സ്വന്തം ലേഖകൻ: കർണാടകയിലെ കോൺഗ്രസ് പ്രവർത്തകർക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധി. കോർപറേറ്റുകളും സാധാരണ ജനങ്ങളും തമ്മിലുള്ള മത്സരമായിരുന്നു കർണാടകയിൽ അരങ്ങേറിയത്. ജയം സാധാരണ ജനങ്ങൾക്കൊപ്പം നിന്നു. എല്ലാ സംസ്ഥാനങ്ങളിലും ഇത് ആവർത്തിക്കുമെന്നും രാഹുൽ അറിയിച്ചു. വിദ്വേഷത്തിന്റെ കമ്പോളം പൂട്ടിച്ചു, കർണാടകയിൽ സ്നേഹത്തിന്റെ കട തുറന്നു. വിദ്വേഷം കൊണ്ടല്ല ഞങ്ങൾ ഈ യുദ്ധത്തിൽ പോരാടിയത്. ജനങ്ങളുടെ …
സ്വന്തം ലേഖകൻ: ഇരട്ട എന്‍ജിന്‍ സര്‍ക്കാരും മോദി മാജിക്കും ഏശിയില്ല. കന്നഡമണ്ണില്‍ ‘കൈ’ കൊണ്ട് ‘താമര’ പിഴുതെടുത്ത് കോണ്‍ഗ്രസ്. വോട്ടെണ്ണല്‍ നാലുമണിക്കൂര്‍ പിന്നിടുമ്പോള്‍ ഭരണം ഉറപ്പിച്ച് 136 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറ്റം. കേവലഭൂരിപക്ഷത്തിനാവശ്യമായ 113 എന്ന മാന്ത്രികസംഖ്യയും പിന്നിട്ടാണ് കോണ്‍ഗ്രസ് കുതിപ്പ് തുടരുന്നത്. ബി.ജെ.പി. 63 സീറ്റുകളിലും ജെ.ഡി.എസ്. 21 സീറ്റുകളിലും മുന്നേറുന്നു. വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ …
സ്വന്തം ലേഖകൻ: വാട്ട്‌സ്ആപ്പ് സ്വകാര്യതയ്ക്ക് ഭീഷണി ഉയര്‍ത്തുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇപ്പോള്‍ കൂടുതല്‍ സജീവമാകുകകയാണ്. ട്വിറ്ററിന്റെ എഞ്ചിനീയറിംഗ് ഡയറക്ടര്‍ ഫോഡ് ഡാബിരി കൂടി ഈ ആശങ്ക പങ്കുവച്ച പശ്ചാത്തലവുമുണ്ട്. താന്‍ ഉറങ്ങുന്ന സമയത്ത് ബാക്ക്ഗ്രൗണ്ടില്‍ വാട്ട്‌സ്ആപ്പ് വോയിസ് റെക്കോര്‍ഡിങ് ഓണ്‍ ആയിരുന്നുവെന്നും ഇത് രാവിലെ ഉണര്‍ന്നപ്പോള്‍ മാത്രമാണ് തിരിച്ചറിഞ്ഞതെന്നും പറഞ്ഞുകൊണ്ടുള്ള ഡാബിരിയുടെ ട്വീറ്റ് വലിയ ചര്‍ച്ചകള്‍ക്ക് …
സ്വന്തം ലേഖകൻ: സൗദിയിലേക്കുള്ള വീസ സ്റ്റാമ്പിങിന് അപേക്ഷകൻ നേരിട്ടെത്തി വിരലടയാളം നൽകണമെന്ന് വി.എഫ്.എസ്. നിബന്ധന പ്രാബല്യത്തിലായതോടെ ആശങ്കയിലായിരിക്കുകയാണ് സൗദി പ്രവാസികൾ. ഇന്ത്യയിൽ ഒൻപതിടങ്ങളിലാണ് വി.എഫ്.എസിന് സെന്ററുകളുള്ളത്. കേരളത്തിലുള്ള ഏക കേന്ദ്രം എറണാകുളത്താണ് പ്രവർത്തിക്കുന്നത്. ദിവസവും നൂറുകണക്കിന് വീസകൾ സമർപ്പിക്കുന്ന സൗദി കോൺസുലേറ്റിലെ സ്റ്റാമ്പിംഗ് നടപടികൾ വി.എഫ്.എസ് സെന്ററുകൾ വഴിയാക്കിയതിന് പിന്നാലെയാണ് പുതിയ നിബന്ധന കൂടി ഏർപ്പെടുത്തിയത്. …
സ്വന്തം ലേഖകൻ: രാജ്യത്ത് രക്തം ലഭിക്കാനുള്ള സേവനങ്ങൾക്ക് ഏർപ്പെടുത്തിയ ഫീസ് മേഖലയിലെ മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതീകാത്മകം മാത്രമാണെന്ന് ആരോഗ്യ മന്ത്രാലയം. പ്രവാസികൾക്ക് രക്തം ലഭിക്കാനുള്ള സേവനങ്ങൾക്ക് ആരോഗ്യ മന്ത്രാലയം അടുത്തിടെ ഫീസ് ഏർപ്പെടുത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽകൂടിയാണ് വിശദീകരണം. രക്തബാഗുകളുടെ സംരക്ഷണം, കൈമാറ്റം, ലബോറട്ടറി പരിശോധന തുടങ്ങിയ അഡ്മിനിസ്ട്രേറ്റിവ് നടപടിക്രമങ്ങൾക്കാണ് ഫീസ് ഈടാക്കുന്നതെന്നും മന്ത്രാലയത്തിലെ ബ്ലഡ് …
