സ്വന്തം ലേഖകൻ: ഖത്തറിലെത്തിയ സന്ദര്‍ശകരുടെ എണ്ണത്തില്‍ 2022 നവംബറില്‍ വന്‍ വര്‍ധനവ്. 2021 ലെ അതേ കാലയളവിനെ അപേക്ഷിച്ച് 430.3 ശതമാനത്തിന്റെ വര്‍ധനവാണ് കഴിഞ്ഞ നവംബറില്‍ രേഖപ്പെടുത്തിയത്. 2022 ഒക്ടോബറിനെ അപേക്ഷിച്ച് 229.5 ശതമാനത്തിന്റെ വര്‍ധനവും രേഖപ്പെടുത്തിയതായി ‘ഖത്തര്‍; പ്ലാനിംഗ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി പുറത്തിറക്കിയ പ്രതിമാസ സ്ഥിതിവിവരക്കണക്ക് ബുള്ളറ്റിന്‍ വ്യക്തമാക്കി. ഖത്തറിലേക്ക് ഏറ്റവും കൂടുതല്‍ …
സ്വന്തം ലേഖകൻ: കഴിഞ്ഞ വർഷം പൊതു-സ്വകാര്യ മേഖലകളിൽ ലക്ഷ്യമിട്ട 35,000 തൊഴിലവസരങ്ങൾ പൂർത്തിയാക്കിയതായി തൊഴിൽ മന്ത്രി ഡോ. മഹദ് സഈദ് ബവോയിൻ പറഞ്ഞു. 2021നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം തൊഴിൽ സുരക്ഷയുടെ ആനുകൂല്യം നേടിയ ജീവനക്കാരുടെ എണ്ണം 3,000 ആയി വർധിച്ചിട്ടുണ്ട്. ഗവർണർമാരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സുൽത്താനേറ്റിൽ കഴിഞ്ഞ ഒക്ടോബർ അവസാനം വരെ 85,000ത്തിലധികം …
സ്വന്തം ലേഖകൻ: വെയ്ല്‍സിന്റെ ഇതിഹാസ ഫുട്‌ബോള്‍ താരം ഗരെത് ബെയ്ല്‍ ബൂട്ടഴിച്ചു. രാജ്യാന്തര-ക്ലബ്ബ് ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നതായി താരം അറിയിച്ചു. 33 വയസ്സിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ ലോസ് ആഞ്ജലീസ് ഗ്യാലക്‌സിയിലാണ് താരം കളിക്കുന്നത്. വെയ്ല്‍സിനായി ഏറ്റവുമധികം അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരങ്ങള്‍ കളിച്ച ബെയ്ല്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളിലൊരാളാണ്. റയല്‍ മഡ്രിഡിനായി …
സ്വന്തം ലേഖകൻ: ടിക്കറ്റെടുത്ത 55 യാത്രക്കാരെ കയറ്റാതെ ഗോ ഫസ്റ്റ് വിമാനം പറന്ന സംഭവത്തിൽ റിപ്പോർട്ടു തേടി കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ). എന്താണ് സംഭവിച്ചതെന്നു പരിശോധിച്ചുവരുകയാണെന്നും റിപ്പോർട്ടു ലഭിച്ചശേഷം ഉചിതമായി നടപടി സ്വീകരിക്കുമെന്നും ഡിജിസിഎ വ്യക്തമാക്കി. വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ ഉൾപ്പെടെ ട്വിറ്ററിൽ ടാഗ് ചെയ്ത് നിരവധി …
സ്വന്തം ലേഖകൻ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയ്‌ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഗവര്‍ണറെ പുറത്താക്കണം എന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം തുടരുകയാണ്. സാമൂഹിക മാധ്യമങ്ങളില്‍ ഗവര്‍ണര്‍ക്കെതിരെ ഹാഷ്ടാഗ് പ്രചാരണവും സജീവമാണ്. ഗെറ്റ്ഔട്ട്‌രവി എന്ന ഹാഷ്ടാഗിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ നൂറുകണക്കിന് പ്രതിഷേധ പോസ്റ്റുകള്‍ ബന്ധിപ്പിക്കപ്പെടുന്നത്. ഹാഷ്ടാഗിന് ഡിഎംകെ പിന്തുണയും നന്ദിയും അറിയിക്കുകയും ചെയ്തിട്ടുണ്ട്. …
