സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള എല്ലാ സര്‍വകലാശാലകളിലും ആര്‍ത്തവാവധി. ഉന്നതവിദ്യാഭ്യാസവകുപ്പ് മന്ത്രി ആര്‍. ബിന്ദുവാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. കൂടാതെ, പതിനെട്ട് വയസ് തികഞ്ഞ വിദ്യാര്‍ഥിനികള്‍ക്ക് പരമാവധി അറുപത് ദിവസത്തെ പ്രസവാവധിയും അനുവദിച്ചു. കുസാറ്റിലും കേരള സാങ്കേതിക സര്‍വകലാശാലയിലും വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവാവധി അനുവദിച്ചുകൊണ്ട് തീരുമാനമുണ്ടായതിന് പിന്നാലെയാണ് എല്ലാ സർവകലാശാലകളിലും ആര്‍ത്തവാവധിയും പ്രസവാവധിയും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. …
സ്വന്തം ലേഖകൻ: തലസ്ഥാനത്തെ ഞെട്ടിച്ച് ഡൽഹി വനിതാ കമ്മിഷൻ അധ്യക്ഷ സ്വാതി മാലിവാളിനുനേരെ ആക്രമണം. വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ, രാത്രികാലത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിശോധിക്കുന്നതിനിടെ ഡൽഹി എയിംസിനടുത്താണ് സംഭവം. കാറിൽ സ്ഥലത്തെത്തിയ സമൂഹവിരുദ്ധസംഘത്തിലെ അംഗമായ വിഹാർ സ്വദേശി ഹരീഷ് ചന്ദ്ര (47) സ്വാതിയോട് അസഭ്യം പറഞ്ഞു. കാറിൽ കയറാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് നിരസിക്കുകയും …
സ്വന്തം ലേഖകൻ: എയര്‍ ഇന്ത്യ വിമാനത്തില്‍ സ്ത്രീയുടെ ദേഹത്ത് യാത്രക്കാരന്‍ മൂത്രമൊഴിച്ച സംഭവത്തില്‍ എയര്‍ ഇന്ത്യയ്ക്ക് 30 ലക്ഷം രൂപ പിഴ ചുമത്തി സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍. യാത്രക്കാരിയുടെ പരാതിയില്‍ നടപടിയെടുക്കാന്‍ വൈകിയതിനാണ് എയര്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തിയത്. വിമാന സര്‍വീസുകളുടെ ഡയറക്ടര്‍ വസുധ ചന്ദ്രയ്ക്ക് മൂന്നു ലക്ഷം രൂപ പിഴയും ചുമത്തി. കൂടാതെ …
സ്വന്തം ലേഖകൻ: കോളേജ് യൂണിയൻ പരിപാടിക്കിടെ നടി അപർണ ബാലമുരളിയോട് മോശമായി പെരുമാറിയ എറണാകുളം ലോ കോളേജ് വിദ്യാർഥിക്ക് സസ്പെൻഷൻ. ഒരാഴ്ചത്തേക്കാണ് സസ്പെൻഷൻ നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ലോ കോളേജ് പ്രിൻസിപ്പൽ വിദ്യാർഥിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. മറുപടി തൃപ്തികരമല്ലാത്തതിനാൽ സ്റ്റാഫ് കൗൺസിൽ യോഗം കൂടിയാണ് വിദ്യാർഥിക്ക് ഒരാഴ്ചത്തെ സസ്പെൻഷൻ നൽകാൻ തീരുമാനിച്ചതെന്ന് പ്രിൻസിപ്പൽ …
സ്വന്തം ലേഖകൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ച് ബിബിസി തയ്യാറാക്കിയ ഡോക്യുമെന്ററിക്കെതിരേ രൂക്ഷവിമര്‍ശനവുമായി വിദേശകാര്യ മന്ത്രാലയം. സാമ്രാജ്യത്വ മാനസികാവസ്ഥ വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രിക്കെതിരേയുള്ള ഡോക്യുമെന്ററിയെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ആരോപിച്ചു. ഇത് പ്രത്യേക അജണ്ടയുടെ ഭാഗമാണെന്നും ഡോക്യുമെന്ററി വസ്തുതകള്‍ക്ക് നിരക്കാത്തതും മുന്‍വിധിയോടെയുള്ളതുമാണെന്നും വിദേശകാര്യ വക്താവ് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്നത്തെ ബ്രിട്ടീഷ് …
