1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചൈനീസ് ബന്ധം; 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ച് ഇന്ത്യ
ചൈനീസ് ബന്ധം; 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും നിരോധിച്ച് ഇന്ത്യ
സ്വന്തം ലേഖകൻ: ചൈനീസ് ആപ്പുകൾക്കെതിരായ നടപടി തുടർന്ന് മോദി സർക്കാർ. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം 138 വാതുവെപ്പ് ആപ്പുകളും 94 ലോൺ ആപ്പുകളും ഇന്ത്യയിൽ നിരോധിച്ചു. ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരമാണ് നടപടി. ആറ് …
ദുബായ് – കോഴിക്കോട് വിമാനം യാത്ര തിരിച്ചത് 20 മണിക്കൂർ വൈകി; വലഞ്ഞ് യാത്രക്കാർ
ദുബായ് – കോഴിക്കോട് വിമാനം യാത്ര തിരിച്ചത് 20 മണിക്കൂർ വൈകി; വലഞ്ഞ് യാത്രക്കാർ
സ്വന്തം ലേഖകൻ: 20 മണിക്കൂർ വൈകി ദുബായ് – കോഴിക്കോട് വിമാനം യാത്ര തിരിച്ചു. വെള്ളിയാഴ്ച വൈകിട്ട് 5നു പുറപ്പെടേണ്ട വിമാനം ഇന്ന് ഉച്ചയ്ക്കു യുഎഇ പ്രാദേശിക സമയം 12.50ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2ന്) ആണ് പുറപ്പെട്ടത്. 5 മണിയോടെ കോഴിക്കോട്ട് എത്തിച്ചേർന്നു. സാങ്കേതിക തകരാറിന്റെ പേരിൽ എയർ ഇന്ത്യാ എക്സ്പ്രസിന്റെ ദുബായ് – …
പാഞ്ഞെത്തി യുഎസ് മിസൈല്‍; ചൈനീസ് ചാരബലൂണ്‍ വെടിവെച്ചിട്ടു; അവശിഷ്ടത്തിനായി തിരച്ചില്‍
പാഞ്ഞെത്തി യുഎസ് മിസൈല്‍; ചൈനീസ് ചാരബലൂണ്‍ വെടിവെച്ചിട്ടു; അവശിഷ്ടത്തിനായി തിരച്ചില്‍
സ്വന്തം ലേഖകൻ: സംശയാസ്പദമായ സാഹചര്യത്തില്‍ യു.എസ്. വ്യോമമേഖലയില്‍ കണ്ടെത്തിയ ചൈനീസ് ചാരബലൂണിനെ കരോലിന തീരത്ത് യുദ്ധവിമാനം വെടിവെച്ചിട്ടതായി യു.എസ്. പ്രതിരോധ സെക്രട്ടറി അറിയിച്ചു. ബലൂണിന്റെ അവശിഷ്ടങ്ങള്‍ക്കായി തീരസംരക്ഷണ സേന തിരച്ചില്‍ നടത്തുകയാണ്. ചാരബലൂണുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞ് മണിക്കൂറുകള്‍ക്കകമാണ് വെടിവച്ചിട്ടത്. ഇതിനിടെ, ലാറ്റിനമേരിക്കന്‍ ഭാഗത്ത് മറ്റൊന്നിന്റെ സാന്നിധ്യം പെന്റഗണ്‍ …
കൂടത്തായി കേസ്: നാലുപേരു ടെ മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡോ വിഷാംശമോ ഇല്ല
കൂടത്തായി കേസ്: നാലുപേരു ടെ മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡോ വിഷാംശമോ ഇല്ല
സ്വന്തം ലേഖകൻ: കൂടത്തായി കൊലപാതക പരമ്പര കേസില്‍ നിര്‍ണായകമായ ദേശീയ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്ത്. കൊല്ലപ്പെട്ടവരില്‍ നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങളിലും സയനൈഡിന്റെ അംശമോ മറ്റു വിഷാംശങ്ങളോ കണ്ടെത്താനായില്ലെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട്. അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യു, ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹാവശിഷ്ടങ്ങളാണ് ദേശീയ ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചത്. 2002-ല്‍ അന്നമ്മ തോമസിനെ ആട്ടിന്‍സൂപ്പില്‍ ‘ഡോഗ് …
