1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
9,000 കോടിയുടെ ബാധ്യത! പാപ്പരത്ത നടപടി നേരിട്ട് ഗോ എയർ; സര്‍വീസുകള്‍ റദ്ദാക്കി
9,000 കോടിയുടെ ബാധ്യത! പാപ്പരത്ത നടപടി നേരിട്ട് ഗോ എയർ; സര്‍വീസുകള്‍ റദ്ദാക്കി
സ്വന്തം ലേഖകൻ: വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ആഭ്യന്തര വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് (ഗോ എയർ) പാപ്പര്‍ അപേക്ഷയുമായി ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചു. തുടർന്ന് മേയ് മൂന്ന്, നാല്, അഞ്ച്‌ തീയതികളിലെ എല്ലാ സർവീസുകളും കമ്പനി റദ്ദാക്കി. ​ഗോ എയർ സർവീസിൽ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ മുഴുവൻ പണവും തിരികെ നൽകുമെന്ന് കമ്പനി അറിയിച്ചു. …
ക്ലബിനെ അറിയിക്കാതെ സൗദി സന്ദര്‍ശനം; മെസിയെ രണ്ട് ആഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് പി.എസ്.ജി
ക്ലബിനെ അറിയിക്കാതെ സൗദി സന്ദര്‍ശനം; മെസിയെ രണ്ട് ആഴ്ചത്തേക്ക് സസ്‌പെന്‍ഡ് ചെയ്ത് പി.എസ്.ജി
സ്വന്തം ലേഖകൻ: സൂപ്പര്‍ താരം ലയണല്‍ മെസിയെ സസ്‌പെന്‍ഡ് ചെയ്ത് പി.എസ്.ജി. ക്ലബിനെ അറിയിക്കാതെ സൗദി സന്ദര്‍ശനം നടത്തിയതിനാണ് നടപടി. രണ്ട് ആഴ്ചത്തേക്കാണ് മെസിയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സസ്‌പെന്‍ഷന്‍ കാലയളവില്‍ ക്ലബിന് വേണ്ടി പരിശീലിക്കുന്നതിനോ കളിക്കുന്നതിനോ മെസിക്ക് സാധിക്കില്ല. ചില ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സൗദി യാത്രയ്ക്ക് മെസ്സി ക്ലബിനോട് അനുമതി തേടിയിരുന്നതായാണ് വിവരം. എന്നാല്‍ ക്ലബ് …
നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ വീണ്ടെടുക്കാം; കേന്ദ്ര ടെലികോം വകുപ്പിന്റെ കേന്ദ്രീകൃത സംവിധാനം
നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ വീണ്ടെടുക്കാം; കേന്ദ്ര ടെലികോം വകുപ്പിന്റെ കേന്ദ്രീകൃത സംവിധാനം
സ്വന്തം ലേഖകൻ: നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ വീണ്ടുക്കാനായി കേന്ദ്ര ടെലികോം വകുപ്പിന്റെ കേന്ദ്രീകൃത സംവിധാനം പ്രാബല്യത്തിലായി. മൊബൈൽ നഷ്ടപ്പെട്ടാൽ ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന് ശേഷം അതിന്റെ പരാതി റെസിപ്റ്റ് ഉപയോഗിച്ച് CEIR വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കും. അത് വഴി മൊബൈൽ ട്രാക്ക് ചെയ്യാൻ സാധിക്കും. മൊബൈൽ നഷ്ടപ്പെടുകയോ കളവ് പോകുകയോ ചെയ്താൽ …
ഓൺലൈൻ ഡെലിവറി മേഖലയിൽ കൂടുതൽ തൊഴിലുകളുമായി സൗദി; കുഫു പ്ലാറ്റ്ഫോമിന് തുടക്കം
ഓൺലൈൻ ഡെലിവറി മേഖലയിൽ കൂടുതൽ തൊഴിലുകളുമായി സൗദി; കുഫു പ്ലാറ്റ്ഫോമിന് തുടക്കം
