സ്വന്തം ലേഖകൻ: രാജ്യത്തെ വിവിധ ഉത്പന്നങ്ങളിൽ അമീറിന്‍റെയോ കിരീടാവകാശിയുടെയോ ഫോട്ടോ, അല്ലെങ്കിൽ രാജ്യ ചിഹ്നങ്ങൾ എന്നിവ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അധികൃതർ. വാണിജ്യ, വ്യവസായ മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആർട്ടിക്കിൾ 16 പ്രകാരം ആണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അമീറിന്റെയോ കിരീടാവകാശിയുടെയോ രാജ്യ ചിഹ്നങ്ങളുടെയോ അവരുടെ ഫോട്ടോയോ ഉൽപന്നങ്ങളില്‍ പതിക്കുന്നതും വിൽക്കുന്നതും അത് വിപണനം …
സ്വന്തം ലേഖകൻ: കൊച്ചുമകളുടെ വിവാഹത്തിനായി 83–ാം വയസ്സിൽ ജീവിതത്തിൽ ആദ്യമായി വിമാനത്തില്‍ കയറിയതിന്റെ സന്തോഷത്തിലാണ് ഒരു മുത്തശ്ശി. മുത്തശ്ശിയുടെ വിമാന യാത്രയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. ‘ബഡി മമ്മി’ എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് വിഡിയോ എത്തിയത്. വിഡിയോ എത്തി നിമിഷങ്ങൾക്കകം തന്നെ നിരവധിപേർ വിഡിയോ കണ്ടുകഴിഞ്ഞു. യാത്രാടിക്കറ്റുമായി മുത്തശ്ശി വിമാനത്താവളത്തിലേക്കു പോകുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്. …
സ്വന്തം ലേഖകൻ: സൗദി തലസ്ഥാനമായ റിയാദ് കഴിഞ്ഞദിവസം അപൂര്‍വസംഗമത്തിന് വേദിയായി. ഫുട്ബോള്‍ ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും ലയണല്‍ മെസ്സിക്കുമൊപ്പം ഒരു ഫ്രെയിമില്‍ ബോളിവുഡിന്റെ സ്വന്തം ‘ബിഗ് ബി’ അമിതാഭ് ബച്ചനുമെത്തി. സാക്ഷിയായി നെയ്മറും എംബാപ്പെയും. റിയാദില്‍ വെള്ളിയാഴ്ചനടന്ന പി.എസ്.ജി.- റിയാദ് ഓള്‍സ്റ്റാര്‍ ഇലവന്‍ സൗഹൃദമത്സരത്തില്‍ അതിഥിയായെത്തിയ ബച്ചന്‍ മത്സരത്തിന് തൊട്ടുമുമ്പാണ് ഇരുവരെയും കണ്ടത്. കിങ് ഫഹദ് …
സ്വന്തം ലേഖകൻ: മംഗളൂരുവിലെ മെഡിക്കല്‍ കോളേജുകള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തുന്ന ലഹരിവേട്ടയില്‍ മലയാളികള്‍ ഉള്‍പ്പെടെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും അറസ്റ്റിലായി. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ഒന്‍പതുപേരാണ് അറസ്റ്റിലായത്. മംഗളൂരുവിലെത്തിയ ഡോക്ടര്‍മാരും ഇവിടെയുള്ള മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ഥികളുമാണ് പിടിയിലായത്. മൂന്നാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയും മലയാളിയുമായ സൂര്യജിത്ത് ദേവ് (20), മെഡിക്കല്‍ ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥിയും മലയാളിയുമായ ആയിഷ മുഹമ്മദ് (23), …
സ്വന്തം ലേഖകൻ: ഏറെ നാളായി നാടിന്റെ ഉറക്കം കെടുത്തിയ പാലക്കാട് ടസ്‌കര്‍ സെവന്‍ എന്ന പി.ടി സെവനിന് പിടിവീണു. കടുത്ത പരിശ്രമത്തിനൊടുവില്‍ കൊമ്പനെ ധോണി ഫോറസ്റ്റ് സ്‌റ്റേഷനില്‍ എത്തിച്ചു. പ്രത്യേക കൂട്ടിലാക്കുന്ന പി.ടി. സെവനിന് കുങ്കിയാനയാകാനുള്ള പരിശീലനം നല്‍കും. യൂക്യാലിപ്റ്റസ് മരങ്ങള്‍ കൊണ്ടു നിര്‍മ്മിച്ച പ്രത്യേക കൂട്ടിലാകും പി.ടി സെവനെ തളയ്ക്കുക. മൂന്നു മാസത്തേക്ക് കൂട്ടില്‍ …
