1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ ആദ്യഘട്ടം ഇന്ന് തുറക്കും; യാത്രാസമയം 24 ല്‍ നിന്ന് 12 മണിക്കൂറാകും
ഡല്‍ഹി-മുംബൈ എക്സ്പ്രസ് വേ ആദ്യഘട്ടം ഇന്ന് തുറക്കും; യാത്രാസമയം 24 ല്‍ നിന്ന് 12 മണിക്കൂറാകും
സ്വന്തം ലേഖകൻ: ഡല്‍ഹി-മുംബൈ അതിവേഗപാതയുടെ ഡല്‍ഹി-ദൗസ-ലാല്‍സോട്ട് ഭാഗം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഇതോടെ ഡല്‍ഹിയില്‍നിന്ന് ജയ്പുരിലേക്ക് ഇനി മൂന്നരമണിക്കൂര്‍കൊണ്ട് റോഡുമാര്‍ഗമെത്താം. ഡല്‍ഹിയും മുംബൈയും തമ്മില്‍ ബന്ധിപ്പിക്കുകയും യാത്രാസമയം 24 മണിക്കൂറില്‍നിന്ന് 12 മണിക്കൂറായി കുറയ്ക്കുകയും ചെയ്യുന്ന അതിവേഗപാതയുടെ ആദ്യഭാഗമായ 246 കിലോമീറ്റര്‍ സോഹ്ന-ദൗസ സ്‌ട്രെച്ചാണ് പ്രവര്‍ത്തനസജ്ജമായത്. 12,150 കോടി ചെലവിലാണ് ഇത് നിര്‍മിച്ചത്. …
തുർക്കി ഭൂകമ്പം: 17കാരൻ മരണവുമായി പൊരുതിയത് 94 മണിക്കൂർ; ജീവിച്ചത് സ്വന്തം മൂത്രം കുടിച്ച്
തുർക്കി ഭൂകമ്പം: 17കാരൻ മരണവുമായി പൊരുതിയത് 94 മണിക്കൂർ; ജീവിച്ചത് സ്വന്തം മൂത്രം കുടിച്ച്
സ്വന്തം ലേഖകൻ: അദ്നാന്‍ മുഹമ്മദ് കൊര്‍ക്കുട്ട് വീട്ടുകാര്‍ക്കൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണ് എല്ലാം തകര്‍ത്തെറിഞ്ഞ് ഭൂകമ്പം എത്തിയത്. 17- കാരനായ അദ്‌നാന്‍ പിന്നെ നാലുദിവസത്തിലേറെ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അനങ്ങാനാകാതെ കിടന്നു. 94 മണിക്കൂറിനുശേഷം രക്ഷാപ്രവര്‍ത്തകര്‍ ജീവനോട് ആശുപത്രിയിലെത്തിച്ചു. അതിനിടെ അനുഭവിച്ചത് സമാനതകളില്ലാത്ത കഷ്ടപ്പാടുകള്‍. ദാഹം സഹിക്കവയ്യാതെ സ്വന്തം മൂത്രം കുടിച്ചെന്ന് അദ്നാന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തകരെ അകലെ കാണുന്നുണ്ടായിരുന്നു. പക്ഷേ, അവര്‍ …
40,000 അടി ഉയരത്തില്‍ പറന്ന് അജ്ഞാത വസ്തു! മിസൈൽ അയച്ച് വീഴ്ത്തി യുഎസ് പോർവിമാനം
40,000 അടി ഉയരത്തില്‍ പറന്ന് അജ്ഞാത വസ്തു! മിസൈൽ അയച്ച് വീഴ്ത്തി യുഎസ് പോർവിമാനം
സ്വന്തം ലേഖകൻ: യുഎസ് വ്യോമാതര്‍ത്തിയില്‍ കണ്ടെത്തിയ അജ്ഞാത വസ്തുവിനെ പോർവിമാനം വെടിവച്ച് വീഴ്ത്തി. അലക്‌സയില്‍ 40,000 അടി ഉയരത്തില്‍ പറക്കുകയായിരുന്ന വസ്തുവിനെയാണ് യുഎസ് സൈന്യം തകര്‍ത്തത്. 24 മണിക്കൂർ സമയം നിരീക്ഷിച്ച ശേഷമാണ് ദൗത്യം നടപ്പിലാക്കിയത്. വിമാന സര്‍വീസുകള്‍ക്ക് അപകടമുണ്ടാകുമെന്ന് കരുതിയാണ് അജ്ഞാത വസ്തുവിനെ വെടിവച്ച് വീഴ്ത്താന്‍ നിര്‍ദ്ദേശം നല്‍കിയത്. തന്റെ ഉത്തരവനുസരിച്ച് കനേഡിയൻ വ്യോമാതിർത്തിയിൽ …
ജമ്മു കശ്മീരില്‍ കണ്ടെത്തിയ ത് ‘വെള്ള സ്വര്‍ണം; രാജ്യത്തെ ആദ്യ ലിഥിയം നിക്ഷേപത്തിൻ്റെ പ്രാധാന്യം
ജമ്മു കശ്മീരില്‍ കണ്ടെത്തിയ ത് ‘വെള്ള സ്വര്‍ണം; രാജ്യത്തെ ആദ്യ ലിഥിയം നിക്ഷേപത്തിൻ്റെ പ്രാധാന്യം
