സ്വന്തം ലേഖകൻ: ഗാര്‍ഹിക തൊഴിലാളികളെ അയക്കുന്നതിനു വിലക്കുമായി ഫിലിപ്പൈൻസ്. കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നത് താല്‍ക്കാലികമായി വിലക്കിയതായി ഫിലിപ്പൈൻ കുടിയേറ്റ തൊഴിൽ മന്ത്രി സൂസൻ ഒപ്ലെ പ്രഖ്യാപിച്ചു. കുവൈത്ത് സര്‍ക്കാരുമായി ഫിലിപ്പിനോ തൊഴിലാളികളുടെ സംരക്ഷണത്തിന് കൂടുതൽ ഉറപ്പ് നൽകാവാനുള്ള ഉഭയകക്ഷി ചർച്ചകൾ നടന്നുവരികയാണെന്നും കരാര്‍ നിലവില്‍ വരുന്നത് വരെ കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയയ്ക്കുന്നത് നിർത്താൻ …
സ്വന്തം ലേഖകൻ: ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. 2011 മുതൽ കഴിഞ്ഞ 12 വർഷത്തിനിടെ 16 ലക്ഷം പേർ പൗരത്വം ഉപേക്ഷിച്ചതായി സർക്കാർ കണക്ക്. കഴിഞ്ഞ വർഷം മാത്രം 2,25,620 പേരാണ് പൗരത്വം ഉപേക്ഷിച്ചത്. 2020ൽ 85,256 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ സംഖ്യ എന്ന് സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. …
സ്വന്തം ലേഖകൻ: കഴിഞ്ഞ തിങ്കളാഴ്ച തുര്‍ക്കിയിലും സിറിയയിലുമുണ്ടായ ശക്തമായ ഭൂകമ്പം ഇരുപതിനായിരത്തിലേറെ ജീവനുകളാണ് കവര്‍ന്നത്. റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പവും അതിന്റെ തുടര്‍ ചലനങ്ങളും ഇരു രാജ്യങ്ങളെയും അക്ഷരാര്‍ഥത്തില്‍ തകര്‍ത്തു തരിപ്പണമാക്കി. ദുരിതമാണെങ്ങും. കൊടുംതണുപ്പും പട്ടിണിയും. പരിക്കേറ്റവരും മൃതദേഹങ്ങളും. അവശിഷ്ടങ്ങള്‍ക്കിടയില്‍ ഇനിയും ജീവന്‍ ശേഷിക്കുന്ന മൃതപ്രായരും. രക്ഷപ്പെട്ടവര്‍ക്ക് പുനരധിവാസം വേണം. ഇപ്പോഴും നിരവധിപേര്‍ ജീവനോടെയോ …
സ്വന്തം ലേഖകൻ: മലയാള സിനിമയിലെ ആദ്യത്തെ നായിക പി കെ റോസിയുടെ 120-ാം ജന്മദിനം ആചരിച്ച് ഗൂഗിള്‍. ഡൂഡില്‍ സമര്‍പ്പിച്ചുകൊണ്ടാണ് ആദരം അര്‍പ്പിച്ചത്. 1903-ല്‍ തിരുവനന്തപുരത്ത് ജനിച്ച റോസിക്ക് ചെറുപ്പ കാലം തൊട്ടു തന്നെ അഭിനയത്തോട് താല്‍പ്പര്യമുണ്ടായിരുന്നു. 1928-ല്‍ വിഗതകുമാരനിലൂടെയാണ് സിനിമയിലേക്ക് എത്തിയത്. ഉയര്‍ന്ന ജാതിയിലുള്ള സ്ത്രീയുടെ വേഷമായിരുന്നു ചിത്രത്തില്‍ റോസി അഭിനയിച്ചത്. പുരുഷ കേന്ദ്ര …
സ്വന്തം ലേഖകൻ: ലോകത്ത് മൂന്നിൽ ഒരു കുട്ടി ഓൺലൈൻ ലൈംഗികതയ്ക്ക് ഇരയാകുന്നതായി റിപ്പോർട്ട്. ഇതിൽനിന്നും കുട്ടികളെ മോചിതരാക്കാൻ രക്ഷിതാക്കൾ ജാഗരൂകരാകണമെന്നും ആവശ്യപ്പെട്ടു. എമിറേറ്റ്‌സ് സേഫർ ഇന്റർനെറ്റ് സൊസൈറ്റി അബുദാബിയിൽ സംഘടിപ്പിച്ച രാജ്യാന്തര സമ്മേളനത്തിൽ ശിശു സംരക്ഷണ ഉദ്യോഗസ്ഥരാണ് ആശങ്ക പങ്കുവച്ചത്. കുട്ടികൾക്കെതിരായ മിക്ക കുറ്റകൃത്യങ്ങളും ഓൺലൈൻ സ്വാധീനമുണ്ടെന്ന് സമ്മേളനം അടിവരയിടുന്നു. ഇതിൽ ലൈംഗിക ചൂഷണത്തിനു പുറമേ …
