സ്വന്തം ലേഖകൻ: തുർക്കിയിൽ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിന്‍റെ അവശിഷ്ടങ്ങളിൽ കിടന്ന സ്ത്രീയെ രക്ഷപ്പെടുത്തി ഒമാൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുടെ (സിഡിഎഎ) നാഷനൽ സെർച് ആൻഡ് റെസ്‌ക്യൂ ടീം. ഏഴു ദിവസമായി ഇവിടെ കിടക്കുന്ന സ്ത്രീയെയാണ് രക്ഷിച്ചത്. പുറത്തെടുത്ത സത്രീക്ക് ആവശ്യമായ ചികിത്സ നൽകിയ ശേഷം വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ബഹ്‌റൈൻ …
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ (ബിബിസി) ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ഓഫീസില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കി ബിബിസിയുടെ ഡോക്യുമെന്ററി പുറത്ത് വന്നതിന് പിന്നാലെയാണ് റെയ്ഡ്. അന്താരാഷ്ട്ര നികുതിയടക്കമുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങളില്‍ ‘സര്‍വേ’ നടത്തിയെന്നാണ് ആദായ നികുതി വകുപ്പ് അധികൃതര്‍ നല്‍കുന്ന …
സ്വന്തം ലേഖകൻ: കഴിഞ്ഞ കുറച്ച് പതിപ്പുകളിലായി നിരവധി വൻ മാറ്റങ്ങളാണ് വാട്സാപ് കൊണ്ടുവന്നത്. സുരക്ഷയ്ക്കും ഉപയോക്താക്കൾക്ക് സൗകര്യപ്രദവുമായ നിരവധി ഫീച്ചറുകളാണ് പരീക്ഷിക്കുന്നത്. ഒറ്റയടിക്ക് 100 മീഡിയ ഫയലുകൾ വരെ അയയ്ക്കാൻ സാധിക്കുന്ന പുതിയ ഫീച്ചർ ആണ് വാട്സാപ്പിൽ ഉടൻ വരാൻ പോകുന്നത്. ഇത് മെസേജിങ്ങിൽ വലിയൊരു മാറ്റം കൊണ്ടുവരുമെന്നാണ് കരുതുന്നത്. ചില ബീറ്റാ ടെസ്റ്റർമാർക്ക് ഒരേസമയം …
സ്വന്തം ലേഖകൻ: ലോകത്തെ ഏറ്റവും വലിയ സ്‌കോച്ച് വിപണി ഇനി ഫ്രാൻസല്ല. ഇന്ത്യയാണ് ഫ്രാൻസിനെ പിന്തള്ളി ആ സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി വൈനുകളുടെ നാടായ ഫ്രാൻസാണ് ലോകത്ത് ഏറ്റവും കൂടുതൽ സ്‌കോച്ച് കുടിച്ച് തീർത്തിരുന്നത്. എന്നാൽ 2022 ലെ കണക്കുകൾ പ്രകാരം 219 മില്യൺ ബോട്ടിൽ സ്‌കോച്ചാണ് ഇന്ത്യയിൽ ഇറക്കുമതി ചെയ്തത്. ഫ്രാൻസാകട്ടെ …
സ്വന്തം ലേഖകൻ: കഴിഞ്ഞ വർഷം ഒക്ടോബർ 27നുമുമ്പ് വിസയുടെ കാലാവധി കഴിഞ്ഞവർക്ക് ബഹ്റൈനിൽ ആരംഭിച്ച ലേബർ രജിസ്ട്രേഷൻ പദ്ധതിയിൽ ചേരാം. ഇതിനുപുറമെ, െഫ്ലക്സി വിസയിൽ ജോലി ചെയ്യുന്നവർക്കും പദ്ധതിയിൽ ചേരാം. ഐ.സി.ആർ.എഫുമായി സഹകരിച്ച് ഇന്ത്യൻ എംബസി സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) അധികൃതർ വ്യക്തമാക്കിയതാണ് ഇക്കാര്യം. ലേബർ രജിസ്ട്രേഷൻ പദ്ധതി …