സ്വന്തം ലേഖകൻ: താനൂര്‍ ബോട്ട് ദുരന്തത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. യാത്രയ്ക്ക് അനുമതിയുണ്ടായിരുന്നത് 22 പേര്‍ക്ക് മാത്രമെന്ന് റിപ്പോര്‍ട്ട്. യാത്ര ചെയ്തത് 37 പേരെന്നും മലപ്പുറം ജില്ലാ കലക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബോട്ടില്‍ ആളെ കയറ്റുന്നിടത്ത് എത്രപേരെ കയറ്റാനാകുമെന്ന് എഴുതിവയ്ക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ജനങ്ങള്‍ക്കുവേണ്ടി സംസാരിക്കുമ്പോള്‍ കോടതി വിമര്‍ശനത്തിന് വിധേയമാകുന്നു. കോടതിക്കുനേരെ …
സ്വന്തം ലേഖകൻ: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദന ദാസ് അക്രമിയുടെ കുത്തേറ്റ് കൊല്ലപ്പെട്ട കേസ് ജില്ലാ ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ക്രൈം ബ്രാഞ്ച് റൂറല്‍ ഡിവൈഎസ്പി എം.എം ജോസിനാണ് അന്വേഷണ ചുമതല. റൂറല്‍ എസ്.പി. എംഎല്‍ സുനില്‍കുമാറിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിലെ പിഴവുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പിച്ചത്. …
സ്വന്തം ലേഖകൻ: നെടുമ്പാശേരി വിമാനത്താവളത്തില്‍ മഴനനയേണ്ടി വന്നതിനെത്തുടര്‍ന്ന് പനി പിടിച്ചെന്ന യാത്രക്കാരന്റെ പരാതിയില്‍ സിയാല്‍ 16,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റേതാണ് വിധി. എറണാകുളം വെണ്ണല സ്വദേശിയായ ടി ജി നന്ദകുമാര്‍ സമര്‍പ്പിച്ച പരാതിയില്‍ ജില്ലാ ഉപഭോക്തൃ കോടതി പ്രസിഡന്റ് ഡി ബി ബിനു, അംഗങ്ങളായ വി രാമചന്ദ്രന്‍, …
സ്വന്തം ലേഖകൻ: കുവൈത്തില്‍ ഫിലിപ്പൈന്‍സുകാര്‍ക്കുള്ള തൊഴില്‍-സന്ദര്‍ശക വീസ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പു വെച്ച തൊഴിൽ കരാറിലെ വ്യവസ്ഥകള്‍ പാലിക്കാത്ത പശ്ചാത്തലത്തിലാണ് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയത്. 2018 മേയിലാണ് ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്‍റിന് ഇരു രാജ്യങ്ങളും പുതിയ കരാറിൽ ഒപ്പിട്ടത്. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് …
സ്വന്തം ലേഖകൻ: തനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത നൽകിയ ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിക്കെതിരെ നിയമ നടപടിക്കൊരുങ്ങി പൃഥ്വിരാജ് സുകുമാരൻ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടർറേറ്റ് സ്വീകരിച്ച നടപടികൾക്ക് പിഴയായി താൻ 25,00,00,000 രൂപ അടച്ചുവെന്നും ‘പ്രൊപഗാൻഡ’ സിനിമകൾ നിർമ്മിക്കുന്നുവെന്നും ആരോപിച്ച് തനിക്കെതിരെ അപകീർത്തിപരവും വ്യാജവുമായ വാർത്ത നൽകിയ മറുനാടൻ മലയാളി എന്ന യൂട്യൂബ് ചാനലിനെതിരെ ശക്തമായ നിയമനടപടികൾ …