1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
വീണ്ടും ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി സിംഗപ്പൂർ; ഖത്തറിൻ്റെ ഹമദ് രണ്ടാം സ്ഥാനത്ത്
വീണ്ടും ലോകത്തെ ഏറ്റവും മികച്ച വിമാനത്താവളമായി സിംഗപ്പൂർ; ഖത്തറിൻ്റെ ഹമദ് രണ്ടാം സ്ഥാനത്ത്
സ്വന്തം ലേഖകൻ: ഏറ്റവും മികച്ച രണ്ടാമത്തെയും മധ്യപൂർവദേശത്തെ ഒന്നാമത്തെയും വിമാനത്താവളത്തിനുള്ള പുരസ്‌കാരം ഹമദ് രാജ്യാന്തര വിമാനത്താവളത്തിന്. വ്യോമ മേഖലയിലെ സുപ്രധാനമായ സ്‌കൈട്രാക്‌സ് വേൾഡ് എയർപോർട്ട് പുരസ്‌കാരമാണിത്. തുടർച്ചയായ 9ാം തവണയാണ് ഈ നേട്ടം. ലോകത്തിലെ മികച്ച വിമാനത്താവള ഷോപ്പിങ്ങിനുള്ള പുരസ്‌കാരവും ഹമദ് വിമാനത്താവളത്തിനാണ്. സിംഗപ്പൂർ ചാൻഗി വിമാനത്താവളമാണ് ഒന്നാം സ്ഥാനത്ത്. ആംസ്റ്റർഡാമിലെ പാസഞ്ചർ ടെർമിനൽ എക്‌സ്‌പോ …
സ്വര്‍ണം കടത്തുന്നവരെക്കുറിച്ച് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് കിലോയ്ക്ക് 1.5 ലക്ഷം രൂപ പ്രതിഫലം
സ്വര്‍ണം കടത്തുന്നവരെക്കുറിച്ച് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് കിലോയ്ക്ക് 1.5 ലക്ഷം രൂപ പ്രതിഫലം
സ്വന്തം ലേഖകൻ: കരിപ്പൂര്‍ വിമാനത്താവളംവഴി കടത്താന്‍ ശ്രമിച്ച 1.1 കോടിയുടെ സ്വര്‍ണവും എട്ടുലക്ഷം രൂപയുടെ വിദേശ കറന്‍സിയും കസ്റ്റംസ് പിടികൂടി. വിവിധ കേസുകളിലായി താമരശ്ശേരി രായരുകണ്ടി റാഷിക് (27), മലപ്പുറം അരീക്കോട് പാമ്പോടന്‍ മുനീര്‍ (27), വടകര മാദലന്‍ സെര്‍ബീല്‍ (26) എന്നിവരാണ് പിടിയിലായത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദോഹയില്‍നിന്നാണ് റാഷിക് കോഴിക്കോട്ടെത്തിയത്. ഇയാളില്‍നിന്ന് …
ബ്രഹ്മപുരം: പൂര്‍ണ ഉത്തരവാദി ത്വം സര്‍ക്കാരിന്; വേണ്ടിവന്നാ ല്‍ 500 കോടി പിഴ ചുമത്തുമെ ന്നും ഹരിത ട്രിബ്യൂണല്‍
ബ്രഹ്മപുരം: പൂര്‍ണ ഉത്തരവാദി ത്വം സര്‍ക്കാരിന്; വേണ്ടിവന്നാ ല്‍ 500 കോടി പിഴ ചുമത്തുമെ ന്നും ഹരിത ട്രിബ്യൂണല്‍
സ്വന്തം ലേഖകൻ: ബ്രഹ്മപുരം വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍. വേണ്ടി വന്നാല്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് 500 കോടി രൂപ പിഴയീടാക്കുമെന്നും ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കി. ഇപ്പോൾ ഉണ്ടായിരിക്കുന്ന പ്രശ്‌നങ്ങൾക്ക് കാരണം മോശം ഭരണമാണെന്നും സര്‍ക്കാരിനാണ് ബ്രഹ്മപുരം പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്വമെന്നും ട്രിബ്യൂണൽ ചെയർപേർസൺ എ കെ. ഗോയലിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് …
യുവതിയെ കൊന്ന് ഹൃദയം മുറിച്ചെടുത്ത് കിഴങ്ങ് ചേർത്ത് കറിവച്ചു; 3 പേരെ വധിച്ചു; പ്രതിക്ക് 5 ജീവപര്യന്തം
