1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഇന്ന് മുതല്‍; മെയ് 31 വരെ ഇന്ധന സര്‍ചാര്‍ജ്
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഇന്ന് മുതല്‍; മെയ് 31 വരെ ഇന്ധന സര്‍ചാര്‍ജ്
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്നുമുതല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രാബല്യത്തില്‍. നാലുമാസത്തേയ്ക്കാണ് കൂടിയ നിരക്ക് ഈടാക്കുക. യുണിറ്റിന് 9 പൈസയാണ് കൂടുക. 40 യുണിറ്റ് വരെ മാത്രം ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല. പുറത്തുനിന്നു വൈദ്യുതി വാങ്ങിയതില്‍ വൈദ്യുതി ബോര്‍ഡിനുണ്ടായ അധിക ബാധ്യത നികത്തുന്നതിന്റെ ഭാഗമാണ് നിരക്ക് വര്‍ധന. ഇന്ന് മെയ് …
കുവൈത്തിൽ പ്രവാസികള്‍ക്ക് മരുന്നിന് ഫീസ്; തീരുമാനത്തിനെതിരെ മനുഷ്യാവകാശ സംഘടന
കുവൈത്തിൽ പ്രവാസികള്‍ക്ക് മരുന്നിന് ഫീസ്; തീരുമാനത്തിനെതിരെ മനുഷ്യാവകാശ സംഘടന
സ്വന്തം ലേഖകൻ: കുവൈത്തിലെ മരുന്ന് വിതരണം ഉള്‍പ്പെടെയുള്ള പ്രവാസികളുടെ ആരോഗ്യ പരിരക്ഷാ സംവിധാനം പുനരവലോകനം ചെയ്യണമെന്ന ആവശ്യവുമായി കുവൈത്ത് അസോസിയേഷന്‍ ഓഫ് ദി ബേസിക് ഇവാലുവേറ്റേഴ്‌സ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ്. പ്രവാസികളുടെ മെഡിക്കല്‍ ഫീസുമായി ബന്ധപ്പെട്ട് അധികൃതര്‍ കൈക്കൊണ്ട തീരുമാനങ്ങളെ നിരവധി ഡോക്ടര്‍മാര്‍ വിമര്‍ശിച്ചതിന്റെ ചുവടുപിടിച്ചാണ് അസോസിയേഷന്‍ ഈ ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. പ്രവാസി തൊഴിലാളികളുടെ ശമ്പളമോ …
വിസ്താര വിമാനത്തില്‍ മദ്യ ലഹരിയില്‍ അര്‍ധനഗ്നയായി ഇറ്റാലിയന്‍ യുവതി; ജീവനക്കാരുടെ ദേഹത്ത് തുപ്പി
വിസ്താര വിമാനത്തില്‍ മദ്യ ലഹരിയില്‍ അര്‍ധനഗ്നയായി ഇറ്റാലിയന്‍ യുവതി; ജീവനക്കാരുടെ ദേഹത്ത് തുപ്പി
സ്വന്തം ലേഖകൻ: അബുദാബി-മുംബൈ വിമാനത്തിൽ മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുകയും ജീവനക്കാരെ മർദിക്കുകയും തുപ്പുകയും ചെയ്ത ഇറ്റാലിയൻ യുവതി അറസ്റ്റിൽ. പൗള പെരുഷിയോ (45) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച അബുദാബി-മുംബൈ വിസ്താര വിമാനത്തിലായിരുന്നു യാത്രക്കാരെ ഞെട്ടിച്ച സംഭവം. ഇക്കോണമി ക്ലാസ് ടിക്കറ്റുമായി വിമാനത്തില്‍ കയറിയ യുവതി, മദ്യപിച്ചശേഷം തന്നെ ബിസിനസ് ക്ലാസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രശ്‌നമുണ്ടാക്കിയെന്നാണ് റിപ്പോർട്ട്. ഇക്കാര്യം …
13 മണിക്കൂര്‍ പറന്നിട്ടും എമിറേറ്റ്‌സ് വിമാനം ടേക് ഓഫ് ചെയ്തും ലാന്‍ഡ് ചെയ്തതും ദുബായിൽ!
13 മണിക്കൂര്‍ പറന്നിട്ടും എമിറേറ്റ്‌സ് വിമാനം ടേക് ഓഫ് ചെയ്തും ലാന്‍ഡ് ചെയ്തതും ദുബായിൽ!