സ്വന്തം ലേഖകൻ: ഓൺലൈൻ ഡെലിവറി മേഖലയിൽ കൂടുതൽ പൗരന്മാർക്ക് ജോലി നൽകാനൊങ്ങി സൗദി അറേബ്യ. ഇതിനായി കുഫു എന്ന പേരിൽ പുതിയ പ്ലാറ്റ്ഫോമിന് തുടക്കം കുറിച്ചു. ഈ മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് രജിസ്ട്രേഷന് സൗകര്യമൊരുക്കുകയാണ് പുതിയ പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നത്. വ്യക്തികൾക്കായുള്ള അബ്ഷർ പ്ലാറ്റ്ഫോമിലാണ് ‘കുഫു’ എന്ന പേരിൽ ഒരു പുതിയ സേവനം ആരംഭിച്ചത്. ഈ പ്ലാറ്റ്ഫോമിൽ …
മ​റ്റൊ​രു പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു​കൂ​ടി ഒ​രു​ങ്ങി കുവൈത്ത്; ജൂ​ൺ 10, 17 തീ​യ​തി​കൾക്ക് സാധ്യത
മ​റ്റൊ​രു പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു​കൂ​ടി ഒ​രു​ങ്ങി കുവൈത്ത്; ജൂ​ൺ 10, 17 തീ​യ​തി​കൾക്ക് സാധ്യത
സ്വന്തം ലേഖകൻ: രാ​ജ്യം മ​റ്റൊ​രു പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​നു​കൂ​ടി ഒ​രു​ങ്ങു​ന്നു. ജൂ​ൺ 10, 17 തീ​യ​തി​ക​ളി​ലൊ​ന്നി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. തി​ങ്ക​ളാ​ഴ്ച ചേ​രു​ന്ന മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. ഭ​ര​ണ​ഘ​ട​ന കോ​ട​തി വി​ധി​യി​ലൂ​ടെ പു​നഃ​സ്ഥാ​പി​ക്ക​പ്പെ​ട്ട 2020ലെ ​ദേ​ശീ​യ അ​സം​ബ്ലി പി​രി​ച്ചു​വി​ട്ട ഉ​ത്ത​ര​വി​ലു​ള്ള ച​ർ​ച്ച​യും അം​ഗീ​കാ​രം ന​ൽ​ക​ലും തി​ങ്ക​ളാ​ഴ്ച​യി​ലെ യോ​ഗ​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്നു അ​ൽ​റാ​യി …
പ്രവാസി മലയാളികൾക്ക് ആശ്വാസമായി പ്രവാസി മിത്രം പോർട്ടൽ വരുന്നു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
പ്രവാസി മലയാളികൾക്ക് ആശ്വാസമായി പ്രവാസി മിത്രം പോർട്ടൽ വരുന്നു; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
സ്വന്തം ലേഖകൻ: ഗൾഫ് നാടുകളിലേത് ഉൾപ്പെടെ പ്രവാസി മലയാളികൾക്ക് സംസ്ഥാന സർക്കാറിനു കീഴിലെ റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ പൂർത്തിയാക്കുന്നതിനായി ‘പ്രവാസി മിത്രം’ഓൺലൈൻ സംവിധാനമെത്തുന്നു. ​ഗൾഫിലെയും മറ്റും പ്രവാസികൾ ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളുടെ ഫലമായാണ് റവന്യൂ, സർവേ വകുപ്പുകളുമായി ബന്ധപ്പെട്ട അപേക്ഷകൾ യഥാസമയം തീർപ്പാക്കുന്ന ഓൺലൈൻ പോർട്ടൽ സംവിധാനം ഒരുക്കുന്നത്. ഇതിന്റെ ഉദ്ഘാടനം മേയ് …
തമിഴ്‌നാട് വനംവകുപ്പിൻ്റെ നെഞ്ചിടിപ്പേറ്റി അരിക്കൊമ്പന്‍ അതിര്‍ത്തി മേഖലയിൽ; നിരീക്ഷിച്ച് ഉദ്യോഗസ്ഥർ
തമിഴ്‌നാട് വനംവകുപ്പിൻ്റെ നെഞ്ചിടിപ്പേറ്റി അരിക്കൊമ്പന്‍ അതിര്‍ത്തി മേഖലയിൽ; നിരീക്ഷിച്ച് ഉദ്യോഗസ്ഥർ
