1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
എയർ ഇന്ത്യയുടെ മുംബൈ – കോഴിക്കോട് വിമാനം റദ്ദാക്കി; യാത്രക്കാർ മൂന്ന് മണിക്കൂര്‍ വിമാനത്തിൽ
എയർ ഇന്ത്യയുടെ മുംബൈ – കോഴിക്കോട് വിമാനം റദ്ദാക്കി; യാത്രക്കാർ മൂന്ന് മണിക്കൂര്‍ വിമാനത്തിൽ
സ്വന്തം ലേഖകൻ: എയർ ഇന്ത്യയുടെ മുംബൈ – കോഴിക്കോട് വിമാനം റദ്ദാക്കിയതില്‍ മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. മൂന്നു മണിക്കൂര്‍ വിമാനത്തിലിരുത്തിയ ശേഷമാണ് സാങ്കേതിക തകരാറുണ്ടെന്ന് അറിയിച്ച് വിമാനം റദ്ദാക്കിയത്. ഇന്നു രാവിലെ 6.30ന് പുറപ്പെട്ട് 8ന് കോഴിക്കോട് എത്തിച്ചേരേണ്ടതായിരുന്നു. പകരം വിമാനം വൈകിട്ട് 4ന് സജ്ജീകരിക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇതു അംഗീകരിക്കാനാകില്ലെന്നാണ് …
ഗൂഗിൾ പേ സേവനം ഇനി കുവൈത്തിലും; ആദ്യ ഘട്ടത്തിൽ മൂന്ന് ബാങ്കുകൾ
ഗൂഗിൾ പേ സേവനം ഇനി കുവൈത്തിലും; ആദ്യ ഘട്ടത്തിൽ മൂന്ന് ബാങ്കുകൾ
സ്വന്തം ലേഖകൻ: ഗൂഗിൾ പേ സേവനം ഇനി കുവൈത്തിലും. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് ആവശ്യമായ പരിശോധനകൾ പൂർത്തിയായതിനു ശേഷമാണ് ഗൂഗിള്‍ പേ സേവനം രാജ്യത്ത് തുടങ്ങുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ ഉപഭോക്താക്കൾക്ക് ബാങ്കിങ് സേവനങ്ങൾ വേഗത്തിൽ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പേയ്മെന്റ് സൗകര്യം ഒരുക്കുന്നത്. കുവൈത്തില്‍ ഗൂഗിൾ പേ മാർച്ചോടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് …
ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനിയ്ക്ക് വിപണി മൂലധനത്തിൽ രണ്ട് ലക്ഷം കോടി രൂപയോളം നഷ്ടം
ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനിയ്ക്ക് വിപണി മൂലധനത്തിൽ രണ്ട് ലക്ഷം കോടി രൂപയോളം നഷ്ടം
സ്വന്തം ലേഖകൻ: ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് പുറത്തുവന്നതിന്റെ രണ്ടാം ദിവസവും അദാനി ഗ്രൂപ്പിന് ഓഹരി വിപണിയില്‍ കനത്ത തിരിച്ചടി. കമ്പനികൾക്ക് എട്ടു ശതമാനം വരെ നഷ്ടമുണ്ടായതായാണു ലഭിക്കുന്ന വിവരം. ഇന്നു മാത്രം ആദാനി ഗ്രൂപ്പിന് ഏകദേശം രണ്ടു ലക്ഷം കോടി രൂപ വിപണി മൂലധനം നഷ്ടപ്പെട്ടതായാണു പുറത്തുവരുന്ന കണക്കുകള്‍. ഇതോടെ കമ്പനിയുടെ വിപണി മൂലധനത്തിൽ മൊത്തത്തിലുള്ള …
അമ്മയുടെ മരണം: അവധി കഴിഞ്ഞെത്തിയപ്പോള്‍ ജീവനക്കാരനെ പിരിച്ചുവിട്ട് ഗൂഗിൾ
അമ്മയുടെ മരണം: അവധി കഴിഞ്ഞെത്തിയപ്പോള്‍ ജീവനക്കാരനെ പിരിച്ചുവിട്ട് ഗൂഗിൾ
