1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രാഹുലിനെ അയോഗ്യനാക്കൽ: വ്യാപക പ്രതിഷേധം; നിയമസഭ യിൽ വാക്കൗട്ട്; ട്രെയിൻ തടഞ്ഞിട്ടു; പ്രകടനങ്ങൾ
രാഹുലിനെ അയോഗ്യനാക്കൽ: വ്യാപക പ്രതിഷേധം; നിയമസഭ യിൽ വാക്കൗട്ട്; ട്രെയിൻ തടഞ്ഞിട്ടു; പ്രകടനങ്ങൾ
സ്വന്തം ലേഖകൻ: രാഹുല്‍ ഗാന്ധിയെ എം.പി. സ്ഥാനത്തുനിന്ന് അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം പുറത്തെത്തിയതിന് പിന്നാലെ രാജ്യത്തിന്റെ വിവിധഭാഗങ്ങളിലും നിയമസഭകളിലും കോണ്‍ഗ്രസ് പ്രതിഷേധം. രാഹുലിന്റെ ലോക്‌സഭാ മണ്ഡലമായിരുന്ന വയനാട്ടിലെ കല്‍പ്പറ്റയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. ഡി.സി.സി. ഓഫീസില്‍നിന്ന് പ്രതിഷേധ പ്രകടനവുമായി എത്തിയ പ്രവര്‍ത്തകര്‍ ബി.എസ്.എന്‍.എല്‍. ഓഫീസിലേക്ക് തള്ളിക്കയറാനും ശ്രമിച്ചു. ഏറെനേരം ബി.എസ്.എന്‍.എല്‍. ഓഫീസിനു മുന്നില്‍ കുത്തിയിരുന്നും …
‘മെസിയെ കുറിച്ച് എഴുതില്ല, ഞാൻ നെയ്മർ ഫാനാ’; വൈറ ലായി നാലാം ക്ലാസുകാരിയുടെ ഉത്തരക്കടലാസ്
‘മെസിയെ കുറിച്ച് എഴുതില്ല, ഞാൻ നെയ്മർ ഫാനാ’; വൈറ ലായി നാലാം ക്ലാസുകാരിയുടെ ഉത്തരക്കടലാസ്
സ്വന്തം ലേഖകൻ: പരീക്ഷയ്ക്ക് മെസിയുടെ ജീവചരിത്രം എഴുതാൻ ആവശ്യപ്പെട്ടപ്പോൾ താൻ നെയ്മർ ഫാനാണെന്നും എഴുതാനാവില്ലെന്നും വിദ്യാർത്ഥി. തിരൂർ പുതുപ്പള്ളി ശാസ്താ എ.എൽ.പിഎസിലെ നാലാംക്ലാസുകാരി റിസ ഫാത്തിമയാണ് താൻ നെയ്മർ ഫാനാണെന്നും അതു കൊണ്ടുതന്നെ ചോദ്യത്തിന് ഉത്തരം എഴുതാൻ കഴിയില്ലെന്നും പരീക്ഷാപേപ്പറിൽ എഴുതി വെച്ചത്. ഈ പരീക്ഷാ പേപ്പർ ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിളിൽ വൈറലാവുകയാണ്. ഇന്നലെ നടന്ന മലയാളം …
ചികിത്സയിലുള്ള നടൻ ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
ചികിത്സയിലുള്ള നടൻ ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ
സ്വന്തം ലേഖകൻ: ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചലച്ചിത്ര താരവും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റിന്റെ ആരോഗ്യനില ഗുരുതരം. അദ്ദേഹം ചികിത്സയിൽ കഴിയുന്ന കൊച്ചിയിലെ സ്വകാര്യ ആശുപത്രി അധികൃതരാണ് മെഡിക്കൽ ബുള്ളറ്റിനിൽ ഇക്കാര്യം അറിയിച്ചത്. അർബുദത്തെ തുടർന്നുള്ള ശാരീരിക അസ്വസ്ഥതകൾ മൂലമാണ് ഇന്നസന്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം നിലവിൽ എക്മോ (എക്സ്ട്രകോർപോറിയൽ മെംബ്രേൻ ഓക്സിജനേഷൻ) ചികിത്സയിലാണ്. ഹൃദയം, …
വഴിത്തിരിവായത് തത്തയുടെ മൊഴി! 9 വർഷം മുമ്പത്തെ കൊലപാതകത്തില്‍ പ്രതിക്ക് ജീവപര്യന്തം