യുവതിയെ കൊന്ന് ഹൃദയം മുറിച്ചെടുത്ത് കിഴങ്ങ് ചേർത്ത് കറിവച്ചു; 3 പേരെ വധിച്ചു; പ്രതിക്ക് 5 ജീവപര്യന്തം
സ്വന്തം ലേഖകൻ: യുഎസിൽ മൂന്നുപേരെ കൊലപ്പെടുത്തുകയും ഇരകളിലൊരാളുടെ ഹൃദയം പുറത്തെടുത്ത് പാചകം ചെയ്യുകയും ചെയ്ത യുവാവിന് ജീവപര്യന്തം തടവ്. ഒക്‌ലഹോമയിലെ ലോറന്‍സ് പോള്‍ ആന്‍ഡേഴ്‌സണി(44)നാണ് കോടതി തുടര്‍ച്ചയായ അഞ്ച് ജീവപര്യന്തം വിധിച്ചത്. 2021-ലായിരുന്നു ദാരുണമായ സംഭവം. ബന്ധുവായ ലിയോണ്‍(67), ഇദ്ദേഹത്തിന്റെ കൊച്ചുമകളായ നാലു വയസ്സുകാരി, അയല്‍ക്കാരിയായ ആന്‍ഡ്രിയ ബ്ലാങ്കന്‍ഷിപ്പ്(41) എന്നിവരെയാണ് ലോറന്‍സ് കൊലപ്പെടുത്തിയത്. തുടര്‍ച്ചയായി നടന്ന …
സ്വദേശിവൽക്കരണം: കുവൈ ത്തില്‍ പ്രവാസി ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം
സ്വദേശിവൽക്കരണം: കുവൈ ത്തില്‍ പ്രവാസി ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം
സ്വന്തം ലേഖകൻ: കുവൈത്തില്‍ പ്രവാസി ജീവനക്കാരെ പിരിച്ച് വിടാനൊരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം. അധ്യയന വർഷത്തിന്റെ അവസാനത്തോടെ ആയിരത്തിലധികം അധ്യാപകരെ പിരിച്ചുവിടുമെന്നാണ് സൂചനകള്‍. നിലവിലെ അധ്യയന വര്‍ഷം പൂർത്തിയാകുന്ന മുറക്ക് അധ്യാപകരെ ഒഴിവാക്കണമെന്നും അതിനുള്ള നടപടികൾ ഉടൻ ആരംഭിക്കണമെന്നും മന്ത്രാലയം വിദ്യാഭ്യാസ സഥാപനങ്ങൾക്ക് നിര്‍ദ്ദേശം നല്‍കിയതായി പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോർട്ടുചെയ്തു. ഓരോ വിഷയങ്ങളിലും കുവൈത്തി …
വീസ പേപ്പറുകള്‍ വ്യാജം; കാനഡയില്‍ 700 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാടുകടത്തല്‍ ഭീഷണിയില്‍
വീസ പേപ്പറുകള്‍ വ്യാജം; കാനഡയില്‍ 700 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നാടുകടത്തല്‍ ഭീഷണിയില്‍
സ്വന്തം ലേഖകൻ: വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള അഡ്മിഷന്‍ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് അധികൃതര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള എഴുനൂറോളം വിദ്യാര്‍ഥികള്‍ കാനഡയില്‍ പ്രതിസന്ധിയില്‍. ഇവരെ നാട്ടിലേക്ക് മടക്കി അയക്കാനുള്ള നടപടിയിലേക്ക് അധികൃതര്‍ കടന്നു. വിദ്യാര്‍ഥികള്‍ക്ക് കനേഡിയന്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ (സിബിഎസ്എ) കത്ത് ലഭിച്ചതായാണ് വിവരം. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ 700 വിദ്യാർഥികൾ ജലന്ധര്‍ …
2046ലെ വാലന്റൈന്‍സ് ദിനം ഭൂമിയുടെ ചരമദിനം? പിസ ഗോപുരത്തോളം വലുപ്പമുള്ള ഛിന്നഗ്രഹം വരുന്നു!
2046ലെ വാലന്റൈന്‍സ് ദിനം ഭൂമിയുടെ ചരമദിനം? പിസ ഗോപുരത്തോളം വലുപ്പമുള്ള ഛിന്നഗ്രഹം വരുന്നു!