സ്വന്തം ലേഖകൻ: ദുബായില്‍നിന്ന് വെള്ളിയാഴ്ച രാവിലെ ന്യൂസീലന്‍ഡിലേക്ക് പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം 13 മണിക്കൂറിലേറെനേരം പറന്നശേഷം ദുബായില്‍തന്നെ തിരിച്ചിറങ്ങി. രാവിലെ 10.30 നാണ് ഇ.കെ 448 വിമാനം പറന്നുയര്‍ന്നത്. 9000 മൈല്‍ ദൂരം പിന്നിടേണ്ടവിമാനം പകുതിദൂരം എത്തിയപ്പോഴേക്കും തിരിച്ചുപറന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെ വിമാനം ദുബായില്‍തന്നെ തിരിച്ചെത്തിയെന്ന് ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ടുചെയ്തു. ഓക്‌ലന്‍ഡ്‌ വിമാനത്താവളത്തില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് …
“ആ നിമിഷത്തില്‍ അറിയാതെ വന്നത്,” ലോകകപ്പിലെ പെരുമാറ്റത്തെക്കുറിച്ച് മെസ്സിയുടെ വെളിപ്പെടുത്തൽ
“ആ നിമിഷത്തില്‍ അറിയാതെ വന്നത്,” ലോകകപ്പിലെ പെരുമാറ്റത്തെക്കുറിച്ച് മെസ്സിയുടെ വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ: ഫൈനലിലെ ത്രില്ലര്‍ പോരാട്ടത്തിനൊടുക്കം പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ പരാജയപ്പെടുത്തിയാണ് മെസ്സിയും സംഘവും ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ടത്. ക്വാര്‍ട്ടറില്‍ നെതര്‍ലന്‍ഡ്‌സിനേയും സെമിയില്‍ ക്രൊയേഷ്യയേയും പരാജയപ്പെടുത്തിയാണ് അര്‍ജന്റീന കലാശപ്പോരിലേക്ക് മുന്നേറിയത്. ക്വാര്‍ട്ടറില്‍ ഡച്ച്‌ പടയ്‌ക്കെതിരായ മത്സരം സംഭവബഹുലമായിരുന്നു. മത്സരത്തിന് ശേഷം മെസ്സിയടക്കമുള്ള അര്‍ജന്റീനിയന്‍ താരങ്ങളുടെ പെരുമാറ്റം വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. എന്നാല്‍ അന്നത്തെ തന്റെ പെരുമാറ്റത്തെക്കുറിച്ച് …
ദുബായ്-കൊച്ചി വിമാനത്തിൻ്റെ ശുചി മുറിയിലിരുന്ന് സിഗരറ്റ് വലിച്ച തൃശൂർ സ്വദേശി അറസ്റ്റിൽ
ദുബായ്-കൊച്ചി വിമാനത്തിൻ്റെ ശുചി മുറിയിലിരുന്ന് സിഗരറ്റ് വലിച്ച തൃശൂർ സ്വദേശി അറസ്റ്റിൽ
സ്വന്തം ലേഖകൻ: വിമാനത്തിന്റെ ശുചി മുറിയിലിരുന്ന് സിഗരറ്റ് വലിച്ചയാൾ അറസ്റ്റിൽ. തൃശൂർ മാള സ്വദേശി സുകുമാരനെയാണ് (62) നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ദുബായിൽ നിന്നും നെടുമ്പാശേരിയിലേക്കുളള സ്പൈസ് ജെറ്റ് വിമാനം പറക്കുന്നതിനിടെയാണ് സുകുമാരൻ ശുചി മുറിയിൽ കയറി സിഗരറ്റ് വലിച്ചത്. പൊലീസിന് ലഭിച്ച വിവരം പ്രകാരം, ശുചിമുറിയിൽ നിന്ന് പുറത്തേക്ക് …
സേവനങ്ങളുടെ ഡിജിറ്റൽവൽക്കരണം; കുവൈത്തിൻ്റെ സഹേൽ ആപ്പിൽ പുതിയ ഫീച്ചറുകൾ
സേവനങ്ങളുടെ ഡിജിറ്റൽവൽക്കരണം; കുവൈത്തിൻ്റെ സഹേൽ ആപ്പിൽ പുതിയ ഫീച്ചറുകൾ