വഴിത്തിരിവായത് തത്തയുടെ മൊഴി! 9 വർഷം മുമ്പത്തെ കൊലപാതകത്തില്‍ പ്രതിക്ക് ജീവപര്യന്തം
സ്വന്തം ലേഖകൻ: വളരെ വ്യത്യസ്തമായൊരു കേസാണ് ആഗ്രയിലെ മാധ്യമപ്രവർത്തകയും ഒരു പ്രമുഖ പത്രത്തിന്റെ പത്രാധിപരുടെ ഭാര്യയുമായ നീലം ശർമ്മയുടെ കൊലപാതകത്തിന്റേത്. 2014 ഫെബ്രുവരി 20 നാണ് സ്വന്തം വീട്ടിൽ വെച്ച് നീലവും വളർത്തുനായയും കൊല്ലപ്പെട്ടത്. ഇപ്പോള്‍ 9 വർഷങ്ങള്‍ക്ക് ശേഷം പ്രതിക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുകയാണ്. പ്രതിയെ കണ്ടെത്താൻ സഹായിച്ചതാകട്ടെ വീട്ടിലെ തത്തയുടെ മൊഴിയും. …
ഖത്തറിൽ എച്ച്എംസി ഉൾപ്പെടെ ആരോഗ്യ കേന്ദ്രങ്ങൾക്ക് റമദാൻ സമയക്രമം പ്രഖ്യാപിച്ചു
ഖത്തറിൽ എച്ച്എംസി ഉൾപ്പെടെ ആരോഗ്യ കേന്ദ്രങ്ങൾക്ക് റമദാൻ സമയക്രമം പ്രഖ്യാപിച്ചു
സ്വന്തം ലേഖകൻ: ഹമദ് മെഡിക്കൽ കോർപറേഷന്റെ (എച്ച്എംസി) റമസാൻ സമയക്രമം പ്രഖ്യാപിച്ചു. എല്ലാ ആശുപത്രികളിലെയും പീഡിയാട്രിക് ഉൾപ്പെടെയുള്ള എമർജൻസി, കിടത്തി ചികിത്സാ സേവനങ്ങൾ പഴയപോലെ തുടരും. ഒപിഡി ക്ലിനിക്കുകളുടെ പ്രവർത്തന സമയത്തിൽ മാറ്റമില്ല. അർജന്റ് കൺസൽറ്റേഷൻ സേവനങ്ങൾ ഞായർ മുതൽ വ്യാഴം വരെ രാവിലെ 9 നും ഉച്ചയ്ക്ക് 2നും ഇടയിലായിരിക്കും. ഫാർമസി മെഡിക്കേഷൻ ഹോം …
കുവൈത്തിൽ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് അനുസരിച്ചാക്കും
കുവൈത്തിൽ പ്രവാസികളുടെ തൊഴില്‍ പെര്‍മിറ്റുകള്‍ വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് അനുസരിച്ചാക്കും
സ്വന്തം ലേഖകൻ: രാജ്യത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതയും അവര്‍ ജോലി ചെയ്യുന്ന തസ്‍തികയിലേക്കുള്ള തൊഴില്‍ പെര്‍മിറ്റും പരസ്‍പര ബന്ധിപ്പിക്കാനുള്ള നടപടികൾ കുവെെറ്റ് തുടങ്ങി. മാന്‍പവര്‍ പബ്ലിക് അതോറിറ്റിയാണ് ഇത് സംബന്ധിച്ച പുതിയ സംവിധാനം നടപ്പിലാക്കുന്നത്. അല്‍ ഖബസ് ദിനപ്പത്രം ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. സ്വകാര്യ മേഖലയിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള തസ്‍തികകളുടെ …
സംസ്ഥാനത്ത് 9 മാസത്തിനുശേഷം കോവിഡ് മരണം; കണ്ണൂരിൽ കോവിഡ് ബാധിതൻ മരിച്ചു
സംസ്ഥാനത്ത് 9 മാസത്തിനുശേഷം കോവിഡ് മരണം; കണ്ണൂരിൽ കോവിഡ് ബാധിതൻ മരിച്ചു
സ്വന്തം ലേഖകൻ: കേരളം വീണ്ടും കോവിഡ് ബാധിതൻ മരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശി ടി കെ മാധവനാണ് മരിച്ചത്. 89 വയസായിരുന്നു. കോവിഡിനൊപ്പം മറ്റു രോഗങ്ങളും ഇയാൾക്ക് ഉണ്ടായിരുന്നതായി ഡിഎംഒ നാരായണ നായക് പറഞ്ഞു. മാധവന്റെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പയ്യാമ്പലത്ത് സംസ്കരിച്ചു. നിലവിൽ മൂന്ന് പേരാണ് കണ്ണൂരിൽ കോവിഡ് …
രാഹുല്‍ ഗാന്ധി അയോഗ്യൻ; ലോക്‌സഭാംഗത്വം റദ്ദാക്കി; സ്‌റ്റേ ലഭിച്ചില്ലെങ്കില്‍ വയനാട് ബൂത്തിലേക്ക്
രാഹുല്‍ ഗാന്ധി അയോഗ്യൻ; ലോക്‌സഭാംഗത്വം റദ്ദാക്കി; സ്‌റ്റേ ലഭിച്ചില്ലെങ്കില്‍ വയനാട് ബൂത്തിലേക്ക്
സ്വന്തം ലേഖകൻ: രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കിയ നടപടിയില്‍ മേല്‍ക്കോടതി ശിക്ഷ ഇളവ് ചെയ്യുകയോ നടപടി സ്റ്റേ ചെയ്യുകയോ ചെയ്തില്ലെങ്കില്‍ വയനാട് ഉപതിരഞ്ഞെടുപ്പിലേക്ക് കടക്കും. ഒരു മണ്ഡലത്തില്‍ ജനപ്രതിനിധി അയോഗ്യനായാലോ മരണപ്പെട്ടാലോ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. 2019-ലെ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടു …
മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഗായിക ബോംബെ ജയശ്രീ ലണ്ടനിലെ ആശുപത്രിയിൽ; ശസ്ത്രക്രിയ നടത്തി
മസ്തിഷ്‌കാഘാതത്തെ തുടർന്ന് ഗായിക ബോംബെ ജയശ്രീ ലണ്ടനിലെ ആശുപത്രിയിൽ; ശസ്ത്രക്രിയ നടത്തി
സ്വന്തം ലേഖകൻ: കർണാടക സംഗീതജ്ഞയും ഗായികയുമായ ബോംബെ ജയശ്രിയെ മസ്തിഷ്‌കാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലണ്ടനിലെ ഹോട്ടലിൽ അബോധാവസ്ഥയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ജയശ്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഉടൻ തന്നെ ശസ്ത്രക്രിയ നടത്തിയെങ്കിലും നിലവിൽ കോമയിലാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം രാത്രി കഴുത്ത് വേദനയുണ്ടെന്ന് പറഞ്ഞിരുന്നതായാണ് റിപ്പോർട്ടുകൾ. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും കഴിക്കാനെത്താതിനെ തുടർന്നാണ് മുറിയിലെത്തി ഹോട്ടൽ ജീവനക്കാർ …
ഏപ്രിൽ 1 മുതൽ സംസ്ഥാനത്തെ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് വർധിപ്പിക്കാൻ തീരുമാനം
ഏപ്രിൽ 1 മുതൽ സംസ്ഥാനത്തെ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് വർധിപ്പിക്കാൻ തീരുമാനം
സ്വന്തം ലേഖകൻ: ഏപ്രിൽ ഒന്നു മുതൽ സംസ്ഥാനത്തെ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് വർധിപ്പിക്കുമെന്നു മന്ത്രി എം.ബി.രാജേഷ്. എത്ര വർധനവുണ്ടാകുമെന്നു തീരുമാനമായിട്ടില്ല. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറവാണെന്നു കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരക്ക് വർധന. കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും 300 ചതുരശ്രമീറ്റർ വരെയുള്ള ചെറുകിട നിര്‍മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടൻ തന്നെ കെട്ടിട നിര്‍മാണ …