സ്വന്തം ലേഖകൻ: എറണാകുളത്ത് നോറോവൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സ്കൂളിലെ വിദ്യാർഥികൾക്കാണ് വൈറസ്ബാധ കണ്ടെത്തിയത്. മൂന്ന് കുട്ടികളെയാണ് വൈറസ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. വയറിളക്കം, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ചില രക്ഷിതാക്കൾക്കും വൈറസ് ബാധ ഉള്ളതായി സംശയിക്കുന്നുണ്ട്. രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ അടുത്ത മൂന്നുദിവസത്തേക്ക് സ്കൂൾ അടച്ചിരിക്കുകയാണ്. കൂടുതൽ …
സ്വന്തം ലേഖകൻ: അറ്റകുറ്റപ്പണികൾക്കും വികസന പ്രവർത്തനങ്ങൾക്കുമായി മംഗളൂരു (മംഗലാപുരം) ബജ്പെ രാജ്യാന്തര വിമാനത്താവളം ഇൗ മാസം 27 മുതൽ നാലു മാസത്തേയ്ക്ക് ഭാഗികമായി അടച്ചിടുന്നതോടെ കണ്ണൂർ വിമാനത്താവളത്തിൽ തിരക്ക് ഏറിയേക്കും. കാസർകോട് ജില്ലക്കാരിലെ പ്രവാസികൾ ഉൾപ്പെടെയുള്ള വലിയൊരു ശതമാനവും ആശ്രയിക്കുന്നത് മംഗളൂരു വിമാനത്താവളത്തെയാണ്. ഇവരെല്ലാം ഇനി കൂടുതലും ഉപയോഗിക്കുക കണ്ണൂർ, കോഴിക്കോട് വിമാനത്താവളമാകും. കണ്ണൂരിലേയ്ക്ക് ഇതിനകം …
സ്വന്തം ലേഖകൻ: നഴ്‌സുമാരുടെ മിനിമം വേതനം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ട് ഹൈക്കോടതി. ഇതിനായി സര്‍ക്കാരിന് മൂന്ന് മാസത്തെ സാവകാശം നല്‍കി. നഴ്‌സുമാരുടേയും ആശുപത്രി ഉടമകളുടേയും അഭിപ്രായങ്ങള്‍ ആരാഞ്ഞതിന് ശേഷം വേതനം പുനഃപരിശോധിക്കുന്നതിനാണ് കോടതി നിര്‍ദേശം. 2018-ല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച മിനിമം വേതനമാണ് പുഃപരിശോധിക്കേണ്ടത്. വ്യാപക സമരങ്ങളുടേയും പ്രതിഷേധങ്ങളുടേയും പിന്നാലെയാണ് 2018-ല്‍ നഴ്‌സുമാരുടെ മിനിമം വേതനം …
സ്വന്തം ലേഖകൻ: നിക്ഷേപ തട്ടിപ്പിന് ഇരയായ ജമൈക്കന്‍ വേഗതാരം ഉസൈന്‍ ബോള്‍ട്ടിന് നഷ്ടമായത് കോടികള്‍. കിങ്സ്റ്റണിലെ സ്റ്റോക്‌സ് ആന്‍ഡ് സെക്യൂരിറ്റീസ് എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ച 12 ദശലക്ഷം ഡോളര്‍ (ഏകദേശം 97 കോടിയോളം രൂപ) ആണ് താരത്തിന് നഷ്ടമായിരിക്കുന്നത്. 12,000 ഡോളര്‍ (9 ലക്ഷത്തോളം രൂപ) മാത്രമാണ് ഇപ്പോള്‍ താരത്തിന്റെ അക്കൗണ്ടില്‍ ശേഷിക്കുന്നതെന്ന് ബോള്‍ട്ടിന്റെ അഭിഭാഷകന്‍ …
സ്വന്തം ലേഖകൻ: മഞ്ഞ് നീക്കുന്ന യന്ത്രം ശരീരത്തിലേക്ക് പാഞ്ഞു കയറി നടൻ ജെറേമി റെന്നർക്ക് ഗുരുതര പരുക്കേറ്റത് ഏറെ ഞെട്ടലോടെയാണ് ആരാധകർ അറിഞ്ഞത്. സങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് താരം ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇപ്പോഴിതാ തന്റെ ആരോഗ്യാവസ്ഥയെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ താരം പങ്കുവയ്ക്കുകയാണ്. ശരീരത്തിലെ 30 എല്ലുകളാണ് ആ അപകടത്തിൽ ഒടിഞ്ഞതെന്ന് റെന്നെർ വ്യക്തമാക്കി. കുടുംബത്തോടും …
