1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇനി മതി! ബീജദാനത്തിലൂടെ 550ലധികം കുട്ടികളുടെ പിതാവ്; 41കാരനെ വിലക്കി നെതർലൻഡ്സ് കോടതി
ഇനി മതി! ബീജദാനത്തിലൂടെ 550ലധികം കുട്ടികളുടെ പിതാവ്; 41കാരനെ വിലക്കി നെതർലൻഡ്സ് കോടതി
സ്വന്തം ലേഖകൻ: ബീജദാനത്തിലൂടെ 550ലധികം കുട്ടികളുടെ പിതാവായതിനെ തുടർന്ന് ബീജം ദാനം ചെയ്യുന്നതിൽനിന്നു യുവാവിനെ വിലക്കി നെതർലൻഡ്സ് കോടതി. ഹേഗ് സ്വദേശിയായ നാൽപത്തിയൊന്നു വയസ്സുകാൻ ജോനാഥൻ ജേക്കബ് മെയ്ജർ എന്നയാളെയാണ് ബീജദാനത്തിൽനിന്നു കോടതി വിലക്കിയിത്. ബീജം ദാനം ചെയ്യാൻ ശ്രമിച്ചാൽ 1,00,000 യൂറോ (90,41,657 രൂപ) പിഴ ഈടാക്കുമെന്നും കോടതി ഉത്തരവിലുണ്ട്. 13 ക്ലിനിക്കുകളിലാണ് ജോനാഥൻ …
തകര്‍ന്ന റണ്‍വേയും ഇരുട്ടും; നൈറ്റ് വിഷന്‍ ഗോഗിളിൻ്റെ ബലത്തിൽ ഓപ്പറേഷൻ കാവേരി വിജയം
തകര്‍ന്ന റണ്‍വേയും ഇരുട്ടും; നൈറ്റ് വിഷന്‍ ഗോഗിളിൻ്റെ ബലത്തിൽ ഓപ്പറേഷൻ കാവേരി വിജയം
സ്വന്തം ലേഖകൻ: ആഭ്യന്തര കലാപം രൂക്ഷമായ സുഡാനില്‍ നിന്നും ഇന്ത്യക്കാരെ രക്ഷിക്കാനുള്ള വ്യോമസേനാ ദൗത്യം കടന്നു പോയത് കടുത്ത പ്രതിസന്ധിയിലൂടെ. സുഡാന്‍ തുറമുഖത്തെത്താന്‍ മാര്‍ഗമില്ലാതിരുന്ന യാത്രക്കാരെയാണ് വാദി സയ്യിദ്‌നയിലെ എയര്‍സ്ട്രിപ്പില്‍ നിന്നും വ്യോമസേന സാഹസികമായി രക്ഷിച്ചത്. വ്യാഴാഴ്ച രാത്രിയാണ് ഇവരെ വ്യോമസേനാ രക്ഷപ്പെടുത്തിയത്. ഇരുട്ടില്‍ ഒട്ടും തയ്യാറല്ലാതിരുന്ന റണ്‍വേയിലേക്ക് പറന്നിറങ്ങിയാണ് വ്യോമസേനാ തങ്ങളുടെ ദൗത്യം പൂര്‍ത്തീകരിച്ചത്. …
ചരിത്രമെഴുതി അഭിലാഷ് ടോമി; ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാം സ്ഥാനം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരൻ
ചരിത്രമെഴുതി അഭിലാഷ് ടോമി; ഗോൾഡൻ ഗ്ലോബ് റേസിൽ രണ്ടാം സ്ഥാനം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരൻ
സ്വന്തം ലേഖകൻ: ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ ചരിത്രം കുറിച്ച് മലയാളി നാവികൻ അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് റേസിൽ അഭിലാഷ് ടോമി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയും ഏഷ്യാക്കാരനുമാണ് അഭിലാഷ് ടോമി. ദക്ഷിണാഫ്രിക്കന്‍ വനിത കിര്‍സ്റ്റൻ ന്യൂഷാഫറിനാണ് ഇത്തവണത്തെ ഗോൾഡന്‍ ഗ്ലോബ് റേസ് കിരീടം. ശനിയാഴ്ച …
അയൽവാസിയുടെ പ്രതികാരം! മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ കു​ടു​ങ്ങിയ ഇ​ന്ത്യ​ൻ ന​ടി​ക്ക് ജാ​മ്യം
അയൽവാസിയുടെ പ്രതികാരം! മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ കു​ടു​ങ്ങിയ  ഇ​ന്ത്യ​ൻ ന​ടി​ക്ക് ജാ​മ്യം