സ്വന്തം ലേഖകൻ: ജമ്മു കശ്മീരിലെ റിയാസി ജില്ലയിൽ ലിഥിയം നിക്ഷേപം കണ്ടെത്തിയിരിക്കുകയാണു ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്ഐ). രാജ്യത്താദ്യമായാണു ലിഥിയം ശേഖരം കണ്ടെത്തുന്നത്. 59 ലക്ഷം ടൺ വരുന്ന ശേഖരം സലാൽ-ഹൈമാന പ്രദേശത്താണു കണ്ടെത്തിയത്. നോൺ ഫെറസ് മെറ്റലായ ലിഥിയം, വൈദ്യുത വാഹനങ്ങളുടെ ബാറ്ററികളുടെ പ്രധാന ഘടകമാണ്. 2021-22 മുതൽ നിരീക്ഷണം നടക്കുന്ന “റിയാസി …
ടെക്നോളജി രംഗത്ത് പിരിച്ചുവിടൽ തരംഗം; ഈ വർഷം ജോലി നഷ്ടമായത് ഒരു ലക്ഷത്തിലധികം പേർക്ക്
ടെക്നോളജി രംഗത്ത് പിരിച്ചുവിടൽ തരംഗം; ഈ വർഷം ജോലി നഷ്ടമായത് ഒരു ലക്ഷത്തിലധികം പേർക്ക്
സ്വന്തം ലേഖകൻ: പുതുവർഷംതുടങ്ങി രണ്ടുമാസം പൂർത്തിയാകും മുമ്പ് ടെക്നോളജിരംഗത്ത് ആഗോളതലത്തിൽ ജോലിനഷ്ടമായത് ഒരു ലക്ഷത്തിലധികം പേർക്ക്. ഫെബ്രുവരി 10 വരെ 332 കമ്പനികൾ ചേർന്ന് 1,00,746 പേരെ പിരിച്ചുവിട്ടതായാണ് കണക്കുകൾ. ദിവസവും ശരാശരി 2,457 പേർക്ക് ജോലി നഷ്ടമാകുന്നു. ഇന്റർനെറ്റ് സെർച്ച് കമ്പനിയായ യാഹൂ ആണ് പട്ടികയിൽ അവസാനമായെത്തിയത്. കമ്പനിയുടെ മൊത്തംജീവനക്കാരുടെ 20 ശതമാനം വരുന്ന …
ഓപ്പറേഷന്‍ ദോസ്ത്; തുർക്കി യിൽ അവശിഷ്ടങ്ങള്‍ക്കി ടയിൽ നിന്ന് എട്ടു വയസ്സുകാരി യെ രക്ഷിച്ച് ഇന്ത്യൻ സംഘം
ഓപ്പറേഷന്‍ ദോസ്ത്; തുർക്കി യിൽ അവശിഷ്ടങ്ങള്‍ക്കി ടയിൽ നിന്ന് എട്ടു വയസ്സുകാരി യെ രക്ഷിച്ച് ഇന്ത്യൻ സംഘം
സ്വന്തം ലേഖകൻ: ഭൂകമ്പം പിടിച്ചുലച്ച തുര്‍ക്കിയിലും സിറിയയിലും തുടര്‍ച്ചയായ അഞ്ചാം ദിവസവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇപ്പോഴും നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന വിവരം. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്ത്യയില്‍ നിന്നും ദേശീയ ദുരന്ത പ്രതികരണ സേനയുടെ (എന്‍.ഡി.ആര്‍.എഫ്) സംഘവും പങ്കാളികളായിരുന്നു. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിന്ന് ഇന്ത്യന്‍ സംഘം എട്ടു വയസ്സുകാരിയായ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തയതായി എന്‍.ഡി.ആര്‍.എഫ്. വക്താവ് വെള്ളിയാഴ്ച …
ഹിന്‍ഡന്‍ബര്‍ഗിനെതിരെ യു എസിൽ നിയമ പോരാട്ടത്തിന് അദാനി ഗ്രൂപ്പ്; അമേരിക്കന്‍ നിയമ സ്ഥാപനവുമായി ധാരണ
ഹിന്‍ഡന്‍ബര്‍ഗിനെതിരെ യു എസിൽ നിയമ പോരാട്ടത്തിന് അദാനി ഗ്രൂപ്പ്; അമേരിക്കന്‍ നിയമ സ്ഥാപനവുമായി ധാരണ
