1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
പൈലറ്റിന്റെ വനിതാ സുഹൃത്ത് കോക്പിറ്റില്‍; എയര്‍ഇന്ത്യ CEO അടക്കമുള്ളവര്‍ക്ക് DGCA നോട്ടീസ്
പൈലറ്റിന്റെ വനിതാ സുഹൃത്ത് കോക്പിറ്റില്‍; എയര്‍ഇന്ത്യ CEO അടക്കമുള്ളവര്‍ക്ക് DGCA നോട്ടീസ്
സ്വന്തം ലേഖകൻ: വനിതാസുഹൃത്തിന് വിമാനത്തിന്റെ കോക്പിറ്റിലിരുന്ന് യാത്ര ചെയ്യാന്‍ പൈലറ്റ് അവസരമൊരുക്കിയ സംഭവത്തില്‍ എയര്‍ ഇന്ത്യ സിഇഒ, കമ്പനിയുടെ വിമാനസുരക്ഷാകാര്യ മേധാവി എന്നിവര്‍ക്ക് സിവില്‍ വ്യോമയാന ഡയറക്ടര്‍ ജനറല്‍ (ഡിജിസിഎ) കാരണം കാണിക്കല്‍ നോട്ടീസയച്ചു. സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കപ്പെട്ടതിനെക്കുറിച്ച് യഥാസമയം അധികൃതരെ അറിയിക്കാതിരിക്കുക, അന്വേഷണത്തില്‍ കാലവിളംബം വരുത്തുക എന്നീ പിഴവുകളില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് ഏപ്രില്‍ 21 …
വലിയ വീടുകള്‍ കേരളത്തില്‍: ശരാശരി വലിപ്പത്തിലും സംസ്ഥാനം മുന്നില്‍: ദേശീയ സാംപിൾ സർവേ
വലിയ വീടുകള്‍ കേരളത്തില്‍: ശരാശരി വലിപ്പത്തിലും സംസ്ഥാനം മുന്നില്‍: ദേശീയ സാംപിൾ സർവേ
സ്വന്തം ലേഖകൻ: കേരളത്തിൽ എട്ടുവർഷത്തിനിടെ 12 ലക്ഷത്തോളം കുടുംബങ്ങൾ വീടോ ഫ്ളാറ്റോ സ്വന്തമാക്കിയെന്ന് ദേശീയ സാംപിൾ സർവേ ഓർഗനൈസേഷന്റെ (എൻ.എസ്.എസ്.ഒ.) സർവേഫലം. ഇക്കാലത്ത് രാജ്യത്തുണ്ടായ വീടുകളുടെ ശരാശരി വലുപ്പത്തിൽ സംസ്ഥാനങ്ങളിൽ മുന്നിൽ കേരളമാണ്. കേരളത്തിൽ ഈ വീടുകളുടെ ശരാശരി വിസ്തീർണം 90.1 ചതുരശ്രമീറ്റർ, അതായത് 970 ചതുരശ്രയടിയാണ്. കേരളത്തിലുണ്ടാക്കിയ വീടുകളിൽ 66.5 ശതമാനവും 60 മുതൽ …
പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറുമാസം കാത്തിരിക്കേണ്ട: സുപ്രീംകോടതി
പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറുമാസം കാത്തിരിക്കേണ്ട: സുപ്രീംകോടതി
സ്വന്തം ലേഖകൻ: പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തില്‍ സുപ്രധാന വിധിയുമായി സുപ്രീംകോടതി. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറുമാസത്തെ നിർബന്ധിത കാത്തിരിപ്പ് കാലയളവ് ആവശ്യമില്ല. ഇത് നിബന്ധനകള്‍ക്ക് വിധേയമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. 5 ജഡ്ജിമാരുടെ ഭരണഘടനാ ബെഞ്ചിന്റേതാണ് വിധി. സുപ്രീംകോടതിയുടെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തില്‍ ആര്‍ട്ടിക്കിള്‍ 142 പ്രകാരമാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് …
ലോകത്ത് തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ രാജ്യം ഖത്തറെന്ന് റിപ്പോർട്ട്
ലോകത്ത് തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ രാജ്യം ഖത്തറെന്ന് റിപ്പോർട്ട്
സ്വന്തം ലേഖകൻ: ലോകത്ത് തൊഴിലില്ലായ്മ ഏറ്റവും കുറഞ്ഞ രാജ്യം ഖത്തറെന്ന് റിപ്പോര്‍ട്ട്. സ്പെക്റ്റേറ്റര്‍ ഇന്‍ഡക്സ് പുറത്തുവിട്ട കണക്ക് പ്രകാരം ദശാംശം ഒരു ശതമാനമാണ് ഖത്തറിലെ തൊഴിലില്ലായ്മ നിരക്ക്. കഴിഞ്ഞ് മൂന്ന് പതിറ്റാണ്ടിനിടെ ഖത്തറിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞുവരുന്നതായാണ് ലോകബാങ്ക് അടക്കമുള്ള സ്ഥാപനങ്ങളുടെയും ഏജന്‍സികളുടെയും കണക്കുകള്‍ പറയുന്നത്. 1991 ല്‍ 0.81 ശതമാനമായിരുന്നു തൊഴിലില്ലായ്മ. നിലവില്‍ അത് …
ഇന്ത്യക്കാരുടെ മനസ്സുപറയുന്ന കാര്യങ്ങളാണ് മൻ കി ബാത്ത്: നൂറാം എപ്പിസോഡിൽ പ്രധാനമന്ത്രി മോദി
ഇന്ത്യക്കാരുടെ മനസ്സുപറയുന്ന കാര്യങ്ങളാണ് മൻ കി ബാത്ത്: നൂറാം എപ്പിസോഡിൽ പ്രധാനമന്ത്രി മോദി
സ്വന്തം ലേഖകൻ: കോടിക്കണക്കിന് ഇന്ത്യക്കാരുടെ മനസ്സുപറയുന്ന കാര്യങ്ങളാണ്, അവരുടെ വികാരങ്ങളാണ് മൻ കി ബാത്തിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റുള്ളവരിൽനിന്നു കാര്യങ്ങൾ പഠിക്കുന്നതിന് മൻ കി ബാത്ത് സഹായിച്ചു. രാജ്യത്തെ ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് മൻ കി ബാത് സഹായകരമായെന്നും നൂറാം എപ്പിസോഡിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ‘‘ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോൾ നിരന്തരമായി ജനങ്ങളുമായി അടുത്തിടപഴകി. പ്രധാനമന്ത്രിയായപ്പോൾ അതിനുള്ള …
പാകിസ്താനില്‍ നെക്രോഫീലി യ കേസുകള്‍ കൂടുന്നു; പെണ്‍ മക്കളുടെ കുഴിമാടങ്ങൾക്ക് പൂട്ടിട്ട് രക്ഷിതാക്കള്‍
പാകിസ്താനില്‍ നെക്രോഫീലി യ കേസുകള്‍ കൂടുന്നു; പെണ്‍ മക്കളുടെ കുഴിമാടങ്ങൾക്ക് പൂട്ടിട്ട് രക്ഷിതാക്കള്‍
സ്വന്തം ലേഖകൻ: ബലാത്സംഗത്തില്‍നിന്ന്‌ സംരക്ഷിക്കാന്‍ പാകിസ്താനില്‍ പെണ്‍മക്കളുടെ കുഴിമാടങ്ങള്‍ രക്ഷിതാക്കള്‍ താഴിട്ടുപൂട്ടുന്നതായി റിപ്പോര്‍ട്ട്. പെണ്‍കുട്ടികളുടെ കുഴിമാടങ്ങള്‍ക്ക് മുകളില്‍ ഇരുമ്പുകവാടങ്ങള്‍ സ്ഥാപിച്ച് താഴിട്ട് ഭദ്രമാക്കുന്നതായി ഡെയ്‌ലി ടൈംസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് നെക്രോഫീലിയ( ശവരതി) കേസുകള്‍ വര്‍ധിക്കുന്നതായി നിരവധി റിപ്പോര്‍ട്ടുകളുണ്ട്. കുടുംബാധിഷ്ഠിത മൂല്യങ്ങള്‍ക്ക് ഏറെ വില കല്‍പിക്കുന്ന രാജ്യത്ത് രണ്ട് മണിക്കൂറിലൊരിക്കല്‍ ഒരു സ്ത്രീ ബലാല്‍സംഗത്തിനിരയാകുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ …
കാടുമാറ്റൽ ദൗത്യം പൂര്‍ണ വിജയം; അരിക്കൊമ്പന് ഇനി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ വിഹരിക്കാം
കാടുമാറ്റൽ ദൗത്യം പൂര്‍ണ വിജയം; അരിക്കൊമ്പന് ഇനി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ വിഹരിക്കാം
