സ്വന്തം ലേഖകൻ: സൗദി പൗരന്മാർക്ക് ഇലക്ട്രോണിക് വീസ (ഇ-വീസ) സംവിധാനം ഇന്ത്യ പുനരാരംഭിച്ചു. റിയാദിലെ ഇന്ത്യൻ എംബസിയാണ് ഇക്കാര്യം അറിയിച്ചത്. ഇ-ടൂറിസ്റ്റ് വീസ, ഇ-ബിസിനസ് വീസ, ഇ-മെഡിക്കൽ വീസ, ഇ-മെഡിക്കൽ അറ്റൻഡന്‍സ് വീസ, ഇ-കോൺഫറൻസ് എന്നിങ്ങനെ അഞ്ച് ഉപവിഭാഗങ്ങളിലും ഇ-വീസ പുനഃസ്ഥാപിച്ചു. ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് വീസ നേടാം. ഇന്ത്യന്‍ വീസ ഓണ്‍ലൈന്‍ (https://indianvisaonline.gov.in/evisa/tvoa.html) എന്ന …
സ്വന്തം ലേഖകൻ: 60 വയസ്സിനു മുകളിലുള്ള ബിരുദമില്ലാത്ത പ്രവാസികൾക്ക് വർക്ക് പെർമിറ്റ് അനുവദിക്കുന്നതിനുള്ള നടപടിക്രമങ്ങളിൽ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ഇളവു വരുത്തി. പ്രായപരിധി മൂലം സർക്കാർ സേവനം അവസാനിച്ചാൽ ഇവരെ സ്വകാര്യ മേഖലയിൽ തുടരാൻ അനുവദിക്കുന്നതാണ് പ്രധാന ഭേദഗതി. കുവൈത്തിലുള്ള കുടുംബത്തോടൊപ്പം തുടരാൻ ആഗ്രഹിക്കുന്നവരെയും നിലനിർത്തും. സർക്കാർ, സ്വകാര്യ മേഖലകളിലുള്ള 60 കഴിഞ്ഞവരുടെ സേവനം …
സ്വന്തം ലേഖകൻ: ലോക ചരിത്രത്തിലെ എക്കാലത്തെയും ഏറ്റവും വലിയ അന്വേഷണങ്ങളിലൊന്നാണ് മലേഷ്യ എയർലൈൻസിന്റെ യാത്രാവിമാനം എംഎച്ച്370 എങ്ങനെ അപ്രത്യക്ഷമായി എന്നത്. 2014 മാർച്ച് 8ന് ക്വാലലംപുരിൽനിന്നു ബെയ്ജിങ്ങിലേക്കു പറക്കുന്നതിനിടെയാണ് വിമാനം അപ്രത്യക്ഷമായത്. അന്നു തുടങ്ങിയ അന്വേഷണം ഇന്നും തുടരുകയാണ്. ഇത്രയും വലിയ വിമാനം എവിടെ പോയി? സാങ്കേതിക സംവിധാനങ്ങൾക്കൊന്നും ഇതുവരെ കൃത്യമായ തെളിവു പോലും കണ്ടെത്താൻ …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് 46 പേർക്ക് H1N1 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. വയറിളക്കവും ചിക്കൻപോക്സും വ്യാപിക്കുന്നതായും വലിയ ജാഗ്രത പുലർത്തണമെന്നും ഉന്നതല യോഗത്തിന് ശേഷം മന്ത്രി അറിയിച്ചു. പനി ബാധിച്ചു ആശുപത്രിയിൽ എത്തുന്നവരുടെ സ്രവം പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ധാരാളം വെള്ളം കുടിക്കണം; ദാഹിക്കുന്നത് വരെ കാത്തിരിക്കരുത്. തിളപ്പിച്ചാറ്റിയ വെള്ളം …
സ്വന്തം ലേഖകൻ: രാജ്യത്തെ ജനസംഖ്യ നിരക്കും വിവിധ മേഖലകളിലെ സ്വദേശി-വിദേശി അനുപാതവും സെൻട്രൽ അഡ്മിനിസ്ട്രേഷൻ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ടു. കഴിഞ്ഞ വർഷത്തെ അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. കണക്കുപ്രകാരം 4,385,717 ആണ് കുവൈത്തിലെ മൊത്തം ജനസംഖ്യ. ഇവരിൽ 1,488,716 പേര് സ്വദേശികളും 2,897,001 പേര് പ്രവാസികളുമാണ്. സ്വദേശികളിൽ 729,638 പുരുഷന്മാരും 759,078 സ്ത്രീകളുമാണ്. പ്രവാസി പുരുഷന്മാരുടെ എണ്ണം …