സ്വന്തം ലേഖകൻ: സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ കാറില്‍ സഞ്ചരിച്ച സംഭവത്തില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന് ലങ്കാഷയര്‍ പോലീസ് പിഴചുമത്തി. കേസ് കോടതിയിലെത്തുംമുമ്പ് പിഴയടയ്ക്കുകയാണെങ്കില്‍ പതിനായിരത്തോളം രൂപയും, കോടതിയിലെത്തിയാല്‍ അമ്പതിനായിരം രൂപയുമായിരിക്കും പിഴയടയ്‌ക്കേണ്ടിവരുകയെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ സുനക് നേരത്തേ മാപ്പുപറഞ്ഞിരുന്നു. വ്യാഴാഴ്ച സുനകിന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെയാണ് സീറ്റ്‌ബെല്‍റ്റ് ധരിക്കാതെ കാറില്‍ സഞ്ചരിക്കുന്ന വീഡിയോ പുറത്തുവന്നത്. ലങ്കാഷെയറിലേക്കുള്ള …
സ്വന്തം ലേഖകൻ: കര്‍ണ്ണാടകയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) കുറ്റപത്രം സമര്‍പ്പിച്ചു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ബന്ധമുള്ള 20 പേരെ പ്രതിചേര്‍ത്താണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. സമൂഹത്തില്‍ ഭീകരത സൃഷ്ടിക്കുക, ആളുകള്‍ക്കിടയില്‍ ഭീതിയുണ്ടാക്കുക എന്നിവയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ ലക്ഷ്യമെന്ന് കുറ്റപത്രത്തില്‍ പറയുന്നു. 2047ഓടെ ഇന്ത്യയില്‍ ഇസ്‌ലാമിക …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോടുകൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ച് ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവയും വ്യക്തമാക്കിയിരിക്കണം എന്നാണ് നിർദേശിച്ചിരിക്കുന്നത്. ഫുഡ്‌സേഫ്റ്റി സ്റ്റാൻഡേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് …
സ്വന്തം ലേഖകൻ: പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്നത് നിരുത്സാഹപ്പെടുത്താന്‍ നൂതനവിദ്യയുമായി ലണ്ടൻ വെസ്റ്റ്മിനിസ്റ്റര്‍ സിറ്റി കൗണ്‍സില്‍. മൂത്രമൊഴിച്ചാല്‍ തിരിച്ചൊഴിക്കുന്ന മതിലുകളാണ് ഇവിടുത്തെ പ്രത്യേകത. ഇത്തരത്തിൽ പ്രതികരണ ശേഷിയുള്ള മതിലുകൾ സെന്‍ട്രല്‍ ലണ്ടനിലെ വെസ്റ്റ്മിനിസ്റ്ററിലുള്ള സോഹോയിലാണ് ഉള്ളത്. നിരന്തരം മൂത്രമൊഴിക്കപ്പെടുന്ന മതിലുകൾ പ്രത്യേകതരം പെയിന്റ് ഉപയോഗിച്ച് പ്രതികരണ ശേഷിയുള്ളതാക്കി മാറ്റിയിട്ടുണ്ട്. വിനോദ കേന്ദ്രങ്ങളിലെ പാർട്ടി കഴിഞ്ഞു മദ്യപിച്ചു മടങ്ങുന്നവര്‍ പലരും …
സ്വന്തം ലേഖകൻ: പ്രവാസികൾക്ക് താമസിക്കാൻ പറ്റിയ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിലെ ആദ്യ മൂന്നിൽ ഇടംനേടി ദുബായ്. ദുബായിക്ക് രണ്ടാം സ്ഥാനമാണ്. ഒന്നാം സ്ഥാനത്ത് വലെൻഷ്യ ആണ്. മൂന്നാം സ്ഥാനത്ത് മെക്‌സിക്കോ സിറ്റിയും. ഇന്റർനാഷൻസ് എന്ന കമ്പനി 2017 മുതൽ നടത്തി വരുന്ന സർവേയായ ‘എക്‌സ്പാറ്റ് ഇൻസൈഡർ സർവേ’യാണ് ദുബായിയെ പ്രവാസി സൗൃദ നഗരമായി തെരഞ്ഞെടുത്തത്. …