1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കഞ്ചാവുകടത്ത് കേസ്: സിങ്കപ്പുരില്‍ ഇന്ത്യന്‍ വംശജനെ തൂക്കിക്കൊന്നു; ദയാഹർജി പാഴായി
കഞ്ചാവുകടത്ത് കേസ്: സിങ്കപ്പുരില്‍ ഇന്ത്യന്‍ വംശജനെ തൂക്കിക്കൊന്നു; ദയാഹർജി പാഴായി
സ്വന്തം ലേഖകൻ: കഞ്ചാവു കടത്തുന്നതിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് സിങ്കപ്പുരില്‍ ഇന്ത്യന്‍ വംശജനെ തൂക്കിക്കൊന്നു. തങ്കരാജു സപിയ്യ (46) എന്നയാളെയാണ് തൂക്കിലേറ്റിയത്. ചാങ്കി പ്രിസണ്‍ കോംപ്ലക്‌സില്‍വെച്ച് ബുധനാഴ്ച വധശിക്ഷ നടപ്പാക്കിയതായി സിങ്കപ്പുരില്‍നിന്നുള്ള ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു കിലോ കഞ്ചാവ് കടത്തുന്നതിന് ഗൂഢാലോചന നടത്തിയെന്നാണ് ഇയാള്‍ക്കെതിരേ ചുമത്തിയ കുറ്റം. 1018 ഗ്രാം (ഒരു കിലോഗ്രാമിലധികം) കഞ്ചാവ് കടത്തുന്നതിന് …
നടൻ മാമുക്കോയ അന്തരിച്ചു; നിലച്ചത് മലയാള സിനിമയുടെ പൊട്ടിച്ചിരി
നടൻ മാമുക്കോയ അന്തരിച്ചു; നിലച്ചത് മലയാള സിനിമയുടെ പൊട്ടിച്ചിരി
സ്വന്തം ലേഖകൻ: മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മാമുക്കോയ(76) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലപ്പുറം പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് മാമുക്കോയയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മലയാള സിനിമയുടെ ജനകീയ മുഖങ്ങളിലൊന്നായാണ് മാമുക്കോയ വിശേഷിപ്പിക്കപ്പെടുന്നത്. ഹാസ്യ നടനായി മലയാളി പ്രേക്ഷകരെ പൊട്ടി ചിരിപ്പിച്ച് മലയാള സിനിമയ്‌ക്കൊപ്പം വളര്‍ന്ന കലാകാരന്‍. പപ്പുവിന് …
ഇനിയും സഹിക്കാൻ വയ്യ! ശ്രീനാഥ് ഭാസിയും ഷെയ്ൻ നിഗവുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകൾ
ഇനിയും സഹിക്കാൻ വയ്യ! ശ്രീനാഥ് ഭാസിയും ഷെയ്ൻ നിഗവുമായി സഹകരിക്കില്ലെന്ന് സിനിമാ സംഘടനകൾ
സ്വന്തം ലേഖകൻ: ടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ൻ നിഗത്തിനുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് സിനിമാ സംഘടനകള്‍ ഉന്നയിക്കുന്നത്. നിർമാതാക്കൾക്കും കൂടെ അഭിനയിക്കുന്ന സഹപ്രവർത്തകർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്ന സാഹചര്യം വന്നപ്പോഴാണ് ഇവർക്കെതിരെ നടപടിയെടുക്കേണ്ടി വന്നതെന്ന് സിനിമാ സംഘടനകൾ പറയുന്നു. സെറ്റിൽ താരങ്ങളുടെേത് മോശം പെരുമാറ്റമെന്നും സിനിമകളുമായി സഹകരിക്കില്ലെന്നും സംഘടനാ പ്രതിനിധികൾ വ്യക്തമാക്കി. താരസംഘടനയായ ‘അമ്മ’ കൂടി ഉൾപ്പട്ട …
കേരളത്തിന്റെ ട്രാക്കില്‍ വന്ദേഭാരത് കുതിപ്പ് തുടങ്ങി; പച്ചക്കൊടി വീശി പ്രധാനമന്ത്രി; സ്റ്റേഷനുകളിൽ വൻ വരവേൽപ്പ്
കേരളത്തിന്റെ ട്രാക്കില്‍ വന്ദേഭാരത് കുതിപ്പ് തുടങ്ങി; പച്ചക്കൊടി വീശി പ്രധാനമന്ത്രി; സ്റ്റേഷനുകളിൽ വൻ വരവേൽപ്പ്
സ്വന്തം ലേഖകൻ: കേരളത്തിന് അനുവദിച്ച ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്‌ളാഗ് ഓഫ് ചെയ്തു. 11 ജില്ലകളിലൂടെ സര്‍വീസ് നടത്തുന്ന കേരളത്തിലെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസിന് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തത്. വന്ദേഭാരതിന്റെ സി1 കോച്ചില്‍ കയറി പ്രധാനമന്ത്രി, സി2 കോച്ചിലെത്തി വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തി. വിദ്യാര്‍ഥികള്‍ പ്രധാനമന്ത്രിക്ക് വിവിധ …
വാട്ടര്‍ മെട്രോ മുതല്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് വരെ; 3,200 കോടിയുടെ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
വാട്ടര്‍ മെട്രോ മുതല്‍ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്ക് വരെ; 3,200 കോടിയുടെ പദ്ധതികള്‍ നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി
സ്വന്തം ലേഖകൻ: വന്ദേ ഭാരത് ഉള്‍പ്പെടെ 3,200 കോടി രൂപയുടെ വികസന പദ്ധതികള്‍ കേരളത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ സമഗ്രവികസനത്തിന് വഴിയൊരുക്കുന്ന വിവിധ പദ്ധതികളാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്. കൊച്ചിയുടെ ജല ഗതാഗതം കൂടുതല്‍ സുഖമമാക്കുന്ന 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന കൊച്ചി വാട്ടര്‍ മെട്രോയാണ് ഇതില്‍ ഏറ്റവും ആകർഷകമായ പദ്ധതി. തിരുവനന്തപുരം ഡിജിറ്റല്‍ …
2023ലെ ബഹിരാകാശ നയം പുറത്തുവിട്ട് കേന്ദ്രം; ഇന്ത്യന്‍ ബഹിരാകാശ രംഗത്തേക്ക് സ്വകാര്യ മേഖലയും
2023ലെ ബഹിരാകാശ നയം പുറത്തുവിട്ട് കേന്ദ്രം; ഇന്ത്യന്‍ ബഹിരാകാശ രംഗത്തേക്ക് സ്വകാര്യ മേഖലയും
സ്വന്തം ലേഖകൻ: ബഹിരാകാശ മേഖല സ്വകാര്യ സ്ഥാപനങ്ങൾക്കായി തുറന്നുകൊടുത്ത് മൂന്ന് വ‍ർഷത്തിന് ശേഷം, ഇന്ത്യൻ ബഹിരാകാശ നയം പുറത്തിറക്കി കേന്ദ്ര സ‍‍‍ർക്കാർ. ബഹിരാകാശ മേഖലയിലെ സർക്കാർ- സ്വകാര്യ സ്ഥാപനങ്ങളുടെ പങ്ക് വ്യക്തമാക്കുന്ന രേഖ വ്യാഴാഴ്ചയാണ് സർക്കാർ പുറത്തുവിട്ടത്. 2023 ലെ ഇന്ത്യൻ ബഹിരാകാശ നയം ഏപ്രിൽ ആറിന് മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയാണ് രേഖ പുറത്തിറക്കിയത്. ബഹിരാകാശ …
സുഡാനില്‍ കുടുങ്ങിയ ഇന്ത്യ ക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ കാവേരിക്ക് തുടക്കം
സുഡാനില്‍ കുടുങ്ങിയ ഇന്ത്യ ക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ കാവേരിക്ക് തുടക്കം
സ്വന്തം ലേഖകൻ: സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിനുള്ള ഓപ്പറേഷന്‍ കാവേരിക്ക് തുടക്കമായി. ദൗത്യത്തിന് നേതൃത്വം നല്‍കാന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ജിദ്ദയിലെത്തി. ഐഎന്‍എസ് സുമേധാ കപ്പലില്‍ 278 ഇന്ത്യക്കാരുമായി ആദ്യ സംഘം ജിദ്ദയിലേക്ക് പുറപ്പെട്ടു. ഇവര്‍ ഇന്നു രാത്രി പ്രാദേശിക സമയം 9.30ന് ജിദ്ദയിലെത്തും. സുഡാനില്‍ നിന്ന് വിവിധ രാജ്യങ്ങളിലെ പൗരന്‍മാരെ …