സ്വന്തം ലേഖകൻ: രാജ്യത്തെ വിവിധ ഉത്പന്നങ്ങളിൽ അമീറിന്‍റെയോ കിരീടാവകാശിയുടെയോ ഫോട്ടോ, അല്ലെങ്കിൽ രാജ്യ ചിഹ്നങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതർ. വാണിജ്യ, വ്യവസായ മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആർട്ടിക്കിൾ 16 പ്രകാരം ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അമീറിന്റെയോ കിരീടാവകാശിയുടെയോ രാജ്യ ചിഹ്നങ്ങളുടെയോ അവരുടെ ഫോട്ടോയോ ഉൽപന്നങ്ങളില്‍ പതിക്കുന്നതും വിൽക്കുന്നതും അത് വിപണനം …
സ്വന്തം ലേഖകൻ: കൊച്ചുമകളുടെ വിവാഹത്തിനായി 83–ാം വയസ്സിൽ ജീവിതത്തിൽ ആദ്യമായി വിമാനത്തില്‍ കയറിയതിന്റെ സന്തോഷത്തിലാണ് ഒരു മുത്തശ്ശി. മുത്തശ്ശിയുടെ വിമാന യാത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ‘ബഡി മമ്മി’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. വിഡിയോ എത്തി നിമിഷങ്ങൾക്കകം തന്നെ നിരവധിപേർ വിഡിയോ കണ്ടുകഴിഞ്ഞു. യാത്രാടിക്കറ്റുമായി മുത്തശ്ശി വിമാനത്താവളത്തിലേക്കു പോകുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. …
സ്വന്തം ലേഖകൻ: സൗദി തലസ്ഥാനമായ റിയാദ് കഴിഞ്ഞദിവസം അപൂര്‍വസംഗമത്തിന് വേദിയായി. ഫുട്ബോള്‍ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കുമൊപ്പം ഒരു ഫ്രെയിമില്‍ ബോളിവുഡിന്റെ സ്വന്തം ‘ബിഗ് ബി’ അമിതാഭ് ബച്ചനുമെത്തി. സാക്ഷിയായി നെയ്മറും എംബാപ്പെയും. റിയാദില്‍ വെള്ളിയാഴ്ചനടന്ന പി.എസ്.ജി.- റിയാദ് ഓള്‍സ്റ്റാര്‍ ഇലവന്‍ സൗഹൃദമത്സരത്തില്‍ അതിഥിയായെത്തിയ ബച്ചന്‍ മത്സരത്തിന് തൊട്ടുമുമ്പാണ് ഇരുവരെയും കണ്ടത്. കിങ് ഫഹദ് …
സ്വന്തം ലേഖകൻ: മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തുന്ന ലഹരിവേട്ടയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും അറസ്റ്റിലായി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഒന്‍പതുപേരാണ് അറസ്റ്റിലായത്. മംഗളൂരുവിലെത്തിയ ഡോക്ടര്‍മാരും ഇവിടെയുള്ള മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികളുമാണ് പിടിയിലായത്. മൂന്നാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയും മലയാളിയുമായ സൂര്യജിത്ത് ദേവ് (20), മെഡിക്കല്‍ ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥിയും മലയാളിയുമായ ആയിഷ മുഹമ്മദ് (23), …
സ്വന്തം ലേഖകൻ: ഏറെ നാളായി നാടിന്റെ ഉറക്കം കെടുത്തിയ പാലക്കാട് ടസ്‌കര്‍ സെവന്‍ എന്ന പി.ടി സെവനിന് പിടിവീണു. കടുത്ത പരിശ്രമത്തിനൊടുവില്‍ കൊമ്പനെ ധോണി ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിച്ചു. പ്രത്യേക കൂട്ടിലാക്കുന്ന പി.ടി. സെവനിന് കുങ്കിയാനയാകാനുള്ള പരിശീലനം നല്‍കും. യൂക്യാലിപ്റ്റസ് മരങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച പ്രത്യേക കൂട്ടിലാകും പി.ടി സെവനെ തളയ്ക്കുക. മൂന്നു മാസത്തേക്ക് കൂട്ടില്‍ …