സ്വന്തം ലേഖകൻ: അമേരിക്ക കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫോറന്‍സിക് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നിയമ നടപടിക്കൊരുങ്ങി അദാനി ഗ്രൂപ്പ്. വിഷയത്തില്‍ അമേരിക്കയിലെ തന്നെ വാക്ടെല്‍, ലിറ്റണ്‍, റോസന്‍ ആന്‍ഡ് കാറ്റ്‌സ് എന്ന നിയമ സ്ഥാപനവുമായി അദാനി ഗ്രൂപ്പ് ധാരണയിലെത്തി. നിയമനടപടികള്‍ സംബന്ധിച്ച്‌ വാക്ടെല്ലിലെ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയെന്നാണ് വിവരം. സങ്കീര്‍ണ്ണമായ വലിയ ഇടപാടുകളുമായി ബന്ധപ്പെട്ട …
സൂര്യന്റെ ഒരു വലിയ ഭാഗം അടർന്ന് മാറി! ഭൂമിയിൽ വാർത്താ വിതരണത്തെ ബാധിച്ചേക്കാം
സൂര്യന്റെ ഒരു വലിയ ഭാഗം അടർന്ന് മാറി! ഭൂമിയിൽ വാർത്താ വിതരണത്തെ ബാധിച്ചേക്കാം
സ്വന്തം ലേഖകൻ: സൂര്യൻ എല്ലായ്പ്പോഴും ഗവേഷക ലോകത്തെ ആകർഷിച്ചിട്ടുണ്ട്. ഇപ്പോൾ, ഒരു പുതിയ സംഭവവികാസം ശാസ്ത്രജ്ഞരെ അപ്പിക്കുകയാണ്. സൂര്യന്റെ ഉപരിതലത്തിൽ നിന്ന് ഒരുഭാഗം അടർന്ന് പോയതായാണ് ശാസ്ത്ര ലോകത്തിന്റെ കണ്ടെത്തൽ. ഇതോടെ ഉത്തര ധ്രുവത്തിൽ ചുഴലിക്കാറ്റിന് സമാനമായ സാഹചര്യം രൂപപ്പെട്ടെന്ന് റിപ്പോര്‍ട്ടുണ്ട്. എൻ ഡി ടി വി ഉൾപ്പെടയുള്ള ദേശീയ മാധ്യമങ്ങൾ ഇത് സംബന്ധിച്ച വിവരങ്ങൾ …
ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവി ലേക്ക് മാറ്റും; വ്യാജ പ്രചാരണ ങ്ങൾക്ക് എതിരെ മകൻ
ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവി ലേക്ക് മാറ്റും; വ്യാജ പ്രചാരണ ങ്ങൾക്ക് എതിരെ മകൻ
സ്വന്തം ലേഖകൻ: മുന്‍ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎല്‍എയുമായ ഉമ്മന്‍ ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി നാളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ചയാണ് നിംസ് ആശുപത്രിയില്‍ ഉമ്മന്‍ ചാണ്ടിയെ പ്രവേശിപ്പിച്ചത്. ന്യൂമോണിയ ഭേദമായ സാഹചര്യത്തിലാണ് ബെംഗളൂരുവിലേക്ക് കൊണ്ടുപോകാനുള്ള തീരുമാനം. എഐസിസി ഏര്‍പ്പാടാക്കുന്ന ചാര്‍ട്ടേഡ് വിമാനത്തിലായിരിക്കും ഉമ്മന്‍ ചാണ്ടിയെ ബെംഗളൂരുവിലേക്ക് മാറ്റുക. കോണ്‍ഗ്രസ് നേതാവ് കെ …
ഖത്തറിൽ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം; കരട് നിയമത്തിന് അംഗീകാരം
ഖത്തറിൽ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണം; കരട് നിയമത്തിന് അംഗീകാരം
സ്വന്തം ലേഖകൻ: രാജ്യത്തെ സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം നടപ്പാക്കാനുള്ള നീക്കങ്ങൾ ശക്തമാക്കി. ഇതു സംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചു. സ്വകാര്യ മേഖലയിലെ തൊഴിൽ തസ്തികകൾ മിക്കതും സ്വദേശികൾക്ക് മാത്രമാക്കുന്നതാണ് നിയമം. ഉയർന്ന തസ്തികകളിൽ സ്വദേശികളുടെ പ്രാതിനിധ്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള കരട് നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ച് ഓരോ തൊഴിൽ വിഭാഗത്തിലും നടപ്പാക്കേണ്ട സ്വദേശിവൽക്കരണത്തിന്റെ തോത് …