സ്വന്തം ലേഖകൻ: ട്രോ​ഫി​യി​ൽ മ​യ​ക്കു​മ​രു​ന്ന് ഒ​ളി​പ്പി​ച്ച്​ ക​ട​ത്തി​യെ​ന്ന കേ​സി​ൽ ഷാ​ർ​ജ​യി​ൽ അ​റ​സ്റ്റി​ലാ​യ ബോ​ളി​വു​ഡ് ന​ടി ക്രി​സാ​ൻ പെ​രേ​ര​ക്ക്​ ജാ​മ്യം അ​നു​വ​ദി​ച്ചു. ക്രി​സാ​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ മു​ഹ​മ്മ​ദ്​ അ​ൽ റെ​ധ​യാ​ണ്​​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ന്വേ​ഷ​ണം അ​വ​സാ​നി​ക്കു​ന്ന​ത്​ വ​രെ പാ​സ്​​പോ​ർ​ട്ട്​ പി​ടി​ച്ചു​വെ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഏ​പ്രി​ൽ ഒ​ന്നി​നാ​ണ്​​ ക്രി​സാ​ൻ ഷാ​ർ​ജ​യി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു​പേ​രെ മും​ബൈ ക്രൈം ​ബ്രാ​ഞ്ച് …
സഹേല്‍ ആപ്പില്‍ ഇനി അംഗീകൃത സിഗ്നേച്ചറും; പുതിയ സേവനം അവതരിപ്പിച്ച് കുവൈത്ത്
സഹേല്‍ ആപ്പില്‍ ഇനി അംഗീകൃത സിഗ്നേച്ചറും; പുതിയ സേവനം അവതരിപ്പിച്ച് കുവൈത്ത്
സ്വന്തം ലേഖകൻ: സര്‍ക്കാര്‍ ഏകജാലക ആപ്ലിക്കേഷനായ സഹേൽ ആപ്പിൽ പുതിയ സേവനം അവതരിപ്പിച്ച് പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍. അംഗീകൃത സിഗ്നേച്ചര്‍ സേവനമാണ് പുതുതായി ചേര്‍ത്തത്. സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 284 ലേറെ ഇലക്ട്രോണിക് സേവനങ്ങളാണ് സഹേല്‍ ആപ്പ് വഴി ലഭ്യമായിട്ടുള്ളത്. ബിസിനസ് ഉടമകൾക്കായുള്ള …
13 വയസ്സിനു താഴെയുള്ള കുട്ടികളെ സാമൂഹികമാധ്യമങ്ങളിൽനിന്ന് വിലക്കാൻ യുഎസ്
13 വയസ്സിനു താഴെയുള്ള കുട്ടികളെ സാമൂഹികമാധ്യമങ്ങളിൽനിന്ന് വിലക്കാൻ യുഎസ്
സ്വന്തം ലേഖകൻ: അമേരിക്കയിൽ 13 വയസ്സിനു താഴെയുള്ള കുട്ടികളെ സാമൂഹികമാധ്യമങ്ങളിൽനിന്ന് വിലക്കാനുള്ള ബിൽ സെനറ്റിൽ അവതരിപ്പിച്ചു. ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടിക് ടോക് തുടങ്ങിയവയിലാണ് വിലക്കാൻ ശുപാർശ. കൗമാരക്കാർക്ക് സാമൂഹികമാധ്യമങ്ങൾ ഉപയോഗിക്കണമെങ്കിൽ ടെക് കമ്പനികൾ, രക്ഷിതാക്കളുടെ സമ്മതം ഉറപ്പാക്കണമെന്ന നിർദേശവും ബില്ലിലുണ്ട്. സാമൂഹികമാധ്യമങ്ങളുടെ ഉപയോഗം കുട്ടികളുടെ മാനസികാരോഗ്യം തകരാറിലാക്കുന്നുവെന്ന വിദഗ്ധാഭിപ്രായം വിശദമായി പരിശോധിക്കണമെന്നും ബിൽ ആവശ്യപ്പെടുന്നു. കൗമാരപ്രായത്തിലുള്ള …
കേരളത്തിനെതിരേ വിദ്വേഷ പ്രചരണം; ‘ദ കേരള സ്റ്റോറി’ ട്രെയ്‌ലറിനെതിരേ വ്യാപക പ്രതിഷേധം
കേരളത്തിനെതിരേ വിദ്വേഷ പ്രചരണം; ‘ദ കേരള സ്റ്റോറി’ ട്രെയ്‌ലറിനെതിരേ വ്യാപക പ്രതിഷേധം