സ്വന്തം ലേഖകൻ: ബ്രഹ്മപുരത്ത് നിന്നുള്ള വിഷപ്പുക ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായതോടെ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രായമായവര്‍ തുടങ്ങി അപകടസാധ്യതയുള്ളവര്‍ കഴിവതും വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ ശ്രമിക്കണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു. പുറത്തിറങ്ങുമ്പോള്‍ എന്‍ 95 മാസ്ക് ധരിക്കണമെന്നും നിർദേശമുണ്ട്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി നിരവധിപ്പേർ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയതോടെയാണ് എട്ടാം ദിവസം ആരോഗ്യവകുപ്പ് …
സ്വന്തം ലേഖകൻ: ഐഎസ്ആർഒയും യുഎസ് ബഹിരാകാശ ഏജൻസി നാസയും ചേർന്നു വികസിപ്പിച്ച ഭൗമനിരീക്ഷണ റഡാറായ നിസാർ വിക്ഷേപണത്തിനായി ഇന്ത്യയിൽ എത്തിച്ചു. യുഎസ് വ്യോമസേനയുടെ സി–17 എയർ ക്രാഫ്റ്റാണ് നിസാറിനെ കലിഫോർണിയിയിൽനിന്ന് ഇന്ന് ബെംഗളൂരുവിൽ എത്തിച്ചത്. വ്യോമയാന രംഗത്ത് ഇന്ത്യയും യുഎസും തമ്മിലുള്ള സംയുക്ത ഇടപെടൽ ശക്തിപ്പെടുത്താനുള്ള സുപ്രധാന ചുവടുവയ്പ്പായാണ് നിസാറിനെ കാണുന്നത്. ചെയർമാൻ എസ്. സോമനാഥിന്റെ …
സ്വന്തം ലേഖകൻ: ചൈനയിലെ ‘പുഴുമഴ’യാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. ലക്ഷക്കണക്കിന് പുഴുക്കളാണ് ഇങ്ങനെ മഴപോലെ പെയ്തിറങ്ങിയത്. ചൈനയിലെ ബെയ്ജിങ്ങിലാണ് സംഭവം. റോഡിലും വാഹനങ്ങളുടെ പുറത്തും കെട്ടിടങ്ങളിലുമൊക്കെ പുഴുക്കൾ പെയ്തിറങ്ങുകയായിരുന്നു. പുഴുക്കളെ പേടിച്ച് ആളുകളോടെ കുട പിടിച്ച് നടക്കണമെന്നു വരെ അധികൃതർക്ക് മുന്നറിയിപ്പ് നൽകേണ്ടിവന്നു. വിചിത്ര പ്രതിഭാസത്തിനു കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സമീപത്തെ പോപ്ലർ മരത്തിൽ നിന്ന് …
സ്വന്തം ലേഖകൻ: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ശത്രുത വര്‍ധിച്ചുവരുന്നതായും ഇരുരാജ്യങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും യുഎസ് ഇന്റലിജന്‍സ് കമ്മ്യൂണിറ്റി റിപ്പോര്‍ട്ട്. ഇന്ത്യ – ചൈന സംഘര്‍ഷത്തിനുള്ള സാധ്യതയും ഇന്റലിജന്‍സ് പറഞ്ഞുവെച്ചു. മോദിയുടെ കീഴില്‍ ഇന്ത്യ, പാക് പ്രകോപനങ്ങള്‍ക്കെതിരെ കൂടുതല്‍ സൈനിക ശക്തി ഉപയോഗിച്ച് മറുപടി നല്‍കുന്നുണ്ടെന്നും യുഎസ് വ്യക്തമാക്കി. യുഎസ് ഇന്റലിജന്‍സിന്റെ ഭീഷണി വിലയിരുത്തല്‍ റിപ്പോര്‍ട്ടിലാണ് …
സ്വന്തം ലേഖകൻ: സൗദി, ബഹ്റെെൻ രാജ്യങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന വഴിയായ കിംഗ് ഫഹദ് കോസ്‌വേയിൽ ഗതാഗത പ്രതിസന്ധി. കഴിഞ്ഞ ദിവസം മുതൽ ആണ് ഇവിടെ ഗതാഗത പ്രതിസന്ധി തുടങ്ങിയത്. മണിക്കൂറുകൾ കാത്തിരുന്ന ശേഷമാണ് പലർക്കും അതിർത്തി കടക്കാൻ സാധിച്ചത്. യാത്രക്കാരുടെ നിര നീണ്ടതിനാൽ പലരും വലിയ ബുദ്ധിമുട്ടിലായി യാത്രക്കായി. പിന്നീട് മണിക്കൂറുകൾ കാത്തിരുന്ന് കടൽ കടന്നു. …