സ്വന്തം ലേഖകൻ: അതിര്‍ത്തി കടന്നാല്‍ അരിക്കൊമ്പന്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങിയേക്കുമെന്ന് വിലയിരുത്തല്‍. വണ്ണാത്തിപ്പാറ ഭാഗത്തേക്ക് ആന എത്തിയാല്‍ അഞ്ച് കിലോമീറ്ററിനപ്പുറം തമിഴ്‌നാട്ടിലെ ജനവാസമേഖലയാണ്. കേരള-തമിഴ്‌നാട് അതിര്‍ത്തിയിലാണ് നിലവില്‍ അരിക്കൊമ്പന്‍. ചിന്നക്കനാലില്‍ നിന്നും പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പന്‍ എതിര്‍ദിശയിലേക്ക് നീങ്ങിയതോടെയാണ് ഇത്തരമൊരു വിലയിരുത്തലിന് കാരണം. എന്നാല്‍ ഏറ്റവും ഒടുവില്‍ കൊമ്പന്റെ നീക്കം തമിഴ്‌നാട് അതിര്‍ത്തിയില്‍ …
മതം മാറ്റിയത് 3 പെൺകുട്ടികളെ, 32,000 അല്ല! വിവരണം തിരുത്തി “ദി കേരള സ്റ്റോറി” നിർമ്മാതാക്കൾ
മതം മാറ്റിയത് 3 പെൺകുട്ടികളെ, 32,000 അല്ല! വിവരണം തിരുത്തി “ദി കേരള സ്റ്റോറി” നിർമ്മാതാക്കൾ
സ്വന്തം ലേഖകൻ: ‘ദി കേരള സ്റ്റോറി’ സിനിമ വിവാദം ട്രെയ്‌ലർ വിവരണത്തിൽ തിരുത്തുമായി നിർമാതാക്കാൾ. 32,000 പെൺകുട്ടികളെ മതംമാറ്റി ഐഎസിൽ ചേർത്തു എന്നതിന് പകരം മൂന്ന് പെൺകുട്ടികൾ എന്നാക്കി മാറ്റി. ട്രെയ്‌ലറിന്റെ യുട്യൂബ് ഡിസ്‌ക്രിപ്ഷനിലാണ് മാറ്റം വരുത്തിയത്. ഇന്നലെയാണ് ഈ സിനിമക്ക് സെൻസർ ബോർഡ് അനുമതി നൽകിയത്. കേരള സ്റ്റോറി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള …
കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഇനിമുതല്‍ ഒരു വർഷം
കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഇനിമുതല്‍ ഒരു വർഷം
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസ് കാലാവധി ഒരു വർഷത്തേക്ക് മാത്രമായി ചുരുക്കി. മൂന്ന് വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് പുതുക്കുകയും പിന്നീട് തൊഴിൽ മാറ്റുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് പുതിയ തീരുമാനം. ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിന് അര്‍ഹരായ പദവിയിൽ ജോലി തുടരുന്ന പ്രവാസികള്‍ക്ക്, ഓൺലൈൻ വഴി ലൈസൻസ് പുതുക്കുവാൻ സാധിക്കുമെന്ന് ട്രാഫിക് അധികൃതര്‍ വ്യക്തമാക്കി. …
ഇന്ത്യന്‍ വികാരം വ്രണപ്പെടുത്തി: കാളിദേവിയുടെ ചിത്രം ട്വിറ്ററിൽ നിന്ന് പിന്‍വലിച്ച് യുക്രെയ്ന്‍
ഇന്ത്യന്‍ വികാരം വ്രണപ്പെടുത്തി: കാളിദേവിയുടെ ചിത്രം ട്വിറ്ററിൽ നിന്ന് പിന്‍വലിച്ച് യുക്രെയ്ന്‍
സ്വന്തം ലേഖകൻ: ഇന്ത്യൻ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണം ഉയർന്നതിനു പിന്നാലെ, കാളിദേവിയുടെ ചിത്രം ട്വിറ്ററിൽ നിന്ന് പിൻവലിച്ച് യുക്രെയ്ന്‍ പ്രതിരോധ മന്ത്രാലയം. കറുത്ത മേഘങ്ങൾക്കിടയിൽ ഹോളിവുഡ് താരം മെർലിൻ മൺറോയുടെ രൂപത്തിലാണ് കാളിദേവിയെ ചിത്രീകരിച്ചത്. ‘ഡിഫൻസ് യു’ എന്ന ട്വിറ്റർ ഹാൻഡിലിൽ ‘വർക്ക് ഓഫ് ആർട്’ എന്ന തലക്കെട്ടോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്. യുക്രെയ്ൻ പ്രതിരോധ …