സ്വന്തം ലേഖകൻ: കുവൈത്തില്‍ വച്ച് ഫിലിപ്പിനോ വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് കുവൈറ്റുമായുള്ള തൊഴില്‍ കരാര്‍ പുനപ്പരിശോധിക്കാന്‍ ഫിലിപ്പീന്‍സിനെ നിര്‍ബന്ധിതരാക്കുമെന്ന് റിപ്പോര്‍ട്ട്. കുവൈത്തിലേക്കുള്ള ഗാര്‍ഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റിന് ഫിലിപ്പീന്‍സ് ഭരണകൂടം വീണ്ടും നിരോധനം ഏര്‍പ്പെടുത്താനുള്ള സാധ്യതയിലേക്കാണ് പുതിയ സംഭവ വികാസങ്ങള്‍ വിരല്‍ ചൂണ്ടുന്നതെന്നാണ് സൂചന. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കുവൈത്തിലെ മരുഭൂമിയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഫിലിപ്പിനോ ഗാര്‍ഹിക …
സ്വന്തം ലേഖകൻ: രാജ്യത്ത് അതിശൈത്യം തുടരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ പലയിടങ്ങളിലും അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി. രാജ്യമെങ്ങും കനത്ത മൂടല്‍മഞ്ഞും തുടരുന്നുണ്ട്. രാവിലെയും രാത്രിയും മൂടൽമഞ്ഞ് പരക്കുന്നതിനാൽ ദൃശ്യപരത കുറഞ്ഞിട്ടുണ്ട്. രാവിലെയുള്ള വാഹന ഗതാഗതത്തെയും ഇത് ബാധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം മുതലാണ് രാജ്യത്ത് കൊടുംതണുപ്പ് അനുഭവപ്പെട്ടു തുടങ്ങിയത്. മരുപ്രദേശങ്ങളില്‍ അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രി …
സ്വന്തം ലേഖകൻ: യുക്രൈനിലേക്ക് റഷ്യൻ സൈന്യത്തെ അയച്ച പുതിന്റെ അനുമാനങ്ങളൊക്കെ തെറ്റുന്ന കാഴ്ചയായിരുന്നു തുടർന്നങ്ങോട്ട് കണ്ടത്. പതിനെട്ടടവും പയറ്റിയിട്ടും പുതിന്റെ സംഘത്തിന് യുക്രൈൻ സൈന്യത്തെ അവർ വിചാരിച്ച പോലെ കീഴടക്കാന്‍ കഴിഞ്ഞില്ല. ആഗോളരാജ്യങ്ങൾ റഷ്യയ്ക്കെതിരേ നിലപാട് കടുപ്പിച്ചപ്പോഴും റഷ്യ യുക്രൈനിൽ നിന്ന് പിന്മാറിയിരുന്നില്ല. സൈന്യത്തോടൊപ്പം തന്നെ പുതിൻ രാജ്യത്തെ അർധസൈനിക വിഭാഗമായ വാഗ്നറിനേയും (സ്വകാര്യ സേനയായും …
സ്വന്തം ലേഖകൻ: ഓസ്കർ നോമിനേഷനിൽ ഇടം നേടി രാജമൗലി ചിത്രം ആർആര്‍ആറിലെ ‘നാട്ട് നാട്ട്’. ഒറിജിനൽ സോങ് കാറ്റഗറിയിലാണ് നാട്ടു നാട്ടു ഇടംനേടിയത്. ഗോൾഡൻ ഗ്ലോബിൽ മികച്ച ഒറിജനല്‍ സോങിനുള്ള പുരസ്കാരം കീരവാണി ഈണം നൽകിയ നാട്ടു നാട്ടുവിനെ തേടിയെത്തിയിരുന്നു. അതേ സമയം മികച്ച വിദേശ ഭാഷ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടാൻ ആർആർആറിനായില്ല. ഇന്ത്യയ്ക്ക് …
സ്വന്തം ലേഖകൻ: യാത്രക്കാരുടെ അതിരുകടന്ന പെരുമാറ്റങ്ങള്‍ തുടര്‍ച്ചയായുണ്ടാകുന്ന പശ്ചാത്തലത്തില്‍ ഇന്‍-ഫ്‌ലൈറ്റ് ആല്‍ക്കഹോള്‍ നയത്തില്‍ മാറ്റം വരുത്തി എയര്‍ ഇന്ത്യ. മദ്യം നല്‍കുന്ന കാര്യത്തില്‍ ക്യാബിന്‍ ക്രൂവിന് ഉചിതമായ തീരുമാനം എടുക്കാന്‍ കഴിയുന്നതാണ് പുതിയ മാറ്റം. രണ്ട് അന്താരാഷ്ട്ര വിമാനങ്ങളിലെ യാത്രക്കാരുടെ ഭാഗത്ത് നിന്നുള്ള മോശം പെരുമാറ്റത്തില്‍ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് …