സ്വന്തം ലേഖകൻ: 2046ലെ വാലന്റൈന്‍സ് ദിനം ഭൂമിക്ക് ഒരു കരിദിനമായി മാറുമോ എന്ന ആശങ്കയിലാണ് ശാസ്ത്രലോകം. അന്ന് പിസ ഗോപുരത്തോളം വലുപ്പമുള്ള ഛിന്നഗ്രഹം ഭൂമിയില്‍ വന്നിടിക്കാനുള്ള സാധ്യതയുണ്ടെന്നാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ മുന്നറിയിപ്പ് നല്‍കുന്നത്. ഇപ്പോഴത്തെ കണക്കനുസരിച്ച് 560ല്‍ ഒന്നു സാധ്യതയാണ് കല്‍പിക്കപ്പെട്ടിരിക്കുന്നതെങ്കിലും ഭാവിയില്‍ ഇതിന്റെ സഞ്ചാരപഥം മാറാനിടയുണ്ട്. അതുകൊണ്ടുതന്നെ 2023ഡിഡബ്ല്യു എന്നു പേരിട്ടിരിക്കുന്ന …
സമാധാന നൊബേല്‍; പ്രധാനമന്ത്രി മോദിയും പരിഗണനയിലെന്ന് നൊബേല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍
സമാധാന നൊബേല്‍; പ്രധാനമന്ത്രി മോദിയും പരിഗണനയിലെന്ന് നൊബേല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നൊബേല്‍ സമ്മാന കമ്മിറ്റി ഡെപ്യൂട്ടി ലീഡര്‍ അസ്​ലേ തോജെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു വെളിപ്പെടുത്തല്‍. മോദിയുടെ ഭരണനയങ്ങള്‍ രാജ്യത്തെ സമ്പന്നവും ശക്തവുമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോദി വളരെ വിശ്വസ്തനായ നേതാവാണ്. അദ്ദേഹത്തിന് യുദ്ധങ്ങള്‍ അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാന്‍ …
ബഹിരാകാശ വിനോദ സഞ്ചാരത്തിന് ഐഎസ്ആര്‍ഒയും; ടിക്കറ്റിന് വില ആറ് കോടി!
ബഹിരാകാശ വിനോദ സഞ്ചാരത്തിന് ഐഎസ്ആര്‍ഒയും; ടിക്കറ്റിന് വില ആറ് കോടി!
സ്വന്തം ലേഖകൻ: ഒടുവില്‍ ഇന്ത്യക്കാര്‍ക്കും ബഹിരാകാശ വിനോദ സഞ്ചാരത്തിനുളള അവസരമൊരുങ്ങിയിരിക്കുന്നു. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ ഏജന്‍സിയായ ഐ.എസ്.ആര്‍.ഒ തന്നെയാണ് ഈ സ്വപ്‌നയാത്രയ്ക്കുള്ള അവസരമൊരുക്കുന്നത്‌. 2030 ഓടെയായിരിക്കും ഇന്ത്യയുടെ സ്വന്തം ബഹിരാകാശ വിനോദ സഞ്ചാര മൊഡ്യൂള്‍ കുതിച്ചുയരുക. ആറ് കോടി രൂപയോളമായിരിക്കും ഒരാള്‍ക്ക് ബഹിരാകാശ വിനോദ സഞ്ചാരത്തിനായി മുടക്കേണ്ടി വരിക. ഇന്ത്യയുടെ സ്വന്തം സ്‌പേസ് ടൂറിസം മൊഡ്യൂളിന്റെ …
കുവൈത്തില്‍ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നല്‍കുന്നതിന് നിയന്ത്രണം
കുവൈത്തില്‍ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നല്‍കുന്നതിന് നിയന്ത്രണം
സ്വന്തം ലേഖകൻ: കുവൈത്തിൽ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നതിന് നിയന്ത്രണം ഏർപ്പെടുത്താൻ നീക്കം. ഡ്രൈവിംഗ് ലൈസൻസിന് അപേക്ഷിക്കുന്ന പ്രവാസികളുടെ മിനിമം വേതനം വർധിപ്പിക്കണമെന്നതാണ് പ്രധാന വ്യവസ്ഥ. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം പുതിയ ചട്ടങ്ങൾ തയ്യാറാക്കിയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിൻറെ ഭാഗമായാണ് പുതിയ ചട്ടങ്ങൾ ട്രാഫിക് വിഭാഗത്തിൻറെ നേതൃത്വത്തിൽ തയ്യാറാക്കിയത്. …