സ്വന്തം ലേഖകൻ: സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ദ കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തതിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. മേയ് അഞ്ചിന് തിയേറ്ററുകളിലെത്തും. കേരളത്തില്‍നിന്ന് കാണാതായ സ്ത്രീകളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. കേരളത്തില്‍ നിന്ന് 32,000 സ്ത്രീകളെ കാണാതായി എന്നാണ് അണിയറ …
ഫ്‌ളൈ91: രാജ്യത്ത് പുതിയൊരു വിമാനക്കമ്പനി കൂടി വരുന്നു; അമരത്ത് മലയാളി
ഫ്‌ളൈ91: രാജ്യത്ത് പുതിയൊരു വിമാനക്കമ്പനി കൂടി വരുന്നു; അമരത്ത് മലയാളി
സ്വന്തം ലേഖകൻ: രാജ്യത്ത് പുതിയൊരു വിമാനക്കമ്പനി കൂടി വരുന്നു. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രാദേശിക എയര്‍ലൈന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ ‘ഫ്‌ളൈ91’ എയര്‍ലൈന്‍സിന് കേന്ദ്ര വ്യോമയാന മന്ത്രാലയം അംഗീകാരം നല്‍കി. തൃശ്ശൂര്‍ സ്വദേശിയായ മനോജ് ചാക്കോ നേതൃത്വം നല്‍കുന്ന വിമാനക്കമ്പനിയാണിത്. നേരത്തെ കിങ് ഫിയര്‍ എയര്‍ലൈന്‍സിന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായിരുന്ന മനോജിന്‌ വ്യോമയാന മേഖലകളില്‍ വര്‍ഷങ്ങളുടെ അനുഭവ …
മേയ് ഒന്നിന് രാജ്യത്ത് പൊതുഅവധി; പ്രഖ്യാപനവുമായി ബഹ്റൈൻ കിരീടാവകാശി
മേയ് ഒന്നിന് രാജ്യത്ത് പൊതുഅവധി; പ്രഖ്യാപനവുമായി ബഹ്റൈൻ കിരീടാവകാശി
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര തൊഴിലാളി ദിനമായ മേയ് ഒന്നാം തിയതി രാജ്യത്തെ തൊഴിൽമേഖലക്ക് അവധി നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ബഹ്റെെൻ. മന്ത്രാലയങ്ങള്‍ക്കും പൊതു സ്ഥാപനങ്ങള്‍ക്കും മേയ് ഒന്നിന് അവധിയായിരിക്കും. ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫയാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. അതേസമയം, രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ കഴിഞ്ഞ …
തഗുകളുടെ സുൽത്താന് വിട; മാമുക്കോയക്ക് കോഴിക്കോട് ഖബര്‍സ്ഥാനില്‍ അന്ത്യ വിശ്രമം
തഗുകളുടെ സുൽത്താന് വിട; മാമുക്കോയക്ക് കോഴിക്കോട് ഖബര്‍സ്ഥാനില്‍ അന്ത്യ വിശ്രമം
സ്വന്തം ലേഖകൻ: അവിസ്മരണീയമായ കഥാപാത്രങ്ങൾ ബാക്കിയാക്കി മലയാളസിനിമയിലെ കോഴിക്കോടിന്റെ മുഖം മാമുക്കോയ യാത്രയായി. കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിൽ രാവിലെ പത്തിനായിരുന്നു കബറടക്കം. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു ചടങ്ങുകൾ നടന്നത്. ഒൻപത് മണിവരെ വീട്ടിൽ പൊതുദർശനമുണ്ടായിരുന്നു. ശേഷം അരക്കിണർ മുജാഹിദ് പള്ളിയിലും തുടർന്ന് കണ്ണമ്പറമ്പ് പള്ളിയിലും മയ്യത്ത് നമസ്‌കാരം. തുടർന്നായിരുന്നു കബറടക്കം. താര സംഘടനയായ അമ്മയ്ക്ക് വേണ്ടി ഇടവേള …