വീണ്ടും മദ്യലഹരിയില്‍ മൂത്രമൊഴിച്ച് അതിക്രമം; അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാരന്‍ അറസ്റ്റില്‍
വീണ്ടും മദ്യലഹരിയില്‍ മൂത്രമൊഴിച്ച് അതിക്രമം; അമേരിക്കന്‍ എയര്‍ലൈന്‍സ് യാത്രക്കാരന്‍ അറസ്റ്റില്‍
സ്വന്തം ലേഖകൻ: മദ്യപിച്ച് വിമാനത്തില്‍ സഹയാത്രികന്റെ മേല്‍ മൂത്രമൊഴിച്ചെന്ന പരാതിയില്‍ അറസ്റ്റ്. ന്യൂയോര്‍ക്ക്-ന്യൂഡല്‍ഹി അമേരിക്കന്‍ എയര്‍ലൈന്‍സിലാണ് മദ്യലഹരിയില്‍ ഇന്ത്യക്കാരന്‍ സഹയാത്രികന്റെ ദേഹത്ത് മൂത്രമൊഴിച്ചത്. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ എഎ 292 വിമാനത്തിലാണ് സംഭവം നടന്നത്. ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെ വിമാനം ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ഇറക്കിയതിന് ശേഷം യാത്രക്കാരനെ സിഐഎസ്എഫ് അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവസമയത്ത് വിമാനത്തിലുണ്ടായിരുന്ന …
പ്രധാനമന്ത്രി മോദി കൊച്ചിയിൽ; പഴുതടച്ച സുരക്ഷ; തലസ്ഥാനവും പോലീസ് വലയത്തിൽ
പ്രധാനമന്ത്രി മോദി കൊച്ചിയിൽ; പഴുതടച്ച സുരക്ഷ; തലസ്ഥാനവും പോലീസ് വലയത്തിൽ
സ്വന്തം ലേഖകൻ: സുരക്ഷാ ഭീഷണിയുണ്ടെന്ന റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ കേരള സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏർപ്പെടുത്തുന്നത് കനത്ത സുരക്ഷ. പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദികളുടെ സുരക്ഷ ദിവസങ്ങള്‍ക്കു മുൻപ് എസ്പിജി ഏറ്റെടുത്തു. നൂറോളം പേരടങ്ങുന്ന എസ്പിജി സംഘം കൊച്ചിയിലും തിരുവനന്തപുരത്തുമെത്തി. കേരള പൊലീസിന്റെ കമാൻഡോ സംഘവും വേദികൾക്കു പുറത്ത് സുരക്ഷയൊരുക്കും. വിവിധ തലങ്ങളിൽ 2050 പൊലീസ് ഉദ്യോഗസ്ഥരെയാണ് …
ഖത്തറിൽ ഉൽപന്നങ്ങൾ വാ ങ്ങുമ്പോൾ ഗുണവും കാലാവ ധിയും ഉറപ്പുവരുത്തണമെന്ന് മുന്നറിയിപ്പ്
ഖത്തറിൽ ഉൽപന്നങ്ങൾ വാ ങ്ങുമ്പോൾ ഗുണവും കാലാവ ധിയും ഉറപ്പുവരുത്തണമെന്ന് മുന്നറിയിപ്പ്
സ്വന്തം ലേഖകൻ: ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ഗുണനിലവാരം മുതൽ കാലാവധി തീയതി ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി പരിശോധിക്കണമെന്നതുൾപ്പെടെ ഉപഭോക്താക്കളുടെ അവകാശങ്ങളും ചുമതലകളും ഓർമപ്പെടുത്തി അധികൃതർ. ഉപഭോക്താക്കളുടെ അവകാശങ്ങളെയും ചുമതലകളെയും കുറിച്ച് വാണിജ്യ-വ്യവസായ മന്ത്രാലയമാണ് സമൂഹ മാധ്യമങ്ങളിലൂടെ ഓർമപ്പെടുത്തിയത്. വിൽപനക്കാരന്റെ ചുമതലയെക്കുറിച്ചും വിശദമാക്കിയിട്ടുണ്ട്. ഉൽപന്നങ്ങളുടെ സ്‌പെസിഫിക്കേഷൻ കൃത്യമാണെന്ന് ഉറപ്പാക്കുക, യഥാസമയങ്ങളിൽ പ്രദർശിപ്പിക്കുക, സവിശേഷതകളും വില വിവരങ്ങളും വ്യക്തമാക്കുക, ആരോഗ്യ, …