സ്വന്തം ലേഖകൻ: ചിന്നക്കനാല്‍ മേഖലയുടെ ഉറക്കം കെടുത്തിയ അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലെ ഉള്‍ക്കാട്ടില്‍ തുറന്നു വിട്ടു. വനംവകുപ്പിന്റെ പ്രത്യേക ദൗത്യസംഘം മയക്കുവെടിവെച്ച് പിടികൂടി. വന്‍ സജ്ജീകരണങ്ങളോടെ ലോറിയില്‍ പെരിയാര്‍ കടുവ സങ്കേതത്തിലെ മുല്ലക്കൊടി സീനിയര്‍ ഓടയില്‍ എത്തിച്ചു. അസമില്‍ നിന്നു എത്തിച്ച ജിപിഎസ് കോളര്‍ ഘടിപ്പിച്ചാണ് ആനയെ തുറന്നുവിട്ടത്. ആനയുടെ നീക്കങ്ങള്‍ ഈ സംവിധാനം …
ഓപ്പറേഷൻ കാവേരി: 229 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു; ഇതുവരെ രക്ഷപെടുത്തിയത് 1954 പേരെ
ഓപ്പറേഷൻ കാവേരി: 229 ഇന്ത്യക്കാരെ കൂടി നാട്ടിലെത്തിച്ചു; ഇതുവരെ രക്ഷപെടുത്തിയത് 1954 പേരെ
സ്വന്തം ലേഖകൻ: ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ അകപ്പെട്ട 229 ഇന്ത്യക്കാരെ കൂടി ഇന്ന് നാട്ടിലെത്തിച്ചു. ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി കഴിഞ്ഞ ദിവസം 365 പേരെ ഡൽഹിയിലെത്തിച്ചിരുന്നു. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പുതിയ ബാച്ച് നാട്ടിലെത്തിയ വിവരം ട്വിറ്ററിലൂടെ അറിയിച്ചു. സുഡാനിൽ നിന്നുള്ള ഒഴിപ്പിക്കൽ ദൗത്യത്തിന്റെ ഭാഗമായി രണ്ട് ബാച്ചുകളിലായി 754 പേരെയാണ് …
കണ്ണുകെട്ടി, കാലുകള്‍ ബന്ധിച്ച് അരിക്കൊമ്പൻ; ദുഷ്ക്കരമായ ദൗത്യം വിജയപ്പിച്ച് ദൗത്യസംഘം
കണ്ണുകെട്ടി, കാലുകള്‍ ബന്ധിച്ച് അരിക്കൊമ്പൻ; ദുഷ്ക്കരമായ ദൗത്യം വിജയപ്പിച്ച് ദൗത്യസംഘം
സ്വന്തം ലേഖകൻ: ചിന്നക്കനാലില്‍ ഭീതിപടര്‍ത്തിയ അരിക്കൊമ്പനെ പിടികൂടി നാടുകടത്തല്‍ പുരോഗമിക്കുന്നു. ഒന്നര ദിവസം നീണ്ട ദൗത്യത്തിനൊടുവില്‍ സിമന്റു പാലത്തിന് സമീപത്ത് വച്ചാണ് ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ മയക്കുവെടിവച്ച് വരുതിയിലാക്കിയത്. തുടര്‍ന്ന് പിന്‍കാലുകള്‍ ബന്ധിച്ച ശേഷം കണ്ണുകള്‍ കറുത്ത തുണി കൊണ്ട് മൂടിയാണ് ആനയെ കാടിന് പുറത്ത് എത്തിച്ചത്. നാല് കുങ്കിയാനകളുടെ സഹായത്തോടെ …
മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിന് ഇതുവരെ കേന്ദ്ര അനുമതി ലഭിച്ചില്ല; റദ്ദാക്കാൻ സാധ്യത
മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനത്തിന് ഇതുവരെ കേന്ദ്ര അനുമതി ലഭിച്ചില്ല; റദ്ദാക്കാൻ സാധ്യത
സ്വന്തം ലേഖകൻ: അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി ഇതുവരെ ലഭിച്ചില്ല. നാലു ദിവസത്തെ സന്ദർശനത്തിനായി അടുത്ത മാസം ഏഴിന് അബുദാബിയിലേക്ക് പോകാനാണ് കഴിഞ്ഞമാസം കേന്ദ്ര സർക്കാരിന്റെ അനുമതി തേടിയത്. അനുമതി വൈകുന്നതിന്റെ കാരണം വ്യക്തമല്ലെന്ന് പൊതുഭരണവകുപ്പ് അറിയിച്ചു. യുഎഇ സർക്കാ‍രിന്റെ പ്രത്യേക ക്ഷ‍ണ പ്രകാരമാണ് അബുദാബി സർക്കാർ സംഘടിപ്പിക്കുന്ന …