സ്വന്തം ലേഖകൻ: എല്‍.ടി.ടി.ഇ നേതാവ് വേലുപ്പിള്ള പ്രഭാകരന്‍ ജീവിച്ചിരിക്കുന്നുണ്ടെന്ന് അവകാശപ്പെട്ട് തമിഴ് സംഘടന. തമിഴ് നാഷണല്‍ മൂവ്മെന്റ് (ടി.എന്‍.എം.) നേതാവ് പി. നെടുമാരന്‍ ആണ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഉചിതമായ സമയത്ത് പ്രഭാകരന്‍ വെളിയില്‍വരുമെന്നും അദ്ദേഹം വ്യക്തമാക്കി. തമിഴ് പുലികളെന്നറിയപ്പെടുന്ന എല്‍.ടി.ടി.ഇയുടെ തലവനായ വേലുപ്പിള്ള പ്രഭാകരന്‍ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്ന് അവകാശപ്പെട്ട നെടുമാരന്‍, അദ്ദേഹം …
സ്വന്തം ലേഖകൻ: ഏഷ്യയിലെ ഏറ്റവും വലിയ ഏയ്‌റോ പ്രദർശനമായ ഏയ്റോ ഇന്ത്യ 2023ന് ബെംഗളൂരുവിൽ തുടക്കം. പോർ, സിവിലയൻ, ചരക്കു വിമാനങ്ങളുടെ കരുത്ത് പ്രകടമാക്കുന്ന 14–ാമത് ഏയ്റോ ഇന്ത്യ പ്രദർശനം യെലഹങ്ക വ്യോമസേന താവളത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. 5 ദിവസം നീളുന്ന ആകാശപ്രകടനം 17നു സമാപിക്കും. ‘‘രാജ്യത്തിന്റെ പുതുശക്തിയും അഭിലാഷവുമാണ് ഏയ്റോ …
സ്വന്തം ലേഖകൻ: അമേരിക്കന്‍ ആകാശത്ത് വീണ്ടും അജ്ഞാത വസ്തു. ഹിരോണ്‍ നദിക്ക് മുകളിലായി പറക്കുകയായിരുന്ന വസ്തുവിനെ പ്രസിഡന്റ് ജോ ബൈഡന്റ നിര്‍ദേശ പ്രകാരം വെടിവെച്ച് വീഴ്ത്തി. ഒരാഴ്ചക്കിടെ അമേരിക്ക വെടി വെച്ചിടുന്ന നാലാമത്തെ അജ്ഞാത വസ്തുവാണ് ഇത്. സൗത്ത് കാരലൈനയില്‍ ചൈനീസ് എത്തിയതായിരുന്നു ആദ്യ സംഭവം. ഇത് ചൈന നടത്തുന്ന ചാരപ്രവര്‍ത്തനത്തിന്റെ ഭാഗമാകാമെന്ന ആശങ്ക ഉന്നയിച്ചുകൊണ്ടായിരുന്നു …
സ്വന്തം ലേഖകൻ: ആറ് മാസങ്ങള്‍ക്ക് മുമ്പാണ് ചൈന, സിംഗപ്പൂര്‍, ഹോങ്കോംഗ്, കൊറിയ, തായ്ലന്‍ഡ്, ജപ്പാന്‍ എന്നീ ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് കോവിഡ് ആര്‍ ടി പി സി ആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കിയത്. ഈ രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം. എന്നാല്‍ കേസുകള്‍ കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. …
സ്വന്തം ലേഖകൻ: കുവൈത്തില്‍ വച്ചുണ്ടായ ഒരു ഫിലിപ്പിനോ വീട്ടുജോലിക്കാരിയുടെ കൊലപാതകത്തെ തുടര്‍ന്ന് ഫിലിപ്പീന്‍സ് റിക്രൂട്ട്‌മെന്റ് നിരോധനം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ഈ വര്‍ഷം അര ലക്ഷത്തോളം ഫിലിപ്പിനോകള്‍ക്ക് ജോലി നഷ്ടമാവുമെന്ന് വിലയിരുത്തല്‍. 2023-ല്‍ തന്റെ രാജ്യത്തെ സ്ത്രീ തൊഴിലാളികളായ ഏകദേശം 47,000 പേര്‍ക്ക് കുവൈത്തില്‍ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുമെന്ന് ഫിലിപ്പീന്‍സ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഈ തൊഴിലാളികളെ കുവൈത്തിലേക്ക് …