സ്വന്തം ലേഖകൻ: കൊച്ചി നഗരവാസികളെ ആശങ്കയിലാക്കി ബ്രഹ്മപുരത്ത് വീണ്ടും തീപ്പിടിത്തം. സെക്ടര്‍ സെക്ടർ ഏഴിലെ മാലിന്യക്കൂമ്പാരത്തിനാണ് തീപിടിച്ചതെന്ന് എറണാകുളം കളക്ടര്‍ എന്‍.എസ്.കെ.ഉമേഷ് അറിയിച്ചു. ബ്രഹ്മപുരത്ത് തുടര്‍ന്നിരുന്ന അഗ്‌നിരക്ഷാസേനയുടെ യൂണിറ്റുകള്‍ക്കു പുറമേ ഒരു യൂണിറ്റ് കൂടി സ്ഥലത്തെത്തി തീയും പുകയും മാറ്റാന്‍ ശ്രമിക്കുകയാണ്. നിലവില്‍ തൃക്കാക്കര, തൃപ്പൂണിത്തുറ, പട്ടിമറ്റം, ഏലൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള നാല് ഫയര്‍ യൂണിറ്റുകള്‍ …
സ്വന്തം ലേഖകൻ: അന്തരിച്ച നടനും മുന്‍ എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയര്‍പ്പിക്കാനുമെത്തുന്നത് നിരവധി പേര്‍. രാവിലെ എട്ടുമണിമുതല്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം സ്വദേശമായ ഇരിങ്ങാലക്കുടയിലേയ്ക്ക് എത്തിച്ചു. ഇരിങ്ങാലക്കുട ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടിലേക്ക് കൊണ്ടുപോവും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലില്‍ ചൊവ്വാഴ്ച രാവിലെ 10-നാണ് സംസ്‌കാരം. കൊച്ചിയിലെ …
സ്വന്തം ലേഖകൻ: നെടുമ്പാശേരി വിമാനത്താവളത്തില്‍ കോസ്റ്റ്ഗാര്‍ഡ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണമാരംഭിച്ചു. കോസ്റ്റ് ഗാര്‍ഡിന്റെ വ്യോമയാന വിഭാഗമാണ് അന്വേഷിക്കുന്നത്. പൈലറ്റിന്റെ വീഴ്ചയാണോ സാങ്കേതിക തകരാര്‍ ആണോ അപകടത്തിന് കാരണമെന്നാണ് പരിശോധിക്കുന്നത്. ഇന്നലെ ഉച്ചക്ക് 12.25 ന്നാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടത്. പരിശീലന പറക്കലിനിടെയായിരുന്നു അപകടം. മൂന്ന് കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. …
സ്വന്തം ലേഖകൻ: അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന് (75) വിടചൊല്ലി സിനിമാ ലോകവും ആരാധകരും. മൃതദേഹം കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനുവച്ചു. രാവിലെ 8 മുതൽ 11 വരെയാണ് ഇവിടെ പൊതുദർശനം. തുടർന്ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലെ പൊതുദർശനത്തിനും ശേഷം വൈകിട്ടു 3നു വീട്ടിലേക്കു കൊണ്ടുപോകും. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ …
സ്വന്തം ലേഖകൻ: കേരളമുൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഓൺലൈൻ വിവരാവകാശ പോർട്ടൽ സ്ഥാപിക്കണമെന്ന സുപ്രീംകോടതി വിധി പ്രവാസികൾക്ക് ഗുണം ചെയ്യും. നിലവിൽ വിവരാവകാശ നിയമപ്രകാരം വിവരം ലഭ്യമാകണമെങ്കിൽ നേരിട്ടോ തപാൽ മുഖാന്തരമോ വേണം അപേക്ഷ നൽകാൻ. നാട്ടിൽ സ്ഥിരമല്ലാത്തതിനാൽ പ്രവാസികൾക്ക് ഇത് പ്രയാസം സൃഷ്ടിച്ചിരുന്നു. നിർണായക വിവരങ്ങൾ ലഭ്യമാക്കാൻ പോലും അപേക്ഷ നൽകാൻ ഇതുമൂലം പ്രവാസികൾക്ക് കഴിയാതെവന്നു. …