സ്വന്തം ലേഖകൻ: ഗൂഗിളില്‍നിന്ന് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നതായുള്ള വാർത്തകള്‍ കുറച്ചുദിവസങ്ങള്‍ക്കു മുമ്പേ പുറത്തുവന്നിരുന്നു. അമ്മയുടെ മരണത്തേത്തുടർന്നുള്ള അവധി കഴിഞ്ഞ് ജോലിക്കെത്തിയതിനു പിന്നാലെയാണ് ടോമി യോര്‍ക്ക് എന്ന സോഫ്റ്റ് വെയർ എന്‍ജിനീയർക്ക് പിരിച്ചുവിട്ടുകൊണ്ടുള്ള നോട്ടീസ് ലഭിക്കുന്നത്. അപ്രതീക്ഷിത നടപടിയായിപ്പോയെന്ന്‌ അദ്ദേഹം പറയുന്നു. അവധി കഴിഞ്ഞെത്തി ദിവസങ്ങള്‍ക്കകമാണ് സോഫ്‌റ്റ്വെയര്‍ എന്‍ജിനീയര്‍ക്കെതിരേ ഗൂഗിളിന്റെ നടപടി. 2021-ല്‍ ജോലിയില്‍ പ്രവേശിച്ച തന്നെ …
“മകന് മുന്നില്‍ ഒരു ഫൈനല്‍ കളിക്കാനാകുമെന്ന് കരുതിയില്ല,” സാനിയയുടെ വികാരനിർഭരമായ വിടവാങ്ങൽ
“മകന് മുന്നില്‍ ഒരു ഫൈനല്‍ കളിക്കാനാകുമെന്ന് കരുതിയില്ല,” സാനിയയുടെ വികാരനിർഭരമായ വിടവാങ്ങൽ
സ്വന്തം ലേഖകൻ: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സഡ് ഡബിള്‍സിന്റെ ഫൈനലില്‍ പരാജയപ്പെട്ട് ഗ്രാന്‍ഡ്സ്ലാം യാത്രയ്ക്ക് വിരാമമിട്ട് സാനിയ മിര്‍സ. മെല്‍ബണിലെ റോഡ് ലേവര്‍ അരീനയില്‍ കാണികള്‍ക്ക് മുന്നില്‍ ഗ്രാന്‍ഡ്സ്ലാമിനോട് വികാരഭരിതമായ വിടപറച്ചിലാണ് സാനിയ നടത്തിയത്. സാനിയ-ബൊപ്പണ്ണ സഖ്യം ബ്രസീലിന്റെ ലയുസ സ്റ്റെഫാനി-റാഫേല്‍ മാറ്റോസ് സഖ്യത്തോടാണ് തോറ്റത്. 6-7, 2-6 എന്ന സ്‌കോറിനാണ് ഇന്ത്യന്‍ കൂട്ടുക്കെട്ട് പരാജയപ്പെട്ടത്. മത്സരം …
ഇന്ത്യയിലേക്ക് നൂറിലധികം ആഫ്രിക്കൻ ചീറ്റപുലികൾ എത്തുന്നു; അടുത്ത മാസം 12 ചീറ്റകൾ പറന്നിറങ്ങും
ഇന്ത്യയിലേക്ക് നൂറിലധികം ആഫ്രിക്കൻ ചീറ്റപുലികൾ എത്തുന്നു; അടുത്ത മാസം 12 ചീറ്റകൾ പറന്നിറങ്ങും
സ്വന്തം ലേഖകൻ: ആഫ്രിക്കയിൽ നിന്നും 12 ചീറ്റകൾ അടുത്ത മാസം ഇന്ത്യയിലേക്ക് എത്തുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. ചീറ്റ ട്രാൻസ് ലൊക്കേഷൻ പദ്ധതിയുടെ ഭാഗമായാണ് 12 ചീറ്റകൾ രാജ്യത്തെത്തുന്നത്. വരും വർഷങ്ങളിൽ ഇന്ത്യയിലേക്ക് നൂറിലധികം ചീറ്റകളെ എത്തിക്കുമെന്ന് സൗത്ത് ആഫ്രിക്ക അറിയിച്ചു. ‘അടുത്ത എട്ട് മുതൽ പത്ത് വർഷം വരെ ഓരോ വർഷവും 12 ചീറ്റകൾക്ക് …
ചോദ്യപേപ്പർ ചോർച്ച; കർശന നടപടികളുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം
ചോദ്യപേപ്പർ ചോർച്ച; കർശന നടപടികളുമായി കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയം
സ്വന്തം ലേഖകൻ: ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കർശന നടപടികളുമായി വിദ്യാഭ്യാസ മന്ത്രാലയം. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ അന്വേഷണവും നടപടികളും പുരോഗമിക്കുകയാണ്. ഇതിനകം പിടിയിലായവരുടെ ബാങ്ക് അക്കൗണ്ടുകൾ കഴിഞ്ഞദിവസം മരവിപ്പിച്ചു. അറസ്റ്റ് ചെയ്ത അഞ്ചോളം പ്രവാസി അധ്യാപകരെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഹൈസ്കൂൾ, ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ചോദ്യപേപ്പറാണ് ചോര്‍ത്തിനല്‍കിയത്. പരീക്ഷകള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് വിദ്യാര്‍ഥികളില്‍നിന്ന് …