സ്വന്തം ലേഖകൻ: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ ഓട്ടോമേറ്റഡ് പാർക്കിങ് സംവിധാനം നിലവിൽ വന്നു. യാത്രക്കാർക്ക് തടസ്സങ്ങളില്ലാതെ വാഹനവുമായി വിമാനത്താവളത്തിൽ പ്രവേശിക്കാനും തിരിച്ചുപോകാനും കഴിയുന്ന രീതിയിലാണ് പുതിയ സംവിധാനം. സ്വയം പ്രവർത്തിപ്പിക്കാവുന്ന ടിക്കറ്റ് ഡിസ്പെൻസറുകൾ ഉപയോഗിച്ച് പ്രവേശന കവാടത്തിൽ നിന്ന് ടോക്കൺ വാങ്ങി പാർക്കിങ് ഏരിയയിലേക്ക് പോകാം. എയർപോർട്ടിൽ നിന്ന് മടങ്ങുമ്പോൾ ഈ ടിക്കറ്റ് എക്സിറ്റ് ടോൾ …
സ്വന്തം ലേഖകൻ: നേപ്പാൾ വിമാനാപകടത്തിനു തൊട്ടുമുൻപ് വിമാനത്തിൽനിന്ന് ഒരാൾ ഫെയ്സ്‌ബുക് ലൈവിൽ വന്നുവെന്ന തരത്തിലുള്ള വിഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആ ഫെയ്സ്ബുക് ദുരന്തത്തിനു കാരണമായോ എന്ന ചോദ്യവും ശക്തം. എന്നാൽ, ഈ വിഡിയോ ഫെയ്സ്ബുക് ലൈവ് അല്ലെന്നും മൊബൈലിൽ പകർത്തുക മാത്രമാണ് ചെയ്തിരിക്കുന്നതെന്നും വാദമുണ്ട്. വിമാനാപകടത്തിൽ മരിച്ച അഞ്ച് ഇന്ത്യക്കാരിൽ നാലുപേരാണ് ഫെയ്സ്ബുക് ലൈവ് …
സ്വന്തം ലേഖകൻ: വിവാദ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് യുഡിഎഫ് സംഘടനകളായ കെഎസ്‌യുവും യൂത്ത് കോൺഗ്രസും. കോളജ് ക്യാമ്പസുകളിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു. ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള യൂത്ത് കോൺഗ്രസ് തീരുമാനത്തിന് പിന്തുണ നൽകുമെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ പറഞ്ഞു. …
സ്വന്തം ലേഖകൻ: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് 75 കലാകാരന്മാരൊന്നു ചേർന്നൊരുക്കിയ സംഗീത ആൽബം ആസ്വാദകഹൃദയങ്ങള്‍ കീഴടക്കുന്നു. ജയ ഹേ 2. 0 എന്ന പേരിലാണ് വിഡിയോ പുറത്തിറക്കിയത്. സുരേന്ദ്രോ മുള്ളിക്, സൗമ്യജിത് ദാസ് എന്നിവരാണ് പാട്ടിനു പിന്നിൽ. ദേശസ്നേഹമുണർത്തുന്ന ഗാനം ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. രബീന്ദ്രനാഥ ടഗോർ രചിച്ച ഭാരത് ഭാഗ്യ വിധാതയ്ക്ക് അഞ്ച് …
സ്വന്തം ലേഖകൻ: മലയാളികളുടെ ഇഷ്ട ഭക്ഷണമായ പപ്പടമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ താരമായി കൊണ്ടിരിക്കുന്നത്. നമ്മുടെ പപ്പടം അങ്ങ് മലേഷ്യക്കാര്‍ക്കിടയിലെ ഇഷ്ടവിഭവമായിരിക്കുകയാണ്. പക്ഷേ, പപ്പടം എന്നുപറഞ്ഞു ചെന്നാൽ സംഭവം കിട്ടില്ല, പപ്പടത്തിനെ അടിമുടി പരിഷ്കരിച്ച് ‘ഏഷ്യൻ നാച്ചോസ് ‘ എന്ന പേരിലാണ് മലേഷ്യയിലെ വിതരണം. കോലാലംമ്പൂരിലെ ഒരു ഹോട്ടലിലാണ് 500 രൂപയ്ക്ക് ഏഷ്യൻ നാച്ചോസ് എന്ന …