സ്വന്തം ലേഖകൻ: ലയണൽ മെസ്സിയും നെയ്മറും കിലിയൻ എംബാപ്പെയും ഉൾപെടെ ലോകഫുട്ബാളിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്ന പാരിസ് സെന്റ് ജെർമെയ്ൻ (പി.എസ്.ജി) ടീം ഈ മാസം 18ന് ദോഹയിലെത്തും. ദോഹയിൽ ഖലീഫ സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങുന്ന ടീം ഖത്തറിലെ സ്പോൺസർമാരുടെ പരിപാടികളിലും സാന്നിധ്യമറിയിക്കും. ഖത്തർ എയർവേസ്, എ.എൽ.എൽ, ഖത്തർ ടൂറിസം, ഖത്തർ നാഷനൽ ബാങ്ക്, ഉരീദു, ആസ്‍പെറ്റാർ …
സ്വന്തം ലേഖകൻ: രാജ്യത്തെ വൈദഗ്ധ്യമില്ലാത്ത പ്രവാസികളുടെ എണ്ണം കുറക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. അവിദഗ്ധ തൊഴിലാളി വ്യാപനം തടയുന്നതിനുള്ള നടപടികൾ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് നടപടി. രാജ്യത്തെ വിദേശികളില്‍ നല്ലൊരു പങ്കും അവിദഗ്ധ തൊഴിലാളികളാണ്. വിദേശികളായ അവിദഗ്ധ തൊഴിലാളികളുടെ അനിയന്ത്രിതമായ വരവ് ജനസംഖ്യ വർധനക്ക് കാരണമാവുന്നതായും ചൂണ്ടിക്കാണിക്കപ്പെടുന്നു. വിദേശി നിയമനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയും നിലവിലുള്ളവരെ …
സ്വന്തം ലേഖകൻ: ഭൂമി ഇടിഞ്ഞുതാഴ്ന്നു വീടുകൾ തകരുന്ന ഉത്തരാഖണ്ഡിലെ തീർഥാടനകേന്ദ്രമായ ജോഷിമഠിൽ സ്ഥിതി അതീവ ഗുരുതരം. 4 വാർഡുകളിൽ പ്രവേശനം നിരോധിച്ചു. സിങ്ധർ, ഗാന്ധിനഗർ, മനോഹർബാഗ്, സുനാിൽ എന്നിവിടങ്ങളിൽ അവസ്ഥ സങ്കീർണമാണ്. നാട്ടുകാരെ ഇന്നുതന്നെ ഒഴിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. ജോഷിമഠിന്റെ സംരക്ഷണത്തിനായി എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും ഒഴിപ്പിക്കലിനോടു സഹകരിക്കണമെന്നും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി അഭ്യർഥിച്ചു. …
സ്വന്തം ലേഖകൻ: ഉപയോക്താക്കള്‍ക്കായി പുത്തന്‍ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സാപ്പ്. ഡിസപ്പിയറിങ് മെസേജുകള്‍ സേവ് ചെയ്യാന്‍ ഉപയോക്താക്കളെ സഹായിക്കുന്ന ‘കെപ്റ്റ് മെസേജസ്’ എന്ന പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്‌സാപ്പെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ചാറ്റുകളിലെ സന്ദേശങ്ങള്‍ നിശ്ചിത ദിവസങ്ങള്‍ക്ക് ശേഷം നീക്കം ചെയ്യപ്പെടുന്ന സംവിധാനമാണ് ഡിസപ്പിയറിങ് മെസേജുകള്‍. 24 മണിക്കൂര്‍, ഏഴ് ദിവസം, 90 ദിവസം എന്നിങ്ങനെ സമയപരിധി …
സ്വന്തം ലേഖകൻ: പ്രവാസികള്‍ വിദേശ മണ്ണില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ പ്രവാസി ഭാരതീയ ദിവസ് 17-ാം എഡിഷന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രവാസത്തിലുള്ള ഭാരതീയര്‍ക്ക് വ്യത്യസ്തമായ പങ്കാണ് വഹിക്കാനുള്ളത്. യോഗ, ആയുര്‍വേദ, കുടില്‍ വ്യവസായം, കരകൗശല വസ്തുക്കള്‍, ചോളം എന്നിവയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരാണ് അവരെന്നും പ്രധാനമന്ത്രി മോദി …