വീസ ഒ​ഴി​വാ​ക്കാ​നു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട് ജ​പ്പാ​നും ഖ​ത്ത​റും; ഏ​പ്രി​ൽ ര​ണ്ടു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ
വീസ ഒ​ഴി​വാ​ക്കാ​നു​ള്ള ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട് ജ​പ്പാ​നും ഖ​ത്ത​റും; ഏ​പ്രി​ൽ ര​ണ്ടു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ
സ്വന്തം ലേഖകൻ: വീസ ഒ​ഴി​വാ​ക്കാ​നു​ള്ള ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ട്ട് ജ​പ്പാ​നും ഖ​ത്ത​റും. ഏ​പ്രി​ൽ ര​ണ്ടു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ധാ​ര​ണ​പ​ത്ര കൈ​മാ​റ്റ​ത്തി​ൽ ഖ​ത്ത​റി​നു​വേ​ണ്ടി ജ​പ്പാ​നി​ലെ ഖ​ത്ത​ർ അം​ബാ​സ​ഡ​ർ ഹ​സ​ൻ ബി​ൻ മു​ഹ​മ്മ​ദ് റ​ഫി​യ അ​ൽ ഇ​മാ​ദി​യും ജ​പ്പാ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി നാ​ഗോ​ക്ക ക​ൻ​സു​കെ​യും ഒ​പ്പു​വെ​ച്ചു. ടോ​ക്യോ​യി​ലെ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ഇ​രു​വ​രും ധാ​ര​ണാ​പ​ത്രം കൈ​മാ​റി​യ​ത്. …
സ്വദേശി–വിദേശി അനുപാതം: കുവൈത്തില്‍ സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കുന്നു
സ്വദേശി–വിദേശി അനുപാതം: കുവൈത്തില്‍ സ്വദേശിവത്കരണം കൂടുതൽ ശക്തമാക്കുന്നു
സ്വന്തം ലേഖകൻ: കുവൈത്തിലെ സ്വദേശി–വിദേശി അനുപാതത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ശക്തമായ നടപടികളുമായി സര്‍ക്കാര്‍. രാജ്യത്തെ സഹകരണ സംഘങ്ങളിൽ സ്വദേശികൾക്ക് 3000 തൊഴിലവസരങ്ങൾ നൽകുവാൻ ജനസംഖ്യ ഭേദഗതി സമിതി അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഉപപ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ ചേര്‍ന്ന പ്രഥമ യോഗത്തിലാണ് തീരുമാനം കൈകൊണ്ടത്. ഇതോടെ …
വിഷം ഒഴികെ ബാക്കി എല്ലാത്തിനും വിലകൂടും! സംസ്ഥാന ബജറ്റിനെതിരെ ജനരോഷം; ഇളവിന് സാധ്യത
വിഷം ഒഴികെ ബാക്കി എല്ലാത്തിനും വിലകൂടും! സംസ്ഥാന ബജറ്റിനെതിരെ ജനരോഷം; ഇളവിന് സാധ്യത
സ്വന്തം ലേഖകൻ: സാധാരണക്കാരന്റെ നടുവൊടിക്കുന്ന ബജറ്റാണ് ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പരക്കെ ആരോപണം ഉയരുകയാണ്. കടുത്ത വിലക്കയറ്റത്തിനു വഴിവയ്ക്കുന്ന പ്രഖ്യാപനങ്ങളായിരുന്നു സംസ്ഥാന ബജറ്റില്‍ ഇടംപിടിച്ചത്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ട്രോള്‍ രൂപത്തിലും നിറയുകയാണ് സംസ്ഥാന ബജറ്റ്. മുറുക്കിയുടുക്കാൻ ഒരു മുണ്ടെങ്കിലും തന്നിട്ട് പോകാനും വിഷം ഒഴികെ എല്ലാത്തിനും വിലക്കയറ്റമാണെന്നുമാണ് പരിഹാസം. തമിഴ്‌നാട് അതിര്‍ത്തിയിലുള്ളവരെ …
