സ്വന്തം ലേഖകൻ: തങ്ങളുടെ രാജ്യത്തെ റഷ്യന്‍ കടന്നുകയറ്റത്തെ അതിനിശിതമായി വിമര്‍ശിച്ച് യുക്രൈന്‍ വിദേശകാര്യ സഹമന്ത്രി എമൈന്‍ ജാപറോവ. നാലുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ യുക്രൈന്‍ വിദേശകാര്യമന്ത്രി, റഷ്യ തങ്ങളെ കൊള്ളയടിക്കുന്നതായി ആരോപിച്ചു. യുക്രൈനിലെ വീടുകളില്‍നിന്ന് ക്ലോസറ്റുകള്‍ പോലും റഷ്യന്‍ സൈനികര്‍ കടത്തിക്കൊണ്ടുപോകുന്നതായി ഡല്‍ഹിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കവേ അവര്‍ കുറ്റപ്പെടുത്തി. ‘ഭാര്യയും മാതാവുമായുള്ള പല റഷ്യന്‍ സൈനികരുടേയും …
സ്വന്തം ലേഖകൻ: ഏഴുമാസത്തിനിടെ രാജ്യത്ത് ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കേസുകള്‍ രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,830 പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 223 ദിവസത്തിനിടെ ഏറ്റവും കൂടിയ നിരക്കാണിത്. നിലവില്‍ 40,215 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 16 പുതിയ മരണങ്ങൾ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഞ്ചാബ്, ഡല്‍ഹി, ഹിമാചല്‍ …
സ്വന്തം ലേഖകൻ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്നാരോപിച്ചുള്ള കേസില്‍ പുനഃപരിശോധനാ ഹര്‍ജി ലോകായുക്ത തള്ളി. പുനഃപരിശോധനാ ഹര്‍ജി നിലനില്‍ക്കുന്നതല്ല. വാദങ്ങള്‍ അടിസ്ഥാനമില്ലാത്തതും ദുര്‍ബലവുമാണ്. പേടിച്ച് വിധിയെഴുതാന്‍ ഇരിക്കുന്നവരല്ല ഞങ്ങള്‍. വിമര്‍ശനങ്ങള്‍ കേസിനെ ബാധിക്കില്ലെന്നും ലോകായുക്ത വ്യക്തമാക്കി.ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദും അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് ഫുള്‍ബെഞ്ചിന്റെ …
സ്വന്തം ലേഖകൻ: ആരോഗ്യമേഖലയിൽ കൂടുതൽ വിദേശികളെ ഉൾപ്പെടുത്താൻ മന്ത്രാലയം. പ്രധാന ആശുപത്രികളുടെ വിപുലീകരണവും രാജ്യത്തെ വര്‍ധിച്ച മെഡിക്കൽ സേവനങ്ങളിലെ ആവശ്യകതയും കണക്കിലെടുത്താണ് കൂടുതൽ വിദേശികളെ ഉൾപ്പെടുത്തുന്നത്. ഈ വർഷം കൂടുതൽ വിദേശ ഡോക്ടർമാരെയും നഴ്സുമാരെയും രാജ്യത്ത് എത്തിക്കാനാണ് ശ്രമം. ഇതിനായി പ്രത്യേക റിക്രൂട്ട്മെന്റ് നടത്തും. ഇന്ത്യയിൽനിന്നും റിക്രൂട്ട്മെന്റ് ഉണ്ടാകുമെന്നാണ് സൂചന. ആരോഗ്യ മേഖലയിൽ കൂടുതല്‍ വിദേശികളെ …
സ്വന്തം ലേഖകൻ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഏതൊരാളുടെ ചിത്രവും എത്തരത്തില്‍ വേണമെങ്കിലും മാറ്റിയെടുക്കാന്‍ സാധിക്കും. ലോകത്തിലെ ഏറ്റവും സമ്പന്നരായിട്ടുള്ളവര്‍ ദരിദ്രരായിരുന്നെങ്കില്‍ എങ്ങനെയായിരിക്കുമെന്ന് ചിത്രീകരിച്ചിരിക്കുകയാണ് ഒരു കലാകാരന്‍. ഇലോണ്‍ മസ്ക്, ബില്‍ ഗേറ്റ്സ്, ബെര്‍ണാട് അര്‍ണോള്‍ട്ട്, വാരന്‍ ബുഫറ്റ്, മാര്‍ക്ക് സക്കര്‍ബര്‍ഗ്, മുകേഷ് അമ്പാനി വരെയുള്ളവരുണ്ട് പട്ടികയില്‍. എല്ലാവരേയും വളരെ ദാരിദ്ര്യ വേഷങ്ങളിലാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. …
സ്വന്തം ലേഖകൻ: 10 ബിറ്റ്‌കോയിൻസ് (രണ്ടരക്കോടിയോളം രൂപ) ആവശ്യപ്പെട്ട് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഭീഷണിപ്പെടുത്തുന്ന ഇ-മെയിൽ സന്ദേശം. ഞായറാഴ്ച അർധരാത്രിക്കകം 10 ബിറ്റ്‌കോയിൻസ് അയച്ചുതന്നില്ലെങ്കിൽ വിമാനത്താവളത്തിൽ ബോംബ് സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. എന്റെ ആൾ വിമാനത്താവളത്തിലെത്തിക്കഴിഞ്ഞെന്നും നിശ്ചിതസമയത്തിനുള്ളിൽ തുക അയച്ചില്ലെങ്കിൽ അയാൾ മനുഷ്യബോംബായി പൊട്ടിത്തെറിക്കുമെന്നുമായിരുന്നു ഇ-മെയിൽ സന്ദേശം. സുരക്ഷാ ഏജൻസികൾ വിമാനത്താവളത്തിലെല്ലാം വിശദമായി പരിശോധന നടത്തിയെങ്കിലും …
സ്വന്തം ലേഖകൻ: ഏറെ ഭീതി വിതച്ച കോവിഡിന് ശേഷം ലോകം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. എന്നാല്‍ കോവിഡ് ബാധിച്ച പലര്‍ക്കും പഴയ ജീവിതത്തിലേക്ക് ഇതുവരെ മടങ്ങാന്‍ സാധിച്ചിട്ടില്ല. കോവിഡിലൂടെ ശരീരത്തിലുണ്ടായ പല മാറ്റങ്ങളും ഇപ്പോഴും അവരെ അലട്ടുന്നുണ്ട്. ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങളുമായി അവരിപ്പോഴും ആശുപത്രികള്‍ കയറി ഇറങ്ങുകയാണ്. അത്തരത്തില്‍ ഒരാളാണ് അമേരിക്കയ്ക്കാരിയായ ജെന്നിഫര്‍ ഹെന്‍ഡേഴ്‌സണ്‍. 2021 …
സ്വന്തം ലേഖകൻ: വിമാനങ്ങളിൽ യാത്രക്കാരുടെ മോശം പെരുമാറ്റം സംബന്ധിച്ച് ഡിജിസിഎ വിമാന കമ്പനികൾക്ക് കത്തയച്ചു. മാർഗ്ഗ നിർദ്ദേശങ്ങൾ കർശനമായി പിന്തുടരണമെന്ന് ഡിജിസിഎ നിർദ്ദേശം നൽകി. വിമാനത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന യാത്രക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് എയർലൈനുകൾക്ക് സിവിൽ ഏവിയേഷൻ റിക്വയർമെന്റ് (സിഎആർ) പ്രകാരം വ്യവസ്ഥകളുണ്ടെന്ന് ഡിജിസിഎ വ്യക്തമാക്കി. അടുത്ത കാലത്തായി, വിമാനത്തിൽ പുകവലി, മദ്യപാനം, മോശം പെരുമാറ്റം, …
സ്വന്തം ലേഖകൻ: കേരളത്തിൽ വന്ദേഭാരത് തീവണ്ടി ഓടിക്കുന്നതുസംബന്ധിച്ച പ്രഖ്യാപനം ഈ മാസം 25-ന് പ്രധാനമന്ത്രി നരേന്ദ്രമോദി കേരളം സന്ദർശിക്കുമ്പോൾ നടത്തും. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് സർവീസ് നടത്താനാണ് ധാരണ. വന്ദേഭാരത് ഓടിക്കണമെങ്കിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണി നടത്തുകയും സിഗ്നൽസംവിധാനം മെച്ചപ്പെടുത്തുകയും വേണം. ചിലയിടങ്ങളിൽ വൈദ്യുതിലൈനുകളുടെ ഉയരവും വർധിപ്പിക്കേണ്ടതുണ്ട്. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കും തിരിച്ചും പരീക്ഷണ ഓട്ടവും നടത്തേണ്ടതുണ്ട്. എന്നാൽ, …
സ്വന്തം ലേഖകൻ: യാത്രക്കാരൻ വിമാന ജീവനക്കാരെ കൈയ്യേറ്റംചെയ്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനമാണ് യാത്രക്കാരന്‍റെ നിലവിട്ട പെരുമാറ്റത്തെ തുടർന്ന് തിരിച്ചിറക്കിയത്. ഡല്‍ഹിയില്‍ നിന്നും തിങ്കളാഴ്ച രാവിലെ 6.35ന് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. വിഷയത്തിൽ എയര്‍ ഇന്ത്യ യാത്രക്കാരനെതിരെ ഡൽഹി എയർപ്പോർട്ട് പോലീസിന് …