സ്വന്തം ലേഖകൻ: സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായി കൂടുതൽ സർവീസുകൾ സഹേൽ ആപ്പിലേക്ക്. വാണിജ്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രതിനിധികൾക്കായിരിക്കും സർവീസ് ലഭ്യമാവുക. രാജ്യത്തെ ഷോപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമനടപടികളുടെ വിവരങ്ങൾ ഫെബ്രുവരി ഒന്നു മുതൽ സഹേൽ ആപ്പിൽ ലഭ്യമാകുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി ഒന്നു മുതൽ …
അദാനി ഓഹരികളില്‍ ഇടിവ് തുടരുന്നു: നിക്ഷേപകര്‍ക്ക് നഷ്ടം അഞ്ച് ലക്ഷം കോടി; മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗ്
അദാനി ഓഹരികളില്‍ ഇടിവ് തുടരുന്നു: നിക്ഷേപകര്‍ക്ക് നഷ്ടം അഞ്ച് ലക്ഷം കോടി; മറുപടിയുമായി ഹിന്‍ഡന്‍ബര്‍ഗ്
സ്വന്തം ലേഖകൻ: മൂന്നാം ദിവസവും തകര്‍ച്ച നേരിട്ടതോടെ അദാനി ഓഹരികളുടെ വിപണി മൂല്യത്തില്‍ അഞ്ച് ലക്ഷം കോടി രൂപ നഷ്ടമായി. അതേസമയം, പത്ത് ഓഹരികളില്‍ മൂന്നെണ്ണം നേട്ടത്തിലേയ്ക്ക് തിരിച്ചെത്തുകയും ചെയ്തു. രണ്ടു ദിവസത്തെ തിരിച്ചടിയ്ക്കു ശേഷം അദാനി എന്റര്‍പ്രൈസസ്(4.30ശതമാനം), അദാനി പോര്‍ട്‌സ് (1.88ശതമാനം), അംബുജ സിമന്റ്‌സ്(4.23ശതമാനം) എന്നീ ഓഹരികള്‍ നേട്ടത്തിലേയ്ക്ക് തിരിച്ചെത്തി. അദാനി ഗ്രീന്‍ എനര്‍ജി(17.35ശതമാനം), …
ഒഡിഷയെ ഞെട്ടിച്ച് ആരോഗ്യ മന്ത്രിയുടെ കൊലപാതകം; തൊട്ടടുത്ത് നിന്ന് നിറയൊഴിച്ചത് എ.എസ്.ഐ.
ഒഡിഷയെ ഞെട്ടിച്ച് ആരോഗ്യ മന്ത്രിയുടെ കൊലപാതകം; തൊട്ടടുത്ത് നിന്ന് നിറയൊഴിച്ചത് എ.എസ്.ഐ.
സ്വന്തം ലേഖകൻ: ഒഡിഷയെ ഞെട്ടിച്ച് ആരോഗ്യ മന്ത്രിയുടെ കൊലപാതകം; തൊട്ടടുത്ത് നിന്ന് നിറയൊഴിച്ചത് എ.എസ്.ഐ. ഝർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ് നഗർ ഗാന്ധിചൗക്കിൽ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി കാർ തുറന്ന് പുറത്തുവരവേ, സമീപത്തുനിന്ന എ.എസ്.ഐ. ഗോപാൽ ദാസാണ് അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ മന്ത്രിയെ ഉടൻ എയർ ആംബുലൻസിൽ ഭുവനേശ്വറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രി ഏഴരയോടെ മരിക്കുകയായിരുന്നു. …
135 ദിവസം, 4080 കിലോമീറ്റര്‍; ചരിത്രം കുറിച്ച് ഭാരത് ജോഡോ യാത്രയ്ക്ക് സമാപനം
135 ദിവസം, 4080 കിലോമീറ്റര്‍; ചരിത്രം കുറിച്ച് ഭാരത് ജോഡോ യാത്രയ്ക്ക് സമാപനം
സ്വന്തം ലേഖകൻ: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര 135 ദിവസത്തെ യാത്രയ്ക്കു ശേഷം സമാപിച്ചിരിക്കുന്നു. 14 സംസ്ഥാനങ്ങളിലെ 75 ജില്ലകള്‍. രണ്ടു കേന്ദ്രഭരണ പ്രദേശങ്ങള്‍. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്ന് തുടങ്ങി ഞായറാഴ്ച കാല്‍നട യാത്ര പരിസമാപ്തിയിലെത്തിയപ്പോള്‍ രാഹുലും കൂട്ടരും പിന്നിട്ടത്. 4080 കിലോമീറ്റര്‍. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ശ്രീനഗറിലെ പി.സി.സി. ഓഫീസില്‍ …