വിദേശ നിക്ഷേപകർക്ക് ദീർഘകാല വീസയുമായി കുവൈത്ത്; 5 വർഷത്തെ റെസിഡൻസി ലഭിക്കും
വിദേശ നിക്ഷേപകർക്ക് ദീർഘകാല വീസയുമായി കുവൈത്ത്; 5 വർഷത്തെ റെസിഡൻസി ലഭിക്കും
സ്വന്തം ലേഖകൻ: കുവൈത്തില്‍ വിദേശ നിക്ഷേപകർക്ക് ദീര്‍ഘകാല വീസ അനുവദിക്കുന്നു. രാജ്യത്തേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ദീര്‍ഘകാല വീസ പദ്ധതിക്ക് തുടക്കമിടുന്നത്. സ്വകാര്യ വിദേശ നിക്ഷേപകര്‍ക്കാണ് 5 വർഷത്തെ റെസിഡൻസി പെര്‍മിറ്റ്‌ നല്‍കുവാന്‍ ആഭ്യന്തര മന്ത്രാലയം പദ്ധതിയിടുന്നത്. ആദ്യ ഘട്ടത്തില്‍ ‍ നിക്ഷേപകര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഞ്ചുവര്‍ഷത്തെ താമസാനുമതി ആയിരിക്കും അനുവദിക്കുക. രാജ്യത്തിനു പുറത്ത് …
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നോർക്ക മുഖേന 100 തൊഴിൽ ദിനങ്ങൾ ഉ റപ്പാക്കുമെന്ന് ധനമന്ത്രി
മടങ്ങിയെത്തുന്ന പ്രവാസികൾക്ക് നോർക്ക മുഖേന 100 തൊഴിൽ ദിനങ്ങൾ ഉ റപ്പാക്കുമെന്ന് ധനമന്ത്രി
സ്വന്തം ലേഖകൻ: കേരളത്തിൽ മടങ്ങിയെത്തുന്ന പ്രവാസികളുടെ പുനരധിവാസത്തിനായി ആകെ 50 കോടി രൂപ സംസ്ഥാന ബജറ്റിൽ വകയിരുത്തിയതായി ധനമന്ത്രി കെ.എൻ ബാലഗോപാൽ. നോർക്ക വഴി ഓരോ പ്രവാസിക്കൾക്കും 100 തൊഴിൽ ദിനങ്ങൾ ഒരുക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ വ്യക്തമാക്കി. മടങ്ങിയെത്തിയ പ്രവാസികളെ പുനരധിവസിപ്പിക്കുന്നതിനും അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പുതിയ നൈപുണ്യവികസന പദ്ധതികള്‍ ആവിഷ്‌കരിച്ച് …
മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിന് 50 കോടി രൂപ; ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ 15 കോടിയുടെ ഫണ്ട്
മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിന് 50 കോടി രൂപ; ടിക്കറ്റ്  നിരക്ക് കുറയ്ക്കാൻ 15 കോടിയുടെ ഫണ്ട്
സ്വന്തം ലേഖകൻ: മടങ്ങിവരുന്ന പ്രവാസികളുടെ ക്ഷേമത്തിനായി ബജറ്റില്‍ 50 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. വിദേശത്തുനിന്ന് മടങ്ങിയെത്തിയ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്ന ‘നോര്‍ക്ക അസിസ്റ്റന്റ് ആന്‍ഡ് മൊബിലൈസ് എംപ്ലോയ്മെന്റ്’ എന്ന പദ്ധതി മുഖേന ഓരോ പ്രവാസി തൊഴിലാളിക്കും പരമാവധി 100 തൊഴില്‍ദിനങ്ങള്‍ എന്ന കണക്കില്‍ ഒരുവര്‍ഷം ഒരുലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു. ഈ …