സ്വന്തം ലേഖകൻ: യുഎഇയുമായുള്ള സൗഹൃദം ദൃഢപ്പെടുത്തി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ അബുദാബി സന്ദർശനം. മേഖലയുടെ ഐക്യം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ട് അബുദാബിയിൽ നടന്ന കൂടിയാലോചനാ യോഗത്തിൽ അമീറും പങ്കെടുത്തു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരമാണിത്. മേഖലയുടെ അഭിവൃദ്ധിയും സ്ഥിരതയും എന്ന പേരിൽ നടന്ന യോഗത്തിൽ …
സ്വന്തം ലേഖകൻ: ഏജന്റുമാരുടെ കെണിയിൽപെട്ട് വിസിറ്റ് വീസയിൽ രാജ്യത്തേക്ക് എത്തി ദുരിതം അനുഭവിക്കുന്നവരുടെ എണ്ണത്തിൽ വർധനവ്. പലരും വലിയ തുക നൽകിയാണ് രാജ്യത്തേക്ക് വിസിറ്റ് വീസയിൽ എത്തുന്നത്. പിന്നീട് ജോലി ഒന്നും ശരിയാകാതെ നാട്ടിലേക്ക് മടങ്ങുന്നു. പലരും വലിയ തുകയാണ് ഏജന്റിന് നൽകുന്നത്. കടം വാങ്ങിച്ചാണ് പലരും ഇത് സങ്കടിപ്പിക്കുന്നത്. ഒടുവിൽ ജോലി ശരിയാകാതെ നാട്ടിലേക്ക് …
സ്വന്തം ലേഖകൻ: രാജ്യത്ത് വരുംദിവസങ്ങളിൽ ശക്തമായ മൂടല്‍മഞ്ഞിനു സാധ്യതയെന്ന് പ്രവചനം. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ രാത്രിയിലും അതിരാവിലെയും കനത്ത മൂടൽമഞ്ഞ് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി അറിയിച്ചു. വരും ദിവസങ്ങളിൽ കാലാവസ്ഥ സ്ഥിരതയുള്ളതായിരിക്കും. എന്നാല്‍, ദൃശ്യപരത കുറവായതിനാൽ വാഹനം ഓടിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ഫഹദ് അൽ ഒതൈബി വ്യക്തമാക്കി. മേഘങ്ങൾ …
സ്വന്തം ലേഖകൻ: സ്ത്രീകളുടെ സ്തനങ്ങള്‍ പൂര്‍ണമായി കാണിക്കുന്നതിന് ഫെയ്‌സ്ബുക്കും ഇന്‍സ്റ്റാഗ്രാമും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് താമസിയാതെ നീക്കം ചെയ്തേക്കും. മെറ്റയുടെ ഓവര്‍സൈറ്റ് ബോര്‍ഡ് ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഫെയ്‌സ്ബുക്കിലെയും ഇന്‍സ്റ്റാഗ്രാമിലേയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് സ്ത്രീകളുടെ സ്തനാഗ്രം പ്രദര്‍ശിപ്പിക്കുന്നതിനുള്ള വിലക്കെന്ന് ഓവര്‍സൈറ്റ് ബോര്‍ഡ് നിരീക്ഷിച്ചു. സ്ത്രീകള്‍, ഭിന്നലിംഗക്കാര്‍,ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഉള്‍പ്പടെയുള്ള വിഭാഗങ്ങളെ ഈ വിലക്ക് അവഗണിക്കുന്നുവെന്നും ബോര്‍ഡ് ചൂണ്ടിക്കാട്ടി. …
സ്വന്തം ലേഖകൻ: മുൻ കോൺഗ്രസ് നേതാവ് കെ.വി.തോമസിനെ സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ മന്ത്രിസഭാ തീരുമാനം. കാബിനറ്റ് റാങ്കോടെയായിരിക്കും നിയമനം. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ എംപി സമ്പത്തിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിച്ചിരുന്നു. എ.സമ്പത്ത് വഹിച്ചിരുന്ന അതേ പദവിയാണ് കെ.വി.തോമസിന് നൽകുന്നത്. കേന്ദ്രമന്ത്രിയായും എംപിയായും ദീർഘകാലം ഡൽഹിയിൽ പ്രവർത്തിച്ചു പരിചയമുള്ള …