കരിപ്പൂരിൽ എയർ ഇന്ത്യ സമയക്രമത്തിൽ മാറ്റം; യാത്രക്കാർ നാലു മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം
കരിപ്പൂരിൽ എയർ ഇന്ത്യ സമയക്രമത്തിൽ മാറ്റം; യാത്രക്കാർ നാലു മണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണം
സ്വന്തം ലേഖകൻ: കരിപ്പൂരിൽ യാത്രക്കാർ നാലുമണിക്കൂർ മുൻപ് റിപ്പോർട്ട് ചെയ്യണമെന്ന് എയർ ഇന്ത്യ എക്സ്പ്രസിന്റെ നിർദ്ദേശം. രാവിലെ ആറുമണി മുതൽ ഒൻപത് വരെയുള്ള വിമാനയാത്രക്കാർക്കാണ് പുതിയ നിർദ്ദേശം നൽകിയത്. വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിന്റെ ഭാഗമായാണ് സമയക്രമീകരണം. വിമാനത്താവളത്തിലെ റൺവേ റീകാർപറ്റിംഗ് പ്രവർത്തികളുടെ ഭാഗമായി രാവിലെ പത്ത് മണി മുതൽ വൈകിട്ട് ആറുവരെ റൺവേ അടച്ചിടും. റീകാർപറ്റിംഗ് …
രാജ്യം 74 മത് റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ നിറവില്‍; പുതുമകളുമായി കര്‍ത്തവ്യപഥില്‍ ആദ്യ പരേഡ്
രാജ്യം 74 മത് റിപ്പബ്ലിക് ദിനാഘോഷത്തിന്‍റെ നിറവില്‍; പുതുമകളുമായി കര്‍ത്തവ്യപഥില്‍ ആദ്യ പരേഡ്
സ്വന്തം ലേഖകൻ: വൈവിധ്യങ്ങളും പുതുമകളും നിറച്ച് രാജ്യത്തിന്റെ കരുത്ത് വിളിച്ചോതി കര്‍ത്തവ്യപഥില്‍ 74-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് വിരാമം കുറിച്ചു. ബ്രിട്ടീഷ് ഓര്‍മകളെ മായ്ക്കുന്നതിനായി രാജ്പഥിനെ നവീകരിച്ചൊരുക്കിയ കര്‍ത്തവ്യപഥിലെ ആദ്യ റിപ്പബ്ലിക് പരേഡ് പ്രൗഢഗംഭീര കാഴ്ചകളാണ് സമ്മാനിച്ചത്. അഗ്‌നിവീരന്‍മാരും സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയുടെ മുഴുവന്‍ വനിതാ സംഘവും ഈ വര്‍ഷത്തെ ആകര്‍ഷണങ്ങളാണ്. ദേശീയ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി …
ദിലീപ് മഹലനോബിസിന് പത്മവിഭൂഷൺ; അപ്പുക്കുട്ട പൊതുവാളടക്കം നാല് മലയാളികള്‍ക്ക് പദ്മശ്രീ
ദിലീപ് മഹലനോബിസിന് പത്മവിഭൂഷൺ; അപ്പുക്കുട്ട പൊതുവാളടക്കം നാല് മലയാളികള്‍ക്ക് പദ്മശ്രീ
സ്വന്തം ലേഖകൻ: 106 പേർക്ക് ഈ വർഷത്തെ പത്മ പുരസ്കാരങ്ങള്‍. ആറ് പേർക്ക് പത്മവിഭൂഷണ്‍, ഒമ്പത് പേർക്ക് പത്മഭൂഷണ്‍, 91 പത്മശ്രീ എന്നിങ്ങനെയാണ് ഇത്തവണത്തെ പുരസ്കാരങ്ങള്‍. ഒ.ആർ.എസിന്റെ പിതാവ് ഡോ. ദിലീപ് മഹലനോബിസിന് പത്മവിഭൂഷൺ ലഭിച്ചു. മലയാളിയായ ഗാന്ധിയൻ വി.പി. അപ്പുക്കുട്ട പൊതുവാൾ ഉൾപ്പെടെ നാല് മലയാളികൾക്ക് പത്മശ്രീ ലഭിച്ചു. അപ്പുക്കുട്ട പൊതുവാളിന് പുറമെ മലയാളികളായ …