സ്വന്തം ലേഖകൻ: വേനൽക്കാല ഷെഡ്യൂളിന്റെ ഭാഗമായി ഇന്നു മുതൽ എയർ ഇന്ത്യ സർവീസുകൾ കൊച്ചിയിലേക്കു മാത്രമാകും. ദുബായ്, ഷാർജ എന്നിവിടങ്ങളിൽ നിന്നു കോഴിക്കോട്ടേക്കുണ്ടായിരുന്ന എയർ ഇന്ത്യ വിമാനങ്ങൾ ഇന്നു മുതൽ സർവീസ് നടത്തില്ല. ഈ സെക്ടറിലേക്ക് ഇനി മുതൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് നടത്തും. ടിക്കറ്റ് ബുക്ക് ചെയ്തവർ ഫ്ലൈറ്റ് മാറ്റം സംബന്ധിച്ച് കമ്പനിയുടെ …
സ്വന്തം ലേഖകൻ: കോസ്റ്റ്ഗാര്‍ഡിന്റെ പരിശീലന വിമാനം അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് താത്കാലികമായി അടച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വെ വീണ്ടും തുറന്നു. രണ്ട് മണിക്കൂറിന് ശേഷമാണ് റണ്‍വേ തുറക്കാന്‍ കഴിഞ്ഞത്. അപകടത്തെത്തുടര്‍ന്ന് കൊച്ചിയിലിറങ്ങേണ്ട രണ്ട് വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടിരുന്നു. രണ്ട് മണിക്കൂറിനുശേഷം റണ്‍വേ തുറന്നതോടെ ആദ്യമായി പറന്നുയര്‍ന്നത് വിസ്താരയുടെ വിമാനമാണ്. തൊട്ടുപിന്നാലെ റണ്‍വേ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമായി. ഹെലികോപ്ടര്‍ …
സ്വന്തം ലേഖകൻ: നടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. അദ്ദേഹം ചികിത്സയിൽക്കഴിയുന്ന വി.പി.എസ് ലേക്ക്ഷോർ ആശുപത്രി ഞായറാഴ്ച രാവിലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗുരുതരമായ രോഗാവസ്ഥകൾ പ്രകടമാണ്. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ല. മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിൽ എക്മോ സപ്പോർട്ടിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ …
സ്വന്തം ലേഖകൻ: രാജ്യത്ത് കോവിഡ് കേസുകള്‍ ഒരിടവേളയ്ക്ക് ശേഷം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,300 പേരാണ് രോഗബാധിതരായത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 7,605 ആയി ഉയര്‍ന്നു. 2022 നവംബര്‍ മൂന്നിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 26.4 ശതമാനം രോഗികൾ കേരളത്തിലാണ്. മൂന്ന് മരണവും മഹാമാരി മൂലം …
സ്വന്തം ലേഖകൻ: പൈലറ്റുമാരില്‍ ഒരാള്‍ കുഴഞ്ഞുവീണതോടെ വിമാനം സുരക്ഷിതമായി നിലത്തിറക്കാന്‍ സഹായിച്ചത് യാത്രക്കാരനായ മറ്റൊരു പൈലറ്റ്. സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം. യു.എസിലെ ലാസ് വേഗസില്‍നിന്ന് ഒഹിയോയിലെ കൊളമ്പസിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. വിമാനം പറന്നുയര്‍ന്നതിന് പിന്നാലെ പൈലറ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഇതേത്തുടര്‍ന്ന് അദ്ദേഹത്തിന് വൈദ്യസഹായം നല്‍കുന്നതിനായി വിമാനം ലാസ് വേഗസില്‍തന്നെ അടിയന്തരമായി ഇറക്കേണ്ടിവന്നു. ഇതോടെ വിമാനത്തില്‍ …