സ്വന്തം ലേഖകൻ: രാജ്യത്തെ വിദേശികളുടെ ജനസംഖ്യ നിയന്ത്രിക്കുന്നക എന്ന ലക്ഷ്യത്തോടെ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി കുവൈത്ത് അധ്യാപകരെ മാത്രം നിയമിച്ചാല്‍ മതിയെന്ന തീരുമാനം നടപ്പിലായില്ല. യോഗ്യരായ അധ്യാപകരം കിട്ടാത്തതാണ് കാരണം. പുതിയ സാഹചര്യത്തില്‍ 2023 -2024 അധ്യയന വര്‍ഷത്തേക്ക് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള മികച്ച അധ്യാപക പ്രതിഭകളെ നിയമിക്കുന്നതിന് വിദ്യാഭ്യാസ മന്ത്രാലയത്തിന് കുവൈത്ത് സിവില്‍ സര്‍വീസ് …
സ്വന്തം ലേഖകൻ: തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തിന്റെ സങ്കടക്കാഴ്ചകൾ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നിറയുകയാണ്. ഇരുരാജ്യങ്ങളിലുമായി ഇതുവരെ 15,000ത്തിലേറെ പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. മൂന്നു ദിവസം പിന്നിട്ടപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി തിരച്ചിൽ തുടരുകയാണ്. ഇക്കൂട്ടത്തിൽ ജീവനുള്ളവരുണ്ടാകുമെന്ന പ്രതീക്ഷ മങ്ങിത്തുടങ്ങി. കിടപ്പാടവും ഉറ്റവരെയും നഷ്ടപ്പെടവരുടെ കണ്ണീർക്കാഴ്ചകൾ പലതും പുറത്തുവരുന്നുണ്ട്. എന്നാൽ സിറിയയിൽനിന്നു കഴിഞ്ഞദിവസം പുറത്തുവന്ന ഒരു ദൃശ്യം രക്ഷാപ്രവർത്തകർക്ക് കൂടുതൽ …
സ്വന്തം ലേഖകൻ: പ്രണയദിനത്തെ കുറിച്ച് വിചിത്ര ഉത്തരവുമായി കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്. പ്രണയദിനം ‘കൗ ഹഗ് ഡേ’ ആയി ആചരിക്കണമെന്നാണ് ഉത്തരവ്. സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്ന് പറഞ്ഞാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. “ഇത്തരമൊരു നീക്കത്തിന്റെ ലക്ഷ്യം ജനങ്ങൾക്കിടയിൽ മൃഗങ്ങളോടുള്ള സ്‌നേഹം വളർത്തുക എന്നതാണ്. പൊതുജനം പശുവിന്റെ ഗുണങ്ങൾ …
സ്വന്തം ലേഖകൻ: ഭൂകമ്പത്തെത്തുടർന്ന് സിറിയയിൽ നിന്ന് വരുന്നത് ഉള്ളുലയ്ക്കുന്ന കാഴ്ചകളാണ്. അലെപ്പോയിലാണ് ഭൂകമ്പം ഏറ്റവും ദുരിതം വിതച്ചത്. വിമതരുടെ പിടിയിലുള്ള മേഖലകളിൽ രക്ഷാപ്രവർത്തകരില്ലെന്ന് പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ 11 വർഷത്തിലേറെയായി തുടരുന്ന ആഭ്യന്തര കലാപത്തിൽ തകർന്ന സിറിയക്ക് കനത്ത ആഘാതമായിരിക്കുകയാണ് ഭൂകമ്പം. വടക്കുപടിഞ്ഞാറൻ സിറിയ, ഭൂകമ്പത്തിൽ തകർന്നടിഞ്ഞു. സർക്കാരിനൊപ്പം ഖുർദിഷ് സേനയ്ക്കും മറ്റ് വിമത സംഘങ്ങൾക്കും …
സ്വന്തം ലേഖകൻ: രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള കരട് ചട്ടത്തിന് മന്ത്രിസഭ അംഗീകാരം. 2020ലെ 74ാം നമ്പർ നിയമത്തിന്റെ കരട് ഉത്തരവിനും അസന്തുലിതാവസ്ഥ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങളെക്കുറിച്ചുള്ള കരട് ചട്ടത്തിനുമാണ് അംഗീകാരം നൽകിയത്. സഹകരണ സംഘങ്ങളിലെ തൊഴിലവസരം സ്വദേശിവത്കരിക്കുന്ന പദ്ധതിയെക്കുറിച്ച് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിങ് പ്രതിരോധ മന്ത്രിയുമായ ശൈഖ് തലാൽ ഖാലിദ് അൽ അഹമ്മദ് …