സ്വന്തം ലേഖകൻ: കുവൈത്ത് 62ാം ദേശീയദിനാഘോഷ നിറവിൽ. അധിനിവേശ മുക്ത കുവൈത്ത് 32 വർഷം പിന്നിട്ടതിന്റെ സ്മരണാർഥം ഇന്ന് വിമോചന ദിനമായും ആചരിക്കുന്നു. വാരാന്ത്യവും ദേശീയ–വിമോചന ദിനാഘോഷങ്ങളും ഒത്തുവന്നതോടെ ആഘോഷത്തിമർപ്പിലാണ് സ്വദേശികളും വിദേശികളും. സർക്കാർ, സ്വകാര്യ കമ്പനികളുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലായി നടക്കുന്ന വെടിക്കെട്ട്, ലേസർ ഷോ, ചരിത്ര പ്രദർശനം, പരേഡ് തുടങ്ങിയ ആഘോഷ പരിപാടികളിൽ …
സ്വന്തം ലേഖകൻ: കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് കഴിഞ്ഞദിവസം ദമാമിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ വാൽഭാഗം റൺവേയിൽ ഉരഞ്ഞ സംഭവത്തിൽ മുഖ്യപൈലറ്റിന് വലിയ പിഴവുണ്ടായതായി കണ്ടെത്തൽ. മുംബൈയിലെ എയർ ഇന്ത്യയുടെ ഓപ്പറേഷൻസ് വിഭാഗത്തിന്റെ പ്രാഥമിക അന്വേഷണത്തിലാണിത്. വിമാനം പറത്തുന്നതിനാവശ്യമായ വൈദഗ്ധ്യംപോരെന്ന് വ്യക്തമായതിനെത്തുടർന്ന് ഇവരെ ജോലിയിൽനിന്ന് താത്കാലികമായി മാറ്റിനിർത്തി. മുഖ്യപൈലറ്റ് സഞ്ജയ് ശരൺ, സഹപൈലറ്റ് സാഗരിക എന്നിവർക്കെതിരേയാണ് നടപടി. രണ്ടാഴ്ച നിർബന്ധിത …
സ്വന്തം ലേഖകൻ: ആധുനിക കൃഷിരീതികള്‍ പഠിക്കാന്‍ കേരളത്തില്‍ നിന്നും ഇസ്രയേലില്‍ എത്തിയ സംഘത്തില്‍ നിന്നും കാണാതായ കണ്ണൂര്‍ സ്വദേശി ബിജു കുര്യന്‍ തിങ്കളാഴ്ച തിരിച്ചെത്തിയേക്കും. അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമമായ ദി ഹിന്ദുവാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇസ്രയേലിലെ ടെല്‍ അവീവ് വിമാനത്താവളത്തില്‍ നിന്ന് ഞായറാഴ്ച ഉച്ചയോടെ കേരളത്തിലേക്ക് വിമാനം കയറുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. …
സ്വന്തം ലേഖകൻ: വിമാനടിക്കറ്റ് മാത്രം ചെലവാക്കി 84 രാജ്യങ്ങൾ കറങ്ങിയ ലിസി സീയറാണ് ഇപ്പോൾ താരം. ലിസിക്കൊപ്പം യാത്രകളിൽ പങ്കാളിയും ഒപ്പമുണ്ട്. 51 കാരിയായ ലിസിയും ഭർത്താവ് അലൻ വെസ്റ്റോളുമാണ് ഇത്തരത്തിൽ യാത്ര ചെയ്ത് ആളുകളെ അമ്പരിപ്പിച്ചിരിക്കുന്നത്. യാത്രകൾ ഏറെ ഇഷ്ടമായിരുന്നെങ്കിലും തന്റെ വരുമാനം വെച്ച് യാത്രകൾ ചെയ്യുക എന്നത് ലിസിക്ക് ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. …
സ്വന്തം ലേഖകൻ: ഇന്ത്യക്കാരനായ അജയ് ബാംഗ (63) ലോകബാങ്ക് പ്രസിഡന്റാകും. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ബാംഗയെ ലോകബാങ്ക് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശം ചെയ്തത്. നിലവിലെ പ്രസിഡന്റ് ഡേവിഡ് മാൽപാസ് ഏപ്രിലിൽ വിരമിക്കുന്ന സാഹചര്യത്തിലാണ് ഏറ്റവും വലിയ ഓഹരിയുടമയായ യുഎസ് പുതിയ പ്രസിഡന്റിനെ നിർദേശിച്ചത്. ലോകബാങ്ക് എക്സിക്യൂട്ടീവ് ബോർഡ് അംഗീകരിച്ചതിനു ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനം. ജനറൽ …
സ്വന്തം ലേഖകൻ: വിദേശത്തേക്ക് പണമയയ്ക്കുമ്പോള്‍ മുഴുന്‍ തുകയ്ക്കും സ്രോതസില്‍ തന്നെ 20 ശതമാനം നികുതി പിടിക്കാൻ ഇന്ത്യൻ സർക്കാരിന്റെ പുതിയ തീരുമാനം. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്രബജറ്റിലാണ് Tax Collected at Source (TCS) എന്ന പേരിലുള്ള നികുതി നിർദേശങ്ങളിലെ ഈ മാറ്റങ്ങളുളളത്. വിദ്യാഭ്യാസ ചെലവുകള്‍ക്കോ, ചികിത്സയ്‌ക്കോ അല്ലാതെ മറ്റാവശ്യങ്ങള്‍ക്കായി അയക്കുന്ന പണത്തിനെല്ലാം ഇത്തരത്തിൽ …
സ്വന്തം ലേഖകൻ: കരിപ്പൂരില്‍ നിന്ന് ദമാമിലേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചിറക്കേണ്ടിവന്ന സംഭവത്തില്‍ വിമാനത്തിന്റെ പൈലറ്റിന് വീഴ്ചയുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. കരിപ്പൂരില്‍നിന്നുള്ള ടേക് ഓഫിന്റെ സമയത്ത് വിമാനത്തിന്റെ പിന്‍ഭാഗം റണ്‍വേയില്‍ ഉരസിയിരുന്നു. ഇത് പൈലറ്റിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പ്രാഥമിക വിലയിരുത്തൽ. പൈലറ്റിനെ താത്ക്കാലികമായി ഡ്യൂട്ടിയില്‍ നിന്ന് മാറ്റിനിര്‍ത്താൻ …
സ്വന്തം ലേഖകൻ: ലോകത്തിലെ തന്നെ ഏറ്റവും ജനകീയമായ മ്യൂസിക്ക് ബാന്റുകളിലൊന്നായ ബാക്‌സ്ട്രീറ്റ് ബോയ്‌സ് 13 വര്‍ഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തുന്നു. തങ്ങളുടെ ഡി.എന്‍.എ വേള്‍ഡ് ടൂറിന്റെ ഭാഗമായി മെയ് മാസത്തിലാണ് ബാന്റ് ഇന്ത്യയില്‍ പരിപാടി അവതരിപ്പിക്കുക. മെയ് 4,5 തിയ്യതികളില്‍ മുംബൈ ജിയോ വേള്‍ഡ് ഗാര്‍ഡന്‍സിലും ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തിലുമാണ് പരിപാടി. 2010 ലാണ് ബാക്‌സ്ട്രീറ്റ് …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ചൂട് വർധിക്കുന്നു. പകൽസമയത്ത് മാത്രമല്ല രാത്രികാലങ്ങളിലും അത്യുഷ്ണമാണ് സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 36 മുതൽ 40 ഡിഗ്രി സെൽഷ്യസ് വരെയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനുകളിൽനിന്നുള്ള റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മലബാർ ജില്ലകളിലാണ് ചൂട് കൂടുതൽ അനുഭവപ്പെടുന്നത്. രാത്രിയിൽ 25 ഡിഗ്രിക്ക് മുകളിലാണ് ചൂട്. …
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് മരുന്നിന് വില ഏർപ്പെടുത്തിയ തീരുമാനത്തിൽനിന്ന് പിറകോട്ടില്ലെന്ന് വ്യക്തമാക്കി ആരോഗ്യ മന്ത്രാലയം. മരുന്ന് വിതരണം, മേൽനോട്ടം വഹിക്കൽ എന്നിവക്കു പിന്നിലെ സംവിധാനങ്ങൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. മരുന്നിന് പ്രവാസികൾക്ക് ഫീസ് ചുമത്താനുള്ള തീരുമാനത്തിൽനിന്ന് പിന്നോട്ടുപോകില്ലെന്നും കുവൈത്ത് ടൈംസ് റിപ്പോർട്ട് ചെയ്തു. പ്രവാസികൾക്ക് പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിൽ അഞ്ചു ദീനാർ, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിൽ …