സ്വന്തം ലേഖകൻ: കൊച്ചി പുറംകടലില്‍ കപ്പലില്‍നിന്ന് പിടിച്ചെടുത്ത ലഹരിമരുന്നിന് 25,000 കോടി രൂപ വിലവരുമെന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി). പിടിച്ചെടുത്ത ലഹരിമരുന്നിന്റെ അളവ് തിട്ടപ്പെടുത്തിയതിന് പിന്നാലെയാണ് ഇതിന്റെ വിപണിമൂല്യം എത്രയാണെന്ന വിവരം എന്‍.സി.ബി. പുറത്തുവിട്ടത്. കപ്പലില്‍നിന്ന് പിടിച്ചെടുത്ത മെത്താംഫിറ്റമിന്‍ ലഹരിമരുന്നിന്റെ കണക്കെടുപ്പും തരംതിരിക്കലും 23 മണിക്കൂറോളമെടുത്താണ് പൂര്‍ത്തിയായത്. ആകെ 2525 കിലോ മെത്താംഫിറ്റമിന്‍ പിടിച്ചെടുത്തതായാണ് എന്‍.സി.ബി. …
സ്വന്തം ലേഖകൻ: കര്‍ണാടകയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയാരെന്നതില്‍ അന്തിമ തീരുമാനം ഡല്‍ഹിയില്‍. കര്‍ണാടക മുഖ്യമന്ത്രി പദവിയ്ക്കായി ഡി കെ ശിവകുമാറും, എസ് സിദ്ധരാമയ്യയും ചരടുവലികള്‍ സജീവമാക്കിയതോടെയാണ് തീരുമാനം ഹൈക്കമാന്‍ഡിന്റെ കോര്‍ട്ടിലേക്ക് എത്തിയത്. ചര്‍ച്ചകള്‍ക്കായി സിദ്ധരാമയ്യയെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഡല്‍ഹിക്ക് വിളിപ്പിച്ചു. ഇന്ന് വൈകിട്ട് ഡല്‍ഹിയില്‍ എത്തുന്ന സിദ്ധരാമയ്യയുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ …
സ്വന്തം ലേഖകൻ: മകൻ ആര്യൻ ഖാനെ ലഹരി കേസിൽ നിന്ന് ഒഴിവാക്കാൻ ബോളിവുഡ് താരം ഷാറൂഖ് ഖാനോട് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) മുംബൈ മേധാവിയായിരുന്ന സമീർ വാങ്കഡെ 25 കോടി കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി സി.ബി.ഐ. വാങ്കഡെക്കും മറ്റ് നാലുപേർക്കുമെതിരെ സി.ബി.ഐ സമർപ്പിച്ച എഫ്.ഐ.ആറിലെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കേസിലെ സാക്ഷി കെ.പി. ഗോസാവിക്കൊപ്പമാണ് വാങ്കഡെ ഗൂഢാലോചന …
സ്വന്തം ലേഖകൻ: ഒമാന്റെ വിവിധ ഗവർണറേറ്റുകളിൽ ചൂട് ശക്തമായി തുടരുന്നു. അടുത്ത രണ്ടു ദിവസങ്ങളില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ചൂട് ശക്തമായി തുടരും. താപനില 45 ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്ന് ഒമാൻ കാലാവസഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്ക് – വടക്ക് ബാതിന ഗവര്‍ണറേറ്റുകളിലാകും ചൂട് കൂടുതൽ ആയി അനുഭവപ്പെടുന്നത്. പുറം ജോലിക്കാരായ നിര്‍മാണ …
സ്വന്തം ലേഖകൻ: രാജ്യത്ത് പ്രവേശിക്കുന്നവരുടെ പൂർണ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി വിരലടയാളങ്ങൾ ശേഖരിക്കുന്നതിന് വേണ്ടിയുള്ള നവീകരണ പരിപാടികൾ ആരംഭിച്ചു കൊണ്ടിരിക്കുകയാണ്. ക്രിമിനൽ എവിഡൻസ് ഡിപ്പാർട്മെന്റിന്റെയും ഇൻഫർമേഷൻ സിസ്റ്റംസ് സെന്‍ററിന്‍റെയും സഹകരണത്തോടെയാണ് രാജ്യത്ത് ഇത്തരത്തിലുള്ള പരിപാടികൾ നടന്നു കൊണ്ടിരിക്കുന്നത്. കര, വ്യോമ, കടൽ അതിർത്തി വഴി കുവെെത്തിലേക്ക് പ്രവേശിക്കുന്ന എല്ലാവരെയും വിരലടയാളങ്ങൾ ശേഖരിക്കും. നിലവിൽ 12 ദശലക്ഷം …
സ്വന്തം ലേഖകൻ: കര്‍ണാടകയില്‍ വ്യക്തമായ ജനവിധിയില്‍ ഭരണം ഉറപ്പാക്കിയ കോണ്‍ഗ്രസില്‍ ഇനി മുഖ്യമന്ത്രിയാരെന്ന ആകാംക്ഷ. ഞായറാഴ്ച വൈകീട്ട് അഞ്ചിനാണ് കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷി യോഗം ചേരുക. ഇതില്‍ ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്തായിരിക്കും മുഖ്യമന്ത്രിയെ തീരുമാനിക്കുകയെന്നാണ് നേരത്തേ മുതല്‍ കോണ്‍ഗ്രസ് അറിയിച്ചിരുന്നത്. നിലവിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസിലെ ജനപ്രീതിയുള്ള മുഖവുമായ സിദ്ധരാമയ്യക്കൊപ്പമോ പി.സി.സി. അധ്യക്ഷനും വിജയത്തിന് ചുക്കാന്‍ …
സ്വന്തം ലേഖകൻ: ഡോ. വന്ദന ദാസ് കൊലക്കേസ് പ്രതി സന്ദീപിന് മാനസികാരോഗ്യപ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരണം. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ പൂജപ്പുര ജയിലിലെത്തി പ്രതിയെ പരിശോധിച്ചു. ആശുപത്രിയില്‍ ആക്രമണം നടത്തിയത് താന്‍ ആക്രമിക്കപ്പെടുമെന്ന് തോന്നിയതിനാലാണ് എന്നാണ് അയാള്‍ പറയുന്നത്. സന്ദീപിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ചതുമുതല്‍ വിവിധ തരത്തിലുള്ള വൈദ്യപരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ട്. ജയിലിലെത്തിച്ചപ്പോഴും ആക്രമണ സ്വഭാവം കാണിച്ചിരുന്നു. കഴിഞ്ഞ ദിവസം …
സ്വന്തം ലേഖകൻ: കൊച്ചി പുറംകടലില്‍ കപ്പലില്‍നിന്ന് 15,000 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ അന്വേഷണം വിപുലമാക്കി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി). മയക്കുമരുന്ന് കടത്തില്‍ അറസ്റ്റ് ചെയ്ത പാകിസ്താന്‍ സ്വദേശി സുബൈറിനെ എന്‍.സി.ബി. സംഘം വിശദമായി ചോദ്യംചെയ്തുവരികയാണ്. ഇയാളുടെ കൂട്ടാളികള്‍ ആരെല്ലാം, എവിടേക്കാണ് കടത്തിയത്, മയക്കുമരുന്ന് കടത്തിലെ സാമ്പത്തിക ഇടപാട്, അന്താരാഷ്ട്ര ബന്ധം തുടങ്ങിയവയെല്ലാം എന്‍.സി.ബി. …
സ്വന്തം ലേഖകൻ: സ്വന്തം വീഡിയോയ്ക്ക് വ്യൂസ് കൂട്ടാന്‍ ബോധപൂര്‍വം വിമാനം തകര്‍ത്ത യുഎസ് യൂട്യൂബര്‍ക്ക് 20 കൊല്ലത്തെ ജയില്‍ശിക്ഷ ലഭിക്കുമെന്ന് അധികൃതര്‍. ട്രെവര്‍ ജേക്കബ് എന്ന യൂട്യൂബര്‍ വിചാരണ നേരിടാന്‍ ഒരുക്കമാണെന്ന് വ്യക്തമാക്കിയതായി ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. മുപ്പത് ലക്ഷത്തിലധികം വ്യൂസാണ് ട്രെവര്‍ ജേക്കബിന്റെ ‘വിമാനം തകര്‍ക്കല്‍’ വീഡിയോ ഇതിനോടകം യൂട്യൂബില്‍ നേടിയത്. ഒന്നരക്കൊല്ലം …
സ്വന്തം ലേഖകൻ: വനിതാ സുഹൃത്തിനെ കോക്പിറ്റില്‍ കയറാന്‍ അനുവദിച്ച എയര്‍ ഇന്ത്യ പൈലറ്റിന് സസ്‌പെന്‍ഷന്‍. മൂന്ന് മാസത്തേക്കാണ് പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് ഡി.ജി.സി.എ. 30 ലക്ഷം രൂപ പിഴയും ചുമത്തി. കഴിഞ്ഞ ഫെബ്രുവരി 27-ന് ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. ഡ്യൂട്ടിയിലുള്ള എയര്‍ ഇന്ത്യ സ്റ്റാഫിനെയാണ് പൈലറ്റ് കോക്പിറ്റില്‍ കയറാന്‍ …