണെന്ന് കോടതി അറിയിച്ചു. ഇത് ആറാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. അടുത്ത സിറ്റിംഗ് തീയതി ഉടന്‍ അറിയിക്കും. റിയാദ് ക്രിമിനല്‍ കോടതിയില്‍ നടക്കുന്ന …
സ്വന്തം ലേഖകൻ: ദക്ഷിണകൊറിയയിൽ പുറത്താക്കപ്പെട്ട പ്രസിഡൻറ് യൂൻ സൂക് യോൾ അറസ്റ്റിൽ. ഉദ്യോഗസ്ഥർ യൂൻ സൂകിൻറെ വസതിയിലെത്തി. നേരത്തെ യുൻ സൂക് യോളിനെ അറസ്റ്റ് ചെയ്യാനുളള ശ്രമം പരാജയപ്പെട്ടിരുന്നു. സൂകിൻറെ വസതിയിലെത്തിയ ഉദ്യോഗസ്ഥരെ തടയാൻ ശ്രമമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ഡിസംബർ മൂന്നിലെ പട്ടാള ഭരണ പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് നടപടി. പട്ടാളനിയമം മൂലമുണ്ടായ ഭരണപ്രതിസന്ധിയിൽ വ്യാപക വിമർശനം നേരിടുന്നതിനിടെയാണ് …
സ്വന്തം ലേഖകൻ: ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ ബോബി ചെമ്മണ്ണൂർ ജയിൽ മോചിതനായി. ഹൈക്കോടതിയുടെ രൂക്ഷവിമർശനത്തിനു പിന്നാലെയാണ് ജയിൽ മോചനം. ബോബി ചെമ്മണ്ണൂരിനെ ഹൈക്കോടതി രൂക്ഷമായ ഭാഷയിലാണ് ഇന്ന് വിമർശിച്ചത്. നാടകം കളിക്കരുതെന്നും ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി. മറ്റ് തടവുകാരുടെ വക്കാലത്ത് ബോബി എടുക്കേണ്ടെന്നും റിമാന്‍ഡ് തടവുകാരെ സംരക്ഷിക്കാന്‍ ബോബി ആരാണെന്നും …
സ്വന്തം ലേഖകൻ: മാർക്ക് സർക്കർബർഗിന്റെ വിവാദ പ്രസ്താവനയിൽ മാപ്പു പറഞ്ഞ് മെറ്റ. 2024-ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മാപ്പുപറഞ്ഞ് കമ്പനി രംഗത്തെത്തിയരിക്കുന്നത്. അശ്രദ്ധകൊണ്ടു സംഭവിച്ച പിശകാണെന്ന്, മെറ്റയുടെ ഇന്ത്യ വിഭാഗം പബ്ലിക് പോളിസി വൈസ് പ്രസിഡൻ്റ് ശിവ്‌നാഥ് തുക്രൽ പറഞ്ഞു. ‘2024-ലെ പൊതുതിരഞ്